< ലൂക്കോസ് 13 >

1 ചില ഗലീലക്കാർ യാഗം കഴിച്ച് കൊണ്ടിരുന്നപ്പോൾ പീലാത്തോസ് അവരെ കൊല്ലിച്ചതായും, അവരുടെ രക്തം അവരുടെ യാഗത്തിൽ കലർന്നതായും ഉള്ള വിവരം, ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലർ യേശുവിനോടു അറിയിച്ചു.
അപരഞ്ച പീലാതോ യേഷാം ഗാലീലീയാനാം രക്താനി ബലീനാം രക്തൈഃ സഹാമിശ്രയത് തേഷാം ഗാലീലീയാനാം വൃത്താന്തം കതിപയജനാ ഉപസ്ഥാപ്യ യീശവേ കഥയാമാസുഃ|
2 അതിന് അവൻ ഉത്തരം പറഞ്ഞത്: അവർ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നത് കൊണ്ടാണോ അവർക്ക് അങ്ങനെ സംഭവിച്ചത് എന്നു നിങ്ങൾക്ക് തോന്നുന്നുവോ?
തതഃ സ പ്രത്യുവാച തേഷാം ലോകാനാമ് ഏതാദൃശീ ദുർഗതി ർഘടിതാ തത്കാരണാദ് യൂയം കിമന്യേഭ്യോ ഗാലീലീയേഭ്യോപ്യധികപാപിനസ്താൻ ബോധധ്വേ?
3 അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
യുഷ്മാനഹം വദാമി തഥാ ന കിന്തു മനഃസു ന പരാവർത്തിതേഷു യൂയമപി തഥാ നംക്ഷ്യഥ|
4 അതുപോലെ ശിലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ താമസിക്കുന്ന എല്ലാ മനുഷ്യരേക്കാളും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?
അപരഞ്ച ശീലോഹനാമ്ന ഉച്ചഗൃഹസ്യ പതനാദ് യേഽഷ്ടാദശജനാ മൃതാസ്തേ യിരൂശാലമി നിവാസിസർവ്വലോകേഭ്യോഽധികാപരാധിനഃ കിം യൂയമിത്യം ബോധധ്വേ?
5 അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
യുഷ്മാനഹം വദാമി തഥാ ന കിന്തു മനഃസു ന പരിവർത്തിതേഷു യൂയമപി തഥാ നംക്ഷ്യഥ|
6 അവൻ ഒരു ഉപമ അവരോട് പറഞ്ഞു: ഒരാൾക്ക് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അയാൾ അതിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു; അവൻ അതിൽ ഫലമുണ്ടോ എന്ന് അന്വേഷിച്ചു. എന്നാൽ ഒന്നും കണ്ടില്ല.
അനന്തരം സ ഇമാം ദൃഷ്ടാന്തകഥാമകഥയദ് ഏകോ ജനോ ദ്രാക്ഷാക്ഷേത്രമധ്യ ഏകമുഡുമ്ബരവൃക്ഷം രോപിതവാൻ| പശ്ചാത് സ ആഗത്യ തസ്മിൻ ഫലാനി ഗവേഷയാമാസ,
7 അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു വർഷമായി ഈ അത്തിയിൽ ഫലം അന്വേഷിക്കുന്നു. എന്നാൽ ഇതുവരെ കണ്ടില്ല; അത് നിലത്തെ നിഷ്ഫലമാക്കുന്നതിനാൽ അതിനെ വെട്ടിക്കളയുക എന്നു പറഞ്ഞു.
കിന്തു ഫലാപ്രാപ്തേഃ കാരണാദ് ഉദ്യാനകാരം ഭൃത്യം ജഗാദ, പശ്യ വത്സരത്രയം യാവദാഗത്യ ഏതസ്മിന്നുഡുമ്ബരതരൗ ക്ഷലാന്യന്വിച്ഛാമി, കിന്തു നൈകമപി പ്രപ്നോമി തരുരയം കുതോ വൃഥാ സ്ഥാനം വ്യാപ്യ തിഷ്ഠതി? ഏനം ഛിന്ധി|
8 അതിന് അവൻ: കർത്താവേ, ഒരു വർഷം കൂടെ നിൽക്കട്ടെ. ഞാൻ അതിന് ചുറ്റും കിളച്ച് വളം ഇടാം.
തതോ ഭൃത്യഃ പ്രത്യുവാച, ഹേ പ്രഭോ പുനർവർഷമേകം സ്ഥാതുമ് ആദിശ; ഏതസ്യ മൂലസ്യ ചതുർദിക്ഷു ഖനിത്വാഹമ് ആലവാലം സ്ഥാപയാമി|
9 അടുത്ത വർഷം അതിൽ ഫലം ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.
