< ലൂക്കോസ് 17 >

1 യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: പാപത്തിന്റെ പ്രലോഭനങ്ങൾ നിശ്ചയമായും വരും; എന്നാൽ അവ വരുത്തുന്നവർക്കു അയ്യോ കഷ്ടം.
ইতঃ পৰং যীশুঃ শিষ্যান্ উৱাচ, ৱিঘ্নৈৰৱশ্যম্ আগন্তৱ্যং কিন্তু ৱিঘ্না যেন ঘটিষ্যন্তে তস্য দুৰ্গতি ৰ্ভৱিষ্যতি|
2 അവൻ ഈ ചെറിയവരിൽ ഒരാളെ പ്രലോഭിപ്പിക്കുന്നതിനേക്കാൾ നല്ലത് ഒരു വലിയ കല്ല് അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നത് ആകുന്നു.
এতেষাং ক্ষুদ্ৰপ্ৰাণিনাম্ একস্যাপি ৱিঘ্নজননাৎ কণ্ঠবদ্ধপেষণীকস্য তস্য সাগৰাগাধজলে মজ্জনং ভদ্ৰং|
3 അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ചുകൊള്ളുവിൻ; നിന്റെ സഹോദരൻ പാപം ചെയ്താൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോട് ക്ഷമിയ്ക്ക.
যূযং স্ৱেষু সাৱধানাস্তিষ্ঠত; তৱ ভ্ৰাতা যদি তৱ কিঞ্চিদ্ অপৰাধ্যতি তৰ্হি তং তৰ্জয, তেন যদি মনঃ পৰিৱৰ্ত্তযতি তৰ্হি তং ক্ষমস্ৱ|
4 ഒരു ദിവസത്തിൽ ഏഴു പ്രാവശ്യം നിന്നോട് പാപംചെയ്യുകയും ഏഴുപ്രാവശ്യവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോട് ക്ഷമിയ്ക്ക.
পুনৰেকদিনমধ্যে যদি স তৱ সপ্তকৃৎৱোঽপৰাধ্যতি কিন্তু সপ্তকৃৎৱ আগত্য মনঃ পৰিৱৰ্ত্য মযাপৰাদ্ধম্ ইতি ৱদতি তৰ্হি তং ক্ষমস্ৱ|
5 അപ്പൊസ്തലന്മാർ കർത്താവിനോട്: ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.
তদা প্ৰেৰিতাঃ প্ৰভুম্ অৱদন্ অস্মাকং ৱিশ্ৱাসং ৱৰ্দ্ধয|
6 അതിന് കർത്താവ് പറഞ്ഞത്: നിങ്ങൾക്ക് ഒരു ചെറിയ കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലിൽ പോയി വളരുക എന്നു പറഞ്ഞാൽ അത് നിങ്ങളെ അനുസരിക്കും.
প্ৰভুৰুৱাচ, যদি যুষ্মাকং সৰ্ষপৈকপ্ৰমাণো ৱিশ্ৱাসোস্তি তৰ্হি ৎৱং সমূলমুৎপাটিতো ভূৎৱা সমুদ্ৰে ৰোপিতো ভৱ কথাযাম্ এতস্যাম্ এতদুডুম্বৰায কথিতাযাং স যুষ্মাকমাজ্ঞাৱহো ভৱিষ্যতি|
7 നിങ്ങളിൽ ആർക്കെങ്കിലും നിലം ഉഴുകയോ ആടിനെ മേയ്ക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു ജോലി കഴിഞ്ഞു വരുമ്പോൾ: നീ പെട്ടെന്ന് തന്നെ വന്നു ഊണിനിരിക്ക എന്നു അവനോട് പറയുകയില്ല:
অপৰং স্ৱদাসে হলং ৱাহযিৎৱা ৱা পশূন্ চাৰযিৎৱা ক্ষেত্ৰাদ্ আগতে সতি তং ৱদতি, এহি ভোক্তুমুপৱিশ, যুষ্মাকম্ এতাদৃশঃ কোস্তি?
8 ആദ്യം എനിക്ക് അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുന്നത് വരെ അരകെട്ടിഎനിക്ക് ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊൾക എന്ന് പറയുകയില്ലേ?
