< മർക്കൊസ് 16 >

1 ശബ്ബത്തുനാൾ കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് യേശുവിന്റെ ശരീരം അഭിഷേകം ചെയ്യേണ്ടതിന് സുഗന്ധവർഗ്ഗം വാങ്ങി.
Cuando pasó el sábado, María Magdalena, María la madre de Santiago y Salomé compraron especias para ir a ungirlo.
2 ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്ത് സൂര്യൻ ഉദിച്ചപ്പോൾ തന്നേ അവർ കല്ലറയ്ക്കൽ ചെന്ന്:
El primer día de la semana, muy temprano, llegaron al sepulcro cuando ya había salido el sol.
3 കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കുവേണ്ടി ആർ കല്ല് ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.
Decían entre ellas: “¿Quién nos quitará la piedra de la puerta del sepulcro?”
4 അവർ നോക്കിയപ്പോൾ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതായി കണ്ട്; അത് ഏറ്റവും വലുതായിരുന്നു.
porque era muy grande. Al levantar la vista, vieron que la piedra había sido removida.
5 അവർ കല്ലറയ്ക്കകത്ത് കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തുഭാഗത്ത് ഇരിക്കുന്നത് കണ്ട് ഭ്രമിച്ചു.
Al entrar en el sepulcro, vieron a un joven sentado a la derecha, vestido con una túnica blanca; y se asombraron.
6 അവൻ അവരോട്: “ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല, നോക്കൂ അവനെ വെച്ച സ്ഥലം ഇതാ.
Él les dijo: “No os asombréis. Buscáis a Jesús, el Nazareno, que ha sido crucificado. Ha resucitado. El no está aquí. Ved el lugar donde lo han puesto.
7 എന്നാൽ നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു് പോകുന്നു; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെവച്ച് നിങ്ങൾ അവനെ കാണും എന്നു പറവിൻ” എന്നു പറഞ്ഞു.
Pero id y decid a sus discípulos y a Pedro: “Va delante de vosotros a Galilea. Allí le veréis, como os ha dicho’”.
8 അവർക്ക് വിറയലും ഭ്രമവും പിടിച്ച് അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ വളരെ ഭയപ്പെട്ടിരുന്നതുകൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല.
Salieron y huyeron del sepulcro, porque les había invadido el temor y el asombro. No dijeron nada a nadie, porque tenían miedo.
9 (note: The most reliable and earliest manuscripts do not include Mark 16:9-20.) അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റതിനുശേഷം താൻ ഏഴ് ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി.
(note: The most reliable and earliest manuscripts do not include Mark 16:9-20.) El primer día de la semana, cuando se levantó temprano, se apareció primero a María Magdalena, de quien había expulsado siete demonios.
10 ൧൦ അവൾ ചെന്ന് അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോട് അറിയിച്ചു.
Ella fue a contárselo a los que habían estado con él, mientras se lamentaban y lloraban.
11 ൧൧ അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ട് എന്നും അവർ കേട്ടപ്പോൾ വിശ്വസിച്ചില്ല.
Cuando oyeron que estaba vivo y que había sido visto por ella, no creyeron.
12 ൧൨ പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്ക് പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്ക് പ്രത്യക്ഷനായി.
Después de estas cosas, se les reveló en otra forma a dos de ellos mientras caminaban, de camino al campo.
13 ൧൩ അവർ പോയി ശേഷമുള്ള ശിഷ്യന്മാരോട് അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല.
Se fueron y lo contaron a los demás. Ellos tampoco les creyeron.
14 ൧൪ പിന്നീട് ആ പതിനൊന്നുപേർ ഭക്ഷണത്തിനിരിക്കുമ്പോൾ യേശു അവർക്ക് പ്രത്യക്ഷനായി, ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരുടെ വാക്ക് വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു.
Después se reveló a los mismos once, mientras estaban sentados a la mesa; y les reprendió por su incredulidad y dureza de corazón, porque no creían a los que le habían visto después de resucitado.
15 ൧൫ പിന്നെ അവൻ അവരോട്: “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
Les dijo: “Id por todo el mundo y predicad la Buena Nueva a toda la creación.
16 ൧൬ വിശ്വസിക്കയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിയ്ക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
El que crea y se bautice se salvará; pero el que no crea se condenará.
17 ൧൭ വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും, അവർ പുതുഭാഷകളിൽ സംസാരിക്കും,
Estas señales acompañarán a los que crean: en mi nombre expulsarán a los demonios; hablarán con nuevas lenguas;
18 ൧൮ അവരുടെ കൈകളാൽ അവർ സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്ക് ഹാനി വരികയില്ല; അവർ രോഗികളുടെമേൽ കൈവച്ചാൽ അവർക്ക് സൗഖ്യം വരും” എന്നു പറഞ്ഞു.
cogerán serpientes; y si beben cualquier cosa mortífera, no les hará ningún daño; impondrán las manos a los enfermos, y sanarán.”
19 ൧൯ ഇങ്ങനെ കർത്താവായ യേശു അവരോട് അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു, ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നു.
Entonces el Señor, después de hablarles, fue recibido en el cielo y se sentó a la derecha de Dios.
20 ൨൦ അവർ പുറപ്പെട്ടു എല്ലായിടത്തും പ്രസംഗിച്ചു; കർത്താവ് അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അത്ഭുതകരമായ അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.
Ellos salieron y predicaron por todas partes, colaborando el Señor con ellos y confirmando la palabra con las señales que se producían. Amén.

< മർക്കൊസ് 16 >