< മർക്കൊസ് 11 >
1 ൧ അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്:
Ita, iti ipapanda idiay Jerusalem, asidegdan iti Betfage ken Betania, iti Bantay ti Olibo, imbaon ni Jesus ti dua kadagiti adalanna
2 ൨ “നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
ket kinunana kadakuada, “Mapankayo iti barrio nga adda iti masangoanantayo. Apaman a makastrekkayo, masarakanyonto ti maysa nga urbon nga asno a saan pay a pulos a nasaksakayan. Warwaranyo ket iyegyo daytoy kaniak.
3 ൩ “ഇതു ചെയ്യുന്നതു എന്ത്?” എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും” എന്നു പറഞ്ഞു.
No adda mangibaga kadakayo, 'Apay nga ar-aramidenyo daytoy?' ibagayo, 'Kasapulan unay ti Apo daytoy ket ibaonnanto met laeng a dagus daytoy ditoy.'”
4 ൪ അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ട് അതിനെ അഴിച്ച്.
Pimmanawda ket nasarakanda ti maysa nga urbon nga asno a nakagalut iti ruangan, iti ruar nga asideg iti kalsada, ket winarwaranda daytoy.
5 ൫ അവിടെ നിന്നവരിൽ ചിലർ അവരോട്: “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
Ket adda sumagmamano a tattao a nakatakder sadiay a nagkuna kadakuada, “Ania ti ar-aramidenyo ta warwarwaranyo dayta nga urbon nga asno?”
6 ൬ യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
Nakisaoda kadakuada a kas imbaga ni Jesus kadakuada, ket pinalubosan ida dagiti tattao a mapan iti papananda.
7 ൭ അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ട്; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു.
Inyeg dagiti dua nga adalan kenni Jesus ti urbon nga asno ket inkabilda dagiti pagan-anayda iti bukot ti asno iti kasta masakayan ni Jesus daytoy.
8 ൮ അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി.
Adu a tattao ti nangiyaplag kadagiti pagan-anayda iti kalsada, ken nangiyaplag dagiti dadduma kadagiti sanga a pinutedda manipud iti tay-ak.
9 ൯ മുമ്പും പിമ്പും നടക്കുന്നവർ: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
Dagiti immun-una kenkuana ken dagiti simmaruno ket nagpukkaw iti, “Hosanna! Nabendisionan ti umay iti nagan ti Apo.
10 ൧൦ നമ്മുടെ പിതാവായ ദാവീദിന്റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നു ആർത്തുകൊണ്ടിരുന്നു.
Nabendisionan ti um-umay a pagarian iti amatayo a ni David! Hosanna iti kangatoan!”
11 ൧൧ അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്ന് സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
Simrek ngarud ni Jesus iti Jerusalem ken napan iti ayan ti templo ket inwarasna ti panagkitana iti aglawlaw. Ita, mumalem idin, rimmuar isuna a napan idiay Betania a kaduana dagiti Sangapulo ket Dua.
12 ൧൨ പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന് വിശന്നു;
Iti simmaruno nga aldaw, idi pasublidan manipud idiay Betania, mabisin isuna.
13 ൧൩ അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്ന് കണ്ട്, അതിൽ ഫലം വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ച് ചെന്ന്, അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല.
Ket iti pannakakitana iti nakarabraboy ti bulongna a kayo ti igos nga adda iti adayo, napanna kinita no adda masarakanna a bunga daytoy. Ket idi nakadanon iti ayan ti kayo nga igos, awan nasarakanna no di laeng bulbulong, ta saan idi a panawen nga agbunga dagiti igos.
14 ൧൪ അവൻ അതിനോട്; “ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു; അത് ശിഷ്യന്മാർ കേട്ട്. (aiōn )
Nagsao isuna iti daytoy, “Awanton a pulos ti mangan iti bungam.” Ket nangngeg dagiti adalanna daytoy. (aiōn )
15 ൧൫ അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
Dimtengda idiay Jerusalem, ket simrek isuna iti ayan ti templo ket rinugianna a pinaruar dagiti aglaklako ken dagiti aggatgatang idiay templo. Binalittuagna dagiti lamisaan dagiti mangsuksukat iti kuarta ken dagiti pagtugtugawan dagiti aglaklako kadagiti kalapati.
16 ൧൬ ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല.
Saanna nga impalubos a mangbitbit iti aniaman a mailako ti siasinoman a mapan iti templo.
17 ൧൭ പിന്നെ അവരെ ഉപദേശിച്ചു: “എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞു.
Insurona ida ket kinunana, “Saan kadi a naisurat, 'Maawaganto ti balayko iti balay a pagkararagan nga agpaay kadagiti amin a pagilian?' Ngem inaramidyo a rukib dagiti mannanakaw.”
