< Rodzaju 4 >

1 Potem Adam poznał Ewę, żonę swoję, która poczęła i porodziła Kaina, i rzekła: Otrzymałam męża od Pana.
ഇതിനുശേഷം ആദാം തന്റെ ഭാര്യയായ ഹവ്വായെ അറിഞ്ഞു. അവൾ ഗർഭംധരിച്ച് കയീന് ജന്മംനൽകി. “യഹോവ സഹായിച്ചതിനാൽ എനിക്കൊരു പുരുഷപ്രജ ലഭിച്ചു,” എന്ന് അവൾ പറഞ്ഞു.
2 I porodził zasię brata jego Abla; i był Abel pasterzem owiec, a Kain był rolnikiem.
ഹവ്വാ വീണ്ടും ഗർഭംധരിച്ച് കയീന്റെ സഹോദരനായ ഹാബേലിനെ പ്രസവിച്ചു. ഹാബേൽ ആട്ടിടയനും കയീൻ നിലത്ത് പണിയെടുക്കുന്നവനും ആയിത്തീർന്നു.
3 I stało się po wielu dni, iż przyniósł Kain z owocu ziemi ofiarę Panu.
വിളവെടുപ്പിന്റെ സമയമായപ്പോൾ കയീൻ വയലിലെ വിളവിൽനിന്ന് ഒരംശം യഹോവയ്ക്കു യാഗമായി കൊണ്ടുവന്നു.
4 Także i Abel przyniósł z pierworodztw trzód swoich i z tłustości ich; i wejrzał Pan na Abla i na ofiarę jego.
ഹാബേലോ, തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽനിന്ന് മേൽത്തരം ആടുകളെ യാഗത്തിനു കൊണ്ടുവന്നു. യഹോവ ഹാബേലിലും അവന്റെ യാഗത്തിലും സംപ്രീതനായി;
5 Ale na Kaina i na ofiarę jego nie wejrzał; i rozgniewał się Kain bardzo, i spadła twarz jego.
എന്നാൽ, കയീനിലും അവന്റെ യാഗാർപ്പണത്തിലും പ്രസാദിച്ചില്ല. കയീൻ ഇതിൽ വളരെ കുപിതനായി; അവന്റെ മുഖം മ്ലാനമായി.
6 Tedy rzekł Pan do Kaina: Przeczżeś się zapalił gniewem a czemu spadła twarz twoja?
യഹോവ കയീനോട്: “നീ കോപിക്കുന്നതെന്തിന്? നിന്റെ മുഖം മ്ലാനമാകുന്നതും എന്തിന്? എന്നു ചോദിച്ചു.
7 Azaż, jeźli dobrze czynić będziesz, nie będziesz wywyższon? a jeźli nie będziesz dobrze czynił, we drzwiach grzech leży; a do ciebie chuć jego będzie, a ty nad nim panować będziesz.
നന്മയായതു പ്രവർത്തിക്കുന്നെങ്കിൽ നീ അംഗീകരിക്കപ്പെടുകയില്ലയോ? എന്നാൽ നന്മയായതു പ്രവർത്തിക്കാതിരുന്നാൽ പാപം നിന്റെ വാതിൽക്കൽ കിടക്കുന്നു, അതു നിന്നെ അധീനനാക്കാൻ ആഗ്രഹിക്കുന്നു, നീയോ അതിനെ കീഴടക്കണം” എന്നു കൽപ്പിച്ചു.
8 I rozmawiał Kain z Ablem bratem swoim. I stało się, gdy byli na polu, że powstał Kain na Abla brata swego, i zabił go.
ഒരു ദിവസം കയീൻ തന്റെ സഹോദരനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ സഹോദരനായ ഹാബേലിനെ ആക്രമിച്ചു കൊലപ്പെടുത്തി.
9 I rzekł Pan do Kaina: Gdzież jest Abel brat twój? który odpowiedział: Nie wiem; izalim ja stróżem brata mego?
അപ്പോൾ യഹോവ കയീനോട്, “നിന്റെ സഹോദരൻ ഹാബേൽ എവിടെ?” എന്നു ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ, ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ?” എന്നു പ്രതിവചിച്ചു.
10 I rzekł Bóg: Cóżeś uczynił? Głos krwi brata twego woła do mnie z ziemi.
അപ്പോൾ യഹോവ അരുളിച്ചെയ്തത്: “നീ ഈ ചെയ്തത് എന്ത്? നോക്കൂ! നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു.
