< മത്തായി 23 >

1 അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞത്:
အနန္တရံ ယီၑု ရ္ဇနနိဝဟံ ၑိၐျာံၑ္စာဝဒတ်,
2 ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ സ്ഥാനത്ത് ഇരിക്കുന്നു.
အဓျာပကား ဖိရူၑိနၑ္စ မူသာသနေ ဥပဝိၑန္တိ,
3 ആകയാൽ അവർ നിങ്ങളോടു കല്പിക്കുന്നവ ഒക്കെയും അനുസരിക്കുകയും നിരീക്ഷിക്കുകയും ചെയ്‌വിൻ; അവരുടെ പ്രവർത്തികളെ അനുകരിക്കരുതുതാനും. അവർ കാര്യങ്ങൾ പറയുന്നതല്ലാതെ അവയെ ചെയ്യുന്നില്ലല്ലോ.
အတသ္တေ ယုၐ္မာန် ယဒျတ် မန္တုမ် အာဇ္ဉာပယန္တိ, တတ် မနျဓွံ ပါလယဓွဉ္စ, ကိန္တု တေၐာံ ကရ္မ္မာနုရူပံ ကရ္မ္မ န ကုရုဓွံ; ယတသ္တေၐာံ ဝါကျမာတြံ သာရံ ကာရျျေ ကိမပိ နာသ္တိ၊
4 അതെ അവർ ചുമക്കുവാൻ വഹിയാത്ത ഘനമുള്ള ഭാരങ്ങളെ കെട്ടി മനുഷ്യരുടെ തോളിൽ വെയ്ക്കുന്നു; എങ്കിലും ഒരു വിരൽ കൊണ്ടുപോലും അവയെ വഹിക്കുവാൻ അവർക്ക് മനസ്സില്ല.
တေ ဒုရွွဟာန် ဂုရုတရာန် ဘာရာန် ဗဒွွာ မနုၐျာဏာံ သ္ကန္ဓေပရိ သမရ္ပယန္တိ, ကိန္တု သွယမင်္ဂုလျဲကယာပိ န စာလယန္တိ၊
5 അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിനത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ടവീതിയാക്കി വസ്ത്രത്തിന്റെ അരികുകൾ വലുതാക്കുന്നു.
ကေဝလံ လောကဒရ္ၑနာယ သရွွကရ္မ္မာဏိ ကုရွွန္တိ; ဖလတး ပဋ္ဋဗန္ဓာန် ပြသာရျျ ဓာရယန္တိ, သွဝသ္တြေၐု စ ဒီရ္ဃဂြန္ထီန် ဓာရယန္တိ;
6 വിരുന്നു സൽക്കാരങ്ങളിൽ പ്രധാനസ്ഥലവും പള്ളിയിൽ പ്രധാന ഇരിപ്പിടങ്ങളും
ဘောဇနဘဝန ဥစ္စသ္ထာနံ, ဘဇနဘဝနေ ပြဓာနမာသနံ,
7 അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്ക് പ്രിയമാകുന്നു.
ဟဋ္ဌေ နမသ္ကာရံ ဂုရုရိတိ သမ္ဗောဓနဉ္စဲတာနိ သရွွာဏိ ဝါဉ္ဆန္တိ၊
8 നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുവൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.
ကိန္တု ယူယံ ဂုရဝ ဣတိ သမ္ဗောဓနီယာ မာ ဘဝတ, ယတော ယုၐ္မာကမ် ဧကး ခြီၐ္ဋဧဝ ဂုရု
9 ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുവൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായവൻ തന്നേ.
ရျူယံ သရွွေ မိထော ဘြာတရၑ္စ၊ ပုနး ပၖထိဝျာံ ကမပိ ပိတေတိ မာ သမ္ဗုဓျဓွံ, ယတော ယုၐ္မာကမေကး သွရ္ဂသ္ထဧဝ ပိတာ၊
10 ൧൦ നിങ്ങൾ ഗുരു എന്നും പേർ എടുക്കരുത്; ഒരുവൻ അത്രേ നിങ്ങളുടെ ഗുരുനാഥൻ, ക്രിസ്തു തന്നെ.
ယူယံ နာယကေတိ သမ္ဘာၐိတာ မာ ဘဝတ, ယတော ယုၐ္မာကမေကး ခြီၐ္ဋဧဝ နာယကး၊
11 ൧൧ നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം.
အပရံ ယုၐ္မာကံ မဓျေ ယး ပုမာန် ၑြေၐ္ဌး သ ယုၐ္မာန် သေဝိၐျတေ၊
12 ൧൨ തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.
ယတော ယး သွမုန္နမတိ, သ နတး ကရိၐျတေ; ကိန္တု ယး ကၑ္စိတ် သွမဝနတံ ကရောတိ, သ ဥန္နတး ကရိၐျတေ၊
13 ൧൩ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾതന്നെ കടക്കുന്നതുമില്ല, കടക്കുന്നവരെ കടക്കുവാൻ സമ്മതിക്കുന്നതുമില്ല.
ဟန္တ ကပဋိန ဥပါဓျာယား ဖိရူၑိနၑ္စ, ယူယံ မနုဇာနာံ သမက္ၐံ သွရ္ဂဒွါရံ ရုန္ဓ, ယူယံ သွယံ တေန န ပြဝိၑထ, ပြဝိဝိက္ၐူနပိ ဝါရယထ၊ ဝတ ကပဋိန ဥပါဓျာယား ဖိရူၑိနၑ္စ ယူယံ ဆလာဒ် ဒီရ္ဃံ ပြာရ္ထျ ဝိဓဝါနာံ သရွွသွံ ဂြသထ, ယုၐ္မာကံ ဃောရတရဒဏ္ဍော ဘဝိၐျတိ၊
14 ൧൪ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയുംഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും.
ဟန္တ ကပဋိန ဥပါဓျာယား ဖိရူၑိနၑ္စ, ယူယမေကံ သွဓရ္မ္မာဝလမ္ဗိနံ ကရ္တ္တုံ သာဂရံ ဘူမဏ္ဍလဉ္စ ပြဒက္ၐိဏီကုရုထ,
15 ൧൫ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; നിങ്ങളുടെ മതത്തിൽ ചേർന്നശേഷം അവനെ നിങ്ങളേക്കാൾ ഇരട്ടി നരകയോഗ്യൻ ആക്കിത്തീർക്കുന്നു. (Geenna g1067)
ကဉ္စန ပြာပျ သွတော ဒွိဂုဏနရကဘာဇနံ တံ ကုရုထ၊ (Geenna g1067)
16 ൧൬ കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്ക് ഹാ കഷ്ടം; ആരെങ്കിലും മന്ദിരത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെക്കൊണ്ട് സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിന് ബാധ്യസ്ഥൻ എന്നും പറയുന്നു.
ဝတ အန္ဓပထဒရ္ၑကား သရွွေ, ယူယံ ဝဒထ, မန္ဒိရသျ ၑပထကရဏာတ် ကိမပိ န ဒေယံ; ကိန္တု မန္ဒိရသ္ထသုဝရ္ဏသျ ၑပထကရဏာဒ် ဒေယံ၊
17 ൧൭ കുരുടരായ മൂഢന്മാരേ, ഏത് വലിയത്? സ്വർണ്ണമോ സ്വർണ്ണത്തെ വിശുദ്ധീകരിച്ച മന്ദിരമോ?
ဟေ မူဎာ ဟေ အန္ဓား သုဝရ္ဏံ တတ္သုဝရ္ဏပါဝကမန္ဒိရမ် ဧတယောရုဘယော ရ္မဓျေ ကိံ ၑြေယး?
18 ൧൮ യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല; അതിന്മേലുള്ള വഴിപാടിനാൽ സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിനു ബാധ്യസ്ഥൻ എന്നു നിങ്ങൾ പറയുന്നു.
အနျစ္စ ဝဒထ, ယဇ္ဉဝေဒျား ၑပထကရဏာတ် ကိမပိ န ဒေယံ, ကိန္တု တဒုပရိသ္ထိတသျ နဲဝေဒျသျ ၑပထကရဏာဒ် ဒေယံ၊
19 ൧൯ കുരുടന്മാരായുള്ളോരേ, ഏത് വലിയത്? വഴിപാടോ വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ?
ဟေ မူဎာ ဟေ အန္ဓား, နဲဝေဒျံ တန္နဲဝေဒျပါဝကဝေဒိရေတယောရုဘယော ရ္မဓျေ ကိံ ၑြေယး?
20 ൨൦ ആകയാൽ യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലവഴിപാടിനാലും സത്യം ചെയ്യുന്നു.
အတး ကေနစိဒ် ယဇ္ဉဝေဒျား ၑပထေ ကၖတေ တဒုပရိသ္ထသျ သရွွသျ ၑပထး ကြိယတေ၊
21 ൨൧ മന്ദിരത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ഓർത്ത് സത്യം ചെയ്യുന്നു.
ကေနစိတ် မန္ဒိရသျ ၑပထေ ကၖတေ မန္ဒိရတန္နိဝါသိနေား ၑပထး ကြိယတေ၊
22 ൨൨ സ്വർഗ്ഗത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ഓർത്ത് സത്യം ചെയ്യുന്നു.
