< ലൂക്കോസ് 8 >

1 അതിനുശേഷം യേശു ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൂടി സഞ്ചരിച്ചു. അവിടെ ദൈവരാജ്യം പ്രസംഗിക്കുകയും സുവിശേഷം അറിയിക്കുകയും ചെയ്തു.
ଅପରଞ୍ଚ ଯୀଶୁ ର୍ଦ୍ୱାଦଶଭିଃ ଶିଷ୍ୟୈଃ ସାର୍ଦ୍ଧଂ ନାନାନଗରେଷୁ ନାନାଗ୍ରାମେଷୁ ଚ ଗଚ୍ଛନ୍ ଇଶ୍ୱରୀଯରାଜତ୍ୱସ୍ୟ ସୁସଂୱାଦଂ ପ୍ରଚାରଯିତୁଂ ପ୍ରାରେଭେ|
2 അവനോടുകൂടെ പന്ത്രണ്ട് ശിഷ്യന്മാരും, അവൻ ദുരാത്മാക്കളെയും വ്യാധികളേയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും, ഏഴ് ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
ତଦା ଯସ୍ୟାଃ ସପ୍ତ ଭୂତା ନିରଗଚ୍ଛନ୍ ସା ମଗ୍ଦଲୀନୀତି ୱିଖ୍ୟାତା ମରିଯମ୍ ହେରୋଦ୍ରାଜସ୍ୟ ଗୃହାଧିପତେଃ ହୋଷେ ର୍ଭାର୍ୟ୍ୟା ଯୋହନା ଶୂଶାନା
3 ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും, ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്ക് ശുശ്രൂഷചെയ്തു പോന്ന മറ്റുപല സ്ത്രീകളും ഉണ്ടായിരുന്നു.
ପ୍ରଭୃତଯୋ ଯା ବହ୍ୱ୍ୟଃ ସ୍ତ୍ରିଯଃ ଦୁଷ୍ଟଭୂତେଭ୍ୟୋ ରୋଗେଭ୍ୟଶ୍ଚ ମୁକ୍ତାଃ ସତ୍ୟୋ ନିଜୱିଭୂତୀ ର୍ୱ୍ୟଯିତ୍ୱା ତମସେୱନ୍ତ, ତାଃ ସର୍ୱ୍ୱାସ୍ତେନ ସାର୍ଦ୍ଧମ୍ ଆସନ୍|
4 പിന്നെ വലിയൊരു പുരുഷാരവും, ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും, ഒരുമിച്ചുകൂടിയപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ഒരു കൃഷിക്കാരൻ വിത്ത് വിതയ്ക്കുവാൻ പുറപ്പെട്ടു.
ଅନନ୍ତରଂ ନାନାନଗରେଭ୍ୟୋ ବହୱୋ ଲୋକା ଆଗତ୍ୟ ତସ୍ୟ ସମୀପେଽମିଲନ୍, ତଦା ସ ତେଭ୍ୟ ଏକାଂ ଦୃଷ୍ଟାନ୍ତକଥାଂ କଥଯାମାସ| ଏକଃ କୃଷୀବଲୋ ବୀଜାନି ୱପ୍ତୁଂ ବହିର୍ଜଗାମ,
5 വിതയ്ക്കുമ്പോൾ ചിലത് വഴിയരികിൽ വീണു. ചിലത് മനുഷ്യർ ചവിട്ടുകയും, ചിലത് ആകാശത്തിലെ പറവജാതി തിന്നുകളകയും ചെയ്തു.
