< KwabaseKholose 1 >

1 UPawuli umphostoli kaJesu Kristu ngentando kaNkulunkulu, loTimothi umzalwane,
ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായിരിക്കുന്ന പൗലൊസും നമ്മുടെ സഹോദരനായ തിമൊഥെയോസും
2 kubo abangcwele labazalwane abathembekileyo kuKristu abaseKolose: Umusa kawube kini lokuthula okuvela kuNkulunkulu uBaba wethu leNkosini uJesu Kristu.
കൊലൊസ്സ്യപട്ടണത്തിലുള്ള വിശുദ്ധന്മാർക്കും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരായവർക്കും എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
3 Siyambonga uNkulunkulu loYise weNkosi yethu uJesu Kristu, sikhuleka ngani njalonjalo,
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന് സ്തോത്രം ചെയ്യുകയും, എപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
4 sesizwile ngokholo lwenu kuKristu Jesu, langothando olukwabangcwele bonke,
എന്തെന്നാൽ സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പ് കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കായി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം
5 ngethemba elibekelwe lona emazulwini, elezwa ngalo ngaphambili ngelizwi leqiniso levangeli,
ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധത്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ച് ഞങ്ങൾ കേട്ടിരിക്കുന്നു.
6 eselifikile kini, njengalokhu lemhlabeni wonke, njalo lithela izithelo, njengoba kunjalo laphakathi kwenu, kusukela ngosuku elezwa laseliwazi umusa kaNkulunkulu ngeqiniso;
ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു.
7 njengalokhu lani lafunda kuEpafra othandekayo wethu inceku kanye lathi, oyisikhonzi esithembekileyo sikaKristu ngani,
ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോട് പഠിച്ചിട്ടുണ്ടല്ലോ;
8 ositshele futhi ngothando lwenu kuMoya.
അവൻ നിങ്ങൾക്ക് വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്ക് ഞങ്ങളോടുള്ള ആത്മാവിലുള്ള സ്നേഹത്തെ അറിയിച്ചവനും ആകുന്നു.
9 Ngakho lathi, kusukela ngosuku esezwa ngalo, kasiyekeli ukulikhulekela, lokucela ukuthi ligcwaliswe ngolwazi lwentando yakhe ngenhlakanipho yonke lokuqedisisa okungomoya,
അതുകൊണ്ട് ഈ സ്നേഹം നിമിത്തം ഞങ്ങൾ നിങ്ങളെക്കുറിച്ച് കേട്ട നാൾമുതൽ നിങ്ങൾ ആത്മികമായ സകലജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരേണം എന്ന് നിരന്തരമായി പ്രാർത്ഥിക്കുന്നതും കൂടാതെ,
10 ukuze lihambe ngokufanele iNkosi kukho konke okuthokozisayo, lithela izithelo kuwo wonke umsebenzi olungileyo njalo likhule elwazini lukaNkulunkulu;
൧൦നിങ്ങൾ കർത്താവിന് യോഗ്യമാകുംവണ്ണം നടന്ന് എല്ലാറ്റിലും അംഗീകാരം പ്രാപിച്ചവരായി, സകല സൽപ്രവൃത്തിയിലും ഫലം കായ്ച് ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
11 liqiniswe ngamandla wonke njengokwamandla obukhosi bakhe, ekubekezeleni konke lesineke, lenjabulo;
൧൧സകല സഹിഷ്ണതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടണമെന്നും
12 sibonge uBaba owasenza safanela ekuhlanganyeleni kwelifa labangcwele ekukhanyeni,
൧൨തനിക്കുവേണ്ടി വേർതിരിക്കപ്പെട്ടവർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും
13 owasikhulula emandleni obumnyama, wasesisa embusweni weNdodana yothando lwakhe,
൧൩നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്ന് വിടുവിച്ച് തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി വെയ്ക്കുകയും ചെയ്ത പിതാവായ ദൈവത്തിനു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.
14 esilohlengo kuyo ngegazi layo, uthethelelo lwezono.
൧൪തന്റെ പുത്രനിൽ നമുക്ക് പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്.
15 Engumfanekiso kaNkulunkulu ongabonwayo, izibulo lesidalwa sonke;
൧൫പുത്രനായ ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ സാദൃശ്യവും, സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
16 ngoba kuyo zonke izinto zadalwa, ezisemazulwini lezisemhlabeni, ezibonwayo lezingabonwayo, loba izihlalo zobukhosi, loba ubuphathamandla, loba imibuso, loba amandla; zonke izinto zidalwa ngayo zadalelwa yona;
൧൬സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും ആധിപത്യങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ ഭരണവ്യവസ്ഥകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
17 yona-ke ingaphambi kwazo zonke izinto, njalo ngayo zonke izinto zibambene.
൧൭അവൻ സർവ്വത്തിനും മുമ്പേയുള്ളവൻ; അവൻ സകലത്തെയും വഹിക്കുന്നവനും ആകുന്നു.
