< Rodzaju 12 >

1 I rzekł Pan do Abrama: Wynijdź z ziemi twej, i od rodziny twojej, i z domu ojca twego, do ziemi, którąć pokażę.
യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നീ നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ടു ഞാൻ നിന്നെ കാണിക്കുവാനിരിക്കുന്ന ദേശത്തേക്ക് പോകുക.
2 A uczynię cię w naród wielki, i będęć błogosławił, i uwielbię imię twoje, i będziesz błogosławieństwem.
ഞാൻ നിന്നെ വലിയ ഒരു ജനതയാക്കും; ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
3 I będę błogosławił błogosławiącym tobie; a przeklinające cię przeklinać będę: i będą błogosławione w tobie wszystkie narody ziemi.
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും”.
4 Tedy wyszedł Abram, jako mu rozkazał Pan. Poszedł też z nim i Lot. A było Abramowi siedmdziesiąt lat i pięć lat, gdy wyszedł z Haran.
യഹോവ തന്നോട് കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു.
5 Wziął też Abram Saraj żonę swoję, i Lota syna brata swego, i wszystkę swą majętność, której nabyli, i dusze, których nabyli w Haranie, i wyszli, aby szli do ziemi Chananejskiej; i przyszli do ziemi Chananejskiej.
അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തും ഹാരാനിൽവച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ട് കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു. അങ്ങനെ അവർ കനാൻദേശത്ത് എത്തി.
6 Tedy przeszedł Abram ziemię onę aż do miejsca Sychem, i aż do równiny Morech; a Chananejczyk na ten czas był w onej ziemi.
അബ്രാം ശെഖേം എന്ന സ്ഥലംവരെയും ഏലോൻമോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. ആ കാലത്ത് കനാന്യർ അവിടെ പാർത്തിരുന്നു.
7 I ukazał się Pan Abramowi, i rzekł: Nasieniu twemu dam ziemię tę; i zbudował tam ołtarz Panu, który mu się ukazał.
യഹോവ അബ്രാനു പ്രത്യക്ഷനായി: “നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും” എന്ന് അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അബ്രാഹാം അവിടെ ഒരു യാഗപീഠം പണിതു.
8 A przeszedł stamtąd do góry na wschód Betela, i rozbił tam namiot swój, mając Betel od zachodu, a Haj od wschodu; i zbudował tam ołtarz Panu, i wzywał imienia Pańskiego.
അവൻ അവിടെനിന്ന് ബേഥേലിനു കിഴക്കുള്ള മലയ്ക്ക് പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി അവൻ തന്റെ കൂടാരം അടിച്ചു; അവിടെ അവൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.
9 Potem ruszył się Abram idąc, i ciągnąc ku południu.
അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.
10 A był głód w ziemi onej: przeto zstąpił Abram do Egiptu, aby tam był gościem do czasu, ciężki bowiem był głód w ziemi.
൧൦ദേശത്ത് ക്ഷാമം ഉണ്ടായി; ദേശത്ത് ക്ഷാമം കഠിനമായി തീർന്നതുകൊണ്ട് അബ്രാം മിസ്രയീമിൽ ചെന്നുപാർക്കുവാൻ അവിടേക്കു പോയി.
11 I stało się, gdy już blisko był, aby wszedł do Egiptu, rzekł do Sarai, żony swej: Oto teraz wiem, żeś niewiasta piękna na wejrzeniu.
൧൧ഈജിപ്റ്റിൽ എത്താറായപ്പോൾ അവൻ തന്റെ ഭാര്യ സാറായിയോടു പറഞ്ഞത്: “ഇതാ, നീ സൗന്ദര്യമുള്ള സ്ത്രീയെന്ന് ഞാൻ അറിയുന്നു.
12 I stanie się, że gdy cię obaczą Egipczanie, rzeką: Żona to jego; i zabiją mię, a ciebie żywo zostawią.
൧൨ഈജിപ്റ്റുകാർ നിന്നെ കാണുമ്പോൾ: ‘ഇവൾ അവന്റെ ഭാര്യ’ എന്നു പറഞ്ഞ് എന്നെ കൊല്ലുകയും നിന്നെ ജീവിക്കുവാൻ അനുവദിക്കുകയും ചെയ്യും.
13 Mów, proszę, żeś jest siostrą moją, aby mi dobrze było dla ciebie, i żywa została dla ciebie dusza moja.
൧൩നിന്റെനിമിത്തം എനിക്ക് നന്മവരുവാനും ഞാൻ ജീവിച്ചിരിക്കുവാനും നീ എന്റെ സഹോദരിയെന്നു പറയണം”.
14 I stało się, gdy wszedł Abram do Egiptu, ujrzeli Egipczanie niewiastę onę, iż była bardzo piękną.
൧൪അങ്ങനെ അബ്രാം ഈജിപ്റ്റിൽ എത്തിയപ്പോൾ സ്ത്രീ അതിസുന്ദരി എന്ന് ഈജിപ്റ്റുകാർ കണ്ടു.
15 Widzieli ją też książęta Faraonowe, i chwalili ją przed nim; i wzięto onę niewiastę do domu Faraonowego.
൧൫ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെപ്പറ്റി പ്രശംസിച്ചു; സ്ത്രീയെ ഫറവോന്റെ അരമനയിലേക്കു കൊണ്ടുപോയി.
16 Który Abramowi dobrze czynił dla niej; i miał Abram owce, i woły, i osły i sługi, i służebnice, i oślice, i wielbłądy.
൧൬അവളുടെ നിമിത്തം ഫറവോൻ അബ്രാമിന് നന്മചെയ്തു; അബ്രാമിന് ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.
17 Ale uderzył Pan Faraona plagami wielkiemi, i dom jego dla Sarai, żony Abramowej.
൧൭അബ്രാമിന്റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും മഹാരോഗങ്ങളാൽ ദണ്ഡിപ്പിച്ചു.
18 Przetoż wezwał Farao Abrama, i rzekł: Cóżeś mi to uczynił? czemuś mi nie oznajmił, że to żona twoja?
൧൮അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: “നീ എന്നോട് ഈ ചെയ്തത് എന്ത്? അവൾ നിന്റെ ഭാര്യയെന്ന് നീ എന്നെ അറിയിക്കാഞ്ഞത് എന്ത്?
19 Przeczżeś powiedział, siostra to moja? i wziąłem ją sobie za żonę; a teraz, oto żona twoja, weźmijże ją, a idź.
൧൯ഞാൻ അവളെ എന്റെ ഭാര്യയായിട്ട് എടുക്കത്തക്കവിധം അവൾ നിന്റെ സഹോദരിയെന്ന് നീ എന്തിന് പറഞ്ഞു? ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ട് നിന്റെ വഴിക്കുപോകുക” എന്നു പറഞ്ഞു.
20 I przykazał o nim Farao mężom, i puścili go wolno i żonę jego, i wszystko, co było jego.
൨൦ഫറവോൻ അബ്രാമിനെക്കുറിച്ചു തന്റെ ആളുകളോട് കല്പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും അവനുള്ള സകലവുമായി പറഞ്ഞയച്ചു.

< Rodzaju 12 >