< മർക്കൊസ് 11 >

1 അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്:
И егда приближися во Иерусалим, в Вифсфагию и Вифанию, к горе Елеонстей, посла два от ученик Своих
2 “നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
и глагола има: идита в весь, яже есть прямо вама: и абие входяща в ню, обрящета жребя привязано, на неже никтоже от человек вседе: отрешша е, приведита:
3 “ഇതു ചെയ്യുന്നതു എന്ത്?” എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും” എന്നു പറഞ്ഞു.
и аще кто вама речет: что творита сие? Рцыта, яко Господь требует е: и абие послет е семо.
4 അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ട് അതിനെ അഴിച്ച്.
Идоста же, и обретоста жребя привязано при дверех вне на распутии, и отрешиста е.
5 അവിടെ നിന്നവരിൽ ചിലർ അവരോട്: “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
И нецыи от стоящих ту глаголаху има: что деета отрешающа жребя?
6 യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
Она же реста им, якоже заповеда има Иисус: и оставиша я.
7 അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ട്; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു.
И приведоста жребя ко Иисусови: и возложиша на не ризы своя, и вседе на не.
8 അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി.
Мнози же ризы своя постлаша по пути: друзии же ваиа резаху от древия и постилаху по пути.
9 മുമ്പും പിമ്പും നടക്കുന്നവർ: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
И предходящии и вслед грядущии вопияху, глаголюще: осанна, благословен Грядый во имя Господне,
10 ൧൦ നമ്മുടെ പിതാവായ ദാവീദിന്റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നു ആർത്തുകൊണ്ടിരുന്നു.
благословено грядущее царство во имя Господа отца нашего Давида: осанна в вышних.
11 ൧൧ അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്ന് സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
И вниде во Иерусалим Иисус и в церковь: и соглядав вся, позде уже сущу часу, изыде в Вифанию со обеманадесяте.
12 ൧൨ പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന് വിശന്നു;
И наутрие изшедшым им от Вифании, взалка:
13 ൧൩ അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്ന് കണ്ട്, അതിൽ ഫലം വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ച് ചെന്ന്, അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല.
и видев смоковницу издалеча, имущу листвие, прииде, аще убо что обрящет на ней: и пришед к ней, ничесоже обрете, токмо листвие: не у бо бе время смоквам.
14 ൧൪ അവൻ അതിനോട്; “ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു; അത് ശിഷ്യന്മാർ കേട്ട്. (aiōn g165)
И отвещав Иисус рече ей: да не ктому от тебе во веки никтоже плода снесть. И слышаху ученицы Его. (aiōn g165)
15 ൧൫ അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
И приидоша (паки) во Иерусалим. И вшед Иисус в церковь, начат изгонити продающыя и купующыя в церкви: и трапезы торжником и седалища продающих голуби испроверже:
16 ൧൬ ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല.
и не даяше, да кто мимонесет сосуд сквозе церковь.
17 ൧൭ പിന്നെ അവരെ ഉപദേശിച്ചു: “എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞു.
И учаше, глаголя им: несть ли писано, яко храм Мой храм молитвы наречется всем языком? Вы же сотвористе его вертеп разбойником.
18 ൧൮ അത് കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ കൊല്ലുവാനായി അവസരം അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കുകയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
И слышаша книжницы и архиерее, и искаху, како Его погубят: бояхубося Его, яко весь народ дивляшеся о учении Его.
19 ൧൯ സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടുപോകും.
И яко позде бысть, исхождаше вон из града.
20 ൨൦ രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് കണ്ട്.
И утро мимоходяще, видеша смоковницу изсохшу из корения.
21 ൨൧ അപ്പോൾ പത്രൊസിന് ഓർമ്മ വന്നു: “റബ്ബീ, നോക്കൂ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയി” എന്നു അവനോട് പറഞ്ഞു.
И воспомянув Петр глагола Ему: Равви, виждь, смоковница, юже проклял еси, усше.
22 ൨൨ യേശു അവരോട് ഉത്തരം പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.
И отвещав Иисус глагола им:
23 ൨൩ ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോട്: ദൈവം നിന്നെയെടുത്ത് കടലിൽ എറിയട്ടെ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും, ദൈവം അങ്ങനെ തന്നെ ചെയ്യും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
имейте веру Божию: аминь бо глаголю вам, яко, иже аще речет горе сей: двигнися и верзися в море: и не размыслит в сердцы своем, но веру имет, яко еже глаголет, бывает: будет ему, еже аще речет:
24 ൨൪ അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
сего ради глаголю вам: вся елика аще молящеся просите, веруйте, яко приемлете: и будет вам:
25 ൨൫ നിങ്ങൾ പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കേണ്ടതിന് നിങ്ങൾക്ക് ആരോടെങ്കിലും വിരോധമായി വല്ലതും ഉണ്ടെങ്കിൽ അവനോട് ക്ഷമിപ്പിൻ.
и егда стоите молящеся, отпущайте, аще что имате на кого, да и Отец ваш, Иже есть на небесех, отпустит вам согрешения ваша:
26 ൨൬ നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കയില്ല.
аще ли же вы не отпущаете, ни Отец ваш, Иже есть на небесех, отпустит вам согрешений ваших.
27 ൨൭ അവർ പിന്നെയും യെരൂശലേമിൽ ചെന്ന്. അവൻ ദൈവാലയത്തിൽ നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
И приидоша паки во Иерусалим. И в церкви ходящу Ему, приидоша к Нему архиерее и книжницы и старцы
28 ൨൮ “നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു” എന്നും “ഇതു ചെയ്‌വാനുള്ള അധികാരം നിനക്ക് തന്നതു ആർ?” എന്നും അവനോട് ചോദിച്ചു.
и глаголаша Ему: коею областию сия твориши? И кто Ти область сию даде, да сия твориши?
29 ൨൯ യേശു അവരോട്: “ഞാൻ നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
Иисус же отвещав рече им: вопрошу вы и Аз словесе единаго, и отвещайте Ми: и реку вам, коею областию сия творю:
30 ൩൦ യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിൻ” എന്നു പറഞ്ഞു.
крещение Иоанново с небесе ли бе, или от человек? Отвещайте Ми.
31 ൩൧ അവർ തമ്മിൽ ചർച്ചചെയ്തു: “സ്വർഗ്ഗത്തിൽനിന്നു എന്നു നമ്മൾ പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ പറയും.
И мысляху в себе, глаголюще: аще речем, с небесе, речет: почто убо не веровасте ему?
32 ൩൨ മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ” — എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു.
Но аще речем, от человек: бояхуся людий: вси бо имеяху Иоанна, яко воистинну пророк бе.
33 ൩൩ അങ്ങനെ അവർ യേശുവിനോടു: “ഞങ്ങൾക്കു അറിഞ്ഞുകൂടാ” എന്നു ഉത്തരം പറഞ്ഞു. “എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ട് ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല” എന്നു യേശു അവരോട് പറഞ്ഞു.
И отвещавше глаголаша Иисусови: не вемы. И отвещав Иисус глагола им: ни Аз глаголю вам, коею областию сия творю.

< മർക്കൊസ് 11 >