ৱৰঞ্চ পূৰ্ৱ্ৱং মম খাদ্যমাসাদ্য যাৱদ্ ভুঞ্জে পিৱামি চ তাৱদ্ বদ্ধকটিঃ পৰিচৰ পশ্চাৎ ৎৱমপি ভোক্ষ্যসে পাস্যসি চ কথামীদৃশীং কিং ন ৱক্ষ্যতি?
9 തന്നോട് കല്പിച്ചത് ദാസൻ ചെയ്തതുകൊണ്ടു നീ അവനോട് ഒരിയ്ക്കലും നന്ദി പറയുകയില്ല.
তেন দাসেন প্ৰভোৰাজ্ঞানুৰূপে কৰ্ম্মণি কৃতে প্ৰভুঃ কিং তস্মিন্ বাধিতো জাতঃ? নেত্থং বুধ্যতে মযা|
10 ൧൦ അതുപോലെ നിങ്ങളോടു കല്പിച്ചത് ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.
১০ইত্থং নিৰূপিতেষু সৰ্ৱ্ৱকৰ্ম্মসু কৃতেষু সত্মু যূযমপীদং ৱাক্যং ৱদথ, ৱযম্ অনুপকাৰিণো দাসা অস্মাভিৰ্যদ্যৎকৰ্ত্তৱ্যং তন্মাত্ৰমেৱ কৃতং|
11 ൧൧ ഒരിയ്ക്കൽ യേശു യെരൂശലേമിലേക്കുള്ള യാത്രയ്ക്കിടയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽകൂടി കടന്നുപോകുകയായിരുന്നു.
১১স যিৰূশালমি যাত্ৰাং কুৰ্ৱ্ৱন্ শোমিৰোণ্গালীল্প্ৰদেশমধ্যেন গচ্ছতি,
12 ൧൨ അവിടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ പത്തു കുഷ്ഠരോഗികൾ അവന് എതിരെ വന്നു.
১২এতৰ্হি কুত্ৰচিদ্ গ্ৰামে প্ৰৱেশমাত্ৰে দশকুষ্ঠিনস্তং সাক্ষাৎ কৃৎৱা
13 ൧൩ അവർ ദൂരത്ത് നിന്നുകൊണ്ടു: യേശുവേ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.
১৩দূৰে তিষ্ঠনত উচ্চৈ ৰ্ৱক্তুমাৰেভিৰে, হে প্ৰভো যীশো দযস্ৱাস্মান্|
14 ൧൪ യേശു അവരെ കണ്ടിട്ട്: നിങ്ങൾ പോയിപുരോഹിതന്മാർക്കുനിങ്ങളെ തന്നേ കാണിച്ചു കൊടുക്കുക എന്നു പറഞ്ഞു; അങ്ങനെ അവർ പോകുന്ന സമയത്തുതന്നെ അവർ ശുദ്ധരായ്തീർന്നു.
১৪ততঃ স তান্ দৃষ্ট্ৱা জগাদ, যূযং যাজকানাং সমীপে স্ৱান্ দৰ্শযত, ততস্তে গচ্ছন্তো ৰোগাৎ পৰিষ্কৃতাঃ|
15 ൧൫ അവരിൽ ഒരാൾ തനിക്കു സൌഖ്യംവന്നത് കണ്ട് ഉറക്കെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തിരിച്ചുവന്നു അവന്റെ കാൽക്കൽ കവിണ്ണുവീണു അവന് നന്ദി പറഞ്ഞു;
১৫তদা তেষামেকঃ স্ৱং স্ৱস্থং দৃষ্ট্ৱা প্ৰোচ্চৈৰীশ্ৱৰং ধন্যং ৱদন্ ৱ্যাঘুট্যাযাতো যীশো ৰ্গুণাননুৱদন্ তচ্চৰণাধোভূমৌ পপাত;
16 ൧൬ അവൻ ഒരു ശമര്യക്കാരൻ ആയിരുന്നു
১৬স চাসীৎ শোমিৰোণী|
17 ൧൭ അപ്പോൾ യേശു അവനോട് ഉത്തരം പറഞ്ഞത്: കുഷ്ഠരോഗത്തിൽ നിന്നു പത്തുപേർ ശുദ്ധരായ്തീർന്നു, എന്നാൽ ബാക്കി ഒമ്പതുപേർ എവിടെ?
১৭তদা যীশুৰৱদৎ, দশজনাঃ কিং ন পৰিষ্কৃতাঃ? তহ্যন্যে নৱজনাঃ কুত্ৰ?
18 ൧൮ ഈ അന്യജാതിക്കാരൻ മാത്രമാണ് ദൈവത്തിന് മഹത്വം കൊടുക്കുവാൻ മടങ്ങിവന്നത്;
১৮ঈশ্ৱৰং ধন্যং ৱদন্তম্ এনং ৱিদেশিনং ৱিনা কোপ্যন্যো ন প্ৰাপ্যত|
19 ൧൯ എഴുന്നേറ്റ് പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.
১৯তদা স তমুৱাচ, ৎৱমুত্থায যাহি ৱিশ্ৱাসস্তে ৎৱাং স্ৱস্থং কৃতৱান্|
20 ൨൦ ഒരിയ്ക്കൽ പരീശന്മാർ ദൈവരാജ്യം എപ്പോൾ വരും എന്നു ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്;
২০অথ কদেশ্ৱৰস্য ৰাজৎৱং ভৱিষ্যতীতি ফিৰূশিভিঃ পৃষ্টে স প্ৰত্যুৱাচ, ঈশ্ৱৰস্য ৰাজৎৱম্ ঐশ্ৱৰ্য্যদৰ্শনেন ন ভৱিষ্যতি|
21 ൨൧ ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയില്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽതന്നേ ഉണ്ടല്ലോ എന്നു അവൻ ഉത്തരം പറഞ്ഞു.
২১অত এতস্মিন্ পশ্য তস্মিন্ ৱা পশ্য, ইতি ৱাক্যং লোকা ৱক্তুং ন শক্ষ্যন্তি, ঈশ্ৱৰস্য ৰাজৎৱং যুষ্মাকম্ অন্তৰেৱাস্তে|
22 ൨൨ പിന്നെ അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും;
২২ততঃ স শিষ্যান্ জগাদ, যদা যুষ্মাভি ৰ্মনুজসুতস্য দিনমেকং দ্ৰষ্টুম্ ৱাঞ্ছিষ্যতে কিন্তু ন দৰ্শিষ্যতে, ঈদৃক্কাল আযাতি|
23 ൨൩ എന്നാൽ കാണുകയില്ലതാനും. അന്ന് നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുത്, പിൻ ചെല്ലുകയുമരുത്.
২৩তদাত্ৰ পশ্য ৱা তত্ৰ পশ্যেতি ৱাক্যং লোকা ৱক্ষ্যন্তি, কিন্তু তেষাং পশ্চাৎ মা যাত, মানুগচ্ছত চ|
24 ൨൪ മിന്നൽ ആകാശത്തിന്റെ കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും.
২৪যতস্তডিদ্ যথাকাশৈকদিশ্যুদিয তদন্যামপি দিশং ৱ্যাপ্য প্ৰকাশতে তদ্ৱৎ নিজদিনে মনুজসূনুঃ প্ৰকাশিষ্যতে|
25 ൨൫ എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.
২৫কিন্তু তৎপূৰ্ৱ্ৱং তেনানেকানি দুঃখানি ভোক্তৱ্যান্যেতদ্ৱৰ্ত্তমানলোকৈশ্চ সোঽৱজ্ঞাতৱ্যঃ|
26 ൨൬ നോഹയുടെ സമയത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.
২৬নোহস্য ৱিদ্যমানকালে যথাভৱৎ মনুষ্যসূনোঃ কালেপি তথা ভৱিষ্যতি|
27 ൨൭ നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
২৭যাৱৎকালং নোহো মহাপোতং নাৰোহদ্ আপ্লাৱিৱাৰ্য্যেত্য সৰ্ৱ্ৱং নানাশযচ্চ তাৱৎকালং যথা লোকা অভুঞ্জতাপিৱন্ ৱ্যৱহন্ ৱ্যৱাহযংশ্চ;
28 ൨൮ ലോത്തിന്റെ കാലത്ത് സംഭവിച്ചതുപോലെയും തന്നേ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.