തതഃ ഫലിതും ശക്നോതി യദി ന ഫലതി തർഹി പശ്ചാത് ഛേത്സ്യസി|
10 ൧൦ ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
അഥ വിശ്രാമവാരേ ഭജനഗേഹേ യീശുരുപദിശതി
11 ൧൧ അവിടെ പതിനെട്ട് വർഷമായി ഒരു രോഗാത്മാവു ബാധിച്ച്, കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് ഒരിയ്ക്കലും നിവർന്നു നിൽക്കുവാൻ സാധിക്കുകയില്ലായിരുന്നു.
തസ്മിത് സമയേ ഭൂതഗ്രസ്തത്വാത് കുബ്ജീഭൂയാഷ്ടാദശവർഷാണി യാവത് കേനാപ്യുപായേന ഋജു ർഭവിതും ന ശക്നോതി യാ ദുർബ്ബലാ സ്ത്രീ,
12 ൧൨ യേശു അവളെ കണ്ട് അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു” എന്നു പറഞ്ഞു അവളുടെമേൽ കൈവച്ചു.
താം തത്രോപസ്ഥിതാം വിലോക്യ യീശുസ്താമാഹൂയ കഥിതവാൻ ഹേ നാരി തവ ദൗർബ്ബല്യാത് ത്വം മുക്താ ഭവ|
13 ൧൩ അവൾ ഉടനെ നിവർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
തതഃ പരം തസ്യാ ഗാത്രേ ഹസ്താർപണമാത്രാത് സാ ഋജുർഭൂത്വേശ്വരസ്യ ധന്യവാദം കർത്തുമാരേഭേ|
14 ൧൪ യേശു ശബ്ബത്തിൽ സുഖപ്പെടുത്തിയത് കൊണ്ട് പള്ളിപ്രമാണി കോപിച്ചു. അയാൾ പുരുഷാരത്തോട്: വേലചെയ്‌വാൻ ആറുദിവസമുണ്ട്; അതിനകം വന്നു സൌഖ്യമാക്കിക്കൊള്ളുക; ശബ്ബത്തിൽ ഇതു സാധ്യമല്ല എന്നു പറഞ്ഞു.
കിന്തു വിശ്രാമവാരേ യീശുനാ തസ്യാഃ സ്വാസ്ഥ്യകരണാദ് ഭജനഗേഹസ്യാധിപതിഃ പ്രകുപ്യ ലോകാൻ ഉവാച, ഷട്സു ദിനേഷു ലോകൈഃ കർമ്മ കർത്തവ്യം തസ്മാദ്ധേതോഃ സ്വാസ്ഥ്യാർഥം തേഷു ദിനേഷു ആഗച്ഛത, വിശ്രാമവാരേ മാഗച്ഛത|
15 ൧൫ കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഒരാൾ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്നു അഴിച്ച് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
തദാ പഭുഃ പ്രത്യുവാച രേ കപടിനോ യുഷ്മാകമ് ഏകൈകോ ജനോ വിശ്രാമവാരേ സ്വീയം സ്വീയം വൃഷഭം ഗർദഭം വാ ബന്ധനാന്മോചയിത്വാ ജലം പായയിതും കിം ന നയതി?
16 ൧൬ എന്നാൽ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ച് വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
തർഹ്യാഷ്ടാദശവത്സരാൻ യാവത് ശൈതാനാ ബദ്ധാ ഇബ്രാഹീമഃ സന്തതിരിയം നാരീ കിം വിശ്രാമവാരേ ന മോചയിതവ്യാ?
17 ൧൭ അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ എതിരാളികൾ എല്ലാവരും നാണിച്ചു; അവൻ ചെയ്യുന്ന എല്ലാ മഹത്വകരമായ പ്രവർത്തികളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
ഏഷു വാക്യേഷു കഥിതേഷു തസ്യ വിപക്ഷാഃ സലജ്ജാ ജാതാഃ കിന്തു തേന കൃതസർവ്വമഹാകർമ്മകാരണാത് ലോകനിവഹഃ സാനന്ദോഽഭവത്|
18 ൧൮ പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോട് സദൃശം? ഏതിനോട് അതിനെ ഉപമിക്കണം?
അനന്തരം സോവദദ് ഈശ്വരസ്യ രാജ്യം കസ്യ സദൃശം? കേന തദുപമാസ്യാമി?
