< സദൃശവാക്യങ്ങൾ 31 >

1 ലെമൂവേൽ രാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാട്.
Słowa króla Lemuela, proroctwo, którego nauczyła go jego matka.
2 മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്? എന്റെ നേർച്ചകളുടെ മകനേ, എന്ത്?
Cóż, synu mój? Cóż, synu mojego łona? I cóż, synu moich ślubów?
3 സ്ത്രീകൾക്ക് നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്.
Nie oddawaj kobietom swej siły ani twoich dróg temu, co [prowadzi] do zguby królów.
4 വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല; ലെമൂവേലേ, രാജാക്കന്മാർക്ക് അത് ചേർന്നതല്ല; മദ്യാസക്തി പ്രഭുക്കന്മാർക്ക് ഉചിതവുമല്ല.
Nie królom, o Lemuelu, nie królom wypada pić wina i nie książętom bawić się mocnym napojem;
5 അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും പീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്.
By pijąc, nie zapomnieli praw i nie wypaczyli sprawy wszystkich ludzi uciśnionych.
6 നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവും മനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്കുക.
Dajcie mocny napój ginącym, a wino strapionym na duchu.
7 അവൻ മദ്യപിച്ചിട്ട്, തന്റെ ദാരിദ്ര്യം മറക്കുകയും തന്റെ അരിഷ്ടത ഓർക്കാതിരിക്കുകയും ചെയ്യട്ടെ.
Niech się napiją i zapomną o swoim ubóstwie, i niech nie pamiętają więcej swego utrapienia.
8 ഊമനു വേണ്ടി നിന്റെ വായ് തുറക്കുക; ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ.
Otwórz swe usta dla niemych w sprawie wszystkich osądzonych na śmierć.
9 നിന്റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക.
Otwórz swe usta, sądź sprawiedliwie i broń sprawy ubogiego i nędzarza.
10 ൧൦ സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും? അവളുടെ വില മുത്തുകളിലും ഏറിയത്.
Któż znajdzie kobietę cnotliwą? Jej wartość przewyższa perły.
11 ൧൧ ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന് ഒരു കുറവുമില്ല.
Serce męża jej ufa i zysku mu nie zabraknie.
12 ൧൨ അവൾ തന്റെ ആയുഷ്ക്കാലമൊക്കെയും അവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.
Dobro mu będzie wyświadczać, a nie zło, po wszystkie dni swego życia.
13 ൧൩ അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച് താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു.
Szuka wełny i lnu i chętnie pracuje swymi rękami.
14 ൧൪ അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു.
Podobna jest do okrętów handlowych; przywozi żywność z daleka.
15 ൧൫ അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും വേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു.
Wstaje, gdy jeszcze jest noc, i daje pokarm swoim domownikom i odpowiednią porcję swym służącym.
16 ൧൬ അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു; സമ്പാദ്യം കൊണ്ട് അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു.
Myśli o polu i kupuje je; z zarobku swych rąk sadzi winnice.
17 ൧൭ അവൾ ബലംകൊണ്ട് അരമുറുക്കുകയും ഭുജങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്നു.
Przepasuje swe biodra siłą i umacnia swoje ramiona.
18 ൧൮ തന്റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു; അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
Dostrzega, że jej dorobek jest dobry, a jej pochodnia w nocy nie gaśnie.
19 ൧൯ അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു; അവളുടെ വിരൽ തക്ളി പിടിക്കുന്നു.
Wyciąga ręce po kądziel, a dłonią chwyta wrzeciono.
20 ൨൦ അവൾ തന്റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു.
Otwiera dłoń przed ubogim i wyciąga swe ręce do nędzarza.
21 ൨൧ തന്റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല; അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ.
Nie boi się śniegu dla swych domowników, bo wszyscy jej domownicy są ubrani w szkarłat.
22 ൨൨ അവൾ തനിക്ക് പരവതാനി ഉണ്ടാക്കുന്നു; ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.
Robi sobie kobierce; jej ubiór jest z jedwabiu i purpury.
23 ൨൩ ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾ അവളുടെ ഭർത്താവ് പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.
Jej mąż jest znany w bramach, gdy siedzi wśród starszyzny ziemi.
24 ൨൪ അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
Wyrabia płótno i sprzedaje je, dostarcza pasy kupcowi.
25 ൨൫ ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓർത്ത് അവൾ പുഞ്ചിരി തൂകുന്നു.
Siła i godność są jej strojem; będzie się cieszyła jeszcze w przyszłości.
26 ൨൬ അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.
Otwiera swe usta mądrze i na jej języku [jest] prawo miłosierdzia.
27 ൨൭ വീട്ടുകാരുടെ പെരുമാറ്റം അവൾ ശ്രദ്ധിച്ചുനോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.
Dogląda spraw swego domu i nie je chleba próżniactwa.
28 ൨൮ അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ‘ഭാഗ്യവതി’ എന്ന് പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്:
Jej dzieci powstają i błogosławią jej, mąż także ją chwali:
29 ൨൯ “അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ട്; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു”.
Wiele kobiet poczynało sobie cnotliwie, ale ty przewyższasz je wszystkie.
30 ൩൦ ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
Wdzięk [jest] zwodniczy i piękność próżna, [lecz] kobieta, która się boi PANA, jest godna pochwały.
31 ൩൧ അവളുടെ കൈകളുടെ ഫലം അവൾക്ക് കൊടുക്കുവിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.
Dajcie jej z owocu jej rąk i niech jej czyny chwalą ją w bramach.

< സദൃശവാക്യങ്ങൾ 31 >