< ലൂക്കോസ് 10 >

1 അതിന് ശേഷം കർത്താവ് വേറെ എഴുപത് പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കുമുമ്പായി രണ്ടുപേർ വീതം അയച്ചു,
A potem naznaczył Pan i drugich siedmdziesiąt, i rozesłał je po dwóch przed obliczem swojem do każdego miasta i miejsca, do którego przyjść miał.
2 അവരോട് പറഞ്ഞത്: കൊയ്ത്ത് വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന് വേലക്കാരെ അയക്കേണ്ടതിന് അപേക്ഷിക്കുവിൻ.
I mówił im: Żniwoć wprawdzie wielkie, ale robotników mało; proścież tedy Pana żniwa, aby wypchnął robotników na żniwo swoje.
3 പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു.
Idźcież: Oto ja was posyłam jako baranki wpośród wilków.
4 നിങ്ങൾ പണസഞ്ചിയും പൊക്കണവുംചെരിപ്പും എടുക്കരുത്; വഴിയിൽവെച്ച് ആരെയും വന്ദനം ചെയ്യുവാനായി നിങ്ങളുടെ സമയം കളയരുത്;
Nie noścież mieszka, ani taistry, ani obuwia, i nikogo w drodze nie pozdrawiajcie;
5 ഏത് വീട്ടിൽ പ്രവേശിക്കുമ്പോഴും: ഈ വീടിന് സമാധാനം എന്നു ആദ്യം പറയുക.
A do któregokolwiek domu wnijdziecie, naprzód mówcie: Pokój temu domowi.
6 അവിടെ സമാധാനം പ്രിയപ്പെടുന്നവർ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവരുടെ മേൽ വസിക്കും; ഇല്ലെങ്കിൽ നിങ്ങളിലേക്ക് മടങ്ങിവരും.
A jeźliby tam był który syn pokoju, odpocznie nad nim pokój wasz; a jeźliż nie, wróci się do was.
7 അവർ തരുന്നത് തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ താമസിക്കുക; വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യനാണല്ലോ; ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് മാറിപ്പോകരുതു.
A w tymże domu zostańcie, jedząc i pijąc to, co mają; albowiem godzien jest robotnik zapłaty swojej; nie przechodźcie się z domu do domu.
8 ഏത് പട്ടണത്തിൽ ചെന്നാലും അവർ നിങ്ങളെ സ്വീകരിക്കുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെയ്ക്കുന്നത് ഭക്ഷിക്കുക.
A do któregokolwiek miasta weszlibyście, a przyjęliby was, jedzcie, co przed was położą;
9 ആ പട്ടണത്തിലെ രോഗികളെ സുഖമാക്കി, ദൈവരാജ്യം നിങ്ങൾക്ക് സമീപിച്ചിരിക്കുന്നു എന്നു അവരോട് പറയുക.
I uzdrawiajcie niemocnych, którzy by w niem byli, a mówcie im: Przybliżyło się do was królestwo Boże.
10 ൧൦ ഏതെങ്കിലും പട്ടണത്തിൽ അവർ നിങ്ങളെ സ്വീകരിക്കുന്നില്ലെങ്കിൽ അതിന്റെ തെരുവുകളിൽ പോയി:
A do któregobyściekolwiek miasta weszli, a nie przyjęto by was, wyszedłszy na ulice jego, mówcie:
11 ൧൧ നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന് പറ്റിയ പൊടിയും ഞങ്ങൾ കുടഞ്ഞിട്ടുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ എന്നു പറയുക.
I proch, który przylgnął do nas z miasta waszego, otrząsamy na was; wszakże to wiedzcie, że się do was przybliżyło królestwo Boże.
12 ൧൨ ന്യായവിധി നാളിൽ സൊദോമ്യർക്ക് ആ പട്ടണത്തേക്കാൾ സഹിക്കാൻ സാധിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
A mówię wam: Iż Sodomie w on dzień lżej będzie, niż onemu miastu.
13 ൧൩ കോരസീനേ, നിനക്ക് അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്ക് അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ രട്ടിലുംവെണ്ണീറിലുംഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
Biada tobie, Chorazynie! biada tobie, Betsaido! bo gdyby się były w Tyrze i w Sydonie te cuda stały, które się stały w was, dawno by były w worze i w popiele siedząc pokutowały.
14 ൧൪ എന്നാൽ ന്യായവിധിയിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കുവാൻ സാധിക്കും.
Dlatego Tyrowi i Sydonowi lżej będzie na sądzie, niżeli wam.
