< ഫിലിപ്യർ 4 >

1 അതുകൊണ്ട്, എന്റെ പ്രിയരും ഞാൻ കാണുവാൻ ആഗ്രഹിക്കുന്നവരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കർത്താവിൽ ഉറച്ചുനിൽക്കുവിൻ, പ്രിയമുള്ളവരേ.
හේ මදීයානන්දමුකුටස්වරූපාඃ ප්‍රියතමා අභීෂ්ටතමා භ්‍රාතරඃ, හේ මම ස්නේහපාත්‍රාඃ, යූයම් ඉත්ථං පභෞ ස්ථිරාස්තිෂ්ඨත|
2 കർത്താവിൽ ഒരേ മനസ്സോടെയിരിക്കുവാൻ ഞാൻ യുവൊദ്യയെയോടും സുന്തുകയെയോടും പ്രബോധിപ്പിക്കുന്നു.
හේ ඉවදියේ හේ සුන්තුඛි යුවාං ප්‍රභෞ ඒකභාවේ භවතම් ඒතද් අහං ප්‍රාර්ථයේ|
3 സാക്ഷാൽ എന്റെ വിശ്വസ്തരായ കൂട്ടുവേലക്കാരേ, ആ സ്ത്രീകളെ സഹായിക്കണം എന്ന് ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരോടൊന്നിച്ച്, അവർ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ അദ്ധ്വാനിച്ചിരിക്കുന്നു.
හේ මම සත්‍ය සහකාරින් ත්වාමපි විනීය වදාමි ඒතයෝරුපකාරස්ත්වයා ක්‍රියතාං යතස්තේ ක්ලීමිනාදිභිඃ සහකාරිභිඃ සාර්ද්ධං සුසංවාදප්‍රචාරණාය මම සාහාය්‍යාර්ථං පරිශ්‍රමම් අකුර්ව්වතාං තේෂාං සර්ව්වේෂාං නාමානි ච ජීවනපුස්තකේ ලිඛිතානි විද්‍යන්තේ|
4 കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ; സന്തോഷിക്കുവിൻ എന്ന് ഞാൻ പിന്നെയും പറയുന്നു.
යූයං ප්‍රභෞ සර්ව්වදානන්දත| පුන ර්වදාමි යූයම් ආනන්දත|
5 നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവ് വരുവാൻ അടുത്തിരിക്കുന്നു.
යුෂ්මාකං විනීතත්වං සර්ව්වමානවෛ ර්ඥායතාං, ප්‍රභුඃ සන්නිධෞ විද්‍යතේ|
6 ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്; പ്രത്യുത, എല്ലാറ്റിലും പ്രാർത്ഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കട്ടെ.
යූයං කිමපි න චින්තයත කින්තු ධන්‍යවාදයුක්තාභ්‍යාං ප්‍රාර්ථනායාඤ්චාභ්‍යාං සර්ව්වවිෂයේ ස්වප්‍රාර්ථනීයම් ඊශ්වරාය නිවේදයත|
7 എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
තථා කෘත ඊශ්වරීයා යා ශාන්තිඃ සර්ව්වාං බුද්ධිම් අතිශේතේ සා යුෂ්මාකං චිත්තානි මනාංසි ච ඛ්‍රීෂ්ටේ යීශෞ රක්‍ෂිෂ්‍යති|
8 ഒടുവിൽ, സഹോദരന്മാരേ, സത്യമായത് ഒക്കെയും മാന്യമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും ഹൃദ്യമായത് ഒക്കെയും സല്ക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്ളുവിൻ.
