< വെളിപാട് 2 >

1 എഫെസൊസിലെ സഭയുടെ ദൂതന് എഴുതുക: ഏഴ് നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ട് ഏഴ് പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നത്:
ဣဖိၐသ္ထသမိတေ ရ္ဒူတံ ပြတိ တွမ် ဣဒံ လိခ; ယော ဒက္ၐိဏကရေဏ သပ္တ တာရာ ဓာရယတိ သပ္တာနာံ သုဝရ္ဏဒီပဝၖက္ၐာဏာံ မဓျေ ဂမနာဂမနေ ကရောတိ စ တေနေဒမ် ဥစျတေ၊
2 ഞാൻ നിന്റെ പ്രവൃത്തിയും കഠിനാദ്ധ്വാനവും സഹനവും കൊള്ളരുതാത്തവരെ നിനക്ക് സഹിക്കുവാൻ കഴിയാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരിശോധിച്ച് കള്ളന്മാർ എന്നു കണ്ടെത്തിയതും അറിയുന്നു.
တဝ ကြိယား ၑြမး သဟိၐ္ဏုတာ စ မမ ဂေါစရား, တွံ ဒုၐ္ဋာန် သောဎုံ န ၑက္နောၐိ ယေ စ ပြေရိတာ န သန္တး သွာန် ပြေရိတာန် ဝဒန္တိ တွံ တာန် ပရီက္ၐျ မၖၐာဘာၐိဏော ဝိဇ္ဉာတဝါန်,
3 കൂടാതെ നിന്റെ സഹനശക്തിയും എന്റെ നാമംനിമിത്തം നീ അദ്ധ്വാനിച്ചതും ക്ഷീണിച്ചുപോകാഞ്ഞതും ഞാൻ അറിയുന്നു.
အပရံ တွံ တိတိက္ၐာံ ဝိဒဓာသိ မမ နာမာရ္ထံ ဗဟု သောဎဝါနသိ တထာပိ န ပရျျက္လာမျသ္တဒပိ ဇာနာမိ၊
4 എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന ഒരു കുറ്റം എനിക്ക് നിന്നെക്കുറിച്ച് പറയുവാനുണ്ട്.
ကိဉ္စ တဝ ဝိရုဒ္ဓံ မယဲတတ် ဝက္တဝျံ ယတ် တဝ ပြထမံ ပြေမ တွယာ ဝျဟီယတ၊
5 അതുകൊണ്ട് നീ എവിടെനിന്ന് വീണിരിക്കുന്നു എന്ന് ഓർത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്യുക; അല്ലെങ്കിൽ ഞാൻ നിന്റെ അടുക്കൽ വേഗം വരുകയും, നീ മാനസാന്തരപ്പെടാഞ്ഞതിനാൽ നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്ന് നീക്കി കളയുകയും ചെയ്യും.
အတး ကုတး ပတိတော 'သိ တတ် သ္မၖတွာ မနး ပရာဝရ္တ္တျ ပူရွွီယကြိယား ကုရု န စေတ် တွယာ မနသိ န ပရိဝရ္တ္တိတေ 'ဟံ တူရ္ဏမ် အာဂတျ တဝ ဒီပဝၖက္ၐံ သွသ္ထာနာဒ် အပသာရယိၐျာမိ၊
6 എങ്കിലും നിക്കൊലാവ്യരുടെപ്രവൃത്തി നീ വെറുക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അത് ഞാനും വെറുക്കുന്നു.
တထာပိ တဝေၐ ဂုဏော ဝိဒျတေ ယတ် နီကလာယတီယလောကာနာံ ယား ကြိယာ အဟမ် ၒတီယေ တာသ္တွမပိ ၒတီယမေ၊
7 ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാൻ കൊടുക്കും.
ယသျ ၑြောတြံ ဝိဒျတေ သ သမိတီး ပြတျုစျမာနာမ် အာတ္မနး ကထာံ ၑၖဏောတု၊ ယော ဇနော ဇယတိ တသ္မာ အဟမ် ဤၑွရသျာရာမသ္ထဇီဝနတရေား ဖလံ ဘောက္တုံ ဒါသျာမိ၊
8 സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക: മരിച്ചവനായിരുന്നു എങ്കിലും വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നത്:
အပရံ သ္မုရ္ဏာသ္ထသမိတေ ရ္ဒူတံ ပြတီဒံ လိခ; ယ အာဒိရန္တၑ္စ ယော မၖတဝါန် ပုနရ္ဇီဝိတဝါံၑ္စ တေနေဒမ် ဥစျတေ,
9 ഞാൻ നിന്റെ പ്രവൃത്തിയും കഷ്ടതയും ദാരിദ്ര്യവും — നീ സമ്പന്നനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ലാത്ത, സാത്താനെ അനുസരിക്കുന്നവരുടെ കൂട്ടരായ പള്ളിക്കാരായവരുടെ ദൈവദുഷണവും അറിയുന്നു.