11 Teraz tedy przeklętym będziesz na ziemi, która otworzyła usta swe, aby przyjęła krew brata twego z ręki twojej.
ഇപ്പോൾ നീ ശാപഗ്രസ്തനായി; നിന്റെ കൈയിൽനിന്ന് നിന്റെ സഹോദരന്റെ രക്തം ഏറ്റുവാങ്ങാൻ വായ് തുറന്ന ദേശത്തുനിന്നു നീ പുറത്താക്കപ്പെടും.
12 Gdy będziesz sprawował ziemię, nie wyda więcej mocy swej tobie; tułaczem, i biegunem będziesz na ziemi.
നീ നിലത്തു കൃഷി ചെയ്താൽ ഇനിയൊരിക്കലും അതു നിനക്കു പുഷ്ടിയോടെ വിളവുനൽകുകയില്ല. നീ ഭൂമുഖത്തു ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന അഭയാർഥിയുമായിരിക്കും.”
13 Tedy rzekł Kain do Pana: Większa jest nieprawość moja, niżby mi ją odpuścić miano.
അതിന് കയീൻ യഹോവയോട്: “എന്റെ ശിക്ഷ എനിക്കു വഹിക്കാവുന്നതിലും അധികമാണ്!
14 Oto mię dziś wyganiasz z oblicza tej ziemi, a przed twarzą twoją skryję się, i będę tułaczem, i biegunem na ziemi; i stanie się, że ktokolwiek mię znajdzie, zabije mię.
ഇന്ന് ഈ ദേശത്തുനിന്ന് അങ്ങ് എന്നെ ആട്ടിപ്പായിക്കുന്നു; അങ്ങയുടെ സന്നിധിയിൽനിന്ന് ഇനി ഞാൻ ഒളിച്ചുകഴിയേണ്ടതായി വരും; ഞാൻ ഭൂമുഖത്ത് അലഞ്ഞുതിരിയുന്ന അഭയാർഥിയാകും. എന്നെ ആരെങ്കിലും കണ്ടെത്തിയാൽ അവൻ എന്നെ കൊന്നുകളയും” എന്നു പറഞ്ഞു.
15 I rzekł mu Pan: Zaiste, ktobykolwiek zabił Kaina, siedmioraką odniesie pomstę. I włożył Pan na Kaina piętno, aby go nie zabijał, ktobykolwiek znalazł.
യഹോവ അതിനു മറുപടിയായി: “അങ്ങനെയല്ല, ആരെങ്കിലും കയീനെ വധിച്ചാൽ അവനോടുള്ള പ്രതികാരം ഏഴുമടങ്ങായിരിക്കും” എന്ന് അരുളിച്ചെയ്തു. കയീനെ കണ്ടെത്തുന്ന ആരും അവനെ വധിക്കാതിരിക്കേണ്ടതിന് യഹോവ അവന്റെമേൽ ഒരടയാളം വെച്ചു.
16 Tedy odszedł Kain od oblicza Pańskiego, i mieszkał w ziemi Nod, na wschód słońca od Eden.
കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടുപോയി ഏദെനു കിഴക്കുള്ള നോദ് ദേശത്തു ചെന്നു താമസിച്ചു.
17 I poznał Kain żonę swą, która poczęła, i porodziła Enocha; i zbudował miasto, i nazwał imię miasta tego imieniem syna swego, Enoch.
കയീൻ തന്റെ ഭാര്യയെ അറിഞ്ഞു. അവൾ ഗർഭിണിയായി, ഹാനോക്കിനെ പ്രസവിച്ചു. അക്കാലത്ത് കയീൻ ഒരു പട്ടണം പണിതു. അതിന് അയാൾ തന്റെ മകനായ ഹാനോക്കിന്റെ പേരിട്ടു.
18 I urodził się Enochowi Irad, a Irad spłodził Mawiaela, a Mawiael spłodził Matusaela, a Matusael spłodził Lamecha.
ഹാനോക്കിന് ഈരാദ് ജനിച്ചു. ഈരാദിൽനിന്ന് മെഹൂയയേൽ ജനിച്ചു; മെഹൂയയേലിൽനിന്ന് മെഥൂശയേൽ ജനിച്ചു; മെഥൂശയേലിൽനിന്ന് ലാമെക്ക് ജനിച്ചു.
