< വെളിപാട് 17 >

1 ഏഴ് പാത്രമുള്ള ഏഴ് ദൂതന്മാരിൽ ഒരുവൻ വന്നു എന്നോട് സംസാരിച്ച് പറഞ്ഞത്: “വരിക, ഭൂമിയിലെ രാജാക്കന്മാർ വേശ്യാവൃത്തി ചെയ്ത്, തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ
І прийшов один із семи анголі́в, що мають сім чаш, і говорив зо мною, ка́жучи: „Підійди, — я покажу́ тобі засу́дження великої розпусниці, що сидить над багатьма во́дами.
2 ഭൂവാസികളെ മത്തരാക്കി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്ക് കാണിച്ചുതരാം”.
З нею розпусту чинили зе́мні царі, і вином розпусти її впивались ме́шканці землі“.
3 ആ ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്ക് കൊണ്ടുപോയി. അപ്പോൾ ഏഴ് തലകളും പത്തു കൊമ്പുകളും ഉള്ള, ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളൊരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ട്.
І в дусі повів він мене на пустиню. І побачив я жінку, що сиділа на червоній звіри́ні, переповненій імена́ми богознева́жними, яка мала сім голів і десять ро́гів.
4 ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പ് നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി, അവളുടെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു.
А жінка була одягнена в порфіру й кармази́н, і приоздо́блена золотом і дорогоцінним камі́нням та пе́рлами. У руці своїй мала вона золоту чашу, повну гидо́ти та не́чести розпусти її.
5 മർമ്മം: മഹതിയാം ബാബിലോൺ; വേശ്യകളുടേയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ട്.
А на чолі́ її було написане ім'я́, таємниця: „Великий Вавилон, — мати розпусти й гидо́ти землі“.
6 വിശുദ്ധന്മാരുടെ രക്തവും യേശുവിനു വേണ്ടി സാക്ഷികളായവരുടെ രക്തവും കുടിച്ച് സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ട്; അവളെ കണ്ടപ്പോൾ, ഞാൻ അത്യന്തം ആശ്ചര്യപ്പെട്ടു.
І бачив я жінку, п'яну́ від крови святих і від крови мучеників Ісусових, і, бачивши її, дивува́вся я дивом великим.
7 ദൂതൻ എന്നോട് പറഞ്ഞത്: നീ ആശ്ചര്യപ്പെടുന്നത് എന്ത്? ഈ സ്ത്രീയുടെയും ഏഴ് തലയും പത്തു കൊമ്പും ഉള്ള അവളെ ചുമക്കുന്ന മൃഗത്തിന്റെയും അർത്ഥം ഞാൻ നിനക്ക് വിശദീകരിച്ചു തരാം.
А ангол промовив до мене: „Чого ти диву́єшся? Я скажу́ тобі таємницю жінки й звірини, яка носить її, яка має сім голів і десять ро́гів.
8 നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധഗർത്തത്തിൽനിന്നും കയറി നാശത്തിലേക്കു പോകുവാൻ ഉള്ളതും ആകുന്നു; ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതപ്പെടാതിരിക്കുന്ന ഭൂവാസികൾ ഒക്കെയും, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ കാണുമ്പോൾ അതിശയിക്കും. (Abyssos g12)
Звіри́на, яку бачив я, була — і нема, і має вийти з безо́дні — і пі́де вона на погибіль. А ме́шканці землі, що їхні імена не записані в книгу життя від закла́дин світу, дивуватися будуть, як побачать, що звіри́на була — і нема, і з'я́виться. (Abyssos g12)
9 ഇവിടെ ജ്ഞാനമുള്ള മനസ്സ് ആവശ്യം; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴ് മലകളാകുന്നു.
Тут розум, що має він мудрість. Сім голів — це сім гір, що на них сидить жінка. І сім царів, —
10 ൧൦ അവ ഏഴ് രാജാക്കന്മാരും ആകുന്നു; അഞ്ചുരാജാക്കന്മാർ വീണുപോയി; ഒരുവൻ ഉണ്ട്; മറ്റൊരുവൻ ഇതുവരെ വന്നിട്ടില്ല; അവൻ വരുമ്പോൾ, അവന് അല്പകാലം ഇരിക്കേണ്ടിവരും.
п'ять їх упало, один є, другий іще не прийшов, а як при́йде, то мусить він трохи пробути.
11 ൧൧ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഒരുവനും നാശത്തിലേക്കു പോകുന്നവനും ആകുന്നു.
І звіри́на, що була́ — і нема, і вона — сама во́сьма й з сімох, і йде на погибіль.
12 ൧൨ നീ കണ്ട പത്തു കൊമ്പുകളും ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ലാത്ത പത്തു രാജാക്കന്മാർ; എന്നാൽ അവർ മൃഗത്തോടു കൂടെ ഒരു നാഴിക നേരത്തേക്ക് രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും.
А десять тих рогів, що бачив ти їх, — то десять царів, що ще не прийняли́ царства, але при́ймуть вла́ду царську́ із звіри́ною на одну годину.
13 ൧൩ ഇവർ ഒരേ മനസ്സുള്ളവർ; അവർ അവരുടെ ശക്തിയും അധികാരവും മൃഗത്തിന് ഏല്പിച്ചുകൊടുക്കും.
Вони мають одну думку, а силу та вла́ду свою віддадуть звіри́ні.
14 ൧൪ അവർ കുഞ്ഞാടിനെതിരെ യുദ്ധം ചെയ്യും; എന്നാൽ താൻ കർത്താധികർത്താവും രാജാധിരാജാവും ആയതുകൊണ്ട് കുഞ്ഞാട് അവരുടെ മേൽ ജയംപ്രാപിക്കും. അവനോട് കൂടെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരും എന്ന് വിളിക്കപ്പെടും
Вони воюватимуть проти Агнця та Агнець переможе їх, бо Він — „Господь над панами та Цар над царями“. А ті, хто з Ним, покликані, і вибрані, і вірні“.
15 ൧൫ ദൂതൻ എന്നോട് പറഞ്ഞത്: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും ജനങ്ങളും ജാതികളും ഭാഷകളും അത്രേ.
І говорить до мене: „Во́ди, що бачив ти їх, де сидить та розпу́сниця, то наро́ди та люди, і племе́на та язи́ки.
16 ൧൬ നീ കണ്ട മൃഗത്തിന്മേലുള്ള കൊമ്പുകളും വേശ്യയെ വെറുക്കുകയും അവർ അവളെ നിർമ്മൂലവും നഗ്നയുമാക്കി അവളുടെ മാംസം തിന്നുകളയുകയും അവളെ തീകൊണ്ട് ചുട്ടുകളയുകയും ചെയ്യും.
А десять рогів, що ти бачив їх, та звіри́на, — вони знена́видять розпусницю, спусто́шать її й обнажа́ть, і з'їдять її тіло, і огнем її спалять.
17 ൧൭ ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം, ദൈവഹിതം നടത്തുന്നതിന്, മൃഗത്തിനു ഏല്പിച്ചുകൊടുക്കുവാൻ തക്കവണ്ണം ദൈവം അവരുടെ ഹൃദയങ്ങളിൽ ആലോചന നൽകി.
Бо Бог дав їм до серця, щоб волю чинили Його, маючи одну думку, і щоб царство своє віддали́ звіри́ні, аж поки не ви́повняться слова́ Божі.
18 ൧൮ നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ വാഴുന്ന മഹാനഗരം തന്നേ.
А жінка, яку ти бачив, то місто велике, що панує над царями земними“.

< വെളിപാട് 17 >