< സങ്കീർത്തനങ്ങൾ 16 >

1 ദാവീദിന്റെ സ്വർണ്ണഗീതം. ദൈവമേ, ഞാൻ അങ്ങയെ ശരണം ആക്കിയിരിക്കുകയാൽ എന്നെ കാത്തുകൊള്ളണമേ,
Daavidin laulu. Varjele minua, Jumala, sillä sinuun minä turvaan.
2 ഞാൻ യഹോവയോട് പറഞ്ഞത്: “അവിടുന്നാണ് എന്റെ കർത്താവ്; അങ്ങയെ കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല.
Minä sanon Herralle: "Sinä olet minun Herrani, paitsi sinua ei ole minulla mitään hyvää";
3 ഭൂമിയിലെ വിശുദ്ധന്മാരോ, അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ.
ja pyhille, jotka maassa ovat: "Nämä ovat ne jalot, joihin on koko minun mielisuosioni".
4 അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കുകയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കുകയുമില്ല.
Monta tuskaa on niillä, jotka ottavat vieraan jumalan; minä en uhraa niille verta juomauhriksi enkä päästä huulilleni niiden nimiä.
5 എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവ ആകുന്നു; അവിടുന്ന് എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.
Herra on minun pelto-ja malja-osani; sinä hoidat minun arpani.
6 അളവുനൂൽ എനിക്കായി മനോഹരദേശത്ത് വീണിരിക്കുന്നു; അതേ, എനിക്ക് നല്ല ഒരു അവകാശം ലഭിച്ചിരിക്കുന്നു.
Arpa lankesi minulle ihanasta maasta, ja kaunis on minun perintöosani.
7 എനിക്ക് ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
Minä kiitän Herraa, joka on minua neuvonut; yölläkin minua siihen sisimpäni kehoittaa.
8 ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
Minä pidän Herran aina edessäni; kun hän on minun oikealla puolellani, en minä horju.
9 അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു; എന്റെ ശരീരം നിർഭയമായി വസിക്കും.
Sentähden minun sydämeni iloitsee ja sieluni riemuitsee, ja myös minun ruumiini asuu turvassa.
10 ൧൦ അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. അങ്ങയുടെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. (Sheol h7585)
Sillä sinä et hylkää minun sieluani tuonelaan etkä anna hurskaasi nähdä kuolemaa. (Sheol h7585)
11 ൧൧ ജീവന്റെ വഴി അങ്ങ് എനിക്ക് കാണിച്ചുതരും; അങ്ങയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും അങ്ങയുടെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.
Sinä neuvot minulle elämän tien; ylenpalttisesti on iloa sinun kasvojesi edessä, ihanuutta sinun oikeassa kädessäsi iankaikkisesti.

< സങ്കീർത്തനങ്ങൾ 16 >