< മത്തായി 28 >

1 ശബ്ബത്തിനു ശേഷം ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം പ്രഭാതം ആകുന്ന സമയം മഗ്ദലക്കാരത്തി മറിയയും അതെ പേരുള്ള മറ്റൊരു മറിയയും യേശുവിനെ അടക്കം ചെയ്ത കല്ലറ കാണ്മാൻ വന്നു.
ⲁ̅ⲢⲞⲨϨⲒ ⲆⲈ ⲚⲚⲒⲤⲀⲂⲂⲀⲦⲞⲚ ⲈⲦⲞⲞⲨⲒ ⲈⲪⲞⲨⲀⲒ ⲚⲚⲒⲤⲀⲂⲂⲀⲦⲞⲚ ⲀⲤⲒ ⲚϪⲈⲘⲀⲢⲒⲀ ϮⲘⲀⲄⲆⲀⲖⲒⲚⲎ ⲚⲈⲘ ϮⲔⲈⲘⲀⲢⲒⲀ ⲈⲚⲀⲨ ⲈⲠⲒⲘϨⲀⲨ.
2 പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന്, കല്ല് ഉരുട്ടിനീക്കിയതിനുശേഷം അതിന്മേൽ ഇരുന്നിരുന്നു.
ⲃ̅ⲞⲨⲞϨ ⲒⲤ ⲞⲨⲚⲒϢϮ ⲘⲘⲞⲚⲘⲈⲚ ⲀϤϢⲰⲠⲒ ⲞⲨⲀⲄⲄⲈⲖⲞⲤ ⲚⲦⲈⲠϬⲞⲒⲤ ⲀϤⲒ ⲈⲠⲈⲤⲎⲦ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ⲞⲨⲞϨ ⲀϤⲤⲔⲞⲢⲔⲈⲢ ⲘⲠⲒⲰⲚⲒ ⲈⲂⲞⲖ ϨⲒ ⲢⲰϤ ⲘⲠⲒⲘϨⲀⲨ ⲞⲨⲞϨ ⲚⲀϤϨⲈⲘⲤⲒ ϨⲒϪⲰϤ.
3 അവന്റെ രൂപം മിന്നലിന് സമവും അവന്റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു.
ⲅ̅ⲠⲈϤⲤⲘⲞⲦ ⲆⲈ ⲚⲀϤⲞⲒ ⲘⲪⲢⲎϮ ⲚⲞⲨⲤⲈⲦⲈⲂⲢⲎ ϪⲞⲨⲞϨ ⲦⲈϤϨⲈⲂⲤⲰ ⲈⲤⲞⲨⲞⲂϢ ⲘⲪⲢⲎϮ ⲚⲞⲨⲬⲒⲰⲚ.
4 കാവൽക്കാർ അവനെ കണ്ട് പേടിച്ചു വിറച്ച് മരിച്ചവരെപോലെ ആയി.
ⲇ̅ⲈⲂⲞⲖ ⲆⲈ ϦⲈⲚⲦⲈϤϨⲞϮ ⲀⲨⲘⲞⲚⲘⲈⲚ ⲚϪⲈⲚⲎ ⲈⲦⲀⲢⲈϨ ⲞⲨⲞϨ ⲀⲨⲈⲢ ⲘⲪⲢⲎϮ ⲚϨⲀⲚⲢⲈϤⲘⲰⲞⲨⲦ.
5 ദൂതൻ സ്ത്രീകളോട്: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;
ⲉ̅ⲀϤⲈⲢⲞⲨⲰ ⲆⲈ ⲚϪⲈⲠⲒⲀⲄⲄⲈⲖⲞⲤ ⲠⲈϪⲀϤ ⲚⲚⲒϨⲒⲞⲘⲒ ϪⲈ ⲘⲠⲈⲢⲈⲢϨⲞϮ ⲚⲐⲰⲦⲈⲚ ϮⲈⲘⲒ ⲄⲀⲢ ϪⲈ ⲒⲎⲤⲞⲨⲤ ⲪⲎ ⲈⲦⲀⲨⲀϢϤ ⲠⲈⲦⲈⲦⲈⲚⲔⲰϮ ⲚⲤⲰϤ.
