< റോമർ 2 >

1 അതുകൊണ്ട് വിധിക്കുന്ന ഏത് മനുഷ്യനുമായുള്ളോവേ, നിനക്ക് ഒഴിവുകഴിവില്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; കാരണം വിധിക്കുന്ന നീ അതുതന്നെ പ്രവർത്തിക്കുന്നു.
හේ පරදූෂක මනුෂ්‍ය යඃ කශ්චන ත්වං භවසි තවෝත්තරදානාය පන්ථා නාස්ති යතෝ යස්මාත් කර්ම්මණඃ පරස්ත්වයා දූෂ්‍යතේ තස්මාත් ත්වමපි දූෂ්‍යසේ, යතස්තං දූෂයන්නපි ත්වං තද්වද් ආචරසි|
2 എന്നാൽ ആ വക പ്രവർത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണമായിരിക്കുന്നു എന്നു നാം അറിയുന്നു.
කින්ත්වේතාදෘගාචාරිභ්‍යෝ යං දණ්ඩම් ඊශ්වරෝ නිශ්චිනෝති ස යථාර්ථ ඉති වයං ජානීමඃ|
3 ആ വക പ്രവർത്തിക്കുന്നവരെ വിധിക്കുകയും എന്നാൽ, അതുതന്നെ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നുചിന്തിക്കുന്നുവോ?
අතඒව හේ මානුෂ ත්වං යාදෘගාචාරිණෝ දූෂයසි ස්වයං යදි තාදෘගාචරසි තර්හි ත්වම් ඊශ්වරදණ්ඩාත් පලායිතුං ශක්‍ෂ්‍යසීති කිං බුධ්‍යසේ?
4 അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവ നിസ്സാരമാക്കി ചിന്തിക്കുന്നുവോ?
අපරං තව මනසඃ පරිවර්ත්තනං කර්ත්තුම් ඉශ්වරස්‍යානුග්‍රහෝ භවති තන්න බුද්ධ්වා ත්වං කිං තදීයානුග්‍රහක්‍ෂමාචිරසහිෂ්ණුත්වනිධිං තුච්ඡීකරෝෂි?
5 എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്കുതന്നെ കോപം സംഭരിച്ചുവെക്കുന്നു.
තථා ස්වාන්තඃකරණස්‍ය කඨෝරත්වාත් ඛේදරාහිත්‍යාච්චේශ්වරස්‍ය න්‍යාය්‍යවිචාරප්‍රකාශනස්‍ය ක්‍රෝධස්‍ය ච දිනං යාවත් කිං ස්වාර්ථං කෝපං සඤ්චිනෝෂි?
6 അവൻ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്ക അളവിൽ പകരം കൊടുക്കും.
කින්තු ස ඒකෛකමනුජාය තත්කර්ම්මානුසාරේණ ප්‍රතිඵලං දාස්‍යති;
7 നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതയോടെ തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും, (aiōnios g166)
වස්තුතස්තු යේ ජනා ධෛර‍්‍ය්‍යං ධෘත්වා සත්කර්ම්ම කුර්ව්වන්තෝ මහිමා සත්කාරෝ(අ)මරත්වඤ්චෛතානි මෘගයන්තේ තේභ්‍යෝ(අ)නන්තායු ර්දාස්‍යති| (aiōnios g166)
8 സ്വാർത്ഥരായി സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്ക് കോപവും ക്രോധവും കൊടുക്കും.
අපරං යේ ජනාඃ සත්‍යධර්ම්මම් අගෘහීත්වා විපරීතධර්ම්මම් ගෘහ්ලන්ති තාදෘශා විරෝධිජනාඃ කෝපං ක්‍රෝධඤ්ච භෝක්‍ෂ්‍යන්තේ|
9 തിന്മ പ്രവർത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും ദുരിതവും തീവ്രദുഃഖവും ആദ്യം യെഹൂദനും പിന്നെ യവനനും വരും.
ආ යිහූදිනෝ(අ)න්‍යදේශිනඃ පර‍්‍ය්‍යන්තං යාවන්තඃ කුකර්ම්මකාරිණඃ ප්‍රාණිනඃ සන්ති තේ සර්ව්වේ දුඃඛං යාතනාඤ්ච ගමිෂ්‍යන්ති;
10 ൧൦ എന്നാൽ നല്ലത് പ്രവർത്തിക്കുന്ന ഏവനും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും.
