< സദൃശവാക്യങ്ങൾ 12 >

1 പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൂഢൻ.
Kto kocha karność, kocha wiedzę, a kto nienawidzi upomnienia, jest głupi.
2 ഉത്തമൻ യഹോവയിൽനിന്ന് പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്ക് അവിടുന്ന് ശിക്ഷ വിധിക്കുന്നു.
Dobry [człowiek] zdobędzie łaskę PANA, ale [PAN] potępi podstępnego.
3 ഒരു മനുഷ്യനും ദുഷ്ടതകൊണ്ട് സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേര് ഇളകിപ്പോകുകയില്ല.
Człowiek nie umocni się niegodziwością, lecz korzeń sprawiedliwych nie będzie poruszony.
4 സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം; നാണംകെട്ടവൾ അവന്റെ അസ്ഥികൾക്ക് ദ്രവത്വം.
Żona cnotliwa [jest] koroną swego męża, ale ta, która go hańbi, [jest] jak zgnilizna w jego kościach.
5 നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം; ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
Myśli sprawiedliwych są prawe, a rady niegodziwych zdradliwe.
6 ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു; നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു.
Słowa niegodziwych czyhają na krew, lecz usta prawych ocalą ich.
7 ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനം നിലനില്ക്കും.
Niegodziwi zostają powaleni i już ich nie ma, a dom sprawiedliwych się ostoi.
8 മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.
Człowiek będzie chwalony za jego mądrość, a kto jest przewrotnego serca, zostanie wzgardzony.
9 മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് വകയില്ലാത്തവനെക്കാൾ നിസ്സാരനായി ഗണിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.
Lepszy [jest człowiek] wzgardzony, który ma sługę, niż ten, kto się chwali, a któremu brak chleba.
10 ൧൦ നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നു; ദുഷ്ടന്മാരുടെ മനസ്സ് ക്രൂരമത്രെ.
Sprawiedliwy dba o życie swego bydła, a serce niegodziwych jest okrutne.
11 ൧൧ നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ.
Kto uprawia swoją ziemię, nasyci się chlebem, a kto naśladuje próżnujących, jest nierozumny.
12 ൧൨ ദുഷ്ടൻ ദോഷികളുടെ കവർച്ച മോഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.
Niegodziwy pragnie sieci złych, a korzeń sprawiedliwych wydaje [owoc].
13 ൧൩ ദുഷ്ടൻ തന്റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും; നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും.
Zły zostaje usidlony przez grzech swoich warg, a sprawiedliwy wyjdzie z ucisku.
14 ൧൪ തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും.
Człowiek nasyci się dobrem z owocu swoich ust, a za [dzieła] swoich rąk otrzyma zapłatę.
15 ൧൫ ഭോഷന് തന്റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനി ആലോചന കേട്ട് അനുസരിക്കുന്നു.
Droga głupiego [wydaje się] słuszna w jego oczach, ale kto słucha rady, jest mądry.
16 ൧൬ ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു.
Gniew głupiego objawia się od razu, a roztropny skrywa hańbę.
17 ൧൭ സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
Kto mówi prawdę, wyraża sprawiedliwość, ale fałszywy świadek – oszustwo.
18 ൧൮ വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം.
Znajdzie się taki, którego [słowa] są jak miecz przeszywający, lecz język mądrych [jest] lekarstwem.
19 ൧൯ സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ.
Prawdomówne wargi będą trwać na wieki, ale język kłamliwy [trwa] króciutko.
20 ൨൦ ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്.
Podstęp [jest] w sercu tych, którzy knują zło, lecz u doradzających pokój [jest] radość.
21 ൨൧ നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല; ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും.
Sprawiedliwego nie spotka żadne zło, ale niegodziwi będą pełni nieszczęścia.
22 ൨൨ വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്; സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം.
Wargi kłamliwe budzą odrazę w PANU, a ci, którzy postępują w prawdzie, podobają mu się.
23 ൨൩ വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു.
Człowiek roztropny ukrywa wiedzę, a serce głupich rozgłasza głupotę.
24 ൨൪ ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും.
Ręka pracowitych będzie panowała, a leniwa będzie płaciła daninę.
25 ൨൫ മനോവ്യസനം നിമിത്തം മനുഷ്യന്റെ മനസ്സ് ക്ഷീണിക്കുന്നു; ഒരു നല്ലവാക്ക് അതിനെ സന്തോഷിപ്പിക്കുന്നു.
Troska w sercu człowieka przygnębia je, a dobre słowo je rozwesela.
26 ൨൬ നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
Sprawiedliwy jest zacniejszy od swego bliźniego, a droga niegodziwych prowadzi ich na manowce.
27 ൨൭ മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു.
Leniwy nie upiecze tego, co upolował, ale mienie człowieka pracowitego [jest] cenne.
28 ൨൮ നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്; അതിന്റെ പാതയിൽ മരണം ഇല്ല.
Na ścieżce sprawiedliwości jest życie, na jej drodze nie ma śmierci.

< സദൃശവാക്യങ്ങൾ 12 >