တဝ ကြိယား က္လေၑော ဒဲနျဉ္စ မမ ဂေါစရား ကိန္တု တွံ ဓနဝါနသိ ယေ စ ယိဟူဒီယာ န သန္တး ၑယတာနသျ သမာဇား သန္တိ တထာပိ သွာန် ယိဟူဒီယာန် ဝဒန္တိ တေၐာံ နိန္ဒာမပျဟံ ဇာနာမိ၊
10 ൧൦ നീ സഹിക്കുവാനുള്ളതിനെ ഭയപ്പെടേണ്ടാ; ഇതാ; നിന്നെ പരീക്ഷിക്കേണ്ടതിന് പിശാച് നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിനക്ക് ഉപദ്രവം ഉണ്ടാകും; മരണംവരെ വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടംനിനക്ക് തരും.
တွယာ ယော ယး က္လေၑး သောဎဝျသ္တသ္မာတ် မာ ဘဲၐီး ပၑျ ၑယတာနော ယုၐ္မာကံ ပရီက္ၐာရ္ထံ ကာံၑ္စိတ် ကာရာယာံ နိက္ၐေပ္သျတိ ဒၑ ဒိနာနိ ယာဝတ် က္လေၑော ယုၐ္မာသု ဝရ္တ္တိၐျတေ စ၊ တွံ မၖတျုပရျျန္တံ ဝိၑွာသျော ဘဝ တေနာဟံ ဇီဝနကိရီဋံ တုဘျံ ဒါသျာမိ၊
11 ൧൧ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് രണ്ടാം മരണത്താൽദോഷം വരികയില്ല.
ယသျ ၑြောတြံ ဝိဒျတေ သ သမိတီး ပြတျုစျမာနာမ် အာတ္မနး ကထာံ ၑၖဏောတု၊ ယော ဇယတိ သ ဒွိတီယမၖတျုနာ န ဟိံသိၐျတေ၊
12 ൧൨ പെർഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക: മൂർച്ചയുള്ള ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നത്:
အပရံ ပရ္ဂာမသ္ထသမိတေ ရ္ဒူတံ ပြတီဒံ လိခ, ယသ္တီက္ၐ္ဏံ ဒွိဓာရံ ခင်္ဂံ ဓာရယတိ သ ဧဝ ဘာၐတေ၊
13 ൧൩ നിന്റെ പ്രവൃത്തിയും നീ എവിടെ താമസിക്കുന്നു എന്നും അത് സാത്താന്റെ സിംഹാസനം ഉള്ള സ്ഥലം എന്നും ഞാൻ അറിയുന്നു; എന്നിട്ടും നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ താമസിക്കുന്നിടത്ത് തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസ് കൊല ചെയ്യപ്പെട്ട കാലത്തുപോലും നീ എന്നിലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.
တဝ ကြိယာ မမ ဂေါစရား, ယတြ ၑယတာနသျ သိံဟာသနံ တတြဲဝ တွံ ဝသသိ တဒပိ ဇာနာမိ၊ တွံ မမ နာမ ဓာရယသိ မဒ္ဘက္တေရသွီကာရသ္တွယာ န ကၖတော မမ ဝိၑွာသျသာက္ၐိဏ အာန္တိပါး သမယေ 'ပိ န ကၖတး၊ သ တု ယုၐ္မန္မဓျေ 'ဃာနိ ယတး ၑယတာနသ္တတြဲဝ နိဝသတိ၊
14 ൧൪ എങ്കിലും നിന്നെക്കുറിച്ച് അല്പം കുറ്റം പറയുവാൻ എനിക്കുണ്ട്; യിസ്രായേൽ മക്കൾ വിഗ്രഹാർപ്പിതം ഭക്ഷിക്കേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ തടസ്സംവെപ്പാൻ ബാലാക്കിന്ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്.
တထာပိ တဝ ဝိရုဒ္ဓံ မမ ကိဉ္စိဒ် ဝက္တဝျံ ယတော ဒေဝပြသာဒါဒနာယ ပရဒါရဂမနာယ စေသြာယေလး သန္တာနာနာံ သမ္မုခ ဥန္မာထံ သ္ထာပယိတုံ ဗာလာက် ယေနာၑိက္ၐျတ တသျ ဗိလိယမး ၑိက္ၐာဝလမ္ဗိနသ္တဝ ကေစိတ် ဇနာသ္တတြ သန္တိ၊
15 ൧൫ അതുപോലെ ഞാൻ വെറുക്കുന്ന നിക്കൊലാവ്യരുടെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിനക്കും ഉണ്ട്.
