< ലൂക്കോസ് 11 >

1 ഒരിക്കൽ യേശു ഒരു സ്ഥലത്ത് പ്രാർത്ഥിക്കുകയായിരുന്നു; പ്രാർത്ഥന തീർന്നശേഷം ശിഷ്യന്മാരിൽ ഒരാൾ അവനോട്: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.
Có một ngày, Đức Chúa Jêsus cầu nguyện ở nơi kia. Khi cầu nguyện xong, một môn đồ thưa Ngài rằng: Lạy Chúa, xin dạy chúng tôi cầu nguyện, cũng như Giăng đã dạy môn đồ mình.
2 അവൻ അവരോട് പറഞ്ഞത്: നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുക: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
Ngài phán rằng: Khi các ngươi cầu nguyện, hãy nói: Lạy Cha! danh Cha được thánh; nước Cha được đến;
3 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ.
xin cho chúng tôi ngày nào đủ bánh ngày ấy;
4 ഞങ്ങളോട് പാപം ചെയ്ത എല്ലാവരോടും ഞങ്ങളും ക്ഷമിക്കുന്നതിനാൽ ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിലേക്ക് നയിക്കരുതേ; ദുഷ്ടങ്കൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.
xin tha tội chúng tôi, vì chúng tôi cũng tha kẻ mích lòng mình; và xin chớ đem chúng tôi vào sự cám dỗ!
5 പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്ക് അവന്റെ അടുക്കൽ ചെന്ന്: സ്നേഹിതാ, എനിക്ക് മൂന്ന് അപ്പം കടം തരേണം;
Đoạn, Ngài phán cùng môn đồ rằng: Nếu một người trong các ngươi có bạn hữu, nửa đêm đến nói rằng: Bạn ơi, cho tôi mượn ba cái bánh,
6 എന്റെ ഒരു സ്നേഹിതൻ തന്റെ യാത്രാമദ്ധ്യേ എന്റെ അടുക്കൽ വന്നു; അവന് കൊടുക്കുവാൻ എന്റെ പക്കൽ ഒന്നും ഇല്ല എന്നു അവനോട് പറഞ്ഞു എന്ന് വിചാരിക്കുക:
vì người bạn tôi đi đường mới tới, tôi không có chi đãi người.
7 അപ്പോൾ സ്നേഹിതൻ അകത്തുനിന്ന്, എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്റെ കൂടെ കിടക്കുന്നു; എഴുന്നേറ്റ് തരുവാൻ എനിക്ക് കഴിയുകയില്ല എന്നു അകത്തുനിന്ന് ഉത്തരം പറഞ്ഞു എന്നു കരുതുക
Nếu người kia ở trong nhà trả lời rằng: Đừng khuấy rối tôi, cửa đóng rồi, con cái và tôi đã đi ngủ, không dậy được mà lấy bánh cho anh;
8 അവൻ സ്നേഹിതനാകയാൽ എഴുന്നേറ്റ് അവന് കൊടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും, അവൻ ലജ്ജകൂടാതെ വീണ്ടുംവീണ്ടും ചോദിക്കുന്നത് കൊണ്ട് എഴുന്നേറ്റ് അവന് ആവശ്യം ഉള്ളത് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ta nói cùng các ngươi, dầu người ấy không chịu dậy cho bánh vì là bạn mình, nhưng vì cớ người kia làm rộn, sẽ dậy và cho người đủ sự cần dùng.
9 യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്ക് തുറക്കും.
Ta lại nói cùng các ngươi: Hãy xin, sẽ ban cho; hãy tìm, sẽ gặp; hãy gõ cửa, sẽ mở cho.
10 ൧൦ യാചിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Vì hễ ai xin thì được, ai tìm thì gặp, và sẽ mở cửa cho ai gõ.
11 ൧൧ എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ?
Trong các ngươi có ai làm cha, khi con mình xin bánh mà cho đá chăng? Hay là xin cá, mà cho rắn thay vì cá chăng?
12 ൧൨ മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?
Hay là xin trứng, mà cho bò cạp chăng?
13 ൧൩ അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
Vậy nếu các ngươi là người xấu, còn biết cho con cái mình vật tốt thay, huống chi Cha các ngươi ở trên trời lại chẳng ban Đức Thánh Linh cho người xin Ngài!
14 ൧൪ ഒരിക്കൽ യേശു ഊമനായ ഒരാളിൽ നിന്നു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു.