ତତୋ ୱପନକାଲେ କତିପଯାନି ବୀଜାନି ମାର୍ଗପାର୍ଶ୍ୱେ ପେତୁଃ, ତତସ୍ତାନି ପଦତଲୈ ର୍ଦଲିତାନି ପକ୍ଷିଭି ର୍ଭକ୍ଷିତାନି ଚ|
6 മറ്റു ചിലത് പാറമേൽ വീണു മുളച്ചു, നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
କତିପଯାନି ବୀଜାନି ପାଷାଣସ୍ଥଲେ ପତିତାନି ଯଦ୍ୟପି ତାନ୍ୟଙ୍କୁରିତାନି ତଥାପି ରସାଭାୱାତ୍ ଶୁଶୁଷୁଃ|
7 മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളും അതിനോടൊപ്പം മുളച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
କତିପଯାନି ବୀଜାନି କଣ୍ଟକିୱନମଧ୍ୟେ ପତିତାନି ତତଃ କଣ୍ଟକିୱନାନି ସଂୱୃଦ୍ଧ୍ୟ ତାନି ଜଗ୍ରସୁଃ|
8 മറ്റു ചിലത് നല്ലനിലത്ത് വീണു. അത് മുളച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
ତଦନ୍ୟାନି କତିପଯବୀଜାନି ଚ ଭୂମ୍ୟାମୁତ୍ତମାଯାଂ ପେତୁସ୍ତତସ୍ତାନ୍ୟଙ୍କୁରଯିତ୍ୱା ଶତଗୁଣାନି ଫଲାନି ଫେଲୁଃ| ସ ଇମା କଥାଂ କଥଯିତ୍ୱା ପ୍ରୋଚ୍ଚୈଃ ପ୍ରୋୱାଚ, ଯସ୍ୟ ଶ୍ରୋତୁଂ ଶ୍ରୋତ୍ରେ ସ୍ତଃ ସ ଶୃଣୋତୁ|
9 അവന്റെ ശിഷ്യന്മാർ അവനോട് ഈ ഉപമയുടെ അർത്ഥം എന്താണ്? എന്നു ചോദിച്ചു. അതിന് അവൻ മറുപടിയായി പറഞ്ഞത്:
ତତଃ ପରଂ ଶିଷ୍ୟାସ୍ତଂ ପପ୍ରଚ୍ଛୁରସ୍ୟ ଦୃଷ୍ଟାନ୍ତସ୍ୟ କିଂ ତାତ୍ପର୍ୟ୍ୟଂ?
10 ൧൦ ദൈവരാജ്യത്തിന്റെ രഹസ്യങ്ങളെ അറിയുവാൻ നിങ്ങൾക്ക് വരം ലഭിച്ചിരിക്കുന്നു; മറ്റുള്ളവർ കാണുന്നു എങ്കിലും അവർക്ക് ഒന്നും മനസ്സിലാകാതിരിക്കുവാനും, കേൾക്കുന്നു എങ്കിലും ഒന്നും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലൂടെ ആണ് ഞാൻ പഠിപ്പിക്കുന്നത്.
ତତଃ ସ ୱ୍ୟାଜହାର, ଈଶ୍ୱରୀଯରାଜ୍ୟସ୍ୟ ଗୁହ୍ୟାନି ଜ୍ଞାତୁଂ ଯୁଷ୍ମଭ୍ୟମଧିକାରୋ ଦୀଯତେ କିନ୍ତ୍ୱନ୍ୟେ ଯଥା ଦୃଷ୍ଟ୍ୱାପି ନ ପଶ୍ୟନ୍ତି ଶ୍ରୁତ୍ୱାପି ମ ବୁଧ୍ୟନ୍ତେ ଚ ତଦର୍ଥଂ ତେଷାଂ ପୁରସ୍ତାତ୍ ତାଃ ସର୍ୱ୍ୱାଃ କଥା ଦୃଷ୍ଟାନ୍ତେନ କଥ୍ୟନ୍ତେ|
11 ൧൧ ഉപമയുടെ അർത്ഥം ഇതാകുന്നു: വിത്ത് ദൈവവചനം ആണ്;
ଦୃଷ୍ଟାନ୍ତସ୍ୟାସ୍ୟାଭିପ୍ରାଯଃ, ଈଶ୍ୱରୀଯକଥା ବୀଜସ୍ୱରୂପା|
12 ൧൨ വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിയ്ക്കപ്പെടാതിരിക്കുവാൻ പിശാച് വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
ଯେ କଥାମାତ୍ରଂ ଶୃଣ୍ୱନ୍ତି କିନ୍ତୁ ପଶ୍ଚାଦ୍ ୱିଶ୍ୱସ୍ୟ ଯଥା ପରିତ୍ରାଣଂ ନ ପ୍ରାପ୍ନୁୱନ୍ତି ତଦାଶଯେନ ଶୈତାନେତ୍ୟ ହୃଦଯାତୃ ତାଂ କଥାମ୍ ଅପହରତି ତ ଏୱ ମାର୍ଗପାର୍ଶ୍ୱସ୍ଥଭୂମିସ୍ୱରୂପାଃ|
13 ൧൩ പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്ക് വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്ത് വിശ്വാസത്തിൽ നിന്നു മാറി പോവുകയും ചെയ്യുന്നു.
