< റോമർ 1 >

1 ദൈവത്തിന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിന്റെ സുവിശേഷം,
Pavel služabnik Jezusa Kristusa, poklican apostelj, odločen za evangelj Božji,
2 ദൈവം തന്റെ പ്രവാചകന്മാർ മുഖാന്തരം എഴുതപ്പെട്ട വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തിട്ടുള്ളതാണ്.
(Kterega je najprej obljubil po prerokih svojih v pismih svetih, )
3 ഈ സുവിശേഷം പ്രസംഗിക്കുന്നതിനായി വിളിച്ച് വേർതിരിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലോസ് റോമയിൽ ദൈവത്തിന് പ്രിയമുള്ളവരും വിശുദ്ധന്മാരായി വിളിക്കപ്പെട്ട എല്ലാവർക്കും എഴുതുന്നത്.
O svojem sinu, (rojenem iz semena Davidovega po mesu,
4 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
Potrjenem za sina Božjega v moči z duhom svetosti po vstajanji mrtvih, ) Jezusu Kristusu, Gospodu našem,
5 മനുഷ്യനെന്ന നിലയിൽ ദാവീദിന്റെ വംശാവലിയിൽ ജനിക്കുകയും മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവിനാൽ ദൈവപുത്രൻ എന്ന് ശക്തിയോടെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ
(Po kterem smo prejeli milost in aposteljstvo na poslušnost vere med vsemi pogani za ime njegovo,
6 അവന്റെ നാമത്തിനായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്.
Med kterimi ste tudi vi, poklicani Jezusa Kristusa, )
7 അവരിൽ യേശുക്രിസ്തുവിനുള്ളവരായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
Vsem, kteri so v Rimu, ljubljenim Božjim, poklicanim svetim, milost vam in mir od Boga očeta našega in Gospoda Jezusa Kristusa.
8 നിങ്ങളുടെ വിശ്വാസം ലോകം മുഴുവനും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്റെ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം സ്തോത്രം ചെയ്യുന്നു.
Najprej se pa zahvaljujem Bogu svojemu po Jezusu Kristusu za vse vas, da se vera vaša oznanja po vsem svetu;
9 ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു
Kajti priča mi je Bog, kteremu služim v duhu svojem v evangelji sina njegovega, da se vas neprenehoma spominjam,
10 ൧൦ എന്നുള്ളതിന് അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ സേവിക്കുന്ന ദൈവം എനിക്ക് സാക്ഷി.
Vsegdar v svojih molitvah proseč, da bi se mi kako uže posrečilo v volji Božjej priti k vam.
11 ൧൧ നിങ്ങളെ ഉറപ്പിക്കേണ്ടതിനായി ചില ആത്മികവരം നിങ്ങൾക്ക് നല്കേണ്ടതിന്,
Kajti močno želim videti vas, da bi vam dal kakošen duhovni dar za potrjenje vaše;
12 ൧൨ അതായത് നിങ്ങൾക്കും എനിക്കുമുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ഒരുമിച്ച് പ്രോത്സാഹനം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാണുവാൻ വാഞ്ചിക്കുന്നു.
A to je, da se skup porazveselimo z vami s skupno vero, vašo in mojo.
13 ൧൩ എന്നാൽ സഹോദരന്മാരേ, എനിക്ക് മറ്റുള്ള ജാതികളുടെയിടയിൽ ഉള്ളതുപോലെ നിങ്ങളുടെയിടയിലും ചില ഫലം ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു.
Ne čem pa, bratje, da bi ne vedeli, da sem mnogi krat namenil priti k vam, (pa sem bil zadržan noter do sedaj, ) da bi kakošen sad dobil tudi med vami, kakor tudi med drugimi pogani.
14 ൧൪ പരിഷ്കൃതർക്കും അപരിഷ്കൃതർക്കും, ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
Grkom in pa divjakom, modrim in pa neumnim sem dolžnik.
15 ൧൫ അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കുവാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
Tako, kar se mene tiče, voljen sem tudi vam, kteri ste v Rimu, evangelj oznaniti.
16 ൧൬ സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും, ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷക്കായി ദൈവശക്തിയാകുന്നുവല്ലോ.
Kajti ne sramujem se evangelja Kristusovega, ker je moč Božja na zveličanje vsakemu, kteri veruje, Judu pa najprej in Grku.
17 ൧൭ അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Ker se pravica Božja v njem razodeva iz vere v vero, kakor je pisano: "A pravični bo od vere živel."
18 ൧൮ അനീതികൊണ്ട് സത്യത്തെ തടഞ്ഞുവെയ്ക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും എതിരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു.