Đức Chúa Jêsus đuổi một quỉ câm; khi quỉ ra khỏi, người câm liền nói được. Dân chúng đều lấy làm lạ;
15 ൧൫ അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു.
song có mấy kẻ nói rằng: Người nầy nhờ Bê-ên-xê-bun là chúa quỉ mà trừ quỉ.
16 ൧൬ വേറെ ചിലർ അവനെ പരീക്ഷിക്കാനായി ആകാശത്തുനിന്ന് ഒരു അടയാളം അവനോട് ചോദിച്ചു.
Kẻ khác muốn thử Ngài, thì xin Ngài một dấu lạ từ trời xuống.
17 ൧൭ പക്ഷേ യേശുവിന് അവരുടെ ചിന്തകൾ അറിയാമായിരുന്നു. അതുകൊണ്ട് അവൻ അവരോട് പറഞ്ഞത്: തന്നിൽതന്നേ ഛിദ്രിച്ചരാജ്യം എല്ലാം നശിച്ചുപോകും; കുടുംബങ്ങളും നശിക്കും.
Đức Chúa Jêsus biết ý tưởng họ, bèn phán rằng: Nước nào tự chia rẽ nhau thì tan hoang, nhà nào tự chia rẽ nhau thì đổ xuống.
18 ൧൮ സാത്താനും തന്നോട് തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
Vậy, nếu quỉ Sa-tan tự chia rẽ nhau, thì nước nó còn sao được, vì các ngươi nói ta nhờ Bê-ê-xê-bun mà trừ quỉ?
19 ൧൯ ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപതികൾ ആകും.
Nếu ta nhờ Bê-ên-xê-bun mà trừ quỉ, thì con các ngươi nhờ ai mà trừ quỉ? Bởi vậy, chính con các ngươi sẽ làm quan án các ngươi.
20 ൨൦ എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു നിശ്ചയം.
Nhưng nếu ta cậy ngón tay Đức Chúa Trời mà trừ quỉ, thì nước Đức Chúa Trời đã đến nơi các ngươi rồi.
21 ൨൧ ബലവാൻ ആയുധം ധരിച്ചു താൻ താമസിക്കുന്ന വീട് കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
Khi một người mạnh sức cầm khí giới giữ cửa nhà mình, thì của cải nó vững vàng.
22 ൨൨ അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന രക്ഷാകവചം പിടിച്ചുപറിച്ചു അവന്റെ കൊള്ള മുഴുവനും എടുക്കും.
Nhưng có người khác mạnh hơn đến thắng được, thì cướp lấy khí giới người kia đã nhờ cậy, và phân phát sạch của cải.
23 ൨൩ എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.
Phàm ai không theo ta, thì nghịch cùng ta, ai không thâu hiệp với ta, thì tan lạc.
24 ൨൪ അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ട് വെള്ളം ഇല്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാതാകുമ്പോൾ: ഞാൻ വിട്ടുപോന്ന വീട്ടിലേക്ക് മടങ്ങിപ്പോകും എന്നു പറഞ്ഞു ചെല്ലും.
Khi tà ma đã ra khỏi một người, thì đi dông dài các nơi khô khan để kiếm chỗ nghỉ. Kiếm không được, thì nó nói rằng: Ta sẽ trở về nhà ta là nơi ta mới ra khỏi.
25 ൨൫ അപ്പോൾ അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
Nó trở về, thấy nhà quét sạch và dọn dẹp tử tế,
26 ൨൬ അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ട് വരുന്നു; അവയും അതിൽ കടന്നു താമസിച്ചിട്ട് ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമാകും.
bèn đi rủ bảy quỉ khác dữ hơn mình vào nhà mà ở; vậy số phận người nầy lại khốn khổ hơn phen trước.
27 ൨൭ ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
Đức Chúa Jêsus đang phán những điều ấy, có một người đàn bà ở giữa dân chúng cất tiếng thưa rằng: Phước cho dạ đã mang Ngài và vú đã cho Ngài bú!
28 ൨൮ അതിന് അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ട് പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
Đức Chúa Jêsus đáp rằng: Những kẻ nghe và giữ lời Đức Chúa Trời còn có phước hơn!
29 ൨൯ പുരുഷാരം വർദ്ധിച്ചു വന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കുകയില്ല.
Khi dân chúng nhóm lại đông lắm, Đức Chúa Jêsus phán rằng: Dòng dõi nầy là dòng dõi độc ác; họ xin một dấu lạ, song sẽ không cho dấu lạ nào khác hơn dấu lạ của Giô-na.
30 ൩൦ യോനാ നിനവേക്കാർക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആകും.
Vì Giô-na là dấu lạ cho dân thành Ni-ni-ve, thì cũng một thể ấy, Con người sẽ là dấu lạ cho dòng dõi nầy.
31 ൩൧ തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
Đến ngày phán xét, nữ hoàng Nam phương sẽ đứng dậy với người của dòng dõi nầy và lên án họ, vì người từ nơi đầu cùng đất đến nghe lời khôn ngoan vua Sa-lô-môn, mà nầy, ở đây có Đấng hơn vua Sa-lô-môn!
32 ൩൨ നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.
Đến ngày phán xét, dân thành Ni-ni-ve sẽ đứng dậy với người của dòng dõi nầy và lên án họ, vì dân ấy đã nghe lời Giô-na giảng dạy và ăn năn; mà nầy, ở đây có Đấng hơn Giô-na.
33 ൩൩ വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോപറയിൻകീഴിലോ വെയ്ക്കാറില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് വിളക്കുകാലിന്മേൽ അത്രേ വെയ്ക്കുന്നത്.
Không ai thắp đèn mà để chỗ khuất hay là dưới thùng, nhưng để trên chân đèn, hầu cho kẻ vào được thấy sáng.
34 ൩൪ ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണ് നല്ലതാണെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.
Mắt là đèn của thân thể; nếu mắt ngươi sõi sàng, cả thân thể ngươi được sáng láng; song nếu mắt ngươi xấu, thân thể ngươi phải tối tăm.
35 ൩൫ ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.
Aáy vậy, hãy coi chừng kẻo sự sáng trong mình ngươi hóa ra sự tối chăng.
36 ൩൬ നിന്റെ ശരീരം അന്ധകാരം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ, വിളക്കു അതിന്റെ തിളക്കംകൊണ്ട് നിന്നെ പ്രകാശിപ്പിക്കുംപോലെ ശരീരവും പ്രകാശമുള്ളത് ആയിരിക്കും.
Nếu cả thân thể ngươi sáng láng, không có phần nào tối tăm, thì sẽ được sáng hết thảy, cũng như khi có cái đèn soi sáng cho ngươi vậy.
37 ൩൭ അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവനും അകത്ത് കടന്ന് ഭക്ഷണത്തിനിരുന്നു.
Đức Chúa Jêsus đang phán, có một người Pha-ri-si mời Ngài về nhà dùng bữa. Ngài vào ngồi bàn.
38 ൩൮ എന്നാൽ യേശു ആഹാരത്തിനു മുമ്പ് കൈകാലുകൾ കഴുകിയില്ല എന്നു കണ്ടിട്ട് പരീശൻ ആശ്ചര്യപ്പെട്ടു.
Người Pha-ri-si thấy Ngài không rửa trước bữa ăn, thì lấy làm lạ.
39 ൩൯ കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ പാത്രങ്ങളുടെ പുറം വൃത്തിയാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
Nhưng Chúa phán rằng: Hỡi các ngươi là người Pha-ri-si, các ngươi rửa sạch bề ngoài chén và mâm, song bề trong đầy sự trộm cướp và điều dữ.
40 ൪൦ മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ തന്നെ ആണ് അകവും ഉണ്ടാക്കിയത്?
Hỡi kẻ dại dột! Đấng đã làm nên bề ngoài, há không làm nên bề trong nữa sao?
41 ൪൧ അകത്തുള്ളത് ഭിക്ഷയായി കൊടുക്കുവിൻ; എന്നാൽ സകലവും നിങ്ങൾക്ക് ശുദ്ധം ആകും എന്നു പറഞ്ഞു.
Thà các ngươi lấy của mình có mà bố thí, thì mọi điều sẽ sạch cho các ngươi.
42 ൪൨ പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലുംഎല്ലാ ഇല ചെടികളിലും ദശാംശം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ന്യായം ചെയ്കയും അതോടൊപ്പം തന്നെ മറ്റ് കാര്യങ്ങളും ചെയ്യണം.
Song khốn cho các ngươi, người Pha-ri-si, vì các ngươi nộp một phần mười về bạc hà, hồi hương, cùng mọi thứ rau, còn sự công bình và sự kính mến Đức Chúa Trời, thì các ngươi bỏ qua! Aáy là các việc phải làm, mà cũng không nên bỏ qua các việc khác.
43 ൪൩ പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് പള്ളിയിൽ പ്രധാന സ്ഥാനവും പൊതുസ്ഥലങ്ങളിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം;
Khốn cho các ngươi, người Pha-ri-si, vì các ngươi ưa ngôi cao nhất trong nhà hội, và thích người ta chào mình giữa chợ!
44 ൪൪ നിങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവ ഇന്നവയെന്നറിയാതെ മീതെ നടക്കുന്നവരെപ്പോലെയാകുന്നു നിങ്ങൾ.
Khốn cho các ngươi, vì các ngươi giống như mả loạn, người ta bước lên trên mà không biết!
45 ൪൫ ന്യായശാസ്ത്രിമാരിൽ ഒരുവൻ അവനോട്: ഗുരോ, പരീശരെ പറ്റി ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
Một thầy dạy luật bèn cất tiếng nói rằng: Thưa thầy, thầy nói vậy cũng làm sỉ nhục chúng tôi.
46 ൪൬ അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കുവാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ട് എടുപ്പിക്കുന്നു; എന്നാൽ നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
Đức Chúa Jêsus đáp rằng: Khốn cho các ngươi nữa, là thầy dạy luật, vì các ngươi chất cho người ta gánh nặng khó mang, mà tự mình thì không động ngón tay đến!
47 ൪൭ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.
Khốn cho các ngươi, vì các ngươi xây mồ mả các đấng tiên tri mà tổ phụ mình đã giết!
48 ൪൮ അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കുകയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.
Như vậy, các ngươi làm chứng và ưng thuận việc tổ phụ mình đã làm; vì họ đã giết các đấng tiên tri, còn các ngươi lại xây mồ cho.
49 ൪൯ അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും.
Vậy nên, sự khôn ngoan của Đức Chúa Trời đã phán rằng: Ta sẽ sai đấng tiên tri và sứ đồ đến cùng chúng nó; chúng nó sẽ giết kẻ nầy, bắt bớ kẻ kia,
50 ൫൦ ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽവച്ച് കൊല്ലപ്പെട്ട സെഖര്യാവിന്റെരക്തംവരെ
hầu cho huyết mọi đấng tiên tri đổ ra từ khi sáng thế, cứ dòng dõi nầy mà đòi,
51 ൫൧ ലോകസ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകലപ്രവാചകന്മാരുടെയും രക്തം ഈ തലമുറയോട് ചോദിപ്പാൻ ഇടവരേണ്ടതിനുതന്നെ. അതേ, ഈ തലമുറയോട് അത് ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
là từ huyết A-bên cho đến huyết Xa-cha-ri đã bị giết giữa khoảng bàn thờ và đền thờ; phải, ta nói cùng các ngươi, sẽ cứ dòng dõi nầy mà đòi huyết ấy.
52 ൫൨ ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദൈവികജ്ഞാനം മറ്റുള്ളവർ അറിയാതിരിക്കാൻ ശ്രമിച്ചു. അത് ഒരു ഭവനത്തിന്റെ താ‍ക്കോൽ മറച്ചുവയ്ക്കുന്നതിനു തുല്യം ആണ്; നിങ്ങൾ അതിൽ കടന്നില്ല; കടക്കുന്നവരെ തടയുകയും ചെയ്തു.
Khốn cho các ngươi, là thầy dạy luật, vì các ngươi đã đoạt lấy chìa khóa của sự biết, chính mình không vào, mà người khác muốn vào, lại ngăn cấm không cho!
53 ൫൩ അവൻ അവിടംവിട്ട് പോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും
Khi Đức Chúa Jêsus ra khỏi đó rồi, các thầy thông giáo và người Pha-ri-si bèn ra sức ép Ngài dữ tợn, lấy nhiều câu hỏi khêu chọc Ngài,
54 ൫൪ അവനോട് എതിർക്കുവാനും തർക്കിക്കുവാനും തുടങ്ങി. യേശു പറയുന്ന ഉത്തരങ്ങളിൽ നിന്നു അവനെ കുടുക്കുവാനായി പല കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.
và lập mưu để bắt bẻ lời nào từ miệng Ngài nói ra.

< ലൂക്കോസ് 11 >