တထာ နီကလာယတီယာနာံ ၑိက္ၐာဝလမ္ဗိနသ္တဝ ကေစိတ် ဇနာ အပိ သန္တိ တဒေဝါဟမ် ၒတီယေ၊
16 ൧൬ അതുകൊണ്ട് മാനസാന്തരപ്പെടുക; അല്ലാതിരുന്നാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിൽനിന്നു വരുന്ന വാളുകൊണ്ടു അവർക്കെതിരെ യുദ്ധം ചെയ്യും.
အတော ဟေတောသ္တွံ မနး ပရိဝရ္တ္တယ န စေဒဟံ တွရယာ တဝ သမီပမုပသ္ထာယ မဒွက္တသ္ထခင်္ဂေန တဲး သဟ ယောတ္သျာမိ၊
17 ൧൭ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്നതിന്മാൻ കൊടുക്കും; ഞാൻ അവന് വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ മറ്റാരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ ഒരു നാമവും കൊടുക്കും.
ယသျ ၑြောတြံ ဝိဒျတေ သ သမိတီး ပြတျုစျမာနာမ် အာတ္မနး ကထာံ ၑၖဏောတု၊ ယော ဇနော ဇယတိ တသ္မာ အဟံ ဂုပ္တမာန္နာံ ဘောက္တုံ ဒါသျာမိ ၑုဘြပြသ္တရမပိ တသ္မဲ ဒါသျာမိ တတြ ပြသ္တရေ နူတနံ နာမ လိခိတံ တစ္စ ဂြဟီတာရံ ဝိနာ နာနျေန ကေနာပျဝဂမျတေ၊
18 ൧൮ തുയഥൈരയിലെ സഭയുടെ ദൂതന് എഴുതുക: അഗ്നിജ്വാല പോലെ കണ്ണും തേച്ചുമിനുക്കിയ വെള്ളോട്ടിന് സമമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നത്:
အပရံ ထုယာတီရာသ္ထသမိတေ ရ္ဒူတံ ပြတီဒံ လိခ၊ ယသျ လောစနေ ဝဟ္နိၑိခါသဒၖၑေ စရဏော် စ သုပိတ္တလသင်္ကာၑော် သ ဤၑွရပုတြော ဘာၐတေ,
19 ൧൯ ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹനശക്തി എന്നിവയും നിന്റെ ഇപ്പോഴുള്ള പ്രവൃത്തി ആദ്യം ചെയ്തതിലും അധികമെന്നും അറിയുന്നു.
တဝ ကြိယား ပြေမ ဝိၑွာသး ပရိစရျျာ သဟိၐ္ဏုတာ စ မမ ဂေါစရား, တဝ ပြထမကြိယာဘျး ၑေၐကြိယား ၑြေၐ္ဌာသ္တဒပိ ဇာနာမိ၊
20 ൨൦ എങ്കിലും, നിനക്കെതിരെ ചിലത് പറയുവാനുണ്ട്; താൻ പ്രവാചകി എന്ന് സ്വയം അവകാശപ്പെടുകയും എന്റെ ദാസന്മാരെ ദുർന്നടപ്പിൽ ഏർപ്പെടുവാനും വിഗ്രഹാർപ്പിതം ഭക്ഷിക്കുവാനും തക്കവണ്ണം വശീകരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു.
တထာပိ တဝ ဝိရုဒ္ဓံ မယာ ကိဉ္စိဒ် ဝက္တဝျံ ယတော ယာ ဤၐေဗလ္နာမိကာ ယောၐိတ် သွာံ ဘဝိၐျဒွါဒိနီံ မနျတေ ဝေၑျာဂမနာယ ဒေဝပြသာဒါၑနာယ စ မမ ဒါသာန် ၑိက္ၐယတိ ဘြာမယတိ စ သာ တွယာ န နိဝါရျျတေ၊
21 ൨൧ ഞാൻ അവൾക്ക് മാനസാന്തരപ്പെടുവാൻ അവസരം കൊടുത്തിട്ടും അധാർമ്മികത വിട്ടു അവൾ മാനസാന്തരപ്പെട്ടില്ല.
