< I Kronik 5 >

1 A synowie Rubena pierworodnego Izraelowego, (ten bowiem był pierworodny; ale gdy zgwałcił łoże ojca swego, dane jest pierworodztwo jego synom Józefa, syna Izraelowego, tak jednak, że go nie poczytano za pierworodnego:
യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: - അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാൎക്കു ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.
2 Bo Judas był najmężniejsz między braćmi swymi, a książęciem między nimi; ale pierworodztwo należało Józefowi.)
യെഹൂദാ തന്റെ സഹോദരന്മാരെക്കാൾ പ്രബലനായ്തീൎന്നു; അവനിൽനിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു--
3 Synowie mówię Rubena, pierworodnego Izraelowego, byli: Henoch i Fallu, Hesron i Charmi.
യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, പല്ലൂ, ഹെസ്രോൻ, കൎമ്മി.
4 Synowie Joelowi: Samajasz syn jego, Gog syn jego, Semej syn jego;
യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവു; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; അവന്റെ മകൻ മീഖാ;
5 Michas syn jego, Reajasz syn jego, Baal syn jego;
അവന്റെ മകൻ രെയായാവു; അവന്റെ മകൻ ബാൽ;
6 Bera syn jego, którego wziął w niewolę Teglat Falasar, król Asyryjski; ten był książęciem Rubenitów.
അവന്റെ മകൻ ബെയേര; അവനെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ ബദ്ധനാക്കി കൊണ്ടുപോയി; അവൻ രൂബേന്യരിൽ പ്രഭുവായിരുന്നു.
7 A bracia jego według domów swych, gdy byli policzeni według ich narodów, mieli książęta Jehiela i Zacharyjasza.
അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാർ ആരെന്നാൽ: തലവനായ യയീയേൽ,
8 A Bela, syn Azazowy, syna Semmy, syna Joelowego; ten mieszkał w Aroer aż ku Nebo i Baalmeon.
സെഖൎയ്യാവു, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാൎത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
9 Także i na wschód słońca mieszkał, aż kędy wchodzą na puszczę od rzeki Eufrates; albowiem stada ich rozmnożyły się w ziemi Galaadskiej.
അവരുടെ കന്നുകാലികൾ ഗിലെയാദ്‌ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവർ കിഴക്കോട്ടു ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ പാൎത്തു.
10 Ci za dni Saulowych walczyli z Agareńczykami, którzy porażeni są od ręki ich; a tak mieszkali w namiotach ich po wszystkiej krainie wschodniej ziemi Galaadskiej.
ശൌലിന്റെ കാലത്തു അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ പട്ടുപോയശേഷം അവർ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാൎത്തു.
11 A synowie Gadowi na przeciwko nich mieszkali w ziemi Bazan, aż do Selchy.
ഗാദിന്റെ പുത്രന്മാർ അവൎക്കു എതിരെ ബാശാൻദേശത്തു സൽകാവരെ പാൎത്തു.
12 Joel był przedniejszym ich, a Safam wtóry, a Janaj i Safat zostali w Bazan.
തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
13 A braci ich według domów ojców swych: Michael i Mesullam, i Seba, i Joraj, i Jachan, i Zyja, i Heber, siedm.
അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴുപേർ.
14 (Cić są synowie Abihaila, syna Hurowego, syna Jaroachowego, syna, Galaadowego, syna Michaelowego, syna Jesysowego, syna Jachdowego, syna Buzowego; )
ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
15 Achy, syn Abdyjela, syna Gunowego, książę w domu ojców ich.
അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.
16 I mieszkali w Galaad, w Bazan, i w miasteczkach jego, i po wszystkich przedmieściach Saron aż do ich granic.
അവർ ഗിലെയാദിലെ ബാശാനിലും അതിന്നുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാൎത്തു.
17 Wszyscy ci policzeni byli za dni Jotama, króla Judzkiego, i za dni Jeroboama, króla Izraelskiego.
ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.
18 Synów Rubenowych, i Gadowych, i połowy pokolenia Manasesowego, ludzi walecznych, mężów noszących tarczę i miecz, i ciągnących łuk, i ćwiczonych ku bojowi, czterdzieści i cztery tysiące, siedm set i sześćdziesiąt, wychodzących do bitwy.
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‌വാനും പ്രാപ്തിയുള്ളവരും യുദ്ധസാമൎത്ഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
19 Ci wiedli wojnę z Agareńczykami, z Jeturejczykami, i z Nafejczykami, i Nodabczykami,
അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
20 A mieli pomoc przeciwko nim. I podani są w rękę ich Agareńczycy ze wszystkim, co mieli, przeto iż do Boga wołali w bitwie, a on ich wysłuchał, iż ufali w nim.
അവരുടെ നേരെ അവൎക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനിൽ ആശ്രയം വെച്ചതുകൊണ്ടു അവൻ അവരുടെ പ്രാൎത്ഥന കേട്ടരുളി.
21 I zabrali dobytki ich, wielbłądów ich pięćdziesiąt tysięcy, a owiec dwieście i pięćdziesiąt tysięcy, osłów dwa tysiące, a ludzi sto tysięcy.
അവൻ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.
22 Albowiem rannych wiele poległo, iż od Boga była ona porażka. I mieszkali na miejscu ich, aż ich zabrano w niewolę.
യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ടു അധികംപേർ ഹതന്മാരായി വീണു. അവർ പ്രവാസകാലംവരെ അവൎക്കു പകരം പാൎത്തു.
23 Ale synowie połowy pokolenia Manasesowego mieszkali w onej ziemi od Bazan aż do Baal-Hermon i Sanir, które jest góra Hermon; bo i oni rozmnożeni byli.
മനശ്ശെയുടെ പാതിഗോത്രക്കാർ ദേശത്തു പാൎത്തു ബാശാൻമുതൽ ബാൽ-ഹെൎമ്മോനും, സെനീരും, ഹെൎമ്മോൻ പൎവ്വതവും വരെ പെരുകി പരന്നു.
24 A cić są książęta domów ojców ich: Efer i Jesy, i Elijel, i Azryjel, i Jeremijasz, i Hodawijasz, i Jachdyjel, mężowie bardzo mocni, mężowie sławni, książęta domu ojców swoich.
അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിതു: ഏഫെർ, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവു, ഹോദവ്യാവു, യഹദീയേൽ; ഇവർ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു.
25 Ale gdy zgrzeszyli przeciw Bogu ojców swych i cudzołożyli naśladując bogów narodów onej ziemi, które wykorzenił Bóg przed twarzą ich:
എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹംചെയ്തു, ദൈവം അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേൎന്നു പരസംഗമായി നടന്നു.
26 Wzbudził Bóg Izraelski ducha Fula króla Assyryjskiego, i ducha Teglat Falasera, króla Assyryjskiego, i przeniósł ich: Rubenitów, i Gadydtów, i połowę pokolenia Manasesowego, a zawiódł ich do Hela, i Haboru, i do Ara, i do rzeki Gozan, aż do dnia tego.
ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാവായ പൂലിന്റെയും അശ്ശൂർരാജാവായ തിഗ്ലത്ത്-പിൽനേസരിന്റെയും മനസ്സുണൎത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും ഇരിക്കുന്നു.

< I Kronik 5 >