18 Njalo yona yinhloko yomzimba, olibandla; eyikuqala, izibulo kwabafileyo, ukuze yona ibe ngeyokuqala ezintweni zonke;
൧൮അവൻ സഭ എന്ന ശരീരത്തിന്റെ തലയും, സകല ഉത്ഭവങ്ങളുടെയും അധിപതിയും, സകലത്തിലും താൻ പ്രഥമസ്ഥാനീയനാകേണ്ടതിന്, അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
19 ngoba kwamthokozisa uBaba ukuthi ukugcwala konke kuhlale kiyo,
൧൯അവനിൽ സർവ്വസമ്പൂർണ്ണതയും വസിക്കുവാനും
20 njalo ngayo enze izinto zonke zibuyisane laye uqobo, esenze ukuthula ngegazi lesiphambano sayo, ngayo, loba yizinto ezisemhlabeni loba ezisemazulwini.
൨൦അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ട് തന്നോട് നിരപ്പിപ്പാനും പിതാവിന് പ്രസാദം തോന്നി.
21 Lani elalikade lingabemzini lezitha ngengqondo emisebenzini emibi, kodwa khathesi usebuyisene lani
൨൧ഒരിക്കൽ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ട് ദൈവത്തിൽനിന്ന് അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ
22 emzimbeni wenyama yayo ngokufa ukuthi alimise phambi kwakhe lingcwele njalo lingelacala njalo lingasoleki,
൨൨അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിർത്തേണ്ടതിന് ക്രിസ്തു ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.
23 uba-ke lihlala ekholweni lisekelwe liqinile, lingasuswa ethembeni levangeli elalizwayo, elatshunyayelwa kuso sonke isidalwa esingaphansi kwezulu, engenziwe isikhonzi salo mina Pawuli.
൨൩നിങ്ങൾ കേട്ടിരിക്കുന്നതായ സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്ന് ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിൽക്കുവാൻ നിങ്ങളെ പ്രാപ്തമാക്കിയ സന്ദേശം, ആകാശത്തിൻകീഴെ സകലസൃഷ്ടികളുടേയും ഇടയിൽ പൗലൊസ് എന്ന ഞാൻ പ്രഘോഷിക്കുകയും, അതേ സുവിശേഷത്തിന്റെ ശുശ്രൂഷകനായി തീരുകയും ചെയ്തിരിക്കുന്നു.
24 Khathesi-ke ngiyathokoza ekulihluphekeleni kwami, njalo okusileleyo kwenhlupheko zikaKristu ngiyakugcwalisa enyameni yami esikhundleni somzimba wakhe, olibandla;
൨൪ഇപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടി അനുഭവിക്കുന്ന കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ച് ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളത് എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന് വേണ്ടി പൂരിപ്പിക്കുന്നു.
25 mina engenziwa isikhonzi salo, njengokwesimiso sikaNkulunkulu enganikwa sona maqondana lani, ukugcwalisa ilizwi likaNkulunkulu,
൨൫നിങ്ങൾക്ക് വേണ്ടി ദൈവപ്രവർത്തിക്ക് അനുസാരമായി എനിക്ക് നല്കിയിരിക്കുന്ന നിയോഗപ്രകാരം ദൈവവചനപ്രഘോഷണം നിവർത്തിക്കേണ്ടതിന് ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.
26 imfihlo ebifihliwe kusukela ezikhathini zendulo njalo kusukela kuzizukulwana; kodwa khathesi ibonakaliswe kwabangcwele bakhe, (aiōn g165)
൨൬അത് യുഗങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന സത്യം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്ക് വെളിപ്പെട്ടിരിക്കുന്നു. (aiōn g165)
27 kubo uNkulunkulu wathanda ukubazisa ukuthi iyini inotho yobukhosi balimfihlo phakathi kwabezizwe, enguKristu phakathi kwenu, ithemba lenkazimulo;
൨൭അവരോട് ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്ന് അറിയിക്കുവാൻ ദൈവത്തിന് ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളത് തന്നെ.
28 esimtshumayelayo thina, sixwayisa wonke umuntu, sifundisa wonke umuntu ngayo yonke inhlakanipho, ukuze silethe wonke umuntu ephelele kuKristu Jesu;
൨൮അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏത് മനുഷ്യനേയും ക്രിസ്തുവിൽ തികഞ്ഞവനായി നിർത്തേണ്ടതിന് ഏത് മനുഷ്യനേയും ഗുണദോഷിക്കുകയും ഏത് മനുഷ്യനോടും സകലജ്ഞാനത്തോടും കൂടെ ഉപദേശിക്കുകയും ചെയ്യുന്നു.
29 engikutshikatshikelayo lami, ngisilwa njengokusebenza kwakhe, okusebenza kimi ngamandla.
൨൯അതിനായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിച്ച് തന്റെ കർത്തവ്യം എന്നിലൂടെ നിവർത്തിയ്ക്കുന്ന അവന്റെ ശക്തിയ്ക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അദ്ധ്വാനിക്കുന്നു.

< KwabaseKholose 1 >