အဟံ မနးပရိဝရ္တ္တနာယ တသျဲ သမယံ ဒတ္တဝါန် ကိန္တု သာ သွီယဝေၑျာကြိယာတော မနးပရိဝရ္တ္တယိတုံ နာဘိလၐတိ၊
22 ൨൨ ജാഗ്രതയായിരിക്ക! അവൾ മാനസാന്തരപ്പെടാതിരുന്നാൽ ഞാൻ അവളെ രോഗകിടക്കയിലും അവളുമായി വ്യഭിചരിക്കുന്നവരെ വലിയ കഷ്ടതയിലും ആക്കിക്കളയും.
ပၑျာဟံ တာံ ၑယျာယာံ နိက္ၐေပ္သျာမိ, ယေ တယာ သာရ္ဒ္ဓံ ဝျဘိစာရံ ကုရွွန္တိ တေ ယဒိ သွကြိယာဘျော မနာံသိ န ပရာဝရ္တ္တယန္တိ တရှိ တာနပိ မဟာက္လေၑေ နိက္ၐေပ္သျာမိ
23 ൨൩ ഞാൻ അവളുടെ അനുയായികളെയും കൊന്നുകളയും; ഞാൻ മനസ്സിനേയും ഹൃദയവിചാരങ്ങളെയും ശോധന ചെയ്യുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവർത്തികൾക്കൊത്തവിധം ഞാൻ നിങ്ങൾക്ക് ഓരോരുത്തർക്കും പകരം ചെയ്യും.
တသျား သန္တာနာံၑ္စ မၖတျုနာ ဟနိၐျာမိ၊ တေနာဟမ် အန္တးကရဏာနာံ မနသာဉ္စာနုသန္ဓာနကာရီ ယုၐ္မာကမေကဲကသ္မဲ စ သွကြိယာဏာံ ဖလံ မယာ ဒါတဝျမိတိ သရွွား သမိတယော ဇ္ဉာသျန္တိ၊
24 ൨൪ എന്നാൽ നിങ്ങളോടും, ഈ ഉപദേശം സ്വീകരിക്കാതെയും അവർ പറയുന്നത് പോലെ സാത്താനെക്കുറിച്ച് ആഴമായ കാര്യങ്ങൾ ഗ്രഹിക്കാതെയും ഇരിക്കുന്ന തുയഥൈരയിലെ ശേഷമുള്ളവരോടും മറ്റ് വലിയ ഭാരം ഒന്നുംതന്നെ ഞാൻ ചുമത്തുന്നില്ല.
အပရမ် အဝၑိၐ္ဋာန် ထုယာတီရသ္ထလောကာန် အရ္ထတော ယာဝန္တသ္တာံ ၑိက္ၐာံ န ဓာရယန္တိ ယေ စ ကဲၑ္စိတ် ၑယတာနသျ ဂမ္ဘီရာရ္ထာ ဥစျန္တေ တာန် ယေ နာဝဂတဝန္တသ္တာနဟံ ဝဒါမိ ယုၐ္မာသု ကမပျပရံ ဘာရံ နာရောပယိၐျာမိ;
25 ൨൫ എന്തുതന്നെ ആയാലും ഞാൻ വരുംവരെ നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾവിൻ.
ကိန္တု ယဒ် ယုၐ္မာကံ ဝိဒျတေ တတ် မမာဂမနံ ယာဝဒ် ဓာရယတ၊
26 ൨൬ ജയിക്കയും എന്റെ പ്രവൃത്തികളെ അവസാനത്തോളം കാത്തുകൊള്ളുകയും ചെയ്യുന്നവന് എന്റെ പിതാവിൽനിന്നും എനിക്ക് ലഭിച്ചതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും.
ယော ဇနော ဇယတိ ၑေၐပရျျန္တံ မမ ကြိယား ပါလယတိ စ တသ္မာ အဟမ် အနျဇာတီယာနာမ် အာဓိပတျံ ဒါသျာမိ;
27 ൨൭ അവൻ ഇരുമ്പുചെങ്കോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവരെ ഉടച്ചുകളയും.
ပိတၖတော မယာ ယဒွတ် ကရ္တၖတွံ လဗ္ဓံ တဒွတ် သော 'ပိ လော်ဟဒဏ္ဍေန တာန် စာရယိၐျတိ တေန မၖဒ္ဘါဇနာနီဝ တေ စူရ္ဏာ ဘဝိၐျန္တိ၊
28 ൨൮ ഞാൻ അവന് ഉദയനക്ഷത്രവും കൊടുക്കും.
အပရမ် အဟံ တသ္မဲ ပြဘာတီယတာရာမ် အပိ ဒါသျာမိ၊
29 ൨൯ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
ယသျ ၑြောတြံ ဝိဒျတေ သ သမိတီး ပြတျုစျမာနာမ် အာတ္မနး ကထာံ ၑၖဏောတု၊

< വെളിപാട് 2 >