< സങ്കീർത്തനങ്ങൾ 106 >

1 യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; അവിടുത്തെ ദയ എന്നേക്കും ഉള്ളത്.
Алілу́я!
2 യഹോവയുടെ വീര്യപ്രവൃത്തികളെ ആര് വർണ്ണിക്കും? അവിടുത്തെ സ്തുതിയെപ്പറ്റി എല്ലാം ആര് വിവരിക്കും?
Хто розка́же про ве́лич Господню, розповість усю славу Його́?
3 ന്യായം പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ.
Блаженні, хто де́ржиться права, хто чинить правду кожного ча́су!
4 യഹോവേ, അവിടുന്ന് തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും അങ്ങയുടെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും അങ്ങയുടെ അവകാശത്തോടുകൂടി പുകഴേണ്ടതിനും
Згадай мене, Господи, в ласці Своїй до народу Свого́, відві́дай мене спасі́нням Своїм,
5 അങ്ങയുടെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്, അങ്ങയുടെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ.
щоб побачити добре вибра́нців Твоїх, щоб я ті́шився радощами Твого наро́ду, і хвалився зо спа́дком Твоїм!
6 ഞങ്ങൾ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പാപംചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.
Ми згрішили з батька́ми своїми, скриви́ли, неправди́ве чинили.
7 ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ ഈജിപ്റ്റിൽവെച്ച് അങ്ങയുടെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും അങ്ങയുടെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു.
Не зважа́ли на чу́да Твої батьки наші в Єгипті, многоти́ Твоїх ласк не прига́дували й бунтува́лись над морем, над морем Черво́ним.
8 എന്നിട്ടും ദൈവം തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
Та Він ради Ймення Свого їх спас, щоб виявити Свою силу.
9 ദൈവം ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; കർത്താവ് അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി.
Він кли́кнув на море Червоне — і ви́сохло, і Він їх повів через мо́рські глиби́ни, немов по пустині!
10 ൧൦ പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു; ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു.
І Він спас їх з руки неприя́теля, визволив їх з руки ворога, —
11 ൧൧ വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല.
і закрила вода супроти́вників їхніх, жоден з них не зоста́вся!
12 ൧൨ അപ്പോൾ അവർ അവിടുത്തെ വചനങ്ങൾ വിശ്വസിച്ചു; ദൈവത്തിന് സ്തുതിപാടുകയും ചെയ്തു.
Тоді то в слова́ Його вві́рували, виспі́вували Йому славу.
13 ൧൩ എങ്കിലും അവർ വേഗത്തിൽ കർത്താവിന്റെ പ്രവൃത്തികളെ മറന്നു; ദൈവത്തിന്റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
Та скоро забули вони Його чин, не чекали пора́ди Його́,
14 ൧൪ മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു; നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
і пала́ли в пустині жада́нням, і Бога в пустині ізнов випробо́вували,
15 ൧൫ അവർ അപേക്ഷിച്ചത് ദൈവം അവർക്ക് കൊടുത്തു; എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.
і Він їхнє жада́ння їм дав, але худість послав в їхню душу.
16 ൧൬ പാളയത്തിൽവച്ച് അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
Та Мойсею поза́здрили в та́борі, й Ааронові, святому Господньому.
17 ൧൭ ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
Розкрилась земля — і Дата́на погли́нула, Авіро́нові збори накрила,
18 ൧൮ അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
і огонь запалав на їхніх збо́рах, — і по́лум'я те попали́ло безбожних.
19 ൧൯ അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
Зробили тельця́ на Хори́ві, і били поклони бовва́нові ви́литому, —
20 ൨൦ ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ പുല്ല് തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി.
і змінили вони свою славу на образ вола́, що траву пожирає,
21 ൨൧ ഈജിപ്റ്റിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതപ്രവൃത്തികളും
забули про Бога, свого Спасителя, що велике в Єгипті вчинив,
22 ൨൨ ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു.
у землі Ха́мовій чу́да, страшні ре́чі над морем Червоним.
23 ൨൩ ആകയാൽ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്തു; അവിടുത്തെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ അവിടുത്തെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ ദൈവം അവരെ നശിപ്പിച്ചുകളയുമായിരുന്നു.
І сказав Він пони́щити їх, коли б не Мойсей, вибра́нець Його, що став був у ви́ломі перед обличчям Його — відверну́ти Його гнів, щоб не шкодив!
24 ൨൪ അവർ മനോഹരദേശത്തെ നിരസിച്ചു; അവിടുത്തെ വചനം വിശ്വസിച്ചതുമില്ല.
Погордили землею жада́ною, не повірили сло́ву Його,
25 ൨൫ അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.
і ре́мствували по наме́тах своїх, неслухня́ні були́ до Господнього голосу.