18 ൧൮ അത് കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ കൊല്ലുവാനായി അവസരം അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കുകയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
Nangngeg dagiti panguloen a papadi ken dagiti eskriba ti imbagana, ket nangsapulda iti wagas tapno mapapatayda isuna. Ta nagbutengda kenkuana gapu ta amin a tattao nasdaaw iti pannursurona.
19 ൧൯ സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടുപോകും.
Ket tunggal dumteng ti rabii pumanawda iti siudad.
20 ൨൦ രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് കണ്ട്.
panpannagnada iti agsapa, nakitada ti kayo nga igos a nagango amin agingga kadagiti ramutna.
21 ൨൧ അപ്പോൾ പത്രൊസിന് ഓർമ്മ വന്നു: “റബ്ബീ, നോക്കൂ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയി” എന്നു അവനോട് പറഞ്ഞു.
Nalagip ni Pedro ket kinunana, “Rabbi, kitaem! Nagango ti kayo ti igos nga inlunodmo!”.
22 ൨൨ യേശു അവരോട് ഉത്തരം പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.
Simmungbat ni Jesus kadakuada, “Mamatikayo iti Dios.
23 ൨൩ ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോട്: ദൈവം നിന്നെയെടുത്ത് കടലിൽ എറിയട്ടെ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും, ദൈവം അങ്ങനെ തന്നെ ചെയ്യും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
Pudno daytoy ibagak kadakayo a siasinoman a mangibaga iti daytoy a bantay, 'Maipangatoka koma ket maitapuakka idiay baybay,' ket no saan nga agduadua ti pusona ngem mamati a ti imbagana ket mapasamak, kastanto ti aramiden ti Dios.
24 ൨൪ അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Ngarud ibagak kadakayo: Amin a banag nga ikararagyo ken dawatenyo, patienyo a naawatyon, ket matagikuayonto daytoy.
25 ൨൫ നിങ്ങൾ പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കേണ്ടതിന് നിങ്ങൾക്ക് ആരോടെങ്കിലും വിരോധമായി വല്ലതും ഉണ്ടെങ്കിൽ അവനോട് ക്ഷമിപ്പിൻ.
Inton agtakderkayo ken agkararag, masapul a pakawanenyo ti aniaman a nakabasolan ti siasinoman, tapno ti Amayo nga adda sadi-langit pakawanennanto met dagiti panagsalungasingyo.
26 ൨൬ നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കയില്ല.
27 ൨൭ അവർ പിന്നെയും യെരൂശലേമിൽ ചെന്ന്. അവൻ ദൈവാലയത്തിൽ നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
Nagsublida manen idiay Jerusalem. Iti panpannagna ni Jesus idiay templo, immasideg kenkuana dagiti panguloen a papadi, dagiti eskriba ken dagiti panglakayen.
28 ൨൮ “നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു” എന്നും “ഇതു ചെയ്‌വാനുള്ള അധികാരം നിനക്ക് തന്നതു ആർ?” എന്നും അവനോട് ചോദിച്ചു.
Kinunada kenkuana, “Babaen iti ania a turay nga ar-aramidem dagitoy a banbanag? Ken siasino ti nangted kenka iti turay a mangaramid kadagitoy?”
29 ൨൯ യേശു അവരോട്: “ഞാൻ നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
Kinuna ni Jesus kadakuada, “Agdamagak kadakayo iti maysa a saludsod. Ibagayo kaniak ken ibagak met kadakayo no ania a turay nga ar-aramidek dagitoy a banbanag.
30 ൩൦ യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിൻ” എന്നു പറഞ്ഞു.
Ti panangbautisar ni Juan, aggapu kadi idiay langit wenno kadagiti tattao? Sungbatandak.”
31 ൩൧ അവർ തമ്മിൽ ചർച്ചചെയ്തു: “സ്വർഗ്ഗത്തിൽനിന്നു എന്നു നമ്മൾ പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ പറയും.
Nagtutungtongda ken nagsisinupiatda ket kinunada, “No ibagatayo, 'Naggapu idiay langit' - kunaennanto, 'Apay ngarud a saanyo a pinati isuna?'
32 ൩൨ മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ” — എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു.
Ngem no ibagatayo, Naggapu iti tattao'” - nagbutengda kadagiti tattao, ta namatida amin a ni Juan ket maysa a profeta.
33 ൩൩ അങ്ങനെ അവർ യേശുവിനോടു: “ഞങ്ങൾക്കു അറിഞ്ഞുകൂടാ” എന്നു ഉത്തരം പറഞ്ഞു. “എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ട് ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല” എന്നു യേശു അവരോട് പറഞ്ഞു.
Ket simmungbatda kenni Jesus ket kinunada, “Saanmi nga ammo.” Ket kinuna ni Jesus kadakuada, “Saanko met ngarud nga ibaga kadakayo no ania a turay nga ar-aramidek dagitoy a banbanag.”