< ലേവ്യപുസ്തകം 10 >

1 അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്ത് അതിൽ തീ ഇട്ട് അതിന്മേൽ ധൂപവർഗ്ഗവും ഇട്ടു, അങ്ങനെ യഹോവ തങ്ങളോട് കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു.
Nádáb pedig és Abihu, Áronnak fiai, vevék egyen-egyen az ő temjénezőjöket, és tőnek azokba szenet és rakának arra füstölő szert, és vivének az Úr elé idegen tüzet, a melyet nem parancsolt vala nékik.
2 ഉടനെ യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.
Tűz jöve azért ki az Úr elől, és megemészté őket, és meghalának az Úr előtt.
3 അപ്പോൾ മോശെ അഹരോനോട്: “യഹോവ അരുളിച്ചെയ്തത് ഇതുതന്നെ: എന്നോട് അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സർവ്വജനത്തിന്റെയും മുമ്പാകെ ഞാൻ മഹത്വപ്പെടും” എന്ന് പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.
És monda Mózes Áronnak: Ez az, a mit szólt vala az Úr, mondván: A kik hozzám közel vