< മത്തായി 11 >

1 യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടും നിർദ്ദേശിച്ചു തീർന്നശേഷം അവരുടെ പട്ടണങ്ങളിൽ ഉപദേശിക്കുവാനും പ്രസംഗിക്കുവാനും അവിടെനിന്നു പുറപ്പെട്ടുപോയി.
Baada ya Yesu yomwa kwaeleza anapunzi bake komi ni ibele atibuka pae yopundisha ni hubiri munuji yabe.
2 യോഹന്നാൻ കാരാഗൃഹത്തിൽവച്ച് ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ട് തന്റെ ശിഷ്യന്മാരെ അയച്ചു:
Ni Yohana atabilwe payowine mwapangage Kristo, atumite banapunzi bake,
3 വരുവാനുള്ളവൻ നീയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ എന്നു അവർ മുഖാന്തരം അവനോട് ചോദിച്ചു.
Bakannokiya, “Wenga nga ywaapala icha, au kwi ni ywenge ywatunnenda?”
4 യേശു അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ജീവനിലേക്ക് ഉയിർക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു
Yesu kaayagwa ni kukoya, “Muyende kum'bakiya Yohana gamgabona ni galo gamugayowa.
5 എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.
Ipofu bandalola, iwete banda yenda, akoma banda pona, babakotokage yowa benda yowa kae, bandu babawile benda yoka kae, ni anyonge bahubiyilwe likowe linanoga.
6 എന്നാൽ എന്നിൽ ഇടറിപ്പോകുവാൻ ഒരവസരവും ലഭിക്കാതിരിക്കുന്നവനെല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു.
Ni abarikiwa ywa kotoka kuniboniya masaka.
7 അവർ പോയശേഷം യേശു യോഹന്നാനെക്കുറിച്ച് പുരുഷാരത്തോട് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണ്മാൻ മരുഭൂമിയിലേക്ക് പോയി? കാറ്റിനാൽ ഉലയുന്ന ഞാങ്ങണയോ?
Ni bandu pababoi, Yesu ngatumbwa longela ni bandu kuhusu Yohana, “Kinamani chamwaiyei kukilinga kupongote mbonga ya yalendemiye linyei?
8 അല്ല, എന്തുകാണ്മാൻ പോയി? മൃദുവായവസ്ത്രം ധരിച്ച മനുഷ്യനെയോ? വാസ്തവത്തിൽ മൃദുവായവസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ.
Lakini kinamani mwauei kukibona mundu ywaweti mangobo laini? Kwakweli, balo babawala ngobo laini batama munyumba, ni zaidi ya nabii.
9 അല്ല, എന്ത് കാണുവാൻ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Lakini mwatiboka lolekeya namani nabii? nga nyo nendakuwamakiya, na zaidi ya nabii.
10 ൧൦ “ഞാൻ എന്റെ ദൂതനെ നിനക്ക് മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവൻ ഇവൻ തന്നേ.
Ayoo nga yolo ywaandikilwe, linga nitume talisi wango nnonge ya kuminyo yako, ywembe ngalima ndela yake.
11 ൧൧ സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; എങ്കിലും സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
Nenga niakokiya ukweli, kati ya bababelekwi ni nwawa btopo ywabile nkoto kuliko Yohana Mbatizaji. Lakini ywembe nchini mu utawala wa kumaunde nga nkolo kuliko ywembe.
12 ൧൨ യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നുവരെ സ്വർഗ്ഗരാജ്യം ബലാൽക്കാരം നേരിടുന്നു; ബലാൽക്കാരികൾ അതിനെ ബലത്തോടെ പിടിച്ചെടുക്കുന്നു.
Buka masoba ga Yohana mbatizaji mpaka leno utawala wa kumaunde upatikana kwa ngupu ni bandu babile ni ngupu, batola kwa ngupu.
13 ൧൩ സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.
Kwa mwanja manabii ni saliya, batitabiri mpaka wakati wa Yohana.
14 ൧൪ നിങ്ങൾക്ക് സ്വീകരിക്കുവാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലിയാവ് അവൻ തന്നേ.
Ni mana itei mpala yeketya, yembe nga Eliya ywa palaisa.
15 ൧൫ കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
ywa abi ni makutu gayowa na ayowe.
16 ൧൬ ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു
Nikilinganishe ni namani kibeleki cheno? mfano wa bana babang'anda sokoni, babatama na kemelyana.