19 I pojął sobie Lamech dwie żony; imię jednej, Ada, a imię drugiej, Sella.
ലാമെക്ക് രണ്ടുസ്ത്രീകളെ വിവാഹംചെയ്തു; ഒരുവൾക്ക് ആദാ എന്നും മറ്റവൾക്കു സില്ല എന്നും പേരായിരുന്നു.
20 Tedy urodziła Ada Jabala, który był ojcem mieszkających w namieciech, i pasterzów.
ആദാ യാബാലിനെ പ്രസവിച്ചു; അയാൾ കൂടാരങ്ങളിൽ പാർക്കുന്നവർക്കും കന്നുകാലികളെ പരിപാലിക്കുന്നവർക്കും പിതാവായിരുന്നു.
21 A imię brata jego było Jubal, który był ojcem wszystkich grających na harfie, i na muzyckiem naczyniu.
അദ്ദേഹത്തിന്റെ സഹോദരന്റെ പേര് യൂബാൽ എന്നായിരുന്നു. യൂബാൽ കിന്നരം വായിക്കുകയും ഓടക്കുഴൽ ഊതുകയും ചെയ്യുന്ന എല്ലാവർക്കും പിതാവായിരുന്നു.
22 Sella też urodziła Tubalkaina, rzemieślnika wszelkiej roboty, od miedzi i od żelaza. A siostra Tubalkainowa była Noema.
സില്ലയ്ക്ക് തൂബാൽ-കയീൻ എന്നൊരു മകൻ ഉണ്ടായിരുന്നു; അയാൾ വെങ്കലവും ഇരുമ്പുംകൊണ്ടുള്ള എല്ലാത്തരം ഉപകരണങ്ങളും വാർത്തുണ്ടാക്കിയിരുന്നു. തൂബാൽ-കയീന് നയമാ എന്നു പേരുള്ള ഒരു സഹോദരിയുണ്ടായിരുന്നു.
23 Tedy rzekł Lamech żonom swym, Adzie i Selli: Słuchajcie głosu mego, żony Lamechowe, posłuchajcie słów moich; zabiłbym ja męża za zranienie moje, i młodzieńca za siność moję.
ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞു: “ആദയേ, സില്ലയേ, എന്റെ വാക്കു ശ്രദ്ധിക്കുക; ലാമെക്കിന്റെ ഭാര്യമാരേ, എന്റെ വാക്കു കേൾക്കുക. എന്നെ മുറിവേൽപ്പിച്ചതിനു ഞാൻ ഒരു മനുഷ്യനെ കൊന്നിരിക്കുന്നു, എന്നെ മുറിപ്പെടുത്തിയതിന് ഒരു യുവാവിനെത്തന്നെ.
24 Jeźlić siedmiokroć mścić się będą za Kaina, tedyć za Lamecha siedemdziesiąt i siedem kroć.
കയീനുവേണ്ടി ഏഴുമടങ്ങു പ്രതികാരം നടത്തുമെങ്കിൽ, ലാമെക്കിനുവേണ്ടി എഴുപത്തിയേഴു മടങ്ങായിരിക്കും.”
25 I poznał jeszcze Adam żonę swą, która urodziła syna, i nazwała imię jego Set, mówiąc: Dał mi Bóg inne potomstwo miasto Abla, którego zabił Kain.
ആദാം വീണ്ടും തന്റെ ഭാര്യയെ അറിഞ്ഞു. അവൾ ഒരു മകനെ പ്രസവിച്ചു; അവന് ശേത്ത് എന്നു പേരിട്ടു. “കയീൻ ഹാബേലിനെ വധിച്ചതുകൊണ്ട് അവനു പകരമായി ദൈവം എനിക്കു മറ്റൊരു ശിശുവിനെ തന്നിരിക്കുന്നു” എന്ന് അവൾ പറഞ്ഞു.
26 Setowi też urodził się syn, i nazwał imię jego Enos. Na ten czas poczęto wzywać imienia Pańskiego.
ശേത്തിനും ഒരു മകൻ ജനിച്ചു. അവന് ഏനോശ് എന്നു പേരിട്ടു. അക്കാലത്ത് മനുഷ്യർ യഹോവയുടെനാമത്തിലുള്ള ആരാധന തുടങ്ങി.

< Rodzaju 4 >