ଯେ କଥଂ ଶ୍ରୁତ୍ୱା ସାନନ୍ଦଂ ଗୃହ୍ଲନ୍ତି କିନ୍ତ୍ୱବଦ୍ଧମୂଲତ୍ୱାତ୍ ସ୍ୱଲ୍ପକାଲମାତ୍ରଂ ପ୍ରତୀତ୍ୟ ପରୀକ୍ଷାକାଲେ ଭ୍ରଶ୍ୟନ୍ତି ତଏୱ ପାଷାଣଭୂମିସ୍ୱରୂପାଃ|
14 ൧൪ മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
ଯେ କଥାଂ ଶ୍ରୁତ୍ୱା ଯାନ୍ତି ୱିଷଯଚିନ୍ତାଯାଂ ଧନଲୋଭେନ ଏହିକସୁଖେ ଚ ମଜ୍ଜନ୍ତ ଉପଯୁକ୍ତଫଲାନି ନ ଫଲନ୍ତି ତ ଏୱୋପ୍ତବୀଜକଣ୍ଟକିଭୂସ୍ୱରୂପାଃ|
15 ൧൫ നല്ല മണ്ണിലുള്ളതോ വചനം കേട്ടിട്ട്, ഹൃദയത്തിൽ സംഗ്രഹിക്കുകയും, ക്ഷമയോടെ ഗുണമുള്ള നല്ലഫലം കൊടുക്കുകയും ചെയ്യുന്നവർ തന്നേ.
କିନ୍ତୁ ଯେ ଶ୍ରୁତ୍ୱା ସରଲୈଃ ଶୁଦ୍ଧୈଶ୍ଚାନ୍ତଃକରଣୈଃ କଥାଂ ଗୃହ୍ଲନ୍ତି ଧୈର୍ୟ୍ୟମ୍ ଅୱଲମ୍ବ୍ୟ ଫଲାନ୍ୟୁତ୍ପାଦଯନ୍ତି ଚ ତ ଏୱୋତ୍ତମମୃତ୍ସ୍ୱରୂପାଃ|
16 ൧൬ വിളക്കു കത്തിച്ചിട്ട് ആരും അതിനെ പാത്രംകൊണ്ട് മൂടുകയോ കട്ടിലിന്റെ കീഴിൽ വെയ്ക്കുകയോ ചെയ്യുന്നില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽആണ് വെയ്ക്കുന്നത്.
ଅପରଞ୍ଚ ପ୍ରଦୀପଂ ପ୍ରଜ୍ୱାଲ୍ୟ କୋପି ପାତ୍ରେଣ ନାଚ୍ଛାଦଯତି ତଥା ଖଟ୍ୱାଧୋପି ନ ସ୍ଥାପଯତି, କିନ୍ତୁ ଦୀପାଧାରୋପର୍ୟ୍ୟେୱ ସ୍ଥାପଯତି, ତସ୍ମାତ୍ ପ୍ରୱେଶକା ଦୀପ୍ତିଂ ପଶ୍ୟନ୍ତି|
17 ൧൭ വെളിപ്പെടാതെ രഹസ്യമായിരിക്കുന്നതു ഒന്നുമില്ല; വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
ଯନ୍ନ ପ୍ରକାଶଯିଷ୍ୟତେ ତାଦୃଗ୍ ଅପ୍ରକାଶିତଂ ୱସ୍ତୁ କିମପି ନାସ୍ତି ଯଚ୍ଚ ନ ସୁୱ୍ୟକ୍ତଂ ପ୍ରଚାରଯିଷ୍ୟତେ ତାଦୃଗ୍ ଗୃପ୍ତଂ ୱସ୍ତୁ କିମପି ନାସ୍ତି|
18 ൧൮ ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുവിൻ, കാരണം ദൈവവചനം കേട്ടിട്ട് മനസ്സിലാകുന്നവനു കൂടുതൽ കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
ଅତୋ ଯୂଯଂ କେନ ପ୍ରକାରେଣ ଶୃଣୁଥ ତତ୍ର ସାୱଧାନା ଭୱତ, ଯସ୍ୟ ସମୀପେ ବର୍ଦ୍ଧତେ ତସ୍ମୈ ପୁନର୍ଦାସ୍ୟତେ କିନ୍ତୁ ଯସ୍ୟାଶ୍ରଯେ ନ ବର୍ଦ୍ଧତେ ତସ୍ୟ ଯଦ୍ୟଦସ୍ତି ତଦପି ତସ୍ମାତ୍ ନେଷ୍ୟତେ|
19 ൧൯ അവന്റെ അമ്മയും സഹോദരന്മാരും
ଅପରଞ୍ଚ ଯୀଶୋ ର୍ମାତା ଭ୍ରାତରଶ୍ଚ ତସ୍ୟ ସମୀପଂ ଜିଗମିଷୱଃ
20 ൨൦ അവനെ കാണുവാനായി അടുക്കൽ വന്നു. എന്നാൽ പുരുഷാരം കാരണം അവന്റെ അടുക്കലേക്ക് വരുവാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ആഗ്രഹിച്ചുകൊണ്ട് പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു.
କିନ୍ତୁ ଜନତାସମ୍ବାଧାତ୍ ତତ୍ସନ୍ନିଧିଂ ପ୍ରାପ୍ତୁଂ ନ ଶେକୁଃ| ତତ୍ପଶ୍ଚାତ୍ ତୱ ମାତା ଭ୍ରାତରଶ୍ଚ ତ୍ୱାଂ ସାକ୍ଷାତ୍ ଚିକୀର୍ଷନ୍ତୋ ବହିସ୍ତିଷ୍ଠନତୀତି ୱାର୍ତ୍ତାଯାଂ ତସ୍ମୈ କଥିତାଯାଂ
21 ൨൧ അവരോട് അവൻ: ദൈവവചനം കേട്ട് അനുസരിക്കുന്നവർ എല്ലാം എന്റെ അമ്മയും സഹോദരന്മാരും ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
ସ ପ୍ରତ୍ୟୁୱାଚ; ଯେ ଜନା ଈଶ୍ୱରସ୍ୟ କଥାଂ ଶ୍ରୁତ୍ୱା ତଦନୁରୂପମାଚରନ୍ତି ତଏୱ ମମ ମାତା ଭ୍ରାତରଶ୍ଚ|
22 ൨൨ ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോട് പറഞ്ഞു.
ଅନନ୍ତରଂ ଏକଦା ଯୀଶୁଃ ଶିଷ୍ୟୈଃ ସାର୍ଦ୍ଧଂ ନାୱମାରୁହ୍ୟ ଜଗାଦ, ଆଯାତ ୱଯଂ ହ୍ରଦସ୍ୟ ପାରଂ ଯାମଃ, ତତସ୍ତେ ଜଗ୍ମୁଃ|
23 ൨൩ അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു ഉറങ്ങിപ്പോയി
ତେଷୁ ନୌକାଂ ୱାହଯତ୍ସୁ ସ ନିଦଦ୍ରୌ;
24 ൨൪ തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി. പടകിൽ വെള്ളം നിറഞ്ഞു. അവർ പേടിച്ചു യേശുവിന്റെ അടുക്കെ ചെന്ന്: നാഥാ, നാഥാ, ഞങ്ങൾ മരിക്കാൻ പോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റ് കാറ്റിനേയും രൂക്ഷമായ തിരമാലകളേയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്:
ଅଥାକସ୍ମାତ୍ ପ୍ରବଲଝଞ୍ଭ୍ଶଗମାଦ୍ ହ୍ରଦେ ନୌକାଯାଂ ତରଙ୍ଗୈରାଚ୍ଛନ୍ନାଯାଂ ୱିପତ୍ ତାନ୍ ଜଗ୍ରାସ| ତସ୍ମାଦ୍ ଯୀଶୋରନ୍ତିକଂ ଗତ୍ୱା ହେ ଗୁରୋ ହେ ଗୁରୋ ପ୍ରାଣା ନୋ ଯାନ୍ତୀତି ଗଦିତ୍ୱା ତଂ ଜାଗରଯାମ୍ବଭୂୱୁଃ| ତଦା ସ ଉତ୍ଥାଯ ୱାଯୁଂ ତରଙ୍ଗାଂଶ୍ଚ ତର୍ଜଯାମାସ ତସ୍ମାଦୁଭୌ ନିୱୃତ୍ୟ ସ୍ଥିରୌ ବଭୂୱତୁଃ|
25 ൨൫ നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
ସ ତାନ୍ ବଭାଷେ ଯୁଷ୍ମାକଂ ୱିଶ୍ୱାସଃ କ? ତସ୍ମାତ୍ତେ ଭୀତା ୱିସ୍ମିତାଶ୍ଚ ପରସ୍ପରଂ ଜଗଦୁଃ, ଅହୋ କୀଦୃଗଯଂ ମନୁଜଃ ପୱନଂ ପାନୀଯଞ୍ଚାଦିଶତି ତଦୁଭଯଂ ତଦାଦେଶଂ ୱହତି|
26 ൨൬ യേശുവും ശിഷ്യന്മാരും ഗലീലയ്ക്ക് എതിരെയുള്ള ഗെരസേന്യദേശത്ത് എത്തി.
ତତଃ ପରଂ ଗାଲୀଲ୍ପ୍ରଦେଶସ୍ୟ ସମ୍ମୁଖସ୍ଥଗିଦେରୀଯପ୍ରଦେଶେ ନୌକାଯାଂ ଲଗନ୍ତ୍ୟାଂ ତଟେଽୱରୋହମାୱାଦ୍
27 ൨൭ അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ വളരെ കാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽനിന്നു അവർക്ക് എതിരെ വന്നു. അവൻ വളരെക്കാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ ആയിരുന്നു താമസിച്ചത്.
