< സങ്കീർത്തനങ്ങൾ 129 >

1 ആരോഹണഗീതം. യിസ്രായേൽ പറയേണ്ടത്: “അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
Песнь восхождения. Много теснили меня от юности моей, да скажет Израиль:
2 അതെ, അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.
много теснили меня от юности моей, но не одолели меня.
3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി”.
На хребте моем орали оратаи, проводили длинные борозды свои.
4 യഹോവ നീതിമാനാകുന്നു; അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു.
Но Господь праведен: Он рассек узы нечестивых.
5 സീയോനെ വെറുക്കുന്നവരെല്ലാം ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ.
Да постыдятся и обратятся назад все ненавидящие Сион!
6 വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
Да будут, как трава на кровлях, которая прежде, нежели будет исторгнута, засыхает,
7 കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്റെ കൈയോ കറ്റ കെട്ടുന്നവൻ തന്റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.
которою жнец не наполнит руки своей, и вяжущий снопы - горсти своей;
8 “യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു” എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.
и проходящие мимо не скажут: “благословение Господне на вас; благословляем вас именем Господним!”

< സങ്കീർത്തനങ്ങൾ 129 >