ကေနစိတ် သွရ္ဂသျ ၑပထေ ကၖတေ ဤၑွရီယသိံဟာသနတဒုပရျျုပဝိၐ္ဋယေား ၑပထး ကြိယတေ၊
23 ൨൩ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ കർപ്പൂരതുളസി, അയമോദകം, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും ന്യായം, കരുണ, വിശ്വാസം ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. ഇവ ചെയ്കയും അവ ത്യജിക്കാതിരിക്കയും വേണം.
ဟန္တ ကပဋိန ဥပါဓျာယား ဖိရူၑိနၑ္စ, ယူယံ ပေါဒိနာယား သိတစ္ဆတြာယာ ဇီရကသျ စ ဒၑမာံၑာန် ဒတ္ထ, ကိန္တု ဝျဝသ္ထာယာ ဂုရုတရာန် နျာယဒယာဝိၑွာသာန် ပရိတျဇထ; ဣမေ ယုၐ္မာဘိရာစရဏီယာ အမီ စ န လံဃနီယား၊
24 ൨൪ കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
ဟေ အန္ဓပထဒရ္ၑကာ ယူယံ မၑကာန် အပသာရယထ, ကိန္တု မဟာင်္ဂါန် ဂြသထ၊
25 ൨൫ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പാനപാത്ര താലങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകമേയോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
ဟန္တ ကပဋိန ဥပါဓျာယား ဖိရူၑိနၑ္စ, ယူယံ ပါနပါတြာဏာံ ဘောဇနပါတြာဏာဉ္စ ဗဟိး ပရိၐ္ကုရုထ; ကိန္တု တဒဘျန္တရံ ဒုရာတ္မတယာ ကလုၐေဏ စ ပရိပူရ္ဏမာသ္တေ၊
26 ൨൬ കുരുടനായ പരീശനേ, മുമ്പെ പാനപാത്ര താലങ്ങളുടെ അകംവെടിപ്പാക്കുക; അതിനാൽ അവയുടെ പുറവും വെടിപ്പായിക്കൊള്ളും.
ဟေ အန္ဓား ဖိရူၑိလောကာ အာဒေါ် ပါနပါတြာဏာံ ဘောဇနပါတြာဏာဉ္စာဘျန္တရံ ပရိၐ္ကုရုတ, တေန တေၐာံ ဗဟိရပိ ပရိၐ္ကာရိၐျတေ၊
27 ൨൭ ശാസ്ത്രിമാരും പരീശന്മാരും കപടഭക്തിക്കാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; വെള്ള തേച്ച ശവക്കല്ലറകളോട് നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ മനോഹരമായി കാണുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
ဟန္တ ကပဋိန ဥပါဓျာယား ဖိရူၑိနၑ္စ, ယူယံ ၑုက္လီကၖတၑ္မၑာနသွရူပါ ဘဝထ, ယထာ ၑ္မၑာနဘဝနသျ ဗဟိၑ္စာရု, ကိန္တွဘျန္တရံ မၖတလောကာနာံ ကီကၑဲး သရွွပြကာရမလေန စ ပရိပူရ္ဏမ်;
28 ൨൮ അങ്ങനെ തന്നെ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്ക് തോന്നുന്നു; അകമേയോ കപടഭക്തിയും അതിക്രമവും നിറഞ്ഞവരത്രേ.
တထဲဝ ယူယမပိ လောကာနာံ သမက္ၐံ ဗဟိရ္ဓာရ္မ္မိကား ကိန္တွန္တးကရဏေၐု ကေဝလကာပဋျာဓရ္မ္မာဘျာံ ပရိပူရ္ဏား၊
29 ൨൯ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ട്:
ဟာ ဟာ ကပဋိန ဥပါဓျာယား ဖိရူၑိနၑ္စ, ယူယံ ဘဝိၐျဒွါဒိနာံ ၑ္မၑာနဂေဟံ နိရ္မ္မာထ, သာဓူနာံ ၑ္မၑာနနိကေတနံ ၑောဘယထ
30 ൩൦ ഞങ്ങൾ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയിക്കുന്നതിൽ അവരോട് കൂടെ പങ്കാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.
ဝဒထ စ ယဒိ ဝယံ သွေၐာံ ပူရွွပုရုၐာဏာံ ကာလ အသ္ထာသျာမ, တရှိ ဘဝိၐျဒွါဒိနာံ ၑောဏိတပါတနေ တေၐာံ သဟဘာဂိနော နာဘဝိၐျာမ၊
31 ൩൧ അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
အတော ယူယံ ဘဝိၐျဒွါဒိဃာတကာနာံ သန္တာနာ ဣတိ သွယမေဝ သွေၐာံ သာက္ၐျံ ဒတ္ထ၊
32 ൩൨ പിതാക്കന്മാരുടെ പാപത്തിന്റെ അളവ് നിങ്ങൾ പൂരിപ്പിച്ചു കൊൾവിൻ.
