< സംഖ്യാപുസ്തകം 12 >

1 മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ട് കൂശ്യസ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു:
မော​ရှေ​သည်​မိ​ဒျန်​အ​မျိုး​သ​မီး​တစ်​ဦး နှင့်​စုံ​ဖက်​သ​ဖြင့် မိ​ရိ​အံ​နှင့်​အာ​ရုန်​တို့ က​သူ့​အား​အ​ပြစ်​တင်​ကြ​လေ​သည်။-
2 “യഹോവ മോശെമുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ” എന്ന് പറഞ്ഞു; യഹോവ അത് കേട്ടു.
သူ​တို့​က``ထာ​ဝ​ရ​ဘု​ရား​သည်​မော​ရှေ​အား ဖြင့်​သာ​လျှင်​မိန့်​ကြား​တော်​မူ​သ​လော။ ငါ တို့​အား​ဖြင့်​လည်း​မိန့်​ကြား​တော်​မ​မူ​သ​လော'' ဟု​ဆို​ကြ​၏။ ထို​စ​ကား​ကို​ထာ​ဝ​ရ​ဘု​ရား ကြား​တော်​မူ​သည်။-
3 മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു.
(မော​ရှေ​သည်​စိတ်​နှိမ့်​ချ​သူ​ဖြစ်​၏။ ကမ္ဘာ​ပေါ် တွင်​သူ​ကဲ့​သို့​စိတ်​နှိမ့်​ချ​သူ​တစ်​ယောက်​မျှ မ​ရှိ။)
4 പെട്ടെന്ന് യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: “നിങ്ങൾ മൂവരും സമാഗമനകൂടാരത്തിൽ വരുവിൻ” എന്ന് കല്പിച്ചു; അവർ മൂവരും ചെന്നു.
ချက်​ချင်း​ပင်​ထာ​ဝ​ရ​ဘု​ရား​သည်​မော​ရှေ၊ အာ​ရုန်​နှင့်​မိ​ရိ​အံ​တို့​အား``သင်​တို့​သုံး ဦး​စ​လုံး​တဲ​တော်​သို့​လာ​ခဲ့​ကြ​လော့'' ဟု မိန့်​တော်​မူ​၏။ သူ​တို့​သည်​တဲ​တော်​သို့​ရောက်​ရှိ သော​အ​ခါ၊-
5 യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതില്ക്കൽ നിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ട് ചെന്നു.
ထာ​ဝ​ရ​ဘု​ရား​သည်​မိုး​တိမ်​တိုင်​ဖြင့်​ကြွ လာ​၍ တဲ​တော်​တံ​ခါး​ဝ​တွင်​ရပ်​လျက်``အာ​ရုန်၊ မိ​ရိ​အံ'' ဟူ​၍​ခေါ်​တော်​မူ​၏။ ထို​အ​ခါ​သူ တို့​နှစ်​ဦး​သည်​ရှေ့​သို့​ထွက်​လာ​သ​ဖြင့်၊-
6 പിന്നെ അവൻ അരുളിച്ചെയ്തത്: “എന്റെ വചനങ്ങൾ കേൾക്കുവിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന് ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്യുകയും ചെയ്യും.
``ငါ​မိန့်​တော်​မူ​သ​မျှ​ကို​နား​ထောင်​လော့။ သင် တို့​တွင်​ပ​ရော​ဖက်​များ​ရှိ​သော​အ​ခါ ငါ​သည် သူ​တို့​အား​အိပ်​မက်​အား​ဖြင့်​သော်​လည်း​ကောင်း၊ ရူ​ပါ​ရုံ​အား​ဖြင့်​သော်​လည်း​ကောင်း​ဗျာ​ဒိတ် ပေး​၏။-
7 എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.
ငါ​၏​အ​စေ​ခံ​မော​ရှေ​သည်​ကား​ထို​ကဲ့​သို့ သော​ပ​ရော​ဖက်​မ​ဟုတ်။ ငါ​၏​လူ​မျိုး​တော် ဣ​သ​ရေ​လ​အ​မျိုး​သား​အ​ပေါင်း​တို့​ကို သူ​၏​လက်​ဝယ်​၌​ငါ​အပ်​ထား​ပြီ။-
8 അവനോട് ഞാൻ അരുളിച്ചെയ്യുന്നത് അവ്യക്തമായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും ആകുന്നു; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്ക് വിരോധമായി സംസാരിക്കുവാൻ ഭയപ്പെടാതിരുന്നത് എന്ത്?
သို့​ဖြစ်​၍​ငါ​သည်​သူ​နှင့်​မျက်​နှာ​ချင်း​ဆိုင်​၍ ရှင်း​လင်း​ပြတ်​သား​စွာ​စ​ကား​ပြော​ဆို​၏။ စ​ကား​ဝှက်​ဖြင့်​ပြော​ဆို​လေ့​မ​ရှိ။ သူ​သည် ငါ​၏​ပုံ​သဏ္ဌာန်​တော်​ကို​ပင်​ဖူး​တွေ့​ခဲ့​ရ​၏။ သင်​တို့​သည်​ငါ​၏​အ​စေ​ခံ​မော​ရှေ​ကို အ​ဘယ်​ကြောင့်​အ​ပြစ်​တင်​ပြော​ဆို​ဝံ့ သ​နည်း'' ဟု​မိန့်​တော်​မူ​၏။
9 യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ച് അവിടുന്ന് അവരെ വിട്ടുപോയി.
