< സങ്കീർത്തനങ്ങൾ 147 >

1 യഹോവയെ സ്തുതിക്കുവിൻ; നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; അത് മനോഹരവും സ്തുതി ഉചിതവും തന്നെ.
Chwalcie PANA, bo dobrze [jest] śpiewać naszemu Bogu; jest [to] bowiem miłe i piękna jest chwała.
2 യഹോവ യെരൂശലേമിനെ പണിയുന്നു; കർത്താവ് യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
PAN buduje Jeruzalem [i] gromadzi rozproszonych Izraela.
3 മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
On uzdrawia skruszonych w sercu i opatruje ich rany.
4 ദൈവം നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു.
On liczy gwiazdy, nazywa każdą z nich po imieniu.
5 നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; അവിടുത്തെ വിവേകത്തിന് അന്തമില്ല.
Wielki [jest] nasz Pan i zasobny w moc; jego mądrość jest niezmierzona.
6 യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവിടുന്ന് ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു.
PAN podnosi pokornych, [a] niegodziwych poniża aż do ziemi.
7 സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ;
Śpiewajcie PANU z dziękczynieniem; śpiewajcie naszemu Bogu przy dźwiękach harfy;
8 കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു.
Który okrywa niebiosa obłokami [i] przygotowuje deszcz dla ziemi; który sprawia, że trawa rośnie na górach;
9 ദൈവം മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
Który daje pokarm bydłu i młodym krukom wołającym [do niego].
10 ൧൦ അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല; പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല.
Nie lubuje się w mocy konia ani nie ma upodobania w goleniach mężczyzny.
11 ൧൧ തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
PAN ma upodobanie w tych, którzy się go boją, którzy ufają jego miłosierdziu.
12 ൧൨ യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക;
Chwal PANA, Jeruzalem; chwal swego Boga, Syjonie.
13 ൧൩ ദൈവം നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
On bowiem umacnia zasuwy twoich bram i błogosławi synów twoich pośród ciebie.
14 ൧൪ കർത്താവ് നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു; വിശേഷമായ ഗോതമ്പുകൊണ്ട് നിനക്ക് തൃപ്തിവരുത്തുന്നു.
Zapewnia pokój w twoich granicach i syci cię najwyborniejszą pszenicą.
15 ൧൫ ദൈവം തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവിടുത്തെ വചനം അതിവേഗം ഓടുന്നു.
On wysyła swój rozkaz na ziemię; szybko biegnie jego słowo.
16 ൧൬ ദൈവം പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു.
On daje śnieg jak wełnę, rozsypuje szron jak popiół.
17 ൧൭ അവിടുന്ന് മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; അതിന്റെ കുളിര് സഹിച്ചു നില്‍ക്കുന്നവനാര്?
Rzuca swój lód jak okruchy; któż ostoi się przed jego zimnem?
18 ൧൮ ദൈവം തന്റെ വാക്കിനാൽ അവ ഉരുക്കുന്നു; കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു.
Posyła swoje słowo i [lody] topnieją; wionie swym wiatrem i wody spływają.
19 ൧൯ ദൈവം യാക്കോബിന് തന്റെ വചനവും യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
Oznajmia swe słowo Jakubowi, swe prawa i sądy Izraelowi.
20 ൨൦ അങ്ങനെ യാതൊരു ജനതക്കും അവിടുന്ന് ചെയ്തിട്ടില്ല; കർത്താവിന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിക്കുവിൻ.
Nie uczynił tak żadnemu narodowi, nie poznali jego sądów. Alleluja.

< സങ്കീർത്തനങ്ങൾ 147 >