Kajti razodeva se jeza Božja z neba na vsako nepobožnost in krivico ljudî, kteri resnico v krivici zadržujejo;
19 ൧൯ എന്തുകൊണ്ടെന്നാൽ ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നിടത്തോളം അവർക്ക് വെളിവായിരിക്കുന്നു; ദൈവം അവർക്ക് വെളിപ്പെടുത്തിയല്ലോ.
Kajti kar je znano za Boga, očitno je med njimi, ker jim je Bog razodel.
20 ൨൦ ദൈവത്തിന്റെ നിത്യശക്തിയും ദിവ്യസ്വഭാവവും പ്രപഞ്ചസൃഷ്ടിമുതൽ സൃഷ്ടികളിൽക്കൂടി വെളിപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനാകില്ല. (aïdios g126)
Ker kar se na njem ne more videti, to se od ustvarjenja sveta opaža in vidi na delih: njegova večna moč in božanstvo, da jih ni moči zagovarjati. (aïdios g126)
21 ൨൧ അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമായി മഹത്വപ്പെടുത്തുകയോ നന്ദി കരേറ്റുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ മൂഢരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
Kajti spoznavši Boga, niso ga kakor Boga postavili niti mu zahvalili, nego zmelo se jim je v njih mislih in potamnelo je njih nerazumno srce.
22 ൨൨ ജ്ഞാനികൾ എന്നു അവകാശപ്പെട്ടുകൊണ്ട് അവർ മൂഢരായിപ്പോയി;
Izdajajoč se za modre, ponoreli so,
23 ൨൩ അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യങ്ങളായി മാറ്റിക്കളഞ്ഞു.
In premenili so slavo netrohljivega Boga s podobo obraza trohljivega človeka in ptic in četveronogih živali in lazečih zverin.
24 ൨൪ അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽതമ്മിൽ അപമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു.
Za to jih je tudi izročil Bog v željah src v nečistost, da se skrunijo njih telesa med njimi samimi;
25 ൨൫ ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടാവിന് പകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്നാൽ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. (aiōn g165)
Kteri so premenili resnico Božjo v laž in so izkazali večo čast in službo stvoru nego stvarniku, kteri je blagoslovljen na veke. Amen. (aiōn g165)
26 ൨൬ അതുകൊണ്ട് ദൈവം അവരെ അപമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ തങ്ങളുടെ സ്വാഭാവികഭോഗത്തെ പ്രകൃതിവിരുദ്ധമാക്കി മാറ്റിക്കളഞ്ഞു.
Za to jih je izročil Bog v sramotne strasti, kajti njih ženske so premenile naravno upotrebljevanje v protinaravno;
27 ൨൭ അതുപോലെ തന്നെ പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോട് ആൺ അവലക്ഷണമായത് പ്രവർത്തിച്ചു. ഇങ്ങനെ അവർക്ക് തങ്ങളുടെ വക്രതയ്ക്കു യോഗ്യമായ ശിക്ഷ തങ്ങളിൽ തന്നേ ലഭിച്ചു.
A enako so tudi možki, zavrgši naravno upotrebljevanje ženske, unetili se v svojej želji eden za drugega, možki z možkimi sram počinjaje in zasluženo plačo svoje zmote na sebi samih prejemaje.
28 ൨൮ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ അംഗീകരിക്കാത്തതുകൊണ്ട്; അവൻ അവരെ ക്രമമല്ലാത്തത് ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
In kakor niso odobrili, Boga imeti v spoznanji, izročil jih je Bog popačenej pameti, da so delali, kar ni spodobno,
29 ൨൯ അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, വഞ്ചന, ദുശ്ശീലം എന്നിവയിൽ മുഴുകിയവർ,
Ter so bili napolnjeni vsake krivice, kurbarstva, malopridnosti, lakomnosti, hudobnosti, polni zavisti, ubojstva, prepira, zvijače, zlobnosti;
30 ൩൦ അപവാദികൾ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
Prišepetovalci, obrekovalci, zaničevalci Boga, grozovitniki, ošabniki, bahači, izmišljevalci hudega, roditeljem nepokorni;
31 ൩൧ ബുദ്ധിഹീനർ, അവിശ്വസ്തർ, വാത്സല്യമില്ലാത്തവർ, കരുണയില്ലാത്തവർ.
Nerazumni, ne držeči zaveze, brez ljubezni, nespravljivi, nemilostni;
32 ൩൨ ഇത്തരം കാര്യങ്ങൾ പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവ പ്രവർത്തിക്കുക മാത്രമല്ല അവയെ പ്രവർത്തിക്കുന്നവരെ അംഗീകരിക്കുകയുംകൂടെ ചെയ്യുന്നു.
Kteri, če ravno so spoznali Božjo pravico, da so, kteri taka dela delajo, vredni smrti, ne samo to delajo, nego tudi privoljujejo na to s temi, kteri to delajo.

< റോമർ 1 >