ବହୁତିଥକାଲଂ ଭୂତଗ୍ରସ୍ତ ଏକୋ ମାନୁଷଃ ପୁରାଦାଗତ୍ୟ ତଂ ସାକ୍ଷାଚ୍ଚକାର| ସ ମନୁଷୋ ୱାସୋ ନ ପରିଦଧତ୍ ଗୃହେ ଚ ନ ୱସନ୍ କେୱଲଂ ଶ୍ମଶାନମ୍ ଅଧ୍ୟୁୱାସ|
28 ൨൮ അവൻ യേശുവിനെ കണ്ടിട്ട് നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്റെ കാര്യത്തിൽ ഇടപെടുന്നത് എന്തിന്? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
ସ ଯୀଶୁଂ ଦୃଷ୍ଟ୍ୱୈୱ ଚୀଚ୍ଛବ୍ଦଂ ଚକାର ତସ୍ୟ ସମ୍ମୁଖେ ପତିତ୍ୱା ପ୍ରୋଚ୍ଚୈର୍ଜଗାଦ ଚ, ହେ ସର୍ୱ୍ୱପ୍ରଧାନେଶ୍ୱରସ୍ୟ ପୁତ୍ର, ମଯା ସହ ତୱ କଃ ସମ୍ବନ୍ଧଃ? ତ୍ୱଯି ୱିନଯଂ କରୋମି ମାଂ ମା ଯାତଯ|
29 ൨൯ അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അത് വളരെക്കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ട് ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കുകയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും.
ଯତଃ ସ ତଂ ମାନୁଷଂ ତ୍ୟକ୍ତ୍ୱା ଯାତୁମ୍ ଅମେଧ୍ୟଭୂତମ୍ ଆଦିଦେଶ; ସ ଭୂତସ୍ତଂ ମାନୁଷମ୍ ଅସକୃଦ୍ ଦଧାର ତସ୍ମାଲ୍ଲୋକାଃ ଶୃଙ୍ଖଲେନ ନିଗଡେନ ଚ ବବନ୍ଧୁଃ; ସ ତଦ୍ ଭଂକ୍ତ୍ୱା ଭୂତୱଶତ୍ୱାତ୍ ମଧ୍ୟେପ୍ରାନ୍ତରଂ ଯଯୌ|
30 ൩൦ യേശു അവനോട്: നിന്റെ പേർ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
ଅନନ୍ତରଂ ଯୀଶୁସ୍ତଂ ପପ୍ରଚ୍ଛ ତୱ କିନ୍ନାମ? ସ ଉୱାଚ, ମମ ନାମ ବାହିନୋ ଯତୋ ବହୱୋ ଭୂତାସ୍ତମାଶିଶ୍ରିଯୁଃ|
31 ൩൧ പാതാളത്തിലേക്ക് പോകുവാൻ കല്പിക്കരുത് എന്നു അവ അവനോട് അപേക്ഷിച്ചു. (Abyssos g12)
ଅଥ ଭୂତା ୱିନଯେନ ଜଗଦୁଃ, ଗଭୀରଂ ଗର୍ତ୍ତଂ ଗନ୍ତୁଂ ମାଜ୍ଞାପଯାସ୍ମାନ୍| (Abyssos g12)
32 ൩൨ അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കുവാൻ അനുവാദം തരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
ତଦା ପର୍ୱ୍ୱତୋପରି ୱରାହୱ୍ରଜଶ୍ଚରତି ତସ୍ମାଦ୍ ଭୂତା ୱିନଯେନ ପ୍ରୋଚୁଃ, ଅମୁଂ ୱରାହୱ୍ରଜମ୍ ଆଶ୍ରଯିତୁମ୍ ଅସ୍ମାନ୍ ଅନୁଜାନୀହି; ତତଃ ସୋନୁଜଜ୍ଞୌ|
33 ൩൩ ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ പന്നിക്കൂട്ടം വളരെ വേഗം തടാകത്തിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു.
ତତଃ ପରଂ ଭୂତାସ୍ତଂ ମାନୁଷଂ ୱିହାଯ ୱରାହୱ୍ରଜମ୍ ଆଶିଶ୍ରିଯୁଃ ୱରାହୱ୍ରଜାଶ୍ଚ ତତ୍କ୍ଷଣାତ୍ କଟକେନ ଧାୱନ୍ତୋ ହ୍ରଦେ ପ୍ରାଣାନ୍ ୱିଜୃହୁଃ|
34 ൩൪ ഈ സംഭവിച്ചത് പന്നിയെ മേയ്ക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
ତଦ୍ ଦୃଷ୍ଟ୍ୱା ଶୂକରରକ୍ଷକାଃ ପଲାଯମାନା ନଗରଂ ଗ୍ରାମଞ୍ଚ ଗତ୍ୱା ତତ୍ସର୍ୱ୍ୱୱୃତ୍ତାନ୍ତଂ କଥଯାମାସୁଃ|
35 ൩൫ അവിടെ സംഭവിച്ചത് കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും നല്ല ബോധത്തോടെയും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നത് കണ്ട് ഭയപ്പെട്ടു.
