< റോമർ 5 >

1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്.
Étant donc justifiés par la foi, nous avons la paix avec Dieu par notre Seigneur Jésus-Christ,
2 നാം നില്ക്കുന്ന ഈ കൃപയിലേക്ക് നമുക്കു അവൻ മുഖാന്തരം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ ആനന്ദിക്കുന്നു.
à qui nous devons, soit d'avoir eu accès par la foi à cette grâce que nous possédons, soit de nous glorifier dans l'espérance de la gloire de Dieu.
3 അത് മാത്രമല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും, സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ്
Bien plus, nous nous glorifions même dans les afflictions, sachant que l'affliction produit la constance,
4 നാം കഷ്ടങ്ങളിലും ആനന്ദിക്കുന്നു.
— la constance, une vertu éprouvée, — la vertu éprouvée, l'espérance.
5 ഈ പ്രത്യാശ നമ്മെ നിരാശപ്പെടുത്തുകയില്ല; എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.
Et cette espérance n'est point trompeuse, parce que le sentiment de l'amour de Dieu pour nous est répandu dans nos coeurs par l’Esprit-Saint qui nous a été donné.
6 നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്ത് അഭക്തർക്കുവേണ്ടി മരിച്ചു.
En effet, lorsque nous étions encore faibles, même alors Christ est mort, au temps voulu, pour des pécheurs:
7 നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി ഒരുപക്ഷേ മരിക്കുവാൻ തുനിയുമായിരിക്കും.
c'est difficilement qu'on mourra pour un juste, car il se peut encore qu'on ait le courage de mourir pour un homme de bien;
8 ക്രിസ്തുവോ, നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള അവന്റെ സ്നേഹത്തെ പ്രദർശിപ്പിച്ചിരിക്കുന്നു.
mais Dieu a fait éclater son amour pour nous, en ce que, lorsque nous étions encore pécheurs, Christ est mort pour nous.
9 അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി ദൈവകോപത്തിൽ നിന്നു രക്ഷിയ്ക്കപ്പെടും.
Maintenant donc que nous sommes justifiés par son sang, à plus forte raison serons-nous sauvés par lui de la colère.
10 ൧൦ നാം ശത്രുക്കളായിരിക്കുമ്പോൾത്തന്നെ നമുക്ക് അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിയ്ക്കപ്പെടും.
Car si, d'ennemis que nous étions, nous nous sommes réconciliés avec Dieu par la mort de son Fils, à combien plus forte raison, étant réconciliés, serons-nous sauvés par sa vie.
11 ൧൧ അതുമാത്രമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന് കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു.
Bien plus, nous nous glorifions en Dieu, par notre Seigneur Jésus-Christ, par qui maintenant nous avons obtenu la réconciliation.
12 ൧൨ അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ പ്രവേശിച്ച്, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും വ്യാപിച്ചു.
En conséquence, de même que par un seul homme le Péché est entré dans le monde, et par le Péché, la mort; et qu'ainsi la mort a passé sur tous les hommes, parce que tous ont péché;
13 ൧൩ പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.
— car, jusqu’à la Loi, le péché était dans le monde; or, le péché n'est pas porté en compte, s'il n'y a pas de loi;
14 ൧൪ എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന് തുല്യമായ പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.
mais la mort a régné d'Adam à Moïse, même sur ceux qui n'avaient pas péché par une transgression semblable à celle d'Adam, qui est une figure de ce qui devait arriver.
15 ൧൫ എന്നാൽ കൃപാദാനം അതിക്രമം പോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു, എന്നാൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികമായി കവിഞ്ഞിരിക്കുന്നു.
Mais il n'en est pas de la faute comme du bienfait; car si, par la faute d'un seul, la plupart sont morts, à bien plus forte raison la grâce de Dieu et le don que nous devons au seul homme Jésus-Christ, se sont-ils répandus sur un plus grand nombre de personnes.
16 ൧൬ ഏകൻ പാപം ചെയ്തതിന്റെ ഫലം പോലെയല്ല ഈ ദാനം; ഒരു ഭാഗത്ത് ഏകന്റെ ലംഘനം ശിക്ഷാവിധി കല്പിക്കുവാൻ ഹേതുവായിത്തീർന്നു. എന്നാൽ മറുഭാഗത്ത് ഈ കൃപാദാനം അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തീർന്നു.
Il y a encore cette différence entre ce qui arrive par un seul homme qui a péché, et le bienfait; c'est que le jugement entraîne condamnation pour une seule faute commise, tandis que la sentence de grâce amène l'absolution de beaucoup de fautes.
17 ൧൭ ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.
En effet, si, par la faute d'un seul, la mort a régné par ce seul homme, à bien plus forte raison ceux qui acceptent l'immense grâce de Dieu et le don de la justice, règneront-ils en la vie par le seul Jésus-Christ.
18 ൧൮ അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിപ്രവൃത്തിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.
Ainsi donc, comme par la faute d'un seul, la condamnation s'est étendue sur tous les hommes, ainsi le bienfait d'un seul s'étendra sur tous les hommes en sentence de vie;
19 ൧൯ ഏകമനുഷ്യന്റെ ലംഘനത്താൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
car, comme par la désobéissance d'un seul homme, la plupart ont été rendus pécheurs, ainsi par l'obéissance d'un seul homme la plupart seront rendus justes.
20 ൨൦ എന്നാൽ ലംഘനം പെരുകേണ്ടതിന് ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയിടത്ത് കൃപ അതിലേറെ വർദ്ധിച്ചു.
Or la loi est intervenue, afin que la faute abondât, mais là où le péché a abondé, la grâce a plus que surabondé;
21 ൨൧ പാപം മരണത്തിൽകൂടെ വാണതുപോലെ കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവനായി വാഴേണ്ടതിന് തന്നേ. (aiōnios g166)
afin que, de la même manière que le Péché a régné en donnant la mort, ainsi la Grâce règne, par la justice, en amenant à la vie éternelle par Jésus-Christ, notre Seigneur. (aiōnios g166)

< റോമർ 5 >