২৮ইত্থং লোটো ৱৰ্ত্তমানকালেপি যথা লোকা ভোজনপানক্ৰযৱিক্ৰযৰোপণগৃহনিৰ্ম্মাণকৰ্ম্মসু প্ৰাৱৰ্ত্তন্ত,
29 ൨൯ എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്ന് തീയും ഗന്ധകവും പെയ്ത് എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
২৯কিন্তু যদা লোট্ সিদোমো নিৰ্জগাম তদা নভসঃ সগন্ধকাগ্নিৱৃষ্টি ৰ্ভূৎৱা সৰ্ৱ্ৱং ৱ্যনাশযৎ
30 ൩൦ മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിലും അതുപോലെ തന്നെ സംഭവിക്കും.
৩০তদ্ৱন্ মানৱপুত্ৰপ্ৰকাশদিনেপি ভৱিষ্যতি|
31 ൩൧ അന്ന് വീടിന് മുകളിൽ ഇരിക്കുന്നവൻ വീടിനകത്തുള്ള സാധനം എടുക്കുവാൻ ഇറങ്ങിപ്പോകരുത്; അതുപോലെ വയലിൽ ഇരിക്കുന്നവനും വീട്ടിലേക്ക് പോകരുത്.
৩১তদা যদি কশ্চিদ্ গৃহোপৰি তিষ্ঠতি তৰ্হি স গৃহমধ্যাৎ কিমপি দ্ৰৱ্যমানেতুম্ অৱৰুহ্য নৈতু; যশ্চ ক্ষেত্ৰে তিষ্ঠতি সোপি ৱ্যাঘুট্য নাযাতু|
32 ൩൨ ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ.
৩২লোটঃ পত্নীং স্মৰত|
33 ൩൩ തന്റെ ജീവനെ രക്ഷിക്കുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; എന്നാൽ എനിക്ക് വേണ്ടി തന്റെ ജീവനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
৩৩যঃ প্ৰাণান্ ৰক্ষিতুং চেষ্টিষ্যতে স প্ৰাণান্ হাৰযিষ্যতি যস্তু প্ৰাণান্ হাৰযিষ্যতি সএৱ প্ৰাণান্ ৰক্ষিষ্যতি|
34 ൩൪ ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരാളെ സ്വീകരിക്കും; മറ്റവനെ ഉപേക്ഷിക്കും.
৩৪যুষ্মানহং ৱচ্মি তস্যাং ৰাত্ৰৌ শয্যৈকগতযো ৰ্লোকযোৰেকো ধাৰিষ্যতে পৰস্ত্যক্ষ্যতে|
35 ൩൫ രണ്ടുപേർ ഒന്നിച്ച് ധാന്യം പൊടിച്ചു കൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും;
৩৫স্ত্ৰিযৌ যুগপৎ পেষণীং ৱ্যাৱৰ্ত্তযিষ্যতস্তযোৰেকা ধাৰিষ্যতে পৰাত্যক্ষ্যতে|
36 ൩൬ മറ്റവളെ ഉപേക്ഷിക്കും രണ്ടുപേർ വയലിൽ ഇരിക്കും; ഒരുവനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
৩৬পুৰুষৌ ক্ষেত্ৰে স্থাস্যতস্তযোৰেকো ধাৰিষ্যতে পৰস্ত্যক্ষ্যতে|
37 ൩൭ അവർ അവനോട്: കർത്താവേ, എവിടെയാണ് ഇതു സംഭവിക്കുന്നത് എന്നു ചോദിച്ചതിന്: മൃതശരീരം ഉള്ളിടത്ത് ആണല്ലൊ കഴുകന്മാർ കൂടുന്നത് എന്നു അവൻ പറഞ്ഞു.
৩৭তদা তে পপ্ৰচ্ছুঃ, হে প্ৰভো কুত্ৰেত্থং ভৱিষ্যতি? ততঃ স উৱাচ, যত্ৰ শৱস্তিষ্ঠতি তত্ৰ গৃধ্ৰা মিলন্তি|

< ലൂക്കോസ് 17 >