ତତଃ କିଂ ୱୃତ୍ତମ୍ ଏତଦ୍ଦର୍ଶନାର୍ଥଂ ଲୋକା ନିର୍ଗତ୍ୟ ଯୀଶୋଃ ସମୀପଂ ଯଯୁଃ, ତଂ ମାନୁଷଂ ତ୍ୟକ୍ତଭୂତଂ ପରିହିତୱସ୍ତ୍ରଂ ସ୍ୱସ୍ଥମାନୁଷୱଦ୍ ଯୀଶୋଶ୍ଚରଣସନ୍ନିଧୌ ସୂପୱିଶନ୍ତଂ ୱିଲୋକ୍ୟ ବିଭ୍ୟୁଃ|
36 ൩൬ ഭൂതം ബാധിച്ചവനു സൌഖ്യംവന്നത് എങ്ങനെ എന്നു കണ്ടവർ അവരോട് അറിയിച്ചു.
ଯେ ଲୋକାସ୍ତସ୍ୟ ଭୂତଗ୍ରସ୍ତସ୍ୟ ସ୍ୱାସ୍ଥ୍ୟକରଣଂ ଦଦୃଶୁସ୍ତେ ତେଭ୍ୟଃ ସର୍ୱ୍ୱୱୃତ୍ତାନ୍ତଂ କଥଯାମାସୁଃ|
37 ൩൭ ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
ତଦନନ୍ତରଂ ତସ୍ୟ ଗିଦେରୀଯପ୍ରଦେଶସ୍ୟ ଚତୁର୍ଦିକ୍ସ୍ଥା ବହୱୋ ଜନା ଅତିତ୍ରସ୍ତା ୱିନଯେନ ତଂ ଜଗଦୁଃ, ଭୱାନ୍ ଅସ୍ମାକଂ ନିକଟାଦ୍ ୱ୍ରଜତୁ ତସ୍ମାତ୍ ସ ନାୱମାରୁହ୍ୟ ତତୋ ୱ୍ୟାଘୁଟ୍ୟ ଜଗାମ|
38 ൩൮ ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ പോകുവാൻ അനുവാദം ചോദിച്ചു.
ତଦାନୀଂ ତ୍ୟକ୍ତଭୂତମନୁଜସ୍ତେନ ସହ ସ୍ଥାତୁଂ ପ୍ରାର୍ଥଯାଞ୍ଚକ୍ରେ
39 ൩൯ അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്ക് ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
କିନ୍ତୁ ତଦର୍ଥମ୍ ଈଶ୍ୱରଃ କୀଦୃଙ୍ମହାକର୍ମ୍ମ କୃତୱାନ୍ ଇତି ନିୱେଶନଂ ଗତ୍ୱା ୱିଜ୍ଞାପଯ, ଯୀଶୁଃ କଥାମେତାଂ କଥଯିତ୍ୱା ତଂ ୱିସସର୍ଜ| ତତଃ ସ ୱ୍ରଜିତ୍ୱା ଯୀଶୁସ୍ତଦର୍ଥଂ ଯନ୍ମହାକର୍ମ୍ମ ଚକାର ତତ୍ ପୁରସ୍ୟ ସର୍ୱ୍ୱତ୍ର ପ୍ରକାଶଯିତୁଂ ପ୍ରାରେଭେ|
40 ൪൦ യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ സ്വീകരിച്ചു; അവർ എല്ലാവരും യേശുവിനായി കാത്തിരിക്കുകയായിരുന്നു.
ଅଥ ଯୀଶୌ ପରାୱୃତ୍ୟାଗତେ ଲୋକାସ୍ତଂ ଆଦରେଣ ଜଗୃହୁ ର୍ୟସ୍ମାତ୍ତେ ସର୍ୱ୍ୱେ ତମପେକ୍ଷାଞ୍ଚକ୍ରିରେ|
41 ൪൧ അപ്പോൾ പള്ളിപ്രമാണിയായ യായിറോസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
ତଦନନ୍ତରଂ ଯାଯୀର୍ନାମ୍ନୋ ଭଜନଗେହସ୍ୟୈକୋଧିପ ଆଗତ୍ୟ ଯୀଶୋଶ୍ଚରଣଯୋଃ ପତିତ୍ୱା ସ୍ୱନିୱେଶନାଗମନାର୍ଥଂ ତସ୍ମିନ୍ ୱିନଯଂ ଚକାର,
42 ൪൨ അവന് ഏകദേശം പന്ത്രണ്ട് വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിക്കാറായതു കൊണ്ട് തന്റെ വീട്ടിൽ വരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ ഞെരുക്കിക്കൊണ്ടിരുന്നു.