6 യേശു ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ
ⲋ̅ϤⲬⲎ ⲘⲠⲀⲒⲘⲀ ⲀⲚ ⲀϤⲦⲰⲚϤ ⲄⲀⲢ ⲘⲪⲢⲎϮ ⲈⲦⲀϤϪⲞⲤ ⲀⲘⲰⲒⲚⲒ ⲀⲚⲀⲨ ⲈⲠⲒⲘⲀ ⲈⲚⲀϤⲬⲎ ⲘⲘⲞϤ.
7 അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്ന് അവന്റെ ശിഷ്യന്മാരോട് പറവിൻ; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നത് പോലെ അവൻ നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു് പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും;
ⲍ̅ⲞⲨⲞϨ ⲚⲬⲰⲖⲈⲘ ⲘⲀϢⲈ ⲚⲰⲦⲈⲚ ⲀϪⲞⲤ ⲚⲚⲈϤⲘⲀⲐⲎⲦⲎⲤ ϪⲈ ⲀϤⲦⲰⲚϤ ⲈⲂⲞⲖ ϦⲈⲚⲚⲎ ⲈⲐⲘⲰⲞⲨⲦ ⲞⲨⲞϨ ϨⲎⲠⲠⲈ ϤⲚⲀⲈⲢϢⲞⲢⲠ ⲈⲢⲰⲦⲈⲚ ⲈϮⲄⲀⲖⲒⲖⲈⲀ ⲀⲢⲈⲦⲈⲚⲚⲀⲚⲀⲨ ⲈⲢⲞϤ ⲘⲘⲀⲨ ⲒⲤ ϨⲎⲠⲠⲈ ⲀⲒϪⲞⲤ ⲚⲰⲦⲈⲚ.
8 അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും, കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോട് അറിയിക്കുവാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു:
ⲏ̅ⲞⲨⲞϨ ⲈⲦⲀⲨϢⲈ ⲚⲰⲞⲨ ⲚⲬⲰⲖⲈⲘ ⲈⲂⲞⲖ ϨⲀ ⲠⲒⲘϨⲀⲨ ϦⲈⲚⲞⲨϨⲞϮ ⲚⲈⲘ ⲞⲨⲚⲒϢϮ ⲚⲢⲀϢⲒ ⲞⲨⲞϨ ⲚⲀⲨϬⲞϪⲒ ⲈⲦⲀⲘⲈ ⲚⲈϤⲘⲀⲐⲎⲦⲎⲤ.
9 നിങ്ങൾക്ക് വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്റെ കാൽപിടിച്ച് അവനെ നമസ്കരിച്ചു.
ⲑ̅ⲞⲨⲞϨ ⲒⲤ ϨⲎⲠⲠⲈ ⲀϤⲒ ⲈⲂⲞⲖ ⲈϨⲢⲀⲨ ⲚϪⲈⲒⲎⲤⲞⲨⲤ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲬⲈⲢⲈⲦⲈ ⲚⲐⲰⲞⲨ ⲆⲈ ⲀⲨⲀⲘⲞⲚⲒ ⲚⲚⲈϤϬⲀⲖⲀⲨϪ ⲞⲨⲞϨ ⲀⲨⲞⲨⲰϢⲦ ⲘⲘⲞϤ.
10 ൧൦ യേശു അവരോട്: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയ്ക്കു് പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.
