< സങ്കീർത്തനങ്ങൾ 104 >

1 എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, അങ്ങ് ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു;
Благослови, душе моя, Господа! Господи, Боже мій, Ти ве́льми великий, зодягну́вся Ти в ве́лич та в славу!
2 വസ്ത്രം ധരിക്കുന്നതുപോലെ അങ്ങ് പ്രകാശം ധരിക്കുന്നു; തിരശ്ശീലപോലെ അവിടുന്ന് ആകാശത്തെ വിരിക്കുന്നു.
Зодягає Він світло, як ша́ти, небеса́ простягає, немов би заві́су.
3 ദൈവം തന്റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
Він ставить на во́дах пала́ти Свої, хма́ри кладе за Свої колесни́ці, ходить на кри́лах вітро́вих!
4 യഹോവ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
Він чинить вітри́ за Своїх посланці́в, палю́чий огонь — за Своїх слуг.
5 അവിടുന്ന് ഭൂമി ഒരിക്കലും ഇളകിപ്പോകാതെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.
Землю Ти вгрунтува́в на осно́вах її, щоб на вічні віки вона не захита́лась,
6 അങ്ങ് ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു.
безо́днею вкрив Ти її, немов шатою. Стала вода над гора́ми, —
7 അവ അങ്ങയുടെ ശാസനയാൽ ഓടിപ്പോയി; അങ്ങയുടെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി -
від погро́зи Твоєї вона втекла́, від гу́ркоту грому Твого побігла вона, —
8 മലകൾ പൊങ്ങി, താഴ്വരകൾ താണു - അവിടുന്ന് അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി;
виходить на го́ри та схо́дить в доли́ни, на місце, що Ти встанови́в був для неї.
9 ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന് അങ്ങ് അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര് ഇട്ടു.
Ти границю поклав, щоб її вона не перейшла́, щоб вона не верну́лася землю покрити.
10 ൧൦ ദൈവം ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു.
Він джере́ла пускає в пото́ки, що пливуть між гора́ми,
11 ൧൧ അവയിൽ നിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു;
напува́ють вони всю пільну́ звірину́, ними дикі осли́ гасять спра́гу свою.
12 ൧൨ അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
Птаство небесне над ними живе, видає воно голос з-посе́ред галу́зок.
13 ൧൩ ദൈവം ആകശത്തില്‍ നിന്ന് മലകളെ നനയ്ക്കുന്നു; ഭൂമിക്ക് അങ്ങയുടെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
Він напоює горн з пала́ців Своїх, із плоду чи́нів Твоїх земля си́титься.
14 ൧൪ അവിടുന്ന് മൃഗങ്ങൾക്ക് പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;
Траву для худоби виро́щує, та зелени́ну для праці люди́ні, щоб хліб добува́ти з землі,
15 ൧൫ ദൈവം ഭൂമിയിൽനിന്ന് ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖം മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
і вино, що серце люди́ні воно звеселя́є, щоб більш від оливи блищало обличчя, і хліб, що серце люди́ні зміцня́є.
16 ൧൬ യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു; കർത്താവ് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ.
Насичуються Господні дере́ва, ті ке́дри лива́нські, що Ти насади́в,
17 ൧൭ അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
що там ку́бляться пта́хи, бузько́, — кипари́си мешка́ння його.
18 ൧൮ ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
Го́ри високі — для диких кози́ць, скелі — схо́вище ске́льним звіри́нам.
19 ൧൯ കർത്താവ് കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമയം അറിയുന്നു.
і місяця Він учинив для озна́чення ча́су, сонце знає свій за́хід.
20 ൨൦ അങ്ങ് ഇരുട്ട് വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു.
Темноту́ Ти наво́диш — і ніч настає, в ній пору́шується вся звіри́на лісна́, —
21 ൨൧ ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു.
рича́ть левчуки́ за здоби́чею та шукають від Бога своєї пожи́ви.
22 ൨൨ സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
Сонце ж засвітить — вони повтікають, та й кладуться по но́рах своїх.
23 ൨൩ മനുഷ്യൻ തന്റെ പണിക്കായി പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ.
Люди́на виходить на працю свою, й на роботу свою аж до ве́чора.
24 ൨൪ യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ അങ്ങ് അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു; ഭൂമി അങ്ങയുടെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
Які то числе́нні діла Твої, Господи, — Ти мудро вчинив їх усіх, Твого тво́рива повна земля!
25 ൨൫ വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.
Ось море велике й розло́го-широ́ке, — там повзю́че, й числа їм немає, звіри́на мала́ та велика!
26 ൨൬ അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിക്കുവാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്.
Ходять там кораблі, там той левіята́н, якого створив Ти, щоб ба́витися йому в мо́рі.
27 ൨൭ തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന് ഇവ എല്ലാം അങ്ങയെ കാത്തിരിക്കുന്നു.
Вони всі чекають Тебе, — щоб Ти ча́су свого поживу їм дав.
28 ൨൮ അങ്ങ് കൊടുക്കുന്നത് അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു.
Даєш їм — збирають вони, руку Свою розкрива́єш — добром насича́ються.
29 ൨൯ തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു; അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു;
Ховаєш обличчя Своє — то вони переля́кані, забираєш їм духа — вмирають вони, та й верта́ються до свого по́роху.
30 ൩൦ അങ്ങ് അങ്ങയുടെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങ് ഭൂമിയുടെ മുഖം പുതുക്കുന്നു.
Посилаєш Ти духа Свого — вони тво́ряться, і Ти відновля́єш обличчя землі.
31 ൩൧ യഹോവയുടെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
Нехай буде слава Господня навіки, хай діла́ми Своїми радіє Господь!
32 ൩൨ കർത്താവ് ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു; അവിടുന്ന് മലകളെ തൊടുന്നു, അവ പുകയുന്നു.
Він погляне на землю — й вона затремти́ть, доторкне́ться до гір — і диму́юти вони!
33 ൩൩ എന്റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും.
Я буду співати Господе́ві в своє́му житті, буду грати для Бога мого, аж поки живу́!
34 ൩൪ എന്റെ ധ്യാനം അവിടുത്തേയ്ക്ക് പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും.
Буде приємна Йому моя мова, — я Господом буду радіти!
35 ൩൫ പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിക്കുവിൻ.
Неха́й згинуть грі́шні з землі, а безбожні — немає вже їх! Благослови, душе моя, Господа! Алілу́я!

< സങ്കീർത്തനങ്ങൾ 104 >