ଯତସ୍ତସ୍ୟ ଦ୍ୱାଦଶୱର୍ଷୱଯସ୍କା କନ୍ୟୈକାସୀତ୍ ସା ମୃତକଲ୍ପାଭୱତ୍| ତତସ୍ତସ୍ୟ ଗମନକାଲେ ମାର୍ଗେ ଲୋକାନାଂ ମହାନ୍ ସମାଗମୋ ବଭୂୱ|
43 ൪൩ അന്ന് പന്ത്രണ്ട് വർഷമായി രക്തസ്രവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾ തന്റെ പണം എല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും ആർക്കും സൌഖ്യം വരുത്തുവാൻ സാധിച്ചിരുന്നില്ല
ଦ୍ୱାଦଶୱର୍ଷାଣି ପ୍ରଦରରୋଗଗ୍ରସ୍ତା ନାନା ୱୈଦ୍ୟୈଶ୍ଚିକିତ୍ସିତା ସର୍ୱ୍ୱସ୍ୱଂ ୱ୍ୟଯିତ୍ୱାପି ସ୍ୱାସ୍ଥ୍ୟଂ ନ ପ୍ରାପ୍ତା ଯା ଯୋଷିତ୍ ସା ଯୀଶୋଃ ପଶ୍ଚାଦାଗତ୍ୟ ତସ୍ୟ ୱସ୍ତ୍ରଗ୍ରନ୍ଥିଂ ପସ୍ପର୍ଶ|
44 ൪൪ അവൾ യേശുവിന്റെ പുറകിൽ അടുത്തുചെന്ന് അവന്റെ വസ്ത്രത്തിന്റെ അറ്റത്ത് തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നു.
ତସ୍ମାତ୍ ତତ୍କ୍ଷଣାତ୍ ତସ୍ୟା ରକ୍ତସ୍ରାୱୋ ରୁଦ୍ଧଃ|
45 ൪൫ എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
ତଦାନୀଂ ଯୀଶୁରୱଦତ୍ କେନାହଂ ସ୍ପୃଷ୍ଟଃ? ତତୋଽନେକୈରନଙ୍ଗୀକୃତେ ପିତରସ୍ତସ୍ୟ ସଙ୍ଗିନଶ୍ଚାୱଦନ୍, ହେ ଗୁରୋ ଲୋକା ନିକଟସ୍ଥାଃ ସନ୍ତସ୍ତୱ ଦେହେ ଘର୍ଷଯନ୍ତି, ତଥାପି କେନାହଂ ସ୍ପୃଷ୍ଟଇତି ଭୱାନ୍ କୁତଃ ପୃଚ୍ଛତି?
46 ൪൬ യേശുവോ: ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടത് ഞാൻ അറിഞ്ഞ് എന്നു പറഞ്ഞു.
ଯୀଶୁଃ କଥଯାମାସ, କେନାପ୍ୟହଂ ସ୍ପୃଷ୍ଟୋ, ଯତୋ ମତ୍ତଃ ଶକ୍ତି ର୍ନିର୍ଗତେତି ମଯା ନିଶ୍ଚିତମଜ୍ଞାଯି|
47 ൪൭ താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ട് വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
ତଦା ସା ନାରୀ ସ୍ୱଯଂ ନ ଗୁପ୍ତେତି ୱିଦିତ୍ୱା କମ୍ପମାନା ସତୀ ତସ୍ୟ ସମ୍ମୁଖେ ପପାତ; ଯେନ ନିମିତ୍ତେନ ତଂ ପସ୍ପର୍ଶ ସ୍ପର୍ଶମାତ୍ରାଚ୍ଚ ଯେନ ପ୍ରକାରେଣ ସ୍ୱସ୍ଥାଭୱତ୍ ତତ୍ ସର୍ୱ୍ୱଂ ତସ୍ୟ ସାକ୍ଷାଦାଚଖ୍ୟୌ|
48 ൪൮ അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
ତତଃ ସ ତାଂ ଜଗାଦ ହେ କନ୍ୟେ ସୁସ୍ଥିରା ଭୱ, ତୱ ୱିଶ୍ୱାସସ୍ତ୍ୱାଂ ସ୍ୱସ୍ଥାମ୍ ଅକାର୍ଷୀତ୍ ତ୍ୱଂ କ୍ଷେମେଣ ଯାହି|
49 ൪൯ അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
ଯୀଶୋରେତଦ୍ୱାକ୍ୟୱଦନକାଲେ ତସ୍ୟାଧିପତେ ର୍ନିୱେଶନାତ୍ କଶ୍ଚିଲ୍ଲୋକ ଆଗତ୍ୟ ତଂ ବଭାଷେ, ତୱ କନ୍ୟା ମୃତା ଗୁରୁଂ ମା କ୍ଲିଶାନ|
50 ൫൦ യേശു അതുകേട്ടപ്പോൾ: ഭയപ്പെടേണ്ടാ, വിശ്വസിച്ചാൽ മതി എന്നാൽ അവൾ രക്ഷപെടും എന്നു അവനോട് ഉത്തരം പറഞ്ഞു.