ⲓ̅ⲦⲞⲦⲈ ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ⲚⲰⲞⲨ ϪⲈ ⲘⲠⲈⲢⲈⲢϨⲞϮ ⲘⲀϢⲈ ⲚⲰⲦⲈⲚ ⲘⲀⲦⲀⲘⲈ ⲚⲀⲤⲚⲎⲞⲨ ϨⲒⲚⲀ ⲚⲦⲞⲨϢⲈ ⲚⲰⲞⲨ ⲈϮⲄⲀⲖⲒⲖⲈⲀ ⲞⲨⲞϨ ⲚⲤⲈⲚⲀⲨ ⲈⲢⲞⲒ ⲘⲘⲀⲨ.
11 ൧൧ അവർ പോകുമ്പോൾ കാവൽക്കാരിൽ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചത് എല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു.
ⲓ̅ⲁ̅ⲈⲦⲀⲨϢⲈ ⲚⲰⲞⲨ ⲒⲤ ϨⲀⲚⲞⲨⲞⲚ ⲈⲂⲞⲖ ϦⲈⲚⲚⲒⲔⲞⲨⲤⲦⲰⲆⲒⲀ ⲀⲨⲒ ⲈϮⲂⲀⲔⲒ ⲀⲨⲦⲀⲘⲈ ⲚⲒⲀⲢⲬⲒⲈⲢⲈⲨⲤ ⲈϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲀⲨϢⲰⲠⲒ.
12 ൧൨ അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ട് പടയാളികൾക്ക് വേണ്ടുവോളം പണം കൊടുത്തു;
ⲓ̅ⲃ̅ⲞⲨⲞϨ ⲈⲦⲀⲨⲐⲰⲞⲨϮ ⲚⲈⲘ ⲚⲒⲠⲢⲈⲤⲂⲨⲦⲈⲢⲞⲤ ⲞⲨⲞϨ ⲈⲨⲈⲢ ⲞⲨⲤⲞϬⲚⲒ ⲀⲨϬⲒ ⲚϨⲀⲚϨⲀⲦ ⲈⲨⲘⲠϢⲀ ⲀⲨⲦⲎⲒⲦⲞⲨ ⲚⲚⲒⲘⲀⲦⲞⲒ
13 ൧൩ അവന്റെ ശിഷ്യന്മാർ രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ വന്നു യേശുവിന്റെ ശരീരം മോഷ്ടിച്ചു കൊണ്ടുപോയി എന്നു പറയുവിൻ.
ⲓ̅ⲅ̅ϪⲈ ⲀϪⲞⲤ ϪⲈ ⲚⲈϤⲘⲀⲐⲎⲦⲎⲤ ⲈⲦⲀⲨⲒ ⲚϪⲰⲢϨ ⲀⲨⲞⲖϤ ⲚϬⲒⲞⲨⲒ ϨⲰⲤ ⲆⲈ ⲈⲚⲚⲔⲞⲦ.
14 ൧൪ വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ച് നിങ്ങളെ എല്ലാ ആകുലങ്ങളിൽ നിന്നും വിടുവിച്ചു കൊള്ളാം എന്നു പറഞ്ഞു.
ⲓ̅ⲇ̅ⲞⲨⲞϨ ⲈϢⲰⲠ ⲚⲦⲈⲠⲒϨⲎⲄⲈⲘⲰⲚ ⲤⲰⲦⲈⲘ ⲈⲠⲀⲒⲤⲀϪⲒ ⲈⲚⲈⲐⲈⲦϨⲐⲎϤ ⲀⲚⲞⲚ ⲞⲨⲞϨ ⲈⲚⲈⲈⲢ ⲐⲎⲚⲞⲨ ⲚⲀⲐⲢⲰⲞⲨϢ.
15 ൧൫ അവർ പണം വാങ്ങി അവരുടെ നിർദ്ദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.
ⲓ̅ⲉ̅ⲚⲐⲰⲞⲨ ⲆⲈ ⲈⲦⲀⲨϬⲒ ⲚⲚⲒϨⲀⲦ ⲀⲨⲒⲢⲒ ⲘⲪⲢⲎϮ ⲈⲦⲀⲨⲤⲀⲂⲰⲞⲨ ⲞⲨⲞϨ ⲀⲠⲀⲒⲤⲀϪⲒ ⲤⲰⲢ ⲈⲂⲞⲖ ϦⲈⲚⲚⲒⲒⲞⲨⲆⲀⲒ ϢⲀ ⲈϦⲞⲨⲚ ⲈⲪⲞⲞⲨ.
