< വെളിപാട് 8 >

1 കുഞ്ഞാട് ഏഴാം മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗ്ഗത്തിൽ ഏകദേശം അരമണിക്കൂറോളം നിശബ്ദത ഉണ്ടായി.
І коли сьому печатку розкрив, німа ти́ша настала на небі десь на півгодини.
2 അപ്പോൾ ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഏഴ് ദൂതന്മാരെ കണ്ട്, അവർക്ക് ഏഴ് കാഹളം കൊടുക്കുകയും ചെയ്തു.
І я бачив сімох анголів, що стояли перед Богом. І да́но було їм сім су́рем.
3 മറ്റൊരു ദൂതൻ വന്നു ഒരു സ്വർണ്ണധൂപപാത്രം പിടിച്ചുകൊണ്ടു യാഗപീഠത്തിനരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണയാഗപീഠത്തിന്മേൽ സകലവിശുദ്ധജനങ്ങളുടെയും പ്രാർത്ഥനയോടുകൂടെ അത് അർപ്പിക്കേണ്ടതിന് ധാരാളം സുഗന്ധദ്രവ്യവും അവന് കൊടുത്തു.
І прийшов другий ангол, та й став перед же́ртівником із золотою кадильницею. І було йому да́но багато кадила, щоб до молито́в усіх святих додав на золотого же́ртівника, що перед престолом.
4 സുഗന്ധദ്രവ്യത്തിന്റെ പുക വിശുദ്ധന്മാരുടെ പ്രാർത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്ന് ദൈവസന്നിധിയിലേക്ക് ഉയർന്നു.
І знявся дим кадильний з моли́твами святих від руки ангола перед Бога.
5 ദൂതൻ സുഗന്ധധൂപം എടുത്തു യാഗപീഠത്തിൽ നിന്നും കനൽ നിറച്ച് ഭൂമിയിലേക്കു എറിഞ്ഞു; അവിടെ ഇടിമുഴക്കങ്ങളും, ശബ്ദകോലാഹലങ്ങളും, മിന്നലുകളും, ഭൂകമ്പവും ഉണ്ടായി.
А ангол кадильницю взяв, і напо́внив її огнем із же́ртівника, та й кинув на землю. І зчинилися гро́ми, і гурко́тнява, і бли́скавиці та трясіння землі.
6 ഏഴ് കാഹളങ്ങളുള്ള ഏഴ് ദൂതന്മാർ കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.
І сім анголів, що мали сім су́рем, приготува́лися, щоб сурми́ти.
7 ഒന്നാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ രക്തം കലർന്ന കൽമഴയും തീയും ഭൂമിയിൽ പതിച്ചു; ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.
І засурми́в перший ангол, — і вчинилися град та огонь, перемішані з кров'ю, і впали на землю. І спалилась третина землі, і згоріла третина дерев, і всіляка зелена трава погоріла.
8 രണ്ടാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്ന് സമുദ്രത്തിലേക്കു വീണിട്ട് കടൽ മൂന്നിലൊന്നു രക്തമായിത്തീർന്നു.
І засурми́в другий ангол, — і немов би велика гора, розпа́лена огнем, була вкинена в море. І третина мо́ря зробилася кров'ю,
9 സമുദ്രത്തിൽ ജീവനുണ്ടായിരുന്ന സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു നശിച്ചുപോയി.
і померла третина морського створіння, що мають життя, і загинула третина кораблів.
10 ൧൦ മൂന്നാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്ന് നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും വീണു.
І засурми́в третій ангол, — і велика зоря́ спала з неба, пала́ючи, як смолоски́п. І спала вона на третину річок та на водні джере́ла.
11 ൧൧ ആ നക്ഷത്രത്തിന് കാഞ്ഞിരം എന്നു പേർ; വെള്ളങ്ങളിൽ മൂന്നിലൊന്നു വിഷമയം ആയിത്തീർന്നു. കയ്പായ വെള്ളത്താൽ മനുഷ്യരിൽ പലരും മരിച്ചുപോയി.
А йме́ння зорі тій Поли́н. І стала третина води, як поли́н, і багато з людей повмирали з води, бо згі́ркла вона.
12 ൧൨ നാലാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നും ചന്ദ്രനിൽ മൂന്നിലൊന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നും ബാധിക്കപ്പെട്ടു; അതുകൊണ്ട് അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി; മൂന്നിലൊന്നു പകലും മൂന്നിലൊന്നു രാവും വെളിച്ചമില്ലാതെയായി.
І засурми́в ангол четвертий, — і вда́рено третину сонця, і третину місяця, і третину зір, щоб затьми́лася їхня третина, щоб третина дня не світила, так само ж і ніч.
13 ൧൩ ഇനിയും ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം നിമിത്തം ഭൂമിയിൽ ജീവിക്കുന്നവർക്ക് കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ട് ആകാശമധ്യേ പറന്നുകൊണ്ടിരിക്കുന്ന ഒരു കഴുകനെ ഞാൻ കാണുകയും അതിന്റെ ശബ്ദം കേൾക്കുകയും ചെയ്തു.
І бачив, і чув я одно́го орла, що летів серед неба і кли́кав гучним голосом: „Горе, горе, горе тим, хто живе на землі, від голосів сурмови́х позосталих трьох анголів, що мають сурми́ти!“

< വെളിപാട് 8 >