କିନ୍ତୁ ଯୀଶୁସ୍ତଦାକର୍ଣ୍ୟାଧିପତିଂ ୱ୍ୟାଜହାର, ମା ଭୈଷୀଃ କେୱଲଂ ୱିଶ୍ୱସିହି ତସ୍ମାତ୍ ସା ଜୀୱିଷ୍ୟତି|
51 ൫൧ വീട്ടിൽ എത്തിയപ്പോൾ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്ത് വരുവാൻ സമ്മതിച്ചില്ല.
ଅଥ ତସ୍ୟ ନିୱେଶନେ ପ୍ରାପ୍ତେ ସ ପିତରଂ ଯୋହନଂ ଯାକୂବଞ୍ଚ କନ୍ୟାଯା ମାତରଂ ପିତରଞ୍ଚ ୱିନା, ଅନ୍ୟଂ କଞ୍ଚନ ପ୍ରୱେଷ୍ଟୁଂ ୱାରଯାମାସ|
52 ൫൨ എല്ലാവരും അവളെ ഓർത്തു കരയുകയും, ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുമ്പോൾ: കരയണ്ട, അവൾ മരിച്ചില്ല, ഉറങ്ങുകയാണ് എന്ന് അവൻ പറഞ്ഞു.
ଅପରଞ୍ଚ ଯେ ରୁଦନ୍ତି ୱିଲପନ୍ତି ଚ ତାନ୍ ସର୍ୱ୍ୱାନ୍ ଜନାନ୍ ଉୱାଚ, ଯୂଯଂ ମା ରୋଦିଷ୍ଟ କନ୍ୟା ନ ମୃତା ନିଦ୍ରାତି|
53 ൫൩ അവരോ അവൾ മരിച്ചുപോയി എന്നു അറിയുന്നതുകൊണ്ട് അവനെ പരിഹസിച്ചു.
କିନ୍ତୁ ସା ନିଶ୍ଚିତଂ ମୃତେତି ଜ୍ଞାତ୍ୱା ତେ ତମୁପଜହସୁଃ|
54 ൫൪ എന്നാൽ യേശു അവളുടെ കൈയ്ക്ക് പിടിച്ച്; ബാലേ, എഴുന്നേല്ക്ക എന്നു അവളോട് ഉറക്കെ പറഞ്ഞു.
ପଶ୍ଚାତ୍ ସ ସର୍ୱ୍ୱାନ୍ ବହିଃ କୃତ୍ୱା କନ୍ୟାଯାଃ କରୌ ଧୃତ୍ୱାଜୁହୁୱେ, ହେ କନ୍ୟେ ତ୍ୱମୁତ୍ତିଷ୍ଠ,
55 ൫൫ അവളുടെ ആത്മാവ് തിരിച്ചുവന്നു, അവൾ ഉടനെ എഴുന്നേറ്റ്; അവൾക്ക് ഭക്ഷണം കൊടുക്കുവിൻ എന്നു അവൻ കല്പിച്ചു.
ତସ୍ମାତ୍ ତସ୍ୟାଃ ପ୍ରାଣେଷୁ ପୁନରାଗତେଷୁ ସା ତତ୍କ୍ଷଣାଦ୍ ଉତ୍ତସ୍ୟୌ| ତଦାନୀଂ ତସ୍ୟୈ କିଞ୍ଚିଦ୍ ଭକ୍ଷ୍ୟଂ ଦାତୁମ୍ ଆଦିଦେଶ|
56 ൫൬ അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുത് എന്നു അവൻ അവരോട് കല്പിച്ചു.
ତତସ୍ତସ୍ୟାଃ ପିତରୌ ୱିସ୍ମଯଂ ଗତୌ କିନ୍ତୁ ସ ତାୱାଦିଦେଶ ଘଟନାଯା ଏତସ୍ୟାଃ କଥାଂ କସ୍ମୈଚିଦପି ମା କଥଯତଂ|

< ലൂക്കോസ് 8 >