< മർക്കൊസ് 12 >

1 പിന്നെ അവൻ ഉപമകളാൽ അവരോട് പറഞ്ഞു തുടങ്ങിയത്: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി മുന്തിരിച്ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു അത് പാട്ടത്തിന് കൃഷിക്കാരെ ഏല്പിച്ചിട്ട് ദൂരദേശത്തേക്ക് പോയി.
Đức Chúa Jêsus khởi phán thí dụ cùng họ rằng: Một người kia trồng vườn nho, rào chung quanh, ở trong đào một cái hầm ép rượu, và dựng một cái tháp; đoạn cho mấy người làm nghề trồng nho thuê, mà lìa bổn xứ.
2 കാലം ആയപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഫലത്തിൽനിന്ന് ചിലത് കൊണ്ടുവരേണ്ടതിന് അവൻ ഒരു ദാസനെ ആ കൃഷിക്കാരുടെ അടുക്കൽ പറഞ്ഞയച്ചു.
Tới mùa, chủ vườn sai một đầy tớ đến cùng bọn trồng nho, đặng thâu lấy phần hoa lợi vườn nho nơi tay họ.
3 അവർ അവനെ പിടിച്ച് തല്ലി വെറുതെ അയച്ചുകളഞ്ഞു.
Nhưng họ bắt đầy tớ mà đánh rồi đuổi về tay không.
4 പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അപമാനിക്കുകയും ചെയ്തു.
Người lại sai một đầy tớ khác đến; nhưng họ đánh đầu nó và chưởi rủa nữa.
5 അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും അവർ അതുപോലെ തന്നെ, ചിലരെ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.
Người còn sai đứa khác đến, thì họ giết đi; lại sai nhiều đứa khác nữa, đứa thì bị họ đánh, đứa thì bị họ giết.
6 അവന് ഇനി ഒരുവൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. “എന്റെ മകനെ അവർ ആദരിക്കും” എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
Chủ vườn còn đứa con trai một rất yêu dấu, bèn sai đi lần cuối cùng mà nói rằng: Chúng nó sẽ kính vì con ta!
7 ആ പാട്ടക്കൃഷിക്കാരോ: “ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും” എന്നു തമ്മിൽ പറഞ്ഞു.
Nhưng bọn trồng nho đó bàn với nhau rằng: Thằng nầy là con kế tự; hè, ta hãy giết nó, thì phần gia tài nó sẽ về chúng ta.
8 അവർ അവനെ പിടിച്ച് കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
Họ bắt con trai ấy giết đi, ném ra ngoài vườn nho.
9 എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്ത് ചെയ്യും? അവൻ വന്നു ആ പാട്ടക്കൃഷിക്കാരെ നിഗ്രഹിച്ച് തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
Vậy thì chủ vườn nho sẽ làm thế nào? Người sẽ đến giết bọn trồng nho đó, rồi lấy vườn nho lại mà cho người khác.
10 ൧൦ “വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.
Các ngươi há chưa đọc lời Kinh Thánh nầy: Hòn đá bị thợ xây nhà bỏ ra, Đã trở nên đá góc nhà;
11 ൧൧ ഇതു കർത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലയോ?
Aáy là công việc của Chúa, Và là việc rất lạ trước mắt chúng ta, hay sao?
12 ൧൨ ഈ ഉപമ തങ്ങളെക്കുറിച്ച് ആകുന്നു പറഞ്ഞത് എന്നു ഗ്രഹിച്ചിട്ട് അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
Những người đó bèn tìm cách bắt Ngài, vì biết rõ rằng Ngài phán thí dụ ấy chỉ về mình; song sợ dân chúng, nên bỏ Ngài mà đi.
13 ൧൩ അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
Kế đó, họ sai mấy người thuộc về phe Pha-ri-si và đảng Hê-rốt đến, để bắt lỗi Ngài trong lời nói.
14 ൧൪ അവർ വന്നു: “ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ട് നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കുകയോ കൊടുക്കാതിരിക്കയോ വേണ്ടത്?” എന്നു അവനോട് ചോദിച്ചു.
Vậy, mấy người ấy đến, thưa Ngài rằng: Lạy thầy, chúng tôi biết thầy là người thật, không lo sợ gì ai; vì thầy không xem bề ngoài người ta, nhưng dạy đạo Đức Chúa Trời theo mọi lẽ thật. Có nên nộp thuế cho Sê-sa hay không? Chúng tôi phải nộp hay là không nộp?
15 ൧൫ അവൻ അവരുടെ കപടം അറിഞ്ഞ്: “നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്ത്? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ” എന്നു പറഞ്ഞു.
Nhưng Ngài biết sự giả hình của họ thì phán rằng: Các ngươi thử ta làm chi? Hãy đem cho ta xem một đồng đơ-ni-ê.
16 ൧൬ അവർ അത് കൊണ്ടുവന്നു. അവൻ “ഈ സ്വരൂപവും മേലെഴുത്തും ആരുടേത്?” എന്നു അവരോട് ചോദിച്ചതിന്: “കൈസരുടേത്” എന്നു അവർ പറഞ്ഞു.
Họ đem cho Ngài một đồng, Ngài bèn phán rằng: Hình và hiệu nầy của ai? Họ trả lời rằng: Của Sê-sa.
17 ൧൭ യേശു അവരോട്: “കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ” എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
Đức Chúa Jêsus phán rằng: Vật chi của Sê-sa hãy trả lại cho Sê-sa, còn vật chi của Đức Chúa Trời hãy trả lại cho Đức Chúa Trời. Họ đều lấy làm lạ về Ngài.
18 ൧൮ പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
Các người Sa-đu-sê, là những kẻ vẫn nói rằng không có sự sống lại, đến gần mà hỏi Ngài rằng:
19 ൧൯ “ഗുരോ, ഒരുവന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ച് തന്റെ സഹോദരനുവേണ്ടി സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
Thưa thầy, Môi-se đã ban cho chúng tôi luật nầy: Nếu một người kia có anh em qua đời, để vợ lại, không con, thì người kia phải lấy vợ góa đó đặng nối dòng dõi cho anh em mình.
20 ൨൦ എന്നാൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹംകഴിച്ച് സന്തതിയില്ലാതെ മരിച്ചുപോയി.
Vả, có bảy anh em. Người thứ nhất cưới vợ, rồi chết, không có con.
21 ൨൧ രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ച് സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നെ.
Người thứ hai lấy vợ góa ấy, sau chết, cũng không có con; rồi đến người thứ ba cũng vậy.
22 ൨൨ ഏഴ് പേരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു.
Trong bảy người, chẳng ai để con lại. Sau hết, người đàn bà cũng chết.
23 ൨൩ പുനരുത്ഥാനത്തിൽ അവർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ അവൾ അവരിൽ ആർക്ക് ഭാര്യയാകും? ഏഴ് പേർക്കും ഭാര്യ ആയിരുന്നുവല്ലോ?”
Lúc sống lại, đàn bà đó là vợ ai trong bảy anh em? vì hết thảy đều đã lấy người làm vợ.
24 ൨൪ യേശു അവരോട് പറഞ്ഞത്: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നത്?
Đức Chúa Jêsus đáp rằng: Há chẳng phải các ngươi lầm, vì không biết Kinh Thánh, cũng không hiểu quyền phép Đức Chúa Trời sao?
25 ൨൫ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കുകയില്ല, വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല; അവർ സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
Vì đến lúc người ta từ kẻ chết sống lại, thì chẳng cưới vợ, chẳng lấy chồng; nhưng các người sống lại đó ở như thiên sứ trên trời vậy.
26 ൨൬ എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ച് മോശെയുടെ പുസ്തകത്തിൽ മുൾപ്പടർപ്പുഭാഗത്ത് ദൈവം അവനോട്: ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും’ എന്നു അരുളിച്ചെയ്ത പ്രകാരം വായിച്ചിട്ടില്ലയോ?
Còn về những người chết được sống lại, thì trong sách Môi-se có chép lời Đức Chúa Trời phán cùng người trong bụi gai rằng: Ta là Đức Chúa Trời của Aùp-ra-ham, Đức Chúa Trời của Y-sác, Đức Chúa Trời của Gia-cốp, các ngươi há chưa đọc đến sao?
27 ൨൭ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു”.
Ngài chẳng phải là Đức Chúa Trời của kẻ chết, mà là của kẻ sống! Thật các ngươi lầm to.
28 ൨൮ ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നത് കേട്ട്: യേശു അവരോട് നല്ലവണ്ണം ഉത്തരം പറഞ്ഞത് കണ്ട് ബോധിച്ചിട്ട്: “എല്ലാറ്റിലും മുഖ്യകല്പന ഏത്?” എന്നു അവനോട് ചോദിച്ചു. അതിന് യേശു:
Bấy giờ, có một thầy thông giáo nghe Chúa và người Sa-đu-sê biện luận với nhau, biết Đức Chúa Jêsus đã khéo đáp, bèn đến gần hỏi Ngài rằng: Trong các điều răn, điều nào là đầu hết?
29 ൨൯ “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഏകകർത്താവ്.
Đức Chúa Jêsus đáp rằng: Nầy là điều đầu nhất: Hỡi Y-sơ-ra-ên, hãy nghe, Chúa, Đức Chúa Trời chúng ta, là Chúa có một.
30 ൩൦ നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണ ശക്തിയോടുംകൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.
Ngươi phải hết lòng, hết linh hồn, hết trí khôn, hết sức mà kính mến Chúa là Đức Chúa Trời ngươi.
