< നെഹെമ്യാവു 4 >

1 ഞങ്ങൾ മതിൽ പണിയുന്നു എന്ന് സൻബല്ലത്ത് കേട്ടപ്പോൾ അവൻ കോപവും മഹാരോഷവും പൂണ്ട് യെഹൂദന്മാരെ നിന്ദിച്ചു.
A gdy Sanballat usłyszał, że odbudowujemy mur, rozgniewał się i bardzo się oburzył, i zaczął szydzić z Żydów.
2 “ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്ത് ചെയ്‌വാൻ ഭാവിക്കുന്നു? ഇത് പുനരുദ്ധരിക്കാൻ അവർക്ക് കഴിയുമോ? അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ട് പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരങ്ങളിൽനിന്ന് അവർ കല്ല് പുനർജ്ജീവിപ്പിക്കുമോ” എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യസൈന്യവും കേൾക്കെ പറഞ്ഞു.
I powiedział wobec swoich braci i wojska Samarii: Co ci niedołężni Żydzi wyprawiają? Czy pozwolimy im na to? Czy będą składać ofiary? Czy zdołają to skończyć w jeden dzień? Czy wskrzeszą kamienie z kupy gruzu, które spalono?
3 അപ്പോൾ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവ്: “അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും” എന്ന് പറഞ്ഞു.
Ale Tobiasz Ammonita, który stał obok niego, powiedział: Nawet jeśli zbudują, przyjdzie lis i przewróci ich kamienny mur.
4 “ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ സ്വന്തതലയിലേയ്ക്ക് തിരികെ കൊടുക്കണമേ. പ്രവാസദേശത്ത് അവരെ കവർച്ചയ്ക്ക് ഏല്പിക്കേണമേ.
Wysłuchaj, nasz Boże, bo jesteśmy wzgardzeni, i odwróć ich zhańbienie na ich głowę, i wydaj ich na łup w ziemi niewoli.
5 പണിയുന്നവർ കേൾക്കെ അവർ അങ്ങയെ കോപിപ്പിച്ചിരിക്കയാൽ അവരുടെ അകൃത്യം മറെക്കരുതേ; അവരുടെ പാപം അങ്ങയുടെ മുമ്പിൽനിന്ന് മാഞ്ഞുപോകയും അരുതേ”.
Nie zakrywaj ich nieprawości, a niech ich grzech nie będzie wymazany przed tobą. Ciebie bowiem pobudzili do gniewu na oczach budujących.
6 അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേലചെയ്‌വാൻ ജനത്തിന് ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ട് മതിൽ മുഴുവനും പകുതി പൊക്കംവരെ തീർത്തു.
Lecz my nadal odbudowywaliśmy ten mur i mur został spojony aż do połowy, bo lud miał serce do pracy.
7 യെരൂശലേമിന്റെ മതിലുകൾ അറ്റകുറ്റം തീർന്നുവരുന്നു എന്നും വിടവുകൾ അടഞ്ഞുതുടങ്ങി എന്നും സൻബല്ലത്തും തോബീയാവും അരാബരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോൾ അവർ കോപാകുലരായി.
Gdy Sanballat i Tobiasz, Arabowie, Ammonici i Aszdodyci usłyszeli, że mury Jerozolimy są odbudowywane, że wyłomy zaczęły się wypełniać, bardzo się rozgniewali.
8 യെരൂശലേമിന്റെ നേരെ ചെന്ന് യുദ്ധം ചെയ്യേണ്ടതിനും അവിടെ കലക്കം വരുത്തേണ്ടതിനും അവർ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി.
I wszyscy sprzysięgli się razem, aby przyjść i walczyć przeciw Jerozolimie, i przeszkadzać w [robocie].
9 ഞങ്ങളോ ഞങ്ങളുടെ ദൈവത്തോട് പ്രാർത്ഥിച്ചു; അവരുടെ നിമിത്തം രാപ്പകൽ കാവല്ക്കാരെ ആക്കേണ്ടിവന്നു.
My jednak modliliśmy się do naszego Boga i postawiliśmy przeciwko nim straż we dnie i w nocy, ponieważ się ich baliśmy.
10 ൧൦ എന്നാൽ യെഹൂദ്യർ: “ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിയുവാൻ നമുക്ക് കഴിയുകയില്ല” എന്ന് പറഞ്ഞു.
I Judejczycy powiedzieli: Osłabła siła dźwigających, a gruzu [jeszcze] wiele. Nie będziemy mogli odbudować muru.
11 ൧൧ ഞങ്ങളുടെ ശത്രുക്കളോ: “അവർ അറിയുകയോ കാണുകയോ ചെയ്യുന്നതിന് മുമ്പെ നാം അവരുടെ ഇടയിൽ ചെന്ന് അവരെ കൊന്ന് അവരുടെ പണി മുടക്കാം” എന്ന് പറഞ്ഞു.
Ponadto nasi wrogowie powiedzieli: Zanim się dowiedzą i spostrzegą, przyjdziemy między nich i ich wymordujemy, i wstrzymamy tę pracę.