හේ භ්‍රාතරඃ, ශේෂේ වදාමි යද්‍යත් සත්‍යම් ආදරණීයං න්‍යාය්‍යං සාධු ප්‍රියං සුඛ්‍යාතම් අන්‍යේණ යේන කේනචිත් ප්‍රකාරේණ වා ගුණයුක්තං ප්‍රශංසනීයං වා භවති තත්‍රෛව මනාංසි නිධධ්වං|
9 എന്നോട് പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ള കാര്യങ്ങൾ പ്രവർത്തിക്കുവിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
යූයං මාං දෘෂ්ට්වා ශ්‍රුත්වා ච යද්‍යත් ශික්‍ෂිතවන්තෝ ගෘහීතවන්තශ්ච තදේවාචරත තස්මාත් ශාන්තිදායක ඊශ්වරෝ යුෂ්මාභිඃ සාර්ද්ධං ස්ථාස්‍යති|
10 ൧൦ നിങ്ങൾ പിന്നെയും എനിക്ക് വേണ്ടി വിചാരിക്കുവാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നെ നിങ്ങൾക്ക് വിചാരമുണ്ടായിരുന്നു. എങ്കിലും സഹായിക്കുവാൻ അവസരം കിട്ടിയില്ല.
මමෝපකාරාය යුෂ්මාකං යා චින්තා පූර්ව්වම් ආසීත් කින්තු කර්ම්මද්වාරං න ප්‍රාප්නෝත් ඉදානීං සා පුනරඵලත් ඉත්‍යස්මින් ප්‍රභෞ මම පරමාහ්ලාදෝ(අ)ජායත|
11 ൧൧ ആവശ്യം നിമിത്തമല്ല ഞാൻ പറയുന്നത്; എന്തെന്നാൽ ഏത് സാഹചര്യത്തിലും സംതൃപ്തിയോടിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്.
අහං යද් දෛන්‍යකාරණාද් ඉදං වදාමි තන්නහි යතෝ මම යා කාචිද් අවස්ථා භවේත් තස්‍යාං සන්තෝෂ්ටුම් අශික්‍ෂයං|
12 ൧൨ താഴ്ചയിൽ എങ്ങനെ ഇരിക്കണം എന്നും സമൃദ്ധിയിൽ എങ്ങനെ ജീവിക്കണമെന്നും എനിയ്ക്കറിയാം; തൃപ്തനായിരിക്കുന്നതിന്റെയും വിശന്നിരിക്കുന്നതിന്റെയും സമൃദ്ധിയിൽ ഇരിക്കുന്നതിന്റെയും ബുദ്ധിമുട്ട് അനുഭവിക്കുന്നതിന്റെയും രഹസ്യം എന്തെന്ന് എല്ലാ സാഹചര്യങ്ങളിലും ഞാൻ പഠിച്ചിരിക്കുന്നു.
දරිද්‍රතාං භෝක්තුං ශක්නෝමි ධනාඪ්‍යතාම් අපි භෝක්තුං ශක්නෝමි සර්ව්වථා සර්ව්වවිෂයේෂු විනීතෝ(අ)හං ප්‍රචුරතාං ක්‍ෂුධාඤ්ච ධනං දෛන්‍යඤ්චාවගතෝ(අ)ස්මි|
13 ൧൩ എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് എല്ലാം ചെയ്യുവാൻ കഴിയും.
මම ශක්තිදායකේන ඛ්‍රීෂ්ටේන සර්ව්වමේව මයා ශක්‍යං භවති|
14 ൧൪ എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചത് നന്നായി.
කින්තු යුෂ්මාභි ර්දෛන්‍යනිවාරණාය මාම් උපකෘත්‍ය සත්කර්ම්මාකාරි|
15 ൧൫ ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദോന്യയിൽനിന്ന് പുറപ്പെട്ടപ്പോൾ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോട് കൂട്ടായ്മ കാണിച്ചില്ല എന്ന് നിങ്ങളും അറിയുന്നു.
හේ ඵිලිපීයලෝකාඃ, සුසංවාදස්‍යෝදයකාලේ යදාහං මාකිදනියාදේශාත් ප්‍රතිෂ්ඨේ තදා කේවලාන් යුෂ්මාන් විනාපරයා කයාපි සමිත්‍යා සහ දානාදානයෝ ර්මම කෝ(අ)පි සම්බන්ධෝ නාසීද් ඉති යූයමපි ජානීථ|
16 ൧൬ എന്തെന്നാൽ ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ പോലും എന്റെ ആവശ്യങ്ങൾക്ക് നിങ്ങൾ ഒന്നിലധികം തവണ അയച്ചുതന്നുവല്ലോ.