31 ൩൧ രണ്ടാമത്തേതോ: “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ട് മറ്റൊരു കല്പനയും ഇല്ല” എന്നു ഉത്തരം പറഞ്ഞു.
Nầy là điều thứ hai: Ngươi phải yêu kẻ lân cận như mình. Chẳng có điều răn nào lớn hơn hai điều đó.
32 ൩൨ ശാസ്ത്രി അവനോട്: “നല്ലത്, ഗുരോ, നീ പറഞ്ഞത് സത്യംതന്നേ; ദൈവം ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
Thầy thông giáo trả lời rằng: Thưa thầy, thầy nói phải, hiệp lý lắm, thật Đức Chúa Trời là có một, ngoài Ngài chẳng có Chúa nào khác nữa;
33 ൩൩ അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളേക്കാളും സാരമേറിയത് തന്നേ” എന്നു പറഞ്ഞു.
thật phải kính mến Chúa hết lòng, hết trí, hết sức và yêu kẻ lân cận như mình, ấy là hơn mọi của lễ thiêu cùng hết thảy các của lễ.
34 ൩൪ അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ട്: “നീ ദൈവരാജ്യത്തോട് അകന്നവനല്ല” എന്നു പറഞ്ഞു. അതിന്‍റെശേഷം അവനോട് ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
Đức Chúa Jêsus thấy người trả lời như người khôn, thì phán rằng: Ngươi chẳng cách xa nước Đức Chúa Trời đâu. Rồi không ai dám hỏi Ngài nữa.
35 ൩൫ യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ട് പറഞ്ഞു തുടങ്ങിയത്: “ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നത് എങ്ങനെ?
Đức Chúa Jêsus đang dạy dỗ trong đền thờ, bèn cất tiếng phán những lời nầy: Sao các thầy thông giáo nói Đấng Christ là con Đa-vít?
36 ൩൬ “കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
Chính Đa-vít đã cảm Đức Thánh Linh mà nói rằng: Chúa phán cùng Chúa tôi; Hãy ngồi bên hữu ta, Cho đến chừng nào ta để kẻ thù nghịch ngươi làm bệ dưới chân ngươi.
37 ൩൭ ദാവീദ് തന്നേ ക്രിസ്തുവിനെ കർത്താവ് എന്നു പറയുന്നുവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ?” വലിയ പുരുഷാരം അവന്റെ വാക്ക് സന്തോഷത്തോടെ കേട്ടുപോന്നു.
Vì chính Đa-vít xưng Ngài bằng Chúa, thì lẽ nào Ngài là con vua ấy? Đoàn dân đông vui lòng mà nghe Ngài.
38 ൩൮ അവൻ തന്റെ ഉപദേശത്തിൽ അവരോട്: “നീണ്ട അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
Trong lúc dạy dỗ, Ngài lại phán rằng: Hãy giữ mình về các thầy thông giáo, là kẻ ưa mặc áo dài đi chơi, thích người ta chào mình giữa chợ
39 ൩൯ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ.
muốn ngôi cao nhất trong các nhà hội cùng trong các đám tiệc,
40 ൪൦ അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും മനുഷ്യർ കാണേണ്ടതിന് നീണ്ട പ്രാർത്ഥന കഴിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും” എന്നു പറഞ്ഞു.
nuốt các nhà đàn bà góa, mà làm bộ đọc lời cầu nguyện dài. Họ sẽ bị phạt càng nặng hơn nữa.
41 ൪൧ പിന്നെ യേശു ദൈവാലയത്തിലെ ശ്രീഭണ്ഡാരത്തിന് നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നത് നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെയധികം ഇട്ട്.
Đức Chúa Jêsus ngồi đối ngang cái rương đựng tiền dâng, coi dân chúng bỏ tiền vào thể nào.
42 ൪൨ അപ്പോൾ ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസയ്ക്ക് തുല്യമായ രണ്ടു കാശ് ഇട്ട്.
Có lắm người giàu bỏ nhiều tiền; cũng có một mụ góa nghèo kia đến bỏ hai đồng tiền ăn một phần tư xu.
43 ൪൩ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: “ഭണ്ഡാരത്തിൽ ഇട്ട എല്ലാവരേക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
Ngài bèn kêu môn đồ mà phán rằng: Quả thật, ta nói cùng các ngươi, mụ góa nghèo nầy đã bỏ tiền vào rương nhiều hơn hết thảy những người đã bỏ vào.
44 ൪൪ എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ട്; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു, തനിക്കുള്ളതെല്ലാം തന്റെ ഉപജീവനത്തിനുള്ളത് മുഴുവനും ഇട്ട്” എന്നു അവരോട് പറഞ്ഞു.
Vì mọi kẻ khác lấy của dư mình bỏ vào, còn mụ nầy nghèo cực lắm, đã bỏ hết của mình có, là hết của có để nuôi mình.

< മർക്കൊസ് 12 >