< മത്തായി 19 >

1 ഈ വചനങ്ങളെ പറഞ്ഞു തീർന്നിട്ട് യേശു ഗലീല വിട്ടു,
І сталось, як Ісус закінчи́в ці слова́, то Він ви́рушив із Галілеї, і прибув до країни Юдейської, на то́й бік Йорда́ну.
2 യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്ന്, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവച്ച് അവരെ സൌഖ്യമാക്കി.
А за Ним ішла бе́зліч наро́ду, — і Він уздоро́вив їх тут.
3 പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏത് കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ എന്നു അവനെ പരീക്ഷിപ്പാനായി ചോദിച്ചു.
І підійшли фарисеї до Нього, і, випробо́вуючи, запитали Його: „Чи дозволено дружи́ну свою відпускати з причини всякої?“
4 അതിന് യേശു മറുപടി പറഞ്ഞത്: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും
А Він відповів і сказав: „Чи ви не читали, що Той, Хто створив споконві́ку людей, „створив їх чоловіком і жінкою?“
5 അത് നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?
І сказав: „Покине тому́ чоловік батька й матір, і пристане до дружи́ни своєї, — і стануть обо́є вони одним тілом“,
6 അതുകൊണ്ട് അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്നു ഉത്തരം പറഞ്ഞു.
тому́ то немає вже двох, але́ одне тіло. Тож, що Бог спарува́в, — людина нехай не розлу́чує!“
7 അവർ അവനോട്: എന്നാൽ വിവാഹമോചന സാക്ഷ്യപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിക്കുവാൻ മോശെ കല്പിച്ചത് എന്ത് എന്നു ചോദിച്ചു.
Вони кажуть Йому: „А чому́ ж Мойсей заповів дати листа розводо́вого, та й відпускати?“
8 അവൻ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചത്; ആദിമുതൽ അങ്ങനെയല്ലായിരുന്നു.
Він говорить до них: „То за ваше жорстокосе́рдя дозволив Мойсей відпускати дружи́н ваших, споча́тку ж так не було́.
9 ഞാനോ നിങ്ങളോടു പറയുന്നത്: ദുർന്നടപ്പുനിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
А Я вам кажу́: Хто дружи́ну відпустить свою не з причини пере́любу, і одру́житься з іншою, той чинить пере́люб. І хто одру́житься з розве́деною, той чинить пере́люб“.
10 ൧൦ ശിഷ്യന്മാർ അവനോട്: സ്ത്രീയെ സംബന്ധിച്ച് പുരുഷന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നത് നന്നല്ല എന്നു പറഞ്ഞു.
Учні говорять Йому: „Коли справа така чоловіка із дружи́ною, то не добре одру́жуватись“.
11 ൧൧ അവൻ അവരോട്: അനുവാദം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
А Він їм відказав: „Це слово вміщають не всі, але ті, кому да́но.
12 ൧൨ അമ്മയുടെ ഗർഭത്തിൽനിന്ന് തന്നെ ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; ഗ്രഹിപ്പാൻ പ്രാപ്തരായവർ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.
Бо бувають скопці, що з утро́би ще матерньої народилися так; є й скопці, що їх люди оскопи́ли, і є скопці, що самі оскопи́ли себе ради Царства Небесного. Хто може вмістити, — нехай вмістить“.
13 ൧൩ പിന്നീട് അവൻ കൈവച്ചു പ്രാർത്ഥിക്കേണ്ടതിന് ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ ശാസിച്ചു.
Тоді привели Йому ді́ток, щоб поклав на них руки, і за них помолився, учні ж їм докоряли.
14 ൧൪ യേശു പറഞ്ഞു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.
Ісус же сказав: „Пустіть ді́ток, і не бороніть їм прихо́дити до Мене, — бо Царство Небесне належить таким“.
15 ൧൫ അങ്ങനെ അവൻ അവരുടെ മേൽ കൈവച്ചു; പിന്നെ അവിടെനിന്നു യാത്രയായി.
І Він руки на них покла́в, та й пішов звідтіля́.