12 ൧൨ അവരുടെ സമീപം പാർത്ത യെഹൂദന്മാർ വന്ന്, “എങ്ങോട്ട് നിങ്ങൾ തിരിഞ്ഞാലും അവർ നമുക്ക് എതിരെ വരും” എന്ന് പത്ത് പ്രാവശ്യം ഞങ്ങളോട് പറഞ്ഞു.
A gdy Żydzi mieszkający obok nich przyszli, powiedzieli nam dziesięć razy: Ze wszystkich miejsc, z których przyjdziecie do nas, [oni przyjdą na was].
13 ൧൩ അതുകൊണ്ട് ഞാൻ മതിലിന്റെ പുറകിൽ പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബംകുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിർത്തി.
Ustawiłem więc lud w niższych miejscach za murem [i] na wysokich miejscach; ustawiłem [ich] według rodzin z ich mieczami, włóczniami i łukami.
14 ൧൪ ഞാൻ നോക്കി എഴുന്നേറ്റ്, പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: “നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്ത് നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ” എന്ന് പറഞ്ഞു.
A gdy popatrzyłem, wstałem i powiedziałem do dostojników, przełożonych i pozostałych z ludu: Nie bójcie się ich. Wspomnijcie na PANA, wielkiego i budzącego grozę, i walczcie za swoich braci, za swoich synów i swoje córki, za swoje żony i domy.
15 ൧൫ ഞങ്ങൾക്ക് അറിവ് കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം ഞങ്ങൾ എല്ലാവരും മതിലിന്റെ പണിയിൽ അവരവരുടെ വേലയ്ക്ക് മടങ്ങിചെല്ലുവാനിടയായി.
I kiedy nasi wrogowie usłyszeli, że nam to oznajmiono, Bóg zniweczył ich radę, a my wszyscy wróciliśmy do muru, każdy do swojej pracy.
16 ൧൬ അന്നുമുതൽ എന്റെ ഭൃത്യന്മാരിൽ പകുതിപേർ വേലയ്ക്കും, പകുതിപേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചും നിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു.
Jednak od tego czasu połowa moich sług pracowała, a druga połowa trzymała włócznie, tarcze, łuki i pancerze. Naczelnicy zaś [stali] za całym domem Judy.
17 ൧൭ ചുമടെടുക്കുന്ന ചുമട്ടുകാർ ഒരു കൈകൊണ്ട് വേല ചെയ്യുകയും മറ്റെ കൈകൊണ്ട് ആയുധം പിടിക്കയും ചെയ്തു.
Ci, którzy odbudowywali mur, i ci, którzy dźwigali ciężar, i ci, którzy go nakładali, każdy z nich jedną ręką pracował, a w drugiej trzymał broń.
18 ൧൮ പണിയുന്നവർ അരയ്ക്ക് വാൾ കെട്ടിക്കൊണ്ട് പണിതു. എന്നാൽ കാഹളം ഊതുന്നവൻ എന്റെ അടുക്കൽ തന്നെ ആയിരുന്നു.
A z tych, którzy budowali, każdy miał swój miecz przypasany do boku i [tak] budowali. A trębacz [stał] obok mnie.
19 ൧൯ ഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: “വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽതമ്മിൽ അകന്നിരിക്കുന്നു.
Powiedziałem bowiem do dostojników, przełożonych i pozostałych z ludu: Praca jest wielka i rozległa, a my jesteśmy rozdzieleni na murze, jeden z dala od drugiego.
20 ൨൦ നിങ്ങൾ കാഹളനാദം കേൾക്കുന്ന സ്ഥലത്ത് ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്ക് വേണ്ടി യുദ്ധം ചെയ്യും” എന്ന് പറഞ്ഞു.
W jakimkolwiek miejscu usłyszycie dźwięk trąby, tam ruszajcie do nas. Nasz Bóg będzie walczył za nas.
21 ൨൧ അങ്ങനെ ഞങ്ങൾ വേല തുടർന്ന്; പകുതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
Pracowaliśmy więc przy tym dziele, a druga połowa trzymała włócznie, od pojawienia się zorzy aż do wzejścia gwiazd.
22 ൨൨ ആ കാലത്ത് ഞാൻ ജനത്തോട്: “രാത്രിയിൽ നമുക്ക് കാവലിനും പകൽ വേല ചെയ്യുന്നതിനും ഉതകത്തക്കവണ്ണം ഓരോരുത്തൻ താന്താന്റെ വേലക്കാരനുമായി യെരൂശലേമിനകത്ത് പാർക്കേണം” എന്ന് പറഞ്ഞു.
W tym czasie powiedziałem też do ludu: Niech każdy nocuje ze swoim sługą w Jerozolimie, aby w nocy [słudzy] trzymali straż, a w dzień pracowali.
23 ൨൩ ഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവല്ക്കാരോ ആരും ഉടുപ്പ് മാറിയില്ല; എല്ലാവര്‍ക്കും ആയുധവും വെള്ളവും ഉണ്ടായിരുന്നു.
Tak więc ani ja, ani moi bracia, ani moi słudzy, ani straż, która była przy mnie, nie zdejmowaliśmy swoich szat, [zrobiliśmy to] wyłącznie przy obmywaniu.

< നെഹെമ്യാവു 4 >