< സദൃശവാക്യങ്ങൾ 29 >

1 തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്ന് നശിച്ചുപോകും.
Чоловік остере́жуваний, та твердошиїй, буде зламаний нагло, і ліку не буде йому.
2 നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോൾ ജനം ഞരങ്ങുന്നു.
Коли мно́жаться праведні, радіє наро́д, як панує ж безбожний — то сто́гне наро́д.
3 ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്ത് നശിപ്പിക്കുന്നു.
Люди́на, що мудрість кохає, поті́шує батька свого, а хто попасає блудни́ць, той губить маєток.
4 രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു.
Цар утримує край правосу́ддям, а люди́на хаба́рна руйнує його.
5 കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന് ഒരു വല വിരിക്കുന്നു.
Люди́на, що другові своєму підле́щує, на сто́пах його па́стку ставить.
6 ദുഷ്ക്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
У провині люди́ни лихої знахо́диться па́стка, а справедливий радіє та ті́шиться.
7 നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.
Праведний знає про право вбогих, безбожний же не розуміє пізна́ння про це.
8 പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു; ജ്ഞാനികൾ ക്രോധത്തെ ശമിപ്പിക്കുന്നു.
Люди глузли́ві підбу́рюють місто, а мудрі утишують гнів.
9 ജ്ഞാനിക്കും ഭോഷനും തമ്മിൽ തർക്കം ഉണ്ടായിട്ട് ഭോഷൻ കോപിക്കുകയോ ചിരിക്കുകയോ ചെയ്തേക്കാം; എന്നാൽ അവിടെ ശാന്തത ഉണ്ടാകുകയില്ല.
Мудра люди́на, що праву́ється із нерозумним, то чи гні́вається, чи сміється, — споко́ю не знає.
10 ൧൦ രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
Кровоже́рці нена́видять праведного, справедливі ж шукають спасти його душу.
11 ൧൧ മൂഢൻ തന്റെ കോപം മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനി അതിനെ അടക്കി ശമിപ്പിക്കുന്നു.
Глупа́к уесь свій гнів увиявляє, а мудрий назад його стри́мує.
12 ൧൨ അധിപതി നുണ കേൾക്കുവാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരെല്ലാവരും ദുഷ്ടന്മാരാകും.
Володар, що слухає сло́ва брехливого, — безбожні всі слу́ги його!
13 ൧൩ ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു.
Убогий й гноби́тель стрічаються, — їм обом Господь очі освітлює.
14 ൧൪ അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
Як цар правдою судить убогих, стоя́тиме трон його за́вжди.
15 ൧൫ വടിയും ശാസനയും ജ്ഞാനം നല്കുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്ക് ലജ്ജ വരുത്തുന്നു.
Різка й поу́ка премудрість дають, а дити́на, зали́шена тільки собі, засоро́млює матір свою.
16 ൧൬ ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാർ അവരുടെ വീഴ്ച കാണും.
Як мно́жаться несправедливі — провина розмно́жується, але праведні бачитимуть їхній упа́док.
17 ൧൭ നിന്റെ മകനെ ശിക്ഷിക്കുക; അവൻ നിനക്ക് ആശ്വാസമായിത്തീരും; അവൻ നിന്റെ മനസ്സിന് പ്രമോദം വരുത്തും.
Карай сина свого — й він тебе заспоко́їть, і приє́мнощі дасть для твоєї душі.
18 ൧൮ വെളിപ്പാട് ഇല്ലാത്തിടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.
Без пророчих виді́нь люд розбе́щений, коли ж стереже він Зако́на — блаженний.
19 ൧൯ ദാസനെ നന്നാക്കുവാൻ വാക്കുമാത്രം പോരാ; അവൻ അത് ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
Раб словами не буде пока́раний, — хоч він розуміє, але́ не послу́хає.
20 ൨൦ വാക്കിൽ തിടുക്കമുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
Чи бачив люди́ну, квапли́ву в словах своїх? — Більша надія глупце́ві, ніж їй!
21 ൨൧ ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട് അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും.
Хто розпе́щує зма́лку свого раба, то кінець його буде невдячний.
22 ൨൨ കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.
Гнівли́ва люди́на викли́кує сварку, а лютий вчиняє багато провин.
23 ൨൩ മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവൻ മാനം പ്രാപിക്കും.
Горди́ня люди́ни її понижає, а чести набуває покірливий духом.
24 ൨൪ കള്ളന്റെ പങ്കാളി സ്വന്തം പ്രാണനെ പകക്കുന്നു; അവൻ സത്യം ചെയ്യുന്നു; ഒന്നും വെളിപ്പെടുത്തുന്നതുമില്ല.
Хто ді́литься з зло́дієм, той нена́видить душу свою, — він чує прокля́ття, та не виявляє.
25 ൨൫ മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവൻ രക്ഷപ്രാപിക്കും.
Страх перед люди́ною па́стку дає, хто ж наді́ю складає на Господа, буде безпечний.
26 ൨൬ അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന് ന്യായവിധിയോ യഹോവയിൽനിന്നു വരുന്നു.
Багато шукають для себе обличчя володаря, та від Господа суд для люди́ни.
27 ൨൭ നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.
Наси́льник — оги́да для праведних, а простодоро́гий — оги́да безбожному.

< സദൃശവാക്യങ്ങൾ 29 >