< സദൃശവാക്യങ്ങൾ 9 >

1 ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു; അതിന് ഏഴ് തൂണുകൾ തീർത്തു.
Bölcseség megépítette az ő házát, annak hét oszlopát kivágván.
2 അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, തന്റെ മേശ ഒരുക്കിയിരിക്കുന്നു.
Megölte vágnivalóit, kitöltötte borát, asztalát is elkészítette.
3 അവൾ തന്റെ ദാസികളെ അയച്ച് പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്:
Elbocsátá az ő leányit, hivogat a város magas helyeinek tetein.
4 “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ;” ബുദ്ധിഹീനനോട് അവൾ പറയിക്കുന്നത്;
Ki tudatlan? térjen ide; az értelem nélkül valónak ezt mondja:
5 “വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ!
Jőjjetek, éljetek az én étkemmel, és igyatok a borból, melyet töltöttem.
6 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ”.
Hagyjátok el a bolondokat, hogy éljetek, járjatok az eszességnek útán.
7 പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു.
A ki tanítja a csúfolót, nyer magának szidalmat: és a ki feddi a latrot, szégyenére lesz.
8 പരിഹാസി നിന്നെ പകക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും.
Ne fedd meg a csúfolót, hogy ne gyűlöljön téged; fedd meg a bölcset, és szeret téged.
9 ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.
Adj a bölcsnek, és még bölcsebb lesz; tanítsd az igazat, és öregbíti a tanulságot.
10 ൧൦ യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
A bölcseségnek kezdete az Úrnak félelme; és a Szentnek ismerete az eszesség.
11 ൧൧ ഞാൻ മുഖാന്തരം നിന്റെ ആയുസിന്റെ നാളുകൾ പെരുകും; നിനക്ക് ദീർഘായുസ്സ് ഉണ്ടാകും.
Mert én általam sokasulnak meg a te napjaid, és meghosszabbítják néked életednek esztendeit.
12 ൧൨ നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും”.
Ha bölcs vagy, bölcs vagy te magadnak; ha pedig csúfoló vagy, magad vallod kárát.
13 ൧൩ ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.
Balgaság asszony fecsegő, bolond és semmit nem tud.
14 ൧൪ തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്
És leült az ő házának ajtajába, székre a városnak magas helyein,
15 ൧൫ അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ തന്റെ വീട്ടുവാതില്‍ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.
Hogy hívja az útonjárókat, a kik egyenesen mennek útjokon.
16 ൧൬ “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ;” ബുദ്ധിഹീനനോട് അവൾ പറയുന്നത്;
Ki együgyű? térjen ide, és valaki esztelen, annak ezt mondja:
17 ൧൭ “മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു”.
A lopott víz édes, és a titkon való étel gyönyörűséges!
18 ൧൮ എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല. (Sheol h7585)
És az nem tudja, hogy ott élet nélkül valók vannak; és a pokol mélyébe esnek az ő hivatalosai! (Sheol h7585)

< സദൃശവാക്യങ്ങൾ 9 >