< മർക്കൊസ് 4 >

1 അവൻ പിന്നെയും കടല്ക്കരെവച്ച് ഉപദേശിക്കുവാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ട് അവൻ ഒരു പടകിൽ കയറി; പടക് കടലിലേക്ക് നീക്കി അതിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.
Un Viņš atkal iesāka mācīt pie jūras, un daudz ļaužu pie Viņa sapulcējās, tā ka Viņš laivā kāpis nosēdās uz jūras un visi ļaudis stāvēja jūrmalā.
2 അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശിക്കുമ്പോൾ അവരോട് പറഞ്ഞത്:
Un Viņš tiem daudz mācīja caur līdzībām un Savā mācībā uz tiem sacīja:
3 “കേൾക്കുവിൻ; വിതയ്ക്കുന്നവൻ വിതയ്ക്കുവാൻ പുറപ്പെട്ടു.
“Klausiet: redzi, sējējs izgāja sēt.
4 വിതയ്ക്കുമ്പോൾ ചില വിത്തുകൾ വഴിയിൽ വീണു; പറവകൾ വന്നു അത് തിന്നുകളഞ്ഞു.
Un notikās, sējot cits krita ceļmalā, un tie putni apakš debess nāca un to apēda.
5 മറ്റു ചില വിത്തുകൾ പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന് താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുപൊങ്ങി.
Un cits krita uz akmenāju, kur tam nebija daudz zemes, un uzdīga tūdaļ, tāpēc ka tam nebija dziļas zemes.
6 സൂര്യൻ ഉദിച്ചപ്പോൾ ചൂട് തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി.
Bet kad saule bija uzlēkusi, tad tas savīta un nokalta, tāpēc ka nebija saknes.
7 മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അത് വിളഞ്ഞതുമില്ല.
Un cits krita starp ērkšķiem, un tie ērkšķi uzauga un to nomāca, un tas nenesa augļus.
8 മറ്റു ചില വിത്തുകൾ നല്ല മണ്ണിൽ വീണു മുളച്ചു വളർന്ന് ഫലം കൊടുത്തു; ആ വിത്തുകളിൽ ചിലത് മുപ്പതും ചിലത് അറുപതും ചിലത് നൂറും മേനിയും വിളഞ്ഞു.
Un cits krita uz labu zemi un nesa augļus, kas augtin auga, un cits nesa trīsdesmitkārtīgi, cits sešdesmit kārtīgi un cits simtkārtīgi.”
9 കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നും അവൻ പറഞ്ഞു.
Un Viņš uz tiem sacīja: “Kam ausis ir dzirdēt, tas lai dzird.”
10 ൧൦ അനന്തരം യേശു തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ച് ചോദിച്ചു.
Un kad Viņš viens pats bija, tad tie, kas līdz ar tiem divpadsmit pie Viņa bija, Viņu vaicāja šās līdzības dēļ
11 ൧൧ അവരോട് അവൻ പറഞ്ഞത്: “ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.
Un Viņš uz tiem sacīja: “Jums ir dots, zināt Dieva valstības noslēpumu; bet tiem, kas ārā, viss tas notiek caur līdzībām,
12 ൧൨ അവർ മനം തിരിയാതെയും അവരോട് ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിക്കുവാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഇടവരും”.
Ka tie redzot redz un nenomana, un dzirdot dzird un nesaprot; ka tie neatgriežas, un grēki tiem netop piedoti.”
13 ൧൩ പിന്നെ അവൻ അവരോട് പറഞ്ഞത്: “ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും?
Un Viņš uz tiem sacīja: “Vai jūs šo līdzību nesaprotat? Kā tad jūs sapratīsiet visas tās citas līdzības?
14 ൧൪ വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു.
Tas sējējs sēj to vārdu.
15 ൧൫ വചനം വിതച്ചിട്ട് വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.
Bet šie ir tie, kas ceļmalā, kur tas vārds top sēts, un kad tie to ir dzirdējuši, tad tūdaļ sātans nāk un to vārdu noņem, kas viņu sirdīs ir sēts.