16 ൧൬ എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോട് നിർദ്ദേശിച്ചിരുന്ന മലയിലേക്ക് പോയി.
ⲓ̅ⲋ̅ⲠⲒⲒⲀ ⲘⲘⲀⲐⲎⲦⲎⲤ ⲀⲨϢⲈ ⲚⲰⲞⲨ ⲈϨⲢⲎⲒ ⲈϮⲄⲀⲖⲒⲖⲈⲀ ⲈϨⲢⲎⲒ ⲈϪⲈⲚ ⲠⲒⲦⲰⲞⲨ ⲈⲦⲀ ⲒⲎⲤⲞⲨⲤ ϮⲚⲈⲒ ⲚⲰⲞⲨ ⲈⲢⲞϤ.
17 ൧൭ അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.
ⲓ̅ⲍ̅ⲞⲨⲞϨ ⲈⲦⲀⲨⲚⲀⲨ ⲈⲢⲞϤ ⲀⲨⲞⲨⲰϢⲦ ⲘⲘⲞϤ ϨⲀⲚⲞⲨⲞⲚ ⲆⲈ ⲀⲨϬⲒⲤⲀⲚⲒⲤ.
18 ൧൮ യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകിയിരിക്കുന്നു.
ⲓ̅ⲏ̅ⲞⲨⲞϨ ⲈⲦⲀϤⲒ ⲚϪⲈⲒⲎⲤⲞⲨⲤ ⲀϤⲤⲀϪⲒ ⲚⲈⲘⲰⲞⲨ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲀⲨϮⲈⲢϢⲒϢⲒ ⲚⲒⲂⲈⲚ ⲚⲎⲒ ϦⲈⲚⲦⲪⲈ ⲚⲈⲘ ϨⲒϪⲈⲚ ⲠⲒⲔⲀϨⲒ.
19 ൧൯ അതുകൊണ്ട് നിങ്ങൾ പോയി, സകലജാതികളെയും ശിഷ്യരാക്കുകയും, അവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുകയും ചെയ്യുവിൻ.
ⲓ̅ⲑ̅ⲘⲀϢⲈ ⲚⲰⲦⲈⲚ ⲞⲨⲚ ⲘⲀⲤⲂⲰ ⲚⲚⲒⲈⲐⲚⲞⲤ ⲦⲎⲢⲞⲨ ⲈⲢⲈⲦⲈⲚⲰⲘⲤ ⲘⲘⲰⲞⲨ ⲈⲪⲢⲀⲚ ⲘⲪⲒⲰⲦ ⲚⲈⲘ ⲠϢⲎⲢⲒ ⲚⲈⲘ ⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ.
20 ൨൦ ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും അനുസരിക്കേണ്ടതിനായി ഉപദേശിക്കുകയും ചെയ്യുവിൻ; നോക്കു, ഞാൻ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് എന്നു അരുളിച്ചെയ്തു. (aiōn g165)
ⲕ̅ⲈⲢⲈⲦⲈⲚϮⲤⲂⲰ ⲚⲰⲞⲨ ⲈⲀⲢⲈϨ ⲈϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲀⲒϨⲈⲚϨⲈⲚ ⲐⲎⲚⲞⲨ ⲈⲢⲰⲞⲨ ⲞⲨⲞϨ ⲒⲤ ϨⲎⲠⲠⲈ ⲀⲚⲞⲔ ϮⲬⲎ ⲚⲈⲘⲰⲦⲈⲚ ⲚⲚⲒⲈϨⲞⲞⲨ ⲦⲎⲢⲞⲨ ϢⲀ ⲠϪⲰⲔ ⲈⲂⲞⲖ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)

< മത്തായി 28 >