ထာ​ဝ​ရ​ဘု​ရား​သည် သူ​တို့​ကို​အ​မျက်​ထွက် တော်​မူ​၏။ သို့​ဖြစ်​၍​ကိုယ်​တော်​ပြန်​လည်​ကြွ သွား​လျက်၊-
10 ൧൦ മേഘവും കൂടാരത്തിന്റെ മീതെ നിന്ന് നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിണിയായി; അഹരോൻ മിര്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണി എന്ന് കണ്ടു.
၁၀တဲ​တော်​ပေါ်​မှ​မိုး​တိမ်​တက်​သွား​သည့်​အ​ခါ မိ​ရိ​အံ​တွင် ကြောက်​မက်​ဖွယ်​သော​ကိုယ်​ရေ​ပြား ရော​ဂါ​စွဲ​သ​ဖြင့်​တစ်​ကိုယ်​လုံး​ဆွတ်​ဆွတ်​ဖြူ လာ​လေ​၏။ အာ​ရုန်​သည်​မိ​ရိ​အံ​ကိုယ်​၌ ရော​ဂါ စွဲ​သည့်​အ​ခြင်း​အ​ရာ​ကို​တွေ့​မြင်​ရ​သော အ​ခါ၊-
11 ൧൧ അഹരോൻ മോശെയോട്: “അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്തമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വെക്കരുതേ.
၁၁မော​ရှေ​အား``အ​ရှင်၊ အ​ကျွန်ုပ်​တို့​၏​မိုက်​မဲ သော​အ​ပြစ်​ကြောင့်​ဒဏ်​မ​ခံ​ရ​ပါ​စေ​နှင့်။-
12 ൧൨ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ” എന്ന് പറഞ്ഞു.
၁၂ဖွား​စ​က​ပင်​ကိုယ်​ခန္ဓာ​တစ်​ဝက်​ကို​ပုပ်​ပျက် သော အ​သေ​ကောင်​ကဲ့​သို့​မိ​ရိအံ​မ​ဖြစ်​ပါ စေ​နှင့်'' ဟု​တောင်း​ပန်​လေ​၏။
13 ൧൩ അപ്പോൾ മോശെ യഹോവയോട്: “ദൈവമേ, അവളെ സൗഖ്യമാക്കണമേ” എന്ന് നിലവിളിച്ചു.
၁၃သို့​ဖြစ်​၍​မော​ရှေ​သည်​ထာ​ဝ​ရ​ဘု​ရား​အား``အို ဘု​ရား​သ​ခင်၊ မိ​ရိ​အံ​၏​အ​နာ​ရော​ဂါ​ကို ပျောက်​ကင်း​စေ​တော်​မူ​ပါ'' ဟု​အော်​ဟစ်​တောင်း လျှောက်​လေ​၏။
14 ൧൪ യഹോവ മോശെയോട്: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയെങ്കിൽ അവൾ ഏഴു ദിവസം ലജ്ജിച്ചിരിക്കുകയില്ലയോ? അവളെ ഏഴ് ദിവസത്തേക്ക് പാളയത്തിന് പുറത്ത് അടച്ചിടണം; അതിനുശേഷം അവളെ ചേർത്തുകൊള്ളാം” എന്ന് കല്പിച്ചു.
၁၄ထာ​ဝ​ရ​ဘု​ရား​က​မော​ရှေ​အား``အ​ကယ်​၍ သူ​၏​ဖ​ခင်​သည်​သူ​၏​မျက်​နှာ​ကို​တံ​တွေး နှင့်​ထွေး​လျှင် သူ​သည်​ခု​နစ်​ရက်​ပတ်​လုံး အ​ရှက်​ခွဲ​ခြင်း​ခံ​ရ​မည်​မ​ဟုတ်​လော။ ထို ကြောင့်​သူ့​ကို​စ​ခန်း​အ​ပြင်​တွင်​ခု​နစ်​ရက် မျှ​သီး​ခြား​နေ​ထိုင်​စေ​လော့။ ရက်​စေ့​လျှင် သူ့​ကို​စ​ခန်း​အ​တွင်း​သို့​ပြန်​လည်​ခေါ်​ဆောင် ရ​မည်'' ဟု​မိန့်​တော်​မူ​၏။-
15 ൧൫ ഇങ്ങനെ മിര്യാമിനെ ഏഴ് ദിവസം പാളയത്തിന് പുറത്ത് ആക്കി അടച്ചിട്ടു; അവളെ വീണ്ടും സ്വീകരിക്കുന്നതുവരെ ജനം യാത്ര ചെയ്തില്ല.
၁၅ထို့​ကြောင့်​မိ​ရိ​အံ​ကို​စ​ခန်း​အ​ပြင်​သို့ ခု​နစ် ရက်​မျှ​သီး​ခြား​နေ​ထိုင်​ရန်​ထုတ်​ထား​ကြ​သည်။ သူ​စ​ခန်း​ထဲ​သို့​ပြန်​ရောက်​မှ​လူ​များ​တို့​သည် ခ​ရီး​ဆက်​ကြ​လေ​သည်။-
16 ൧൬ അതിന്‍റെശേഷം ജനം ഹസേരോത്തിൽനിന്ന് പുറപ്പെട്ട് പാരാൻമരുഭൂമിയിൽ പാളയമിറങ്ങി.
၁၆ထို​နောက်​သူ​တို့​သည်​ဟာ​ဇ​ရုတ်​စ​ခန်း​မှ ထွက်​ခွာ​၍ ပါ​ရန်​ဟု​ခေါ်​သော​တော​ကန္တာ​ရ တွင်​စ​ခန်း​ချ​ကြ​လေ​သည်။

< സംഖ്യാപുസ്തകം 12 >