< Rodzaju 10 >

1 Teć są rodzaje synów Noego, Sema, Chama i Jafeta, którym się narodziło synów po potopie.
നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി സംബന്ധിച്ച വിവരം: പ്രളയത്തിനുശേഷം അവർക്കു പുത്രന്മാരുണ്ടായി.
2 Synowie Jafetowi Gomer, i Magog, i Madai, i Jawan, i Tubal, i Mesech, i Tyras.
യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.
3 A synowie Gomerowi: Aschenaz, i Ryfat, i Togorma.
ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമാ.
4 A synowie Jawanowi: Elisa, i Tarsis, Cytym, i Dodanim.
യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്ത്യർ, ദോദാന്യർ.
5 Od tych rozdzielone są wyspy narodów po swych ziemiach; każdy według języka swego, i według pokolenia swego, w narodziech swoich.
ഇവരിൽനിന്ന് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ ഉത്ഭവിച്ചു. അവർ അതതുദേശങ്ങളിൽ അവരവരുടെ ഭാഷ സംസാരിച്ച് വിവിധഗോത്രങ്ങളും ജനതകളുമായി താമസിച്ചുവന്നു.
6 A synowie Chamowi: Chus, i Micraim, i Put, i Chanaan.
ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ.
7 Synowie zaś Chusowi: Seba, i Hewila, i Sabta, i Regma, i Sabtacha. A synowie Regmy: Seba i Dedan.
കൂശിന്റെ പുത്രന്മാർ: സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രാമായുടെ പുത്രന്മാർ: ശേബാ, ദേദാൻ.
8 A Chus spłodził Nemroda, który począł być możnym na ziemi.
കൂശ് നിമ്രോദിന്റെ പിതാവായിരുന്നു. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു.
9 Ten był możnym myśliwcem przed obliczem Pańskiem; przetoż się mówi: Jako Nemrod możny myśliwiec przed Panem.
അദ്ദേഹം യഹോവയുടെമുമ്പാകെ ശക്തനായൊരു നായാട്ടുവീരനായിരുന്നു. അതുകൊണ്ടാണ്, “യഹോവയുടെ സന്നിധിയിൽ, നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു ചൊല്ലുണ്ടായത്.
10 A początek królestwa jego był Babel, i Erech, i Achad, i Chalne w ziemi Senaar.
അയാളുടെ രാജ്യത്തിന്റെ പ്രഥമകേന്ദ്രങ്ങൾ ശിനാർ ദേശത്തു ബാബേൽ, ഏരെക്, അക്കാദ്, കൽനെ എന്നിവയായിരുന്നു.
11 Z tej ziemi wyszedł Assur, i zbudował Niniwe, i Rechobot miasto, i Chale.
അയാൾ അവിടെനിന്ന് അശ്ശൂരിലേക്കു തന്റെ രാജ്യം വിസ്തൃതമാക്കി, അവിടെ നിനവേ, രെഹോബോത്ത് പട്ടണം, കാലഹ്,
12 Także Resen, między Niniwe i między Chale; to miasto jest wielkie.
നിനവേക്കും കാലഹിനും മധ്യേയുള്ള മഹാനഗരമായ രേസെൻ എന്നീ പട്ടണങ്ങളും പണിതു.
13 Micraim też spłodził Ludyma, i Hananima, i Laubima, i Neftuhyma.
ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
14 I Patrusyma, i Chasluchyma, ( z których poszli Filistynowie, ) i Kaftoryma.
പത്രൂസീം, കസ്ളൂഹീം (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്), കഫ്തോരീം എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു.
15 Chanaan też spłodził Sydona pierworodnego swego, i Heta.
കനാന്റെ പുത്രന്മാർ: ആദ്യജാതനായ സീദോൻ, ഹിത്യർ,
16 I Jebusa, i Amorra, i Gergesa.
യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ,
17 I Hewa, i Archa, i Syma.
ഹിവ്യർ, അർഖ്യർ, സീന്യർ,
18 I Arada, i Samara, i Chamata, skąd się potem rozrodziły domy Chananejczyków.
അർവാദ്യർ, സെമാര്യർ, ഹമാത്യർ. പിൽക്കാലത്ത് കനാന്യവംശങ്ങൾ ചിതറിപ്പോകുകയും
19 A granice Chananejskie były od Sydonu idąc do Gerary, aż do Gazy, aż wnijdziesz do Sodomy i Gomorry, i Adamy, i Seboima, aż do Lazy.