16 ൧൬ പാറസ്ഥലത്ത് വിതച്ചത്; വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ;
Un tāpat tie, kas uz to akmenāju sēti, ir tie, kas to vārdu dzirdējuši, tūdaļ to uzņem ar prieku.
17 ൧൭ എങ്കിലും അവർ ഉള്ളിൽ വേരില്ലാത്തതിനാൽ അല്പസമയത്തേക്ക് മാത്രം നിലനിൽക്കുന്നു. പിന്നീട് വചനംനിമിത്തം ഉപദ്രവമോ പീഢയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നവരാകുന്നു.
Bet tiem nav saknes iekš sevis, bet tik kādu laiku tie ir ticīgi. Kad bēdas un vajāšana uziet tā vārda dēļ, tad viņi tūdaļ ņem apgrēcību.
18 ൧൮ മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ; വചനം കേട്ടിട്ട്
Un kas starp ērkšķiem sēti, ir tie, kas to vārdu dzird,
19 ൧൯ ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വസ്തുക്കൾക്കായുള്ള മോഹങ്ങളും അകത്ത് കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു. (aiōn g165)
Un šīs pasaules rūpes un bagātības viltība un citas kārības iemetās un noslāpē to vārdu un tas paliek neauglīgs. (aiōn g165)
20 ൨൦ നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു”.
Un kas uz to labo zemi sēti, ir tie, kas to vārdu dzird un pieņem un augļus nes, cits trīsdesmitkārtīgi, cits sešdesmitkārtīgi, cits simtkārtīgi.”
21 ൨൧ പിന്നെ അവൻ അവരോട് പറഞ്ഞത്: “നിങ്ങൾ വീട്ടിലേക്ക് വിളക്കു കൊണ്ടുവരുന്നത് പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വെയ്ക്കുവാനാണോ? നിങ്ങൾ അത് കൊണ്ടുവന്ന് വിളക്കുതണ്ടിന്മേലല്ലേ വെയ്ക്കുന്നത്?
Un Viņš uz tiem sacīja: “Vai svece top iededzināta, lai to liek apakš pūra, vai apakš galda? Vai ne tāpēc, lai to liek uz lukturi?
22 ൨൨ വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.
Jo nekas nav apslēpts, kas nebūtu nācis gaismā; un nekas nenotiek slepeni, kas netaptu zināms.
23 ൨൩ കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
Jo kam ausis ir dzirdēt, tas lai dzird.”
24 ൨൪ നിങ്ങൾ കേൾക്കുന്നതെന്ത് എന്നു സൂക്ഷിച്ച് കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ട് നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.
Un Viņš uz tiem sacīja: “Pieraugāt, ko jūs dzirdat. Ar kādu mēru jūs mērojat, mēros jums, un pieliks jums vēl klāt.
25 ൨൫ എന്തുകൊണ്ടെന്നാൽ ഉള്ളവന് കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും” എന്നും അവൻ അവരോട് പറഞ്ഞു.
Jo kam ir, tam taps dots; un kam nav, no tā arī taps atņemts, kas tam ir.”
26 ൨൬ പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞശേഷം
Un Viņš sacīja: “Dieva valstība ir tāpat, kā kāds cilvēks sēklu met zemē.
27 ൨൭ രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ, എങ്ങനെയെന്ന് അവൻ അറിയുന്നില്ലെങ്കിലും വിത്ത് മുളച്ചു വളരുന്നതുപോലെ ആകുന്നു.
Un guļ un ceļas, nakti un dienu; un tā sēkla uzdīgst un uzaug, tā ka viņš pats to nenomana.
28 ൨൮ ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.
Jo zeme pati no sevis nes augļus, papriekš stiebru, tad vārpu, tad pilnus kviešus iekš vārpas.
29 ൨൯ ധാന്യം വിളയുമ്പോൾ കൊയ്ത്തുകാലമായതുകൊണ്ട് അവൻ ഉടനെ അരിവാൾ വെയ്ക്കുന്നു.