15 ൧൫ നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. (Hadēs g86)
A ty, Kapernaum! któreś aż do nieba wywyższone, aż do piekła strącone będziesz. (Hadēs g86)
16 ൧൬ യേശു വീണ്ടും ആ എഴുപത് പേരോടു പറഞ്ഞത്: നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ സ്വീകരിക്കാത്തവൻ എന്നെ സ്വീകരിക്കുകയില്ല; എന്നെ സ്വീകരിക്കാത്തവൻ എന്നെ അയച്ചവനെ സ്വീകരിക്കുകയില്ല.
Kto was słucha, mnie słucha: a kto wami gardzi, mną gardzi; a kto mną gardzi, gardzi onym, który mię posłał.
17 ൧൭ ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
A tak wrócili się oni siedmdziesiąt z weselem, mówiąc: Panie! i dyjablić się nam poddawają w imieniu twojem.
18 ൧൮ അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന് വീഴുന്നത് ഞാൻ കണ്ട്.
Tedy im rzekł: Widziałem szatana, jako błyskawicę z nieba spadającego.
19 ൧൯ പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; എന്നാൽ അവ ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
Oto wam daję moc, abyście deptali po wężach i po niedźwiadkach i po wszystkiej mocy nieprzyjacielskiej, a nic wam nie uszkodzi.
20 ൨൦ എങ്കിലും ഭൂതങ്ങൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല നിങ്ങൾ സന്തോഷിക്കേണ്ടത്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുക.
Wszakże nie radujcie się z tego, iż się wam duchy poddawają; ale raczej radujcie się, że imiona wasze napisane są w niebiesiech.
21 ൨൧ ആ സമയത്ത് യേശു പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചുവച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്ക് പ്രസാദം തോന്നിയത്.
Onejże godziny rozradował się Jezus w duchu, i rzekł: Wysławiam cię, Ojcze, Panie nieba i ziemi! żeś te rzeczy zakrył przed mądrymi i roztropnymi, a objawiłeś je niemowlątkom; zaprawdę, Ojcze! że się tak upodobało tobie.
22 ൨൨ എന്റെ പിതാവ് സകലവും എന്നിൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ആരെന്ന് പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവ് ആരെന്ന് പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ആഗ്രഹിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.
Wszystkie rzeczy dane mi są od Ojca mego, a nikt nie zna, kto jest Syn, tylko Ojciec, i kto jest Ojciec, tylko Syn, a komu by chciał Syn objawić.
23 ൨൩ പിന്നെ യേശു ശിഷ്യന്മാരോട്: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളതു.
Tedy obróciwszy się do uczniów, rzekł im z osobna: Błogosławione oczy, które widzą, co wy widzicie.
24 ൨൪ നിങ്ങൾ കാണുന്നതിനെ കാണ്മാൻ അനേകം പ്രവാചകന്മാരും രാജാക്കന്മാരും ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾക്കുവാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.
Bo powiadam wam, iż wiele proroków i królów żądali widzieć, co wy widzicie, ale nie widzieli; i słyszeć, co wy słyszycie, ale nie słyszeli.
25 ൨൫ അതിനുശേഷം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ഗുരോ, ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്ത് ചെയ്യേണം എന്നു അവനെ പരീക്ഷിച്ച് ചോദിച്ചു. (aiōnios g166)
A oto niektóry zakonnik powstał, kusząc go i mówiąc: Nauczycielu! co czyniąc odziedziczę żywot wieczny? (aiōnios g166)
26 ൨൬ അവൻ അവനോട്: ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്
A on rzekł do niego: W zakonie co napisano, jako czytasz?
27 ൨൭ അവൻ: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
A on odpowiadając rzekł: Będziesz miłował Pana, Boga twego, ze wszystkiego serca twego, i ze wszystkiej duszy twojej, i ze wszystkiej siły twojej, i ze wszystkiej myśli twojej; a bliźniego twego, jako samego siebie.
28 ൨൮ അവൻ അവനോട്: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു.
I rzekł mu: Dobrześ odpowiedział; to czyń, a będziesz żył.
29 ൨൯ അവൻ സ്വയം ന്യായീകരിക്കുവാൻ ആഗ്രഹിച്ചിട്ട് യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്
A on chcąc samego siebie usprawiedliwić, rzekł do Jezusa: I któż jest mi bliźni?
30 ൩൦ യേശു ഉത്തരം പറഞ്ഞത്: ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരിഹോവിലേക്കു പോകുമ്പോൾ കള്ളന്മാർ അവനെ ആക്രമിച്ചു. അവർ അവനെ വസ്ത്രം അഴിച്ച്, മുറിവേല്പിച്ചു, അർദ്ധപ്രാണനായി വിട്ടേച്ചു പോയി.
Ale Jezus odpowiadając rzekł: Człowiek niektóry zstępował z Jeruzalemu do Jerycha, i wpadł między zbójców, którzy złupiwszy go i rany mu zadawszy, odeszli, na pół umarłego zostawiwszy.
31 ൩൧ ആ വഴിയായി യാദൃശ്ചികമായി ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ട് മാറി കടന്നുപോയി.
I przydało się, że kapłan niektóry szedł tą drogą, a ujrzawszy go, pominął.
32 ൩൨ അതുപോലെ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ട് മാറി കടന്നുപോയി.
Także i Lewita, dostawszy się na ono miejsce, a przyszedłszy i ujrzawszy go, pominął.
33 ൩൩ എന്നാൽ ഒരു ശമര്യക്കാരൻ അതുവഴി പോകയിൽ അവന്റെ അടുക്കൽ എത്തി. അവനെ കണ്ടിട്ട് മനസ്സലിഞ്ഞ് അരികെ ചെന്ന്.
Ale Samarytanin niektóry jadąc, przyjechał do niego, a ujrzawszy, użalił się go.
34 ൩൪ എണ്ണയുംവീഞ്ഞുംപകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിൽ കൊണ്ടുപോയി രക്ഷിച്ചു.
A przystąpiwszy zawiązał rany jego, a nalawszy oliwy i wina, i włożywszy go na bydlę swoje, wiódł go do gospody, i miał staranie o nim.
35 ൩൫ പിറ്റെ ദിവസം അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന് കൊടുത്തു: ഇവന് ആവശ്യമുള്ള ശുശ്രൂഷ ചെയ്യേണം; അധികം വല്ലതും ചെലവായാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോട് പറഞ്ഞു.
A nazajutrz odjeżdżając, wyjął dwa grosze, i dał gospodarzowi, mówiąc: Miej o nim staranie, a cokolwiek nadto wyłożysz, ja, gdy się wrócę, oddam ci.
36 ൩൬ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന് ഈ മൂന്നുപേരിൽ ആർ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്ക് തോന്നുന്നു?
Któryż tedy z tych trzech zda się tobie bliźnim być onemu, co był wpadł między zbójców?
37 ൩൭ അവനോട് കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോട് നീയും പോയി അങ്ങനെ തന്നെ ചെയ്ക എന്നു പറഞ്ഞു.
A on rzekł: Ten, który uczynił miłosierdzie nad nim. Rzekł mu tedy Jezus: Idźże, i ty uczyń także.
38 ൩൮ പിന്നെ അവർ യാത്രചെയ്ത് ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ സ്വീകരിച്ചു.
I stało się, gdy oni szli, że on wszedł do niektórego miasteczka, a niewiasta niektóra, imieniem Marta, przyjęła go do domu swego.
39 ൩൯ അവൾക്ക് മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
A ta miała siostrę, którą zwano Maryją, która usiadłszy u nóg Jezusowych, słuchała słów jego.
40 ൪൦ മാർത്തയോ ജോലി ചെയ്തു തളർന്നിട്ട് അടുക്കെ വന്നു: കർത്താവേ, എന്റെ സഹോദരി വീട്ടുജോലികൾ ചെയ്യുവാൻ എന്നെ തനിച്ചു വിട്ടിരിക്കുന്നതിന് അങ്ങയ്ക്ക് വിചാരമില്ലയോ? എന്നെ സഹായിക്കുവാൻ അവളോട് കല്പിച്ചാലും എന്നു പറഞ്ഞു.
Ale Marta roztargniona była około rozmaitej posługi; która przystąpiwszy, rzekła: Panie! i nie dbasz, że siostra moja mnie samą zostawiła, abym posługiwała? Rzeczże jej, aby mi pomogła.
41 ൪൧ കർത്താവ് അവളോട്: മാർത്തയേ, മാർത്തയേ, നീ പലകാര്യങ്ങളെ പറ്റി ചിന്തിച്ച് നിന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു.
A odpowiadając Jezus rzekł jej: Marto, Marto! troszczysz się i kłopoczesz się około wielu rzeczy;
42 ൪൨ എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്ന് മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കുകയുമില്ല.
Aleć jednego potrzeba. Lecz Maryja dobrą cząstkę obrała, która od niej odjęta nie będzie.

< ലൂക്കോസ് 10 >