16 ൧൬ അനന്തരം ഒരുവൻ വന്നു അവനോട്: ഗുരോ, നിത്യജീവനെ പ്രാപിക്കുവാൻ ഞാൻ എന്ത് നല്ല കാര്യങ്ങൾ ചെയ്യേണം എന്നു ചോദിച്ചതിന് (aiōnios g166)
І підійшов ось один, і до Нього сказав: „Учителю Добрий, що маю зробити я доброго, щоб мати життя вічне?“ (aiōnios g166)
17 ൧൭ അവൻ: എന്നോട് നല്ല കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് എന്ത്? നല്ലവൻ ഒരുവനേ ഉള്ളൂ. ജീവനിൽ കടക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോട് പറഞ്ഞു.
Він же йому відказав: „Чого звеш Мене Добрим? Ніхто не є Добрий, крім Бога Само́го. Коли ж хочеш ввійти до життя, то виконай заповіді“.
18 ൧൮ ഏത് കല്പന എന്നു അവൻ ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്;
Той питає Його: „Які саме!“А Ісус відказав: „Не вбивай, не чини пере́любу, не кради́, не свідкуй неправдиво.
19 ൧൯ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.
Шануй батька та матір“, і: „Люби свого ближнього, як само́го себе“.
20 ൨൦ യൗവനക്കാരൻ അവനോട്: ഈ കൽപ്പനകൾ ഒക്കെയും ഞാൻ അനുസരിച്ചു പോരുന്നു; ഇനി കുറവുള്ളത് എന്ത് എന്നു ചോദിച്ചു.
Говорить до Нього юна́к: „Це я виконав все. Чого́ ще бракує мені?“
21 ൨൧ യേശു അവനോട്: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്ന് നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
Ісус каже йому: „Коли хочеш бути досконалим, — піди, продай до́бра свої та й убогим роздай, — і матимеш скарб ти на небі. Пото́му приходь та й іди вслід за Мною“.
22 ൨൨ യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ട് ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
Почувши ж юна́к таке слово, відійшов, зажурившись, — бо великі маєтки він мав.
23 ൨൩ യേശു തന്റെ ശിഷ്യന്മാരോട്: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
Ісус же сказав Своїм учням: Поправді кажу вам, що багатому трудно ввійти в Царство Небесне.
24 ൨൪ ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Іще вам кажу́: Верблю́дові легше пройти через го́лчине ву́шко, ніж багатому в Боже Царство ввійти́!“
25 ൨൫ അത് കേട്ട് ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിയ്ക്കപ്പെടുവാൻ ആർക്ക് കഴിയും എന്നു പറഞ്ഞു.
Як учні ж Його це зачули, здивувалися дуже й сказали: „Хто́ ж тоді може спасти́ся?“
26 ൨൬ യേശു അവരെ നോക്കി: അത് മനുഷ്യർക്ക് അസാദ്ധ്യം എങ്കിലും ദൈവത്തിന് സകലവും സാദ്ധ്യം എന്നു പറഞ്ഞു.
А Ісус позирнув і сказав їм: „Неможливе це лю́дям, та можливе все Богові“.
27 ൨൭ പത്രൊസ് അവനോട്: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്ത് ഉണ്ടായിരിക്കും എന്നു ചോദിച്ചു.
Тоді відізвався Петро та до Нього сказав: „От усе ми покинули, та й пішли за Тобою слідом; що́ ж нам буде за це?“
28 ൨൮ യേശു അവരോട് പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുതുജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ട് സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായംവിധിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
А Ісус відказав їм: „Поправді кажу́ вам, що коли, при відно́вленні світу, Син Лю́дський засяде на престолі слави Своєї, тоді сядете й ви, що за Мною пішли, на дванадцять престолів, щоб судити дванадцять племе́н Ізраїлевих.
29 ൨൯ എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന് എല്ലാം നൂറുമടങ്ങ് ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. (aiōnios g166)
І кожен, хто за Йме́ння Моє кине дім, чи братів, чи сесте́р, або ба́тька, чи матір, чи діти, чи зе́млі, — той багатокротно одержить і успадку́є вічне життя. (aiōnios g166)
30 ൩൦ എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.
І багато-хто з перших останніми стануть, а останні — першими.

< മത്തായി 19 >