Un kad tie augļi ienākušies, tad viņš tūdaļ cirpi sūta, jo tas pļaujamais laiks ir klātu.”
30 ൩൦ പിന്നെ അവൻ പറഞ്ഞത്: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കും? ഏത് ഉപമയാൽ അതിനെ വിശദീകരിക്കും?
Un Viņš sacīja: “Kam mēs Dieva valstību līdzināsim? Jeb caur kādu līdzību mēs to nozīmēsim?
31 ൩൧ അത് ഒരു കടുകുമണിയോട് സദൃശം; അതിനെ വിതയ്ക്കുമ്പോൾ മണ്ണിലെ എല്ലാവിത്തിലും ചെറിയത്.
Itin kā sinepju graudiņš, kas zemē sēts, mazākais no visām sēklām virs zemes.
32 ൩൨ എങ്കിലും വിതച്ചശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുകൂട്ടുവാൻ തക്കവണ്ണം വലുതായ കൊമ്പുകളെ പുറപ്പെടുവിക്കുന്നു”.
Un kad tas ir sēts, tad tas augtin aug un top lielāks pār visiem stādiem un dabū lielus zarus, tā ka putni apakš debess viņa pavēnī var ligzdas taisīt.”
33 ൩൩ അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്ക് ഗ്രഹിപ്പാൻ കഴിയുംപോലെ അവരോട് വചനം പറഞ്ഞുപോന്നു.
Un caur daudz tādām līdzībām Viņš uz tiem to vārdu runāja, tā ka tie to varēja saprast.
34 ൩൪ ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട് സകലവും വ്യാഖ്യാനിക്കും.
Un bez līdzībām Viņš uz tiem neko nerunāja; bet Saviem mācekļiem Viņš visu īpaši izstāstīja.
35 ൩൫ അന്ന് സന്ധ്യയായപ്പോൾ: നാം അക്കരയ്ക്ക് പോക എന്നു അവൻ അവരോട് പറഞ്ഞു.
Un Viņš uz tiem sacīja tanī dienā, kad vakars metās: “Pārcelsimies uz viņu malu.”
36 ൩൬ അവർ പുരുഷാരത്തെ വിട്ടു, യേശു പടകിൽ തന്നേയായിരുന്നു, ശിഷ്യന്മാർ അവനെ കൂടെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;
Un tos ļaudis atstājuši, tie Viņu ņēma līdz, tā kā Viņš laivā bija, un tur vēl citas laivas bija pie Viņa.
37 ൩൭ അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ട് അത് മുങ്ങാറായി.
Un liela vētra cēlās, un viļņi gāzās laivā, tā ka tā laiva jau pildījās.
38 ൩൮ അവൻ അമരത്ത് തലയണ വെച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: “ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്ക് വിചാരം ഇല്ലയോ?” എന്നു പറഞ്ഞു.
Un Viņš laivas galā uz spilvena gulēja; un tie Viņu modina un saka uz Viņu: “Mācītāj, vai Tu nebēdā, ka ejam bojā?”
39 ൩൯ അവൻ എഴുന്നേറ്റ് കാറ്റിനെ ശാസിച്ചു, കടലിനോട്: “ശാന്തമാക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റ് നിന്നു, വലിയ ശാന്തത ഉണ്ടായി.
Un uzmodies Viņš apdraudēja vēju un sacīja uz jūru: “Klusu, mierā!” Un vējš nostājās, un jūra palika it klusu.
40 ൪൦ പിന്നെ അവൻ അവരോട്: “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലയോ?” എന്നു പറഞ്ഞു.
Un Viņš uz tiem sacīja: “Kam jūs esat tik bailīgi? Kā jums nav ticības?”
41 ൪൧ അവർ വളരെ ഭയപ്പെട്ടു: “കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞു.
Un tie ļoti izbijās un sacīja savā starpā: “Kas Tas tāds? Jo vējš un jūra Viņam paklausa.”

< മർക്കൊസ് 4 >