< ലേവ്യപുസ്തകം 9 >

1 എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽ മൂപ്പന്മാരെയും വിളിച്ച്,
A ósmego dnia Mojżesz wezwał Aarona, jego synów i starszych Izraela.
2 അഹരോനോടു പറഞ്ഞതെന്തെന്നാൽ: “നീ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിനായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്ത് യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
I powiedział do Aarona: Weź sobie młodego cielca na ofiarę za grzech i barana na całopalenie, [oba] bez skazy, i złóż je w ofierze przed PANEM.
3 എന്നാൽ യിസ്രായേൽ മക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ‘യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിനു നിങ്ങൾ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കോലാട്ടിൻകുട്ടിയെയും ഹോമയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെയും
A do synów Izraela powiesz: Weźcie kozła z kóz na ofiarę za grzech oraz cielca i barana, jednoroczne i bez skazy, na całopalenie;
4 സമാധാനയാഗത്തിനായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണചേർത്ത ഭോജനയാഗത്തെയും എടുക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് പ്രത്യക്ഷനാകും’”.
Także wołu i barana na ofiary pojednawcze, by złożyć je przed PANEM, i ofiarę pokarmową zmieszaną z oliwą; bo dziś PAN wam się ukaże.
5 മോശെ കല്പിച്ചവ എല്ലാം അവർ സമാഗമനകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു; സഭമുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.
I przyprowadzili to, co Mojżesz rozkazał, przed Namiot Zgromadzenia. A cały lud zbliżył się i stanął przed PANEM.
6 അപ്പോൾ മോശെ: “നിങ്ങൾ ചെയ്യണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു; യഹോവയുടെ തേജസ്സ് നിങ്ങൾക്ക് പ്രത്യക്ഷമാകും” എന്നു പറഞ്ഞു.
Wtedy Mojżesz powiedział: Oto co PAN nakazał wam uczynić; a ukaże się wam chwała PANA.
7 അഹരോനോട് മോശെ: “നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അർപ്പിച്ചു നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാട് അർപ്പിച്ച് അവർക്കായിട്ടും പ്രായശ്ചിത്തം കഴിക്കുക എന്നു പറഞ്ഞു.
Do Aarona zaś Mojżesz powiedział: Zbliż się do ołtarza i złóż swoją ofiarę za grzech i swoje całopalenie, i dokonaj przebłagania za siebie i lud. Złóż też ofiarę ludu i dokonaj za niego przebłagania, jak PAN rozkazał.
8 അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു;
Aaron zbliżył się więc do ołtarza i zabił cielca na ofiarę za grzech za siebie.
9 അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അഹരോന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു.
I synowie Aarona podali mu krew, a on umoczył swój palec we krwi i pomazał [nią] rogi ołtarza, a [resztę] krwi wylał u podstawy ołtarza;
10 ൧൦ പാപയാഗത്തിന്റെ മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
Ale tłuszcz, nerki i płat tłuszczu na wątrobie z ofiary za grzech spalił na ołtarzu, jak PAN rozkazał Mojżeszowi;
11 ൧൧ അതിന്റെ മാംസവും തോലും അവൻ പാളയത്തിനു പുറത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.
Mięso zaś i skórę spalił w ogniu poza obozem.
12 ൧൨ അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അത് യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
Zabił też ofiarę całopalną, a synowie Aarona podali mu krew, którą pokropił ołtarz dokoła.
13 ൧൩ അവർ കഷണംകഷണമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
Przynieśli mu też ofiarę całopalną [podzieloną] na części wraz z głową, a [on] spalił to na ołtarzu;
14 ൧൪ അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു.
Obmył też wnętrzności oraz nogi i spalił je z ofiarą całopalną na ołtarzu.
15 ൧൫ അവൻ ജനത്തിന്റെ വഴിപാട് കൊണ്ടുവന്നു: ജനത്തിനുവേണ്ടി പാപയാഗത്തിനുള്ള കോലാടിനെ പിടിച്ച് അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു.
Potem przyprowadził ofiarę ludu. Wziął kozła przeznaczonego na ofiarę za grzech za lud, zabił go i złożył na ofiarę za grzech, tak jak poprzednio.
16 ൧൬ അവൻ ഹോമയാഗംകൊണ്ടു വന്ന് അതും നിയമപ്രകാരം അർപ്പിച്ചു.
Przyprowadził też ofiarę całopalną i uczynił z nią według przepisu.
17 ൧൭ അവൻ ഭോജനയാഗം കൊണ്ടുവന്ന് അതിൽ നിന്നു കൈനിറച്ച് എടുത്തു പ്രഭാതത്തിലെ ഹോമയാഗത്തിനു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
Przyprowadził też ofiarę pokarmową. Wziął z niej pełną garść i spalił na ołtarzu, oprócz ofiary całopalnej porannej.
18 ൧൮ പിന്നെ അവൻ ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അത് യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
Zabił też wołu i barana jako ofiarę pojednawczą za lud. I synowie Aarona podali mu krew, którą pokropił ołtarz dokoła.
19 ൧൯ കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും കൊണ്ടുവന്നു.
[Podali] mu także tłuszcz z wołu i barana, ogon, tłuszcz pokrywający [wnętrzności] oraz nerki i płat tłuszczu na wątrobie.
20 ൨൦ അവർ മേദസ്സു നെഞ്ചിന്റെ കഷണങ്ങളുടെമേൽ വച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
Włożyli też tłuszcz na mostkach, a [on] spalił tłuszcz na ołtarzu;
21 ൨൧ എന്നാൽ നെഞ്ചിന്റെ കഷണങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാർപ്പണമായി നീരാജനം ചെയ്തു.
Mostki zaś i prawą łopatkę Aaron kołysał na ofiarę kołysaną przed PANEM, jak Mojżesz nakazał.
22 ൨൨ പിന്നെ അഹരോൻ ജനത്തിനു നേരെ കൈ ഉയർത്തി അവരെ ആശീർവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അവൻ ഇറങ്ങിപ്പോന്നു.
Potem Aaron podniósł ręce w stronę ludu i pobłogosławił go, a po złożeniu ofiary za grzech, ofiary całopalnej i ofiary pojednawczej zszedł na dół.
23 ൨൩ മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ട് പുറത്തു വന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകലജനത്തിനും പ്രത്യക്ഷമായി.
Wtedy Mojżesz i Aaron weszli do Namiotu Zgromadzenia, potem wyszli i pobłogosławili lud. I chwała PANA ukazała się całemu ludowi.
24 ൨൪ യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അത് കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.
I wyszedł ogień sprzed PANA, i strawił na ołtarzu ofiarę całopalną oraz tłuszcz. A gdy cały lud to ujrzał, krzyknął z radości i upadł na twarz.

< ലേവ്യപുസ്തകം 9 >