< Salmenes 52 >

1 Til sangmesteren; en læresalme av David, da edomitten Doeg kom og gav Saul til kjenne og sa til ham: David er kommet i Akimeleks hus. Hvorfor roser du dig av ondskap, du veldige? Guds miskunnhet varer hele dagen.
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ധ്യാനം. ഏദോമ്യനായ ദോവേഗ് ശൌലിനോട്: “ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ രൂപം നൽകിയത്. അല്ലയോ വീര പുരുഷാ! നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന്? ദൈവത്തിന്റെ ദയ ശാശ്വതമാകുന്നു.
2 På undergang tenker din tunge, lik en hvesset rakekniv, du som legger op listige råd!
ചതിയനായ നിന്റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
3 Du elsker ondt istedenfor godt, løgn istedenfor å tale hvad rett er. (Sela)
നീ നന്മയെക്കാൾ തിന്മയെയും നീതി സംസാരിക്കുന്നതിനേക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. (സേലാ)
4 Du elsker hvert ord som volder ødeleggelse, du svikaktige tunge!
നിന്റെ വഞ്ചനയുള്ള നാവ് നാശകരമായ വാക്കുകൾ ഇഷ്ടപ്പെടുന്നു.
5 Gud skal da også bryte dig ned for evig tid; han skal gripe dig og rive dig ut av teltet og rykke dig op av de levendes land. (Sela)
ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്ന് അവിടുന്ന് നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. (സേലാ)
6 Og de rettferdige skal se det og frykte, og de skal le av ham og si:
നീതിമാന്മാർ അത് കണ്ട് ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും.
7 Se, der er den mann som ikke holdt Gud for sitt sterke vern, men satte sin lit til sin store rikdom, satte sin styrke i sin ondskap.
“ദൈവത്തെ ശരണമാക്കാതെ തന്റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്ന് പറയും,
8 Men jeg er som et grønt oljetre i Guds hus, jeg setter min lit til Guds miskunnhet evindelig og alltid.
ഞാനോ, ദൈവത്തിന്റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.
9 Jeg vil prise dig evindelig, fordi du har gjort det, og jeg vil bie efter ditt navn, fordi det er godt, for dine frommes åsyn.
അങ്ങ് അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും അങ്ങേക്ക് സ്തോത്രം ചെയ്യും; ഞാൻ തിരുനാമത്തിൽ പ്രത്യാശവക്കും; അങ്ങയുടെ ഭക്തന്മാരുടെ മുമ്പാകെ അത് ഉചിതമല്ലയോ?

< Salmenes 52 >