19 ൧൯ ഒരു മനുഷ്യൻ തന്റെ തോട്ടത്തിൽ എറിഞ്ഞ കടുകുമണിയോട് അത് സദൃശം; അത് വളർന്ന് വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ താമസിച്ചു.
യത് സർഷപബീജം ഗൃഹീത്വാ കശ്ചിജ്ജന ഉദ്യാന ഉപ്തവാൻ തദ് ബീജമങ്കുരിതം സത് മഹാവൃക്ഷോഽജായത, തതസ്തസ്യ ശാഖാസു വിഹായസീയവിഹഗാ ആഗത്യ ന്യൂഷുഃ, തദ്രാജ്യം താദൃശേന സർഷപബീജേന തുല്യം|
20 ൨൦ പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കണം?
പുനഃ കഥയാമാസ, ഈശ്വരസ്യ രാജ്യം കസ്യ സദൃശം വദിഷ്യാമി? യത് കിണ്വം കാചിത് സ്ത്രീ ഗൃഹീത്വാ ദ്രോണത്രയപരിമിതഗോധൂമചൂർണേഷു സ്ഥാപയാമാസ,
21 ൨൧ അത് പുളിച്ചമാവിനോട്തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നുപറമാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുന്നതു വരെ വച്ചു എന്നു പറഞ്ഞു.
തതഃ ക്രമേണ തത് സർവ്വഗോധൂമചൂർണം വ്യാപ്നോതി, തസ്യ കിണ്വസ്യ തുല്യമ് ഈശ്വരസ്യ രാജ്യം|
22 ൨൨ അവൻ പട്ടണങ്ങളും ഗ്രാമങ്ങളും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്രചെയ്തു.
തതഃ സ യിരൂശാലമ്നഗരം പ്രതി യാത്രാം കൃത്വാ നഗരേ നഗരേ ഗ്രാമേ ഗ്രാമേ സമുപദിശൻ ജഗാമ|
23 ൨൩ അപ്പോൾ ഒരാൾ അവനോട്: കർത്താവേ, കുറച്ച് പേർ മാത്രമേ രക്ഷപെടുകയുള്ളോ എന്നു ചോദിച്ചതിന് അവനോട് പറഞ്ഞത്:
തദാ കശ്ചിജ്ജനസ്തം പപ്രച്ഛ, ഹേ പ്രഭോ കിം കേവലമ് അൽപേ ലോകാഃ പരിത്രാസ്യന്തേ?
24 ൨൪ ഇടുങ്ങിയ വാതിലിലൂടെ അകത്ത് പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. പലരും പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ കഴിയുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
തതഃ സ ലോകാൻ ഉവാച, സംകീർണദ്വാരേണ പ്രവേഷ്ടും യതഘ്വം, യതോഹം യുഷ്മാൻ വദാമി, ബഹവഃ പ്രവേഷ്ടും ചേഷ്ടിഷ്യന്തേ കിന്തു ന ശക്ഷ്യന്തി|
25 ൨൫ വീട്ടുടയവൻ എഴുന്നേറ്റ് കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിന് മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്ന് ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.
ഗൃഹപതിനോത്ഥായ ദ്വാരേ രുദ്ധേ സതി യദി യൂയം ബഹിഃ സ്ഥിത്വാ ദ്വാരമാഹത്യ വദഥ, ഹേ പ്രഭോ ഹേ പ്രഭോ അസ്മത്കാരണാദ് ദ്വാരം മോചയതു, തതഃ സ ഇതി പ്രതിവക്ഷ്യതി, യൂയം കുത്രത്യാ ലോകാ ഇത്യഹം ന ജാനാമി|
26 ൨൬ അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറയും.
തദാ യൂയം വദിഷ്യഥ, തവ സാക്ഷാദ് വയം ഭേജനം പാനഞ്ച കൃതവന്തഃ, ത്വഞ്ചാസ്മാകം നഗരസ്യ പഥി സമുപദിഷ്ടവാൻ|
27 ൨൭ അവനോ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്നവരെ, എന്നെവിട്ടു പോകുവിൻ എന്നു പറയും.
കിന്തു സ വക്ഷ്യതി, യുഷ്മാനഹം വദാമി, യൂയം കുത്രത്യാ ലോകാ ഇത്യഹം ന ജാനാമി; ഹേ ദുരാചാരിണോ യൂയം മത്തോ ദൂരീഭവത|
28 ൨൮ അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നത് നിങ്ങൾ കാണും. എന്നാൽ നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞു എന്നു നിങ്ങൾ കാണുമ്പോൾ, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
തദാ ഇബ്രാഹീമം ഇസ്ഹാകം യാകൂബഞ്ച സർവ്വഭവിഷ്യദ്വാദിനശ്ച ഈശ്വരസ്യ രാജ്യം പ്രാപ്താൻ സ്വാംശ്ച ബഹിഷ്കൃതാൻ ദൃഷ്ട്വാ യൂയം രോദനം ദന്തൈർദന്തഘർഷണഞ്ച കരിഷ്യഥ|
29 ൨൯ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ അത്താഴത്തിന് ഇരിക്കും.
അപരഞ്ച പൂർവ്വപശ്ചിമദക്ഷിണോത്തരദിഗ്ഭ്യോ ലോകാ ആഗത്യ ഈശ്വരസ്യ രാജ്യേ നിവത്സ്യന്തി|
30 ൩൦ ചിലപ്പോൾ ആദ്യസ്ഥാനം ലഭിക്കുന്നതു അവസാനം വരുന്നവർക്കും ഒടുവിലത്തെ സ്ഥാനം ലഭിക്കുന്നതു ആദ്യം വന്നവർക്കും ആയിരിക്കും.
പശ്യതേത്ഥം ശേഷീയാ ലോകാ അഗ്രാ ഭവിഷ്യന്തി, അഗ്രീയാ ലോകാശ്ച ശേഷാ ഭവിഷ്യന്തി|
31 ൩൧ ആ സമയത്തു തന്നേ ചില പരീശന്മാർ അടുത്തുവന്ന് യേശുവിനെ ഉപദേശിച്ചു: ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ആഗ്രഹിക്കുന്നു എന്നു അവനോട് പറഞ്ഞു.
അപരഞ്ച തസ്മിൻ ദിനേ കിയന്തഃ ഫിരൂശിന ആഗത്യ യീശും പ്രോചുഃ, ബഹിർഗച്ഛ, സ്ഥാനാദസ്മാത് പ്രസ്ഥാനം കുരു, ഹേരോദ് ത്വാം ജിഘാംസതി|
32 ൩൨ അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി നൽകുകയുംചെയ്യും; എന്നാൽ മൂന്നാംദിവസം എന്റെ പ്രവൃത്തി ഞാൻ പൂർത്തീകരിക്കുകയും ചെയ്യും.
തതഃ സ പ്രത്യവോചത് പശ്യതാദ്യ ശ്വശ്ച ഭൂതാൻ വിഹാപ്യ രോഗിണോഽരോഗിണഃ കൃത്വാ തൃതീയേഹ്നി സേത്സ്യാമി, കഥാമേതാം യൂയമിത്വാ തം ഭൂരിമായം വദത|
33 ൩൩ എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിച്ചുപോകാറില്ല എന്നു പറവിൻ.
തത്രാപ്യദ്യ ശ്വഃ പരശ്വശ്ച മയാ ഗമനാഗമനേ കർത്തവ്യേ, യതോ ഹേതോ ര്യിരൂശാലമോ ബഹിഃ കുത്രാപി കോപി ഭവിഷ്യദ്വാദീ ന ഘാനിഷ്യതേ|
34 ൩൪ യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്ര പ്രാവശ്യം ചേർക്കുവാൻ എനിക്ക് മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
ഹേ യിരൂശാലമ് ഹേ യിരൂശാലമ് ത്വം ഭവിഷ്യദ്വാദിനോ ഹംസി തവാന്തികേ പ്രേരിതാൻ പ്രസ്തരൈർമാരയസി ച, യഥാ കുക്കുടീ നിജപക്ഷാധഃ സ്വശാവകാൻ സംഗൃഹ്ലാതി, തഥാഹമപി തവ ശിശൂൻ സംഗ്രഹീതും കതിവാരാൻ ഐച്ഛം കിന്തു ത്വം നൈച്ഛഃ|
35 ൩൫ നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
പശ്യത യുഷ്മാകം വാസസ്ഥാനാനി പ്രോച്ഛിദ്യമാനാനി പരിത്യക്താനി ച ഭവിഷ്യന്തി; യുഷ്മാനഹം യഥാർഥം വദാമി, യഃ പ്രഭോ ർനാമ്നാഗച്ഛതി സ ധന്യ ഇതി വാചം യാവത്കാലം ന വദിഷ്യഥ, താവത്കാലം യൂയം മാം ന ദ്രക്ഷ്യഥ|

< ലൂക്കോസ് 13 >