കനാന്റെ അതിരുകൾ സീദോൻമുതൽ ഗെരാർവഴിയായി ഗസ്സാവരെയും സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നിവ വഴിയായി ലാശാവരെയുമായിരുന്നു.
20 Ci są synowie Chamowi w familijach swych, w językach swych, w ziemiach swych, w narodziech swych.
ഇവരാണ് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും കുലങ്ങളും ഭാഷകളും അനുസരിച്ചു ചിതറിത്താമസിച്ചിരുന്ന ഹാമിൻപുത്രന്മാർ.
21 A Semowi, ojcu wszystkich synów Heberowych, bratu Jafeta starszego, urodzili się synowie.
യാഫെത്തിന്റെ മൂത്തസഹോദരനായ ശേമിനും പുത്രന്മാർ ജനിച്ചു; ഏബെരിന്റെ പുത്രന്മാർക്കെല്ലാവർക്കും പൂർവപിതാവ് ശേം ആയിരുന്നു.
22 Synowie Semowi: Elam i Assur, i Arfachsad, i Lud, i Aram.
ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
23 Synowie zaś Aramowi: Hus, i Hul, i Geter, i Mesech.
അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്.
24 Arfachsad zaś spłodził Selecha, a Selech spłodził Hebera.
അർപ്പക്ഷാദ് ശേലഹിന്റെ പിതാവും ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു.
25 A Heberowi urodzili się dwa synowie: imię jednemu Faleg, iż za dni jego rozdzielona jest ziemia; a imię brata jego Jektan.
ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു: ഒരുവന്റെ പേര് പേലെഗ് എന്നായിരുന്നു; കാരണം, അവന്റെ കാലത്തായിരുന്നു ഭൂവാസികൾ വിഭജിക്കപ്പെട്ടത്. അവന്റെ സഹോദരന്റെ പേര് യോക്താൻ എന്നായിരുന്നു.
26 Jektan też spłodził Elmodada, i Salefa, i Hasarmota, i Jarecha.
യോക്താന്റെ പുത്രന്മാർ: അല്മോദാദ്, ശാലെഫ്, ഹസർമാവെത്ത്, യാരഹ്,
27 I Adorama, i Uzala, i Dekla.
ഹദോരാം, ഊസാൽ, ദിക്ലാ,
28 I Hebala, i Abymaela, i Sebaja.
ഓബാൽ, അബീമായേൽ, ശേബാ,
29 I Ofira, i Hewila, i Jobaba: ci wszyscy są synowie Jektanowi.
ഓഫീർ, ഹവീലാ, യോബാബ് ഇവരെല്ലാവരും യോക്താന്റെ പുത്രന്മാർ ആയിരുന്നു.
30 A było mieszkanie ich od Mescha idąc, do góry Sefar na wschód słońca.
അവർ അധിവസിച്ചിരുന്ന പ്രദേശം മേശാമുതൽ കിഴക്കൻ മലമ്പ്രദേശമായ സേഫാർവരെ വ്യാപിച്ചിരുന്നു.
31 Cić są synowie Semowi w domach swych, w językach swych, w ziemiach swych, w narodziech swych.
കുലങ്ങളും ഭാഷകളും അനുസരിച്ച് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും താമസിച്ചിരുന്ന ശേമ്യപുത്രന്മാർ ഇവരായിരുന്നു.
32 Teć są domy synów Noego, według pokolenia ich, i w narodziech ich, i od nich rozdzielone są narody na ziemi po potopie.
ദേശവും കുലവും അനുസരിച്ച് നോഹയുടെ പുത്രന്മാരുടെ വംശാവലി ഇവയാണ്. ഇവരിൽനിന്നാണ് പ്രളയത്തിനുശേഷം ഭൂമിയിൽ ജനതകൾ വ്യാപിച്ചത്.

< Rodzaju 10 >