යතෝ යුෂ්මාභි ර්මම ප්‍රයෝජනාය ථිෂලනීකීනගරමපි මාං ප්‍රති පුනඃ පුනර්දානං ප්‍රේෂිතං|
17 ൧൭ ഞാൻ ദാനം അന്വേഷിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന പ്രതിഫലം അത്രേ അന്വേഷിക്കുന്നത്.
අහං යද් දානං මෘගයේ තන්නහි කින්තු යුෂ්මාකං ලාභවර්ද්ධකං ඵලං මෘගයේ|
18 ൧൮ എന്നാൽ എനിക്ക് വേണ്ടുന്നത് എല്ലാം ഉണ്ട്; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നത് സൗരഭ്യവാസനയായി, ദൈവത്തിന് പ്രസാദമായ ഒരു സ്വീകാര്യയാഗമായി എപ്പഫ്രൊദിത്തൊസിൽനിന്ന് ഞാൻ സ്വീകരിച്ച് തൃപ്തനായിരിക്കുന്നു.
කින්තු මම කස්‍යාප්‍යභාවෝ නාස්ති සර්ව්වං ප්‍රචුරම් ආස්තේ යත ඊශ්වරස්‍ය ග්‍රාහ්‍යං තුෂ්ටිජනකං සුගන්ධිනෛවේද්‍යස්වරූපං යුෂ්මාකං දානං ඉපාඵ්‍රදිතාද් ගෘහීත්වාහං පරිතෘප්තෝ(අ)ස්මි|
19 ൧൯ എന്റെ ദൈവമോ നിങ്ങളുടെ ആവശ്യങ്ങളൊക്കെയും തന്റെ മഹത്വത്തിന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ നൽകിത്തരും.
මමේශ්වරෝ(අ)පි ඛ්‍රීෂ්ටේන යීශුනා ස්වකීයවිභවනිධිතඃ ප්‍රයෝජනීයං සර්ව්වවිෂයං පූර්ණරූපං යුෂ්මභ්‍යං දේයාත්|
20 ൨൦ ഇപ്പോൾ നമ്മുടെ ദൈവവും പിതാവുമായവന് എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn g165)
අස්මාකං පිතුරීශ්වරස්‍ය ධන්‍යවාදෝ(අ)නන්තකාලං යාවද් භවතු| ආමේන්| (aiōn g165)
21 ൨൧ ക്രിസ്തുയേശുവിലുള്ള ഓരോ വിശുദ്ധർക്കും വന്ദനം ചെയ്യുവിൻ. എന്നോടുകൂടെയുള്ള സഹോദരന്മാർ നിങ്ങളെ വന്ദനം ചെയ്യുന്നു.
යූයං යීශුඛ්‍රීෂ්ටස්‍යෛකෛකං පවිත්‍රජනං නමස්කුරුත| මම සඞ්ගිභ්‍රාතරෝ යූෂ්මාන් නමස්කුර්ව්වතේ|
22 ൨൨ വിശുദ്ധന്മാർ എല്ലാവരും, വിശേഷാൽ കൈസരുടെ കൊട്ടാരത്തിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു.
සර්ව්වේ පවිත්‍රලෝකා විශේෂතඃ කෛසරස්‍ය පරිජනා යුෂ්මාන් නමස්කුර්ව්වතේ|
23 ൨൩ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.
අස්මාකං ප්‍රභෝ ර‍්‍යීශුඛ්‍රීෂ්ටස්‍ය ප්‍රසාදඃ සර්ව්වාන් යුෂ්මාන් ප්‍රති භූයාත්| ආමේන්|

< ഫിലിപ്യർ 4 >