< സങ്കീർത്തനങ്ങൾ 10 >

1 യഹോവേ, അങ്ങ് ദൂരത്ത് നില്‍ക്കുന്നതെന്ത്? കഷ്ടകാലത്ത് അങ്ങ് മറഞ്ഞുകളയുന്നതും എന്ത്?
Для чего, Господи, стоишь вдали, скрываешь Себя во время скорби?
2 ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു; അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ.
По гордости своей нечестивый преследует бедного: да уловятся они ухищрениями, которые сами вымышляют.
3 ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു.
Ибо нечестивый хвалится похотью души своей; корыстолюбец ублажает себя.
4 ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; ‘ദൈവം ഇല്ല” എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
В надмении своем нечестивый пренебрегает Господа: “не взыщет”; во всех помыслах его: “нет Бога!”
5 അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; അങ്ങയുടെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു; തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.
Во всякое время пути его гибельны; суды Твои далеки для него; на всех врагов своих он смотрит с пренебрежением;
6 “ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല” എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.
говорит в сердце своем: “не поколеблюсь; в род и род не приключится мне зла”;
7 അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.
уста его полны проклятия, коварства и лжи; под языком - его мучение и пагуба;
8 അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണ് വച്ചിരിക്കുന്നു.
сидит в засаде за двором, в потаенных местах убивает невинного; глаза его подсматривают за бедным;
9 സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ; എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ച് പിടിക്കുന്നു.
подстерегает в потаенном месте, как лев в логовище; подстерегает в засаде, чтобы схватить бедного; хватает бедного, увлекая в сети свои;
10 ൧൦ അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണുപോകുന്നു.
сгибается, прилегает, - и бедные падают в сильные когти его;
11 ൧൧ “ദൈവം മറന്നിരിക്കുന്നു, അവിടുന്ന് തന്റെ മുഖം മറച്ചിരിക്കുന്നു; ദൈവം ഒരുനാളും കാണുകയില്ല” എന്ന് അവൻ ഹൃദയത്തിൽ പറയുന്നു.
говорит в сердце своем: “забыл Бог, закрыл лице Свое, не увидит никогда”.
12 ൧൨ യഹോവേ, എഴുന്നേല്ക്കണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ; എളിയവരെ മറക്കരുതേ.
Восстань, Господи, Боже мой, вознеси руку Твою, не забудь угнетенных.
13 ൧൩ ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “ദൈവം കണക്ക് ചോദിക്കുകയില്ല” എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്?
Зачем нечестивый пренебрегает Бога, говоря в сердце своем: “Ты не взыщешь”?
14 ൧൪ അങ്ങ് അത് കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ ദോഷത്തെയും പകയെയും അവിടുന്ന് നോക്കിക്കണ്ടിരിക്കുന്നു; അഗതി സ്വയം അങ്ങയുടെ കൈകളിൽ ഏല്പിക്കുന്നു; അനാഥന് അവിടുന്ന് സഹായി ആകുന്നു.
Ты видишь, ибо Ты взираешь на обиды и притеснения, чтобы воздать Твоею рукою. Тебе предает себя бедный; сироте Ты помощник.
15 ൧൫ ദുഷ്ടന്റെ ഭുജത്തെ അവിടുന്ന് ഒടിക്കണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യണമേ.
Сокруши мышцу нечестивому и злому, так чтобы искать и не найти его нечестия.
16 ൧൬ യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജനതതികൾ അവിടുത്തെ ദേശത്തുനിന്ന് നശിച്ചുപോയിരിക്കുന്നു.
Господь - царь на веки, навсегда; исчезнут язычники с земли Его.
17 ൧൭ ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ അവിടുന്ന് അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന്
Господи! Ты слышишь желания смиренных; укрепи сердце их; открой ухо Твое,
18 ൧൮ യഹോവേ, അവിടുന്ന് സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ ഉറപ്പിക്കുകയും അവിടുത്തെ ചെവിചായിച്ചു കേൾക്കുകയും ചെയ്യുന്നു.
чтобы дать суд сироте и угнетенному, да не устрашает более человек на земле.

< സങ്കീർത്തനങ്ങൾ 10 >