26 ൨൬ അതുകൊണ്ട് ദൈവം അവരെ മരുഭൂമിയിൽ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും
І Він підійняв Свою ру́ку на них, щоб їх повали́ти в пустині,
27 ൨൭ അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്ക് വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.
і щоб повалити їхнє пото́мство посеред наро́дів, та щоб розпоро́шити їх по країнах!
28 ൨൮ അനന്തരം അവർ ബാൽ-പെയോരിനോട് ചേർന്നു; മരിച്ചവർക്കുള്ള ബലികൾ തിന്നു.
І служили Ваа́лові пео́рському, й їли вони жертви мертвих,
29 ൨൯ ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ കർത്താവിനെ കോപിപ്പിച്ചു; പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി.
і діла́ми своїми розгні́вали Бога, — тому вдерлась зара́за між них!
30 ൩൦ അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി; ബാധ നിന്നുപോകുകയും ചെയ്തു.
І встав тоді Пі́нхас та й розсуди́в, — і зара́за затри́малась,
31 ൩൧ അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായി എണ്ണിയിരിക്കുന്നു.
і йому порахо́вано в праведність це, з роду в рід аж навіки.
32 ൩൨ മെരീബാവെള്ളത്തിങ്കലും അവർ ദൈവത്തെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു.
І розгні́вали Бога вони над водою Мері́ви, і через них стало зле для Мойсея,
33 ൩൩ അവർ അവനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
бо духа його засмути́ли, і він говорив нерозва́жно уста́ми своїми.
34 ൩൪ യഹോവ അവരോടു കല്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല.
Вони не позни́щували тих наро́дів, що Господь говорив їм про них, —
35 ൩൫ അവർ ദൈവമില്ലാത്തവരോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു.
і поміша́лись з пога́нами, та їхніх учинків навчи́лись.
36 ൩൬ അവരുടെ വിഗ്രഹങ്ങളെ സേവിച്ചു; അവ അവർക്കൊരു കെണിയായിത്തീർന്നു.
І бо́жищам їхнім служили, а ті па́сткою стали для них.
37 ൩൭ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു.
І прино́сили в жертву синів своїх, а дочо́к своїх — де́монам,
38 ൩൮ അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു.
— і кров чисту лили́, кров синів своїх і дочо́к своїх, що їх у жертву прино́сили бо́жищам ханаа́нським. І через кривавий пере́ступ земля поскверни́лась,
39 ൩൯ ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു, അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.
і стали нечисті вони через учи́нки свої, і пере́люб чинили діла́ми своїми.
40 ൪൦ അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; ദൈവം തന്റെ അവകാശത്തെ വെറുത്തു.
І проти наро́ду Свого запалав гнів Господній, і спа́док Його Йому став оги́дним,
41 ൪൧ കർത്താവ് അവരെ ജനതകളുടെ കയ്യിൽ ഏല്പിച്ചു; അവരെ വെറുത്തവർ അവരെ ഭരിച്ചു.
і віддав їх у руку наро́дів, — і їхні нена́висники панували над ними,
42 ൪൨ അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു.
і їхні вороги їх гноби́ли, і вони впокори́лися під їхню руку.
43 ൪൩ പലപ്പോഴും കർത്താവ് അവരെ വിടുവിച്ചു; എങ്കിലും അവർ അവരുടെ ആലോചനയാൽ കർത്താവിനെ പ്രകോപിപ്പിച്ചു; അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു.
Багато разі́в Він визво́лював їх, але вони вперті були́ своїм за́думом, — і пригно́блено їх через їхню прови́ну!
44 ൪൪ എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ കർത്താവ് അവരുടെ കഷ്ടത കടാക്ഷിച്ചു.
Та поба́чив Він їхню тісно́ту, коли почув їхні блага́ння,
45 ൪൫ ദൈവം അവർക്കുവേണ്ടി തന്റെ നിയമം ഓർത്തു; തന്റെ മഹാദയയാൽ മനസ്സുമാറ്റി.
і Він пригадав їм Свого заповіта, і пожалував був за Своєю великою милістю,
46 ൪൬ അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോട് കനിവ് തോന്നുമാറാക്കി.
і збудив милосердя до них між усі́ма, що їх полони́ли!
47 ൪൭ ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും അവിടുത്തെ സ്തുതിയിൽ പ്രശംസിക്കുവാനും ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കണമേ.
Спаси́ нас, о Господи, Боже наш, і нас позбирай з-між наро́дів, щоб дя́кувати Йме́нню святому Твоєму, щоб Твоєю хвали́тися славою!
48 ൪൮ യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിക്കുവിൻ.
Благословенний Господь, Бог Ізраїлів звіку й наві́ки! І ввесь наро́д нехай скаже: Амі́нь! Алілу́я!

< സങ്കീർത്തനങ്ങൾ 106 >