အတော ယူယံ နိဇပူရွွပုရုၐာဏာံ ပရိမာဏပါတြံ ပရိပူရယတ၊
33 ൩൩ സർപ്പങ്ങളേ, അണലിസന്തതികളേ, നിങ്ങൾ നരകന്യായവിധി എങ്ങനെ ഒഴിഞ്ഞുപോകും? (Geenna g1067)
ရေ ဘုဇဂါး ကၖၐ္ဏဘုဇဂဝံၑား, ယူယံ ကထံ နရကဒဏ္ဍာဒ် ရက္ၐိၐျဓွေ၊ (Geenna g1067)
34 ൩൪ അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചാട്ടവാറു കൊണ്ട് അടിക്കുകയും പട്ടണത്തിൽനിന്നു പട്ടണത്തിലേക്ക് ഓടിക്കയും ചെയ്യും.
ပၑျတ, ယုၐ္မာကမန္တိကမ် အဟံ ဘဝိၐျဒွါဒိနော ဗုဒ္ဓိမတ ဥပါဓျာယာံၑ္စ ပြေၐယိၐျာမိ, ကိန္တု တေၐာံ ကတိပယာ ယုၐ္မာဘိ ရ္ဃာနိၐျန္တေ, ကြုၑေ စ ဃာနိၐျန္တေ, ကေစိဒ် ဘဇနဘဝနေ ကၐာဘိရာဃာနိၐျန္တေ, နဂရေ နဂရေ တာဍိၐျန္တေ စ;
35 ൩൫ ഇതിന്റെ ഫലമോ നീതിമാനായ ഹാബെലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽവച്ച് കൊന്നവനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരും.
တေန သတ္ပုရုၐသျ ဟာဗိလော ရက္တပါတမာရဘျ ဗေရိခိယး ပုတြံ ယံ သိခရိယံ ယူယံ မန္ဒိရယဇ္ဉဝေဒျော ရ္မဓျေ ဟတဝန္တး, တဒီယၑောဏိတပါတံ ယာဝဒ် အသ္မိန် ဒေၑေ ယာဝတာံ သာဓုပုရုၐာဏာံ ၑောဏိတပါတော 'ဘဝတ် တတ် သရွွေၐာမာဂသာံ ဒဏ္ဍာ ယုၐ္မာသု ဝရ္တ္တိၐျန္တေ၊
36 ൩൬ ഇതൊക്കെയും ഈ തലമുറമേൽ സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
အဟံ ယုၐ္မာန္တ တထျံ ဝဒါမိ, ဝိဒျမာနေ'သ္မိန် ပုရုၐေ သရွွေ ဝရ္တ္တိၐျန္တေ၊
37 ൩൭ യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ ഞാൻ എത്രവട്ടം ആഗ്രഹിച്ചു; നിങ്ങൾക്കോ സമ്മതമായില്ല.
ဟေ ယိရူၑာလမ် ဟေ ယိရူၑာလမ် နဂရိ တွံ ဘဝိၐျဒွါဒိနော ဟတဝတီ, တဝ သမီပံ ပြေရိတာံၑ္စ ပါၐာဏဲရာဟတဝတီ, ယထာ ကုက္ကုဋီ ၑာဝကာန် ပက္ၐာဓး သံဂၖဟ္လာတိ, တထာ တဝ သန္တာနာန် သံဂြဟီတုံ အဟံ ဗဟုဝါရမ် အဲစ္ဆံ; ကိန္တု တွံ န သမမနျထား၊
38 ൩൮ കാണ്മീൻ, നിങ്ങളുടെ ഭവനം നിങ്ങളെ ഉപേക്ഷിച്ച് ശൂന്യമായ്തീരും.
ပၑျတ ယၐ္မာကံ ဝါသသ္ထာနမ် ဥစ္ဆိန္နံ တျက္ၐျတေ၊
39 ൩൯ കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
အဟံ ယုၐ္မာန် တထျံ ဝဒါမိ, ယး ပရမေၑွရသျ နာမ္နာဂစ္ဆတိ, သ ဓနျ ဣတိ ဝါဏီံ ယာဝန္န ဝဒိၐျထ, တာဝတ် မာံ ပုန ရ္န ဒြက္ၐျထ၊

< മത്തായി 23 >