17 ൧൭ ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോട് തുല്യം.
Ni kukoya, 'Twakombwi zomarimwainike kwaa, Twatilombola, mwaleikwaa.'
18 ൧൮ യോഹന്നാൻ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന് ഭൂതമുണ്ടെന്ന് അവർ പറയുന്നു.
Maana Yohana atiicha bila lya nkate wala nywaa divai, ni mubayage,'Aii na nchela.'
19 ൧൯ മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; അവർ പറയുന്നു നോക്കു അവൻ ഭക്ഷണപ്രിയനും കുടിയനുമായ മനുഷ്യൻ; നികുതിപിരിവുകാരുടെയും പാപികളുടെയും സ്നേഹിതൻ, എന്നാൽ ജ്ഞാനം തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു”.
Mwana wa Adamu atiisa kalya no ywaa na mumaya ni kumila na nepi, mbwiga labe akusanga ushuru na bene sambii, lakini hekima itanganikwa kwa matendo gake.”
20 ൨൦ പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടാഞ്ഞതിനാൽ അവയെ ശാസിച്ചുതുടങ്ങി:
Yesu atumbwi kuakalipiya miji yayabile miyendo yake michapu, mana babile bado tubu.
21 ൨൧ കോരസീനേ, നിനക്ക് ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്ക് ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ ചാക്ക്ശീലയുടുത്തും ചാരത്തിലിരുന്നും മാനസാന്തരപ്പെടുമായിരുന്നു.
Ole wako, Kolazini, Ole wake Bethesaida kati matendo makolo gakapangika Tiro i Sidoni galo gagapangike pano, bapale tubu zamani kwo wala mabuniya na pakala lingu.
22 ൨൨ എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Lakini kwaloba bana pumulia Tiro na Sidoni masoba gahukumu kuliko kasabe.
23 ൨൩ നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കും എന്നുചിന്തിക്കുന്നുവോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നിലനില്ക്കുമായിരുന്നു. (Hadēs g86)
Wenga Kapernaum, ukita tondobelwa mpaka kumaunde? Ntopo walowa ulujilwa mpaka pai kuzimu. Kati kwa Sodoma kulwe pangika makowe makolo, kati mwagapangilwe kachabe, ilwepanga mpaka leno. (Hadēs g86)
24 ൨൪ എന്നാൽ ന്യായവിധിദിവസത്തിൽ നിന്നേക്കാൾ സൊദോമ്യരുടെ നാട്ടിന് സഹിക്കാവുന്നതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Ila nibaya, kachako yalowa baa rahisi kwa nnema wa Sodoma pumulia lisoba lya hukumu kuliko wenga.
25 ൨൫ ആ സമയത്തു തന്നേ യേശു ഉത്തരമായി പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് പഠിപ്പില്ലാത്തവരായി, ശിശുക്കളെപ്പോലെയുള്ളവർക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തൂന്നു.
Muda woo yesu atibaya, nenda kulumba, mwenga mwa Tate, Ngwana wa kumaunde ni nnema, kwa mwanja waijite makowe gaa bene hekima na akili, na kwayogolya bange lunda, kati bana achunu.
26 ൨൬ അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്ക് പ്രസാദം തോന്നിയത്.
Tate kwa kuwa mwapendesilwe nyoo pa minyo yinu.
27 ൨൭ എന്റെ പിതാവ് സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.
Makowe goti galekilwe kachango buka kwa Tate. Nantopo ywantangite mwana ila Tate, na ntopo ywantangite Tate ila mwana na ywoywoti ywampendi mwana kunnagilya.
28 ൨൮ അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് വിശ്രമം നൽകാം.
Muiche kwango, mwenga mwa boti mwamuangaika na mwamulemewa na igombo inatopa, ni nenga nipala mpomoli.
29 ൨൯ ഞാൻ സൌമ്യതയും ഹൃദയത്തിൽ താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് നിങ്ങൾ വിശ്രമം കണ്ടെത്തും.
Mube ni akili ni mwiyegane buka kachango, mana nibii ni lwongo na nampole wa mwoyo ni mwalowa pata pumulya na nafsi yinu.
30 ൩൦ എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നുവല്ലോ.
Kwa mana nila yango ibii laini ni igombo yango nj'oyou.

< മത്തായി 11 >