< ലേവ്യപുസ്തകം 21 >

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാൽ: ‘പുരോഹിതൻ തന്റെ ജനത്തിൽ ഒരുവന്റെ ശവത്താൽ തന്നെത്താൻ മലിനമാക്കരുത്.
И сказал Господь Моисею: объяви священникам, сынам Аароновым, и скажи им: да не оскверняют себя прикосновением к умершему из народа своего;
2 എന്നാൽ തന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ,
только к ближнему родственнику своему, к матери своей и к отцу своему, к сыну своему и дочери своей, к брату своему
3 തനിക്കടുത്തവളും ഭർത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങനെയുള്ള ഉററ ചാർച്ചക്കാരാൽ അവനു മലിനനാകാം.
и к сестре своей, девице, живущей при нем и не бывшей замужем, можно ему прикасаться, не оскверняя себя;
4 പുരോഹിതൻ തന്റെ ജനത്തിൽ പ്രമാണിയായിരിക്കുകയാൽ തന്നെത്താൻ വിവാഹത്തിലുടെ മലിനമാക്കി അശുദ്ധനാക്കരുത്.
и прикосновением к кому бы то ни было в народе своем не должен он осквернять себя, чтобы не сделаться нечистым.
5 പുരോഹിതന്മാർ തലമുടി വടിക്കുകയും താടിയുടെ അറ്റം കത്രിക്കുകയും ശരീരത്തിൽ മുറിവുണ്ടാക്കുകയും അരുത്;
Они не должны брить головы своей и подстригать края бороды своей и делать нарезы на теле своем.
6 തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധന്മാരായിരിക്കണം; അവർ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നു; ആകയാൽ അവർ വിശുദ്ധന്മാരായിരിക്കണം.
Они должны быть святы Богу своему и не должны бесчестить имени Бога своего, ибо они приносят жертвы Господу, хлеб Богу своему, и потому должны быть святы.
7 വേശ്യയെയോ ദുർന്നടപ്പുകാരത്തിയെയോ പുരോഹിതന്മാർ വിവാഹം കഴിക്കരുത്; ഭർത്താവ് ഉപേക്ഷിച്ചവളെയും വിവാഹം കഴിക്കരുത്; പുരോഹിതൻ തന്റെ ദൈവത്തിനു വിശുദ്ധൻ ആകുന്നു.
Они не должны брать за себя блудницу и опороченную, не должны брать и жену, отверженную мужем своим, ибо они святы Господу Богу своему.
8 അതുകൊണ്ട് നീ അവനെ ശുദ്ധീകരിക്കണം; അവൻ നിന്റെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കണം; അവൻ നിനക്ക് വിശുദ്ധനായിരിക്കണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.
Святи его, ибо он приносит хлеб Господу Богу твоему: да будет он у тебя свят, ибо свят Я Господь, освящающий вас.
9 പുരോഹിതന്റെ മകൾ ദുർന്നടപ്പ് ചെയ്തു തന്നെത്താൻ അശുദ്ധയാക്കിയാൽ അവൾ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയണം.
Если дочь священника осквернит себя блудодеянием, то она бесчестит отца своего; огнем должно сжечь ее.
10 ൧൦ “‘അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിക്കുവാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരിൽ മഹാപുരോഹിതനായവൻ തന്റെ തല നഗ്നമാക്കുകയോ വസ്ത്രം കീറുകയോ അരുത്.
Великий же священник из братьев своих, на голову которого возлит елей помазания, и который освящен, чтобы облачаться в священные одежды, не должен обнажать головы своей и раздирать одежд своих;
11 ൧൧ അവൻ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലും അമ്മയാലും അശുദ്ധനാകുകയും അരുത്.
и ни к какому умершему не должен он приступать: даже прикосновением к умершему отцу своему и матери своей он не должен осквернять себя.
12 ൧൨ വിശുദ്ധമന്ദിരം വിട്ട് അവൻ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുത്; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ കിരീടം അവന്റെമേൽ ഇരിക്കുന്നു; ഞാൻ യഹോവ ആകുന്നു.
И от святилища он не должен отходить и бесчестить святилище Бога своего, ибо освящение елеем помазания Бога его на нем. Я Господь.
13 ൧൩ കന്യകയായ സ്ത്രീയെ മാത്രമേ അവൻ വിവാഹം കഴിക്കാവൂ.
В жену он должен брать девицу из народа своего:
14 ൧൪ വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവൻ വിവാഹം കഴിക്കരുത്; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.
вдову, или отверженную, или опороченную, или блудницу, не должен он брать, но девицу из народа своего должен он брать в жену;
15 ൧൫ അവൻ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയിൽ അശുദ്ധമാക്കരുത്; ഞാൻ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു’”.
он не должен порочить семени своего в народе своем, ибо Я Господь Бог, освящающий его.
16 ൧൬ യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ അഹരോനോടു പറയേണ്ടത് എന്തെന്നാൽ:
И сказал Господь Моисею, говоря:
17 ൧൭ ‘നിന്റെ സന്തതിപരമ്പരയിൽ അംഗഹീനനായവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിക്കുവാൻ അടുത്തുവരരുത്.
скажи Аарону: никто из семени твоего во все роды их, у которого на теле будет недостаток, не должен приступать, чтобы приносить хлеб Богу своему;
18 ൧൮ അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുത്; കുരുടൻ, മുടന്തൻ,
никто, у кого на теле есть недостаток, не должен приступать, ни слепой, ни хромой, ни уродливый,
19 ൧൯ പതിമൂക്കൻ, അധികാംഗൻ, കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ,
ни такой, у которого переломлена нога или переломлена рука,
20 ൨൦ കൂനൻ, മുണ്ടൻ, നേത്രരോഗി, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുത്.
ни горбатый, ни с сухим членом, ни с бельмом на глазу, ни коростовый, ни паршивый, ни с поврежденными ятрами;
21 ൨൧ പുരോഹിതനായ അഹരോന്റെ സന്തതിയിൽ അംഗഹീനനായ ഒരുവനും യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുവാൻ അടുത്തുവരരുത്; അവൻ അംഗഹീനൻ; അവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിക്കുവാൻ അടുത്തുവരരുത്.
ни один человек из семени Аарона священника, у которого на теле есть недостаток, не должен приступать, чтобы приносить жертвы Господу; недостаток на нем, поэтому не должен он приступать, чтобы приносить хлеб Богу своему;
22 ൨൨ തന്റെ ദൈവത്തിന്റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവനു ഭക്ഷിക്കാം.
хлеб Бога своего из великих святынь и из святынь он может есть;
23 ൨൩ എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിന്റെ അടുത്തുവരികയും അരുത്; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു’”.
но к завесе не должен он приходить и к жертвеннику не должен приступать, потому что недостаток на нем: не должен он бесчестить святилища Моего, ибо Я Господь, освящающий их.
24 ൨൪ മോശെ ഇത് അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറഞ്ഞു.
И объявил это Моисей Аарону и сынам его и всем сынам Израилевым.

< ലേവ്യപുസ്തകം 21 >