කින්තු ආ යිහූදිනෝ භින්නදේශිපර‍්‍ය්‍යන්තා යාවන්තඃ සත්කර්ම්මකාරිණෝ ලෝකාඃ සන්ති තාන් ප්‍රති මහිමා සත්කාරඃ ශාන්තිශ්ච භවිෂ්‍යන්ති|
11 ൧൧ ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.
ඊශ්වරස්‍ය විචාරේ පක්‍ෂපාතෝ නාස්ති|
12 ൧൨ ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
අලබ්ධව්‍යවස්ථාශාස්ත්‍රෛ ර‍්‍යෛඃ පාපානි කෘතානි ව්‍යවස්ථාශාස්ත්‍රාලබ්ධත්වානුරූපස්තේෂාං විනාශෝ භවිෂ්‍යති; කින්තු ලබ්ධව්‍යවස්ථාශාස්ත්‍රා යේ පාපාන්‍යකුර්ව්වන් ව්‍යවස්ථානුසාරාදේව තේෂාං විචාරෝ භවිෂ්‍යති|
13 ൧൩ ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നത്.
ව්‍යවස්ථාශ්‍රෝතාර ඊශ්වරස්‍ය සමීපේ නිෂ්පාපා භවිෂ්‍යන්තීති නහි කින්තු ව්‍යවස්ථාචාරිණ ඒව සපුණ්‍යා භවිෂ්‍යන්ති|
14 ൧൪ ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ള കാര്യങ്ങൾ സ്വാഭാവികമായി ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
යතෝ (අ)ලබ්ධව්‍යවස්ථාශාස්ත්‍රා භින්නදේශීයලෝකා යදි ස්වභාවතෝ ව්‍යවස්ථානුරූපාන් ආචාරාන් කුර්ව්වන්ති තර්හ්‍යලබ්ධශාස්ත්‍රාඃ සන්තෝ(අ)පි තේ ස්වේෂාං ව්‍යවස්ථාශාස්ත්‍රමිව ස්වයමේව භවන්ති|
15 ൧൫ ഇതിനാൽ, അവരുടെ മനസ്സാക്ഷി അവരോടുകൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിയ്ക്കുകയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
තේෂාං මනසි සාක්‍ෂිස්වරූපේ සති තේෂාං විතර්කේෂු ච කදා තාන් දෝෂිණඃ කදා වා නිර්දෝෂාන් කෘතවත්සු තේ ස්වාන්තර්ලිඛිතස්‍ය ව්‍යවස්ථාශාස්ත්‍රස්‍ය ප්‍රමාණං ස්වයමේව දදති|
16 ൧൬ ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായംവിധിക്കുന്ന നാളിൽ തന്നേ.
යස්මින් දිනේ මයා ප්‍රකාශිතස්‍ය සුසංවාදස්‍යානුසාරාද් ඊශ්වරෝ යීශුඛ්‍රීෂ්ටේන මානුෂාණාම් අන්තඃකරණානාං ගූඪාභිප්‍රායාන් ධෘත්වා විචාරයිෂ්‍යති තස්මින් විචාරදිනේ තත් ප්‍රකාශිෂ්‍යතේ|
17 ൧൭ നീയോ, യെഹൂദൻ എന്നു വിളിക്കപ്പെട്ടും, ന്യായപ്രമാണത്തിൽ ആശ്രയിച്ചും
පශ්‍ය ත්වං ස්වයං යිහූදීති විඛ්‍යාතෝ ව්‍යවස්ථෝපරි විශ්වාසං කරෝෂි,
18 ൧൮ ദൈവത്തിൽ പ്രശംസിച്ചും, ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞും ഉത്തമമായത് തിരഞ്ഞെടുത്തും
ඊශ්වරමුද්දිශ්‍ය ස්වං ශ්ලාඝසේ, තථා ව්‍යවස්ථයා ශික්‍ෂිතෝ භූත්වා තස්‍යාභිමතං ජානාසි, සර්ව්වාසාං කථානාං සාරං විවිංක්‍ෂේ,
19 ൧൯ ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാരാംശം ന്യായപ്രമാണത്തിൽ നിന്നു നിനക്ക് ലഭിക്കുകയും ചെയ്തതുകൊണ്ടു നീ കുരുടർക്ക് വഴി കാട്ടുന്നവൻ,
අපරං ඥානස්‍ය සත්‍යතායාශ්චාකරස්වරූපං ශාස්ත්‍රං මම සමීපේ විද්‍යත අතෝ (අ)න්ධලෝකානාං මාර්ගදර්ශයිතා
20 ൨൦ ഇരുട്ടിലുള്ളവർക്ക് വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്ക് ഉപദേഷ്ടാവ് എന്നു ഉറച്ചുമിരിക്കുന്നെങ്കിൽ,
තිමිරස්ථිතලෝකානාං මධ්‍යේ දීප්තිස්වරූපෝ(අ)ඥානලෝකේභ්‍යෝ ඥානදාතා ශිශූනාං ශික්‍ෂයිතාහමේවේති මන්‍යසේ|
21 ൨൧ അന്യനെ ഉപദേശിക്കുന്ന നീ, നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
පරාන් ශික්‍ෂයන් ස්වයං ස්වං කිං න ශික්‍ෂයසි? වස්තුතශ්චෞර‍්‍ය්‍යනිෂේධව්‍යවස්ථාං ප්‍රචාරයන් ත්වං කිං ස්වයමේව චෝරයසි?
22 ൨൨ വ്യഭിചാരം ചെയ്യരുത് എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ?
තථා පරදාරගමනං ප්‍රතිෂේධන් ස්වයං කිං පරදාරාන් ගච්ඡසි? තථා ත්වං ස්වයං ප්‍රතිමාද්වේෂී සන් කිං මන්දිරස්‍ය ද්‍රව්‍යාණි හරසි?
23 ൨൩ ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ?
යස්ත්වං ව්‍යවස්ථාං ශ්ලාඝසේ ස ත්වං කිං ව්‍යවස්ථාම් අවමත්‍ය නේශ්වරං සම්මන්‍යසේ?
24 ൨൪ “നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ශාස්ත්‍රේ යථා ලිඛති "භින්නදේශිනාං සමීපේ යුෂ්මාකං දෝෂාද් ඊශ්වරස්‍ය නාම්නෝ නින්දා භවති| "
25 ൨൫ നീ ന്യായപ്രമാണം അനുസരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; എന്നാൽ ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമമായിത്തീരുന്നു.
යදි ව්‍යවස්ථාං පාලයසි තර්හි තව ත්වක්ඡේදක්‍රියා සඵලා භවති; යති ව්‍යවස්ථාං ලඞ්ඝසේ තර්හි තව ත්වක්ඡේදෝ(අ)ත්වක්ඡේදෝ භවිෂ්‍යති|
26 ൨൬ അങ്ങനെയെങ്കിൽ, അഗ്രചർമി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?
යතෝ ව්‍යවස්ථාශාස්ත්‍රාදිෂ්ටධර්ම්මකර්ම්මාචාරී පුමාන් අත්වක්ඡේදී සන්නපි කිං ත්වක්ඡේදිනාං මධ්‍යේ න ගණයිෂ්‍යතේ?
27 ൨൭ സ്വാഭാവികമായി അഗ്രചർമിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ തിരുവെഴുത്തും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കുകയില്ലയോ?
කින්තු ලබ්ධශාස්ත්‍රශ්ඡින්නත්වක් ච ත්වං යදි ව්‍යවස්ථාලඞ්ඝනං කරෝෂි තර්හි ව්‍යවස්ථාපාලකාඃ ස්වාභාවිකාච්ඡින්නත්වචෝ ලෝකාස්ත්වාං කිං න දූෂයිෂ්‍යන්ති?
28 ൨൮ പുറമെ മാത്രം യെഹൂദനായവൻ യെഹൂദനല്ല; പുറമെ മാത്രം ജഡത്തിലുള്ളത് പരിച്ഛേദനയുമല്ല;
තස්මාද් යෝ බාහ්‍යේ යිහූදී ස යිහූදී නහි තථාඞ්ගස්‍ය යස්ත්වක්ඡේදඃ ස ත්වක්ඡේදෝ නහි;
29 ൨൯ അകമേ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അങ്ങനെയുള്ളവന് മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.
කින්තු යෝ ජන ආන්තරිකෝ යිහූදී ස ඒව යිහූදී අපරඤ්ච කේවලලිඛිතයා ව්‍යවස්ථයා න කින්තු මානසිකෝ යස්ත්වක්ඡේදෝ යස්‍ය ච ප්‍රශංසා මනුෂ්‍යේභ්‍යෝ න භූත්වා ඊශ්වරාද් භවති ස ඒව ත්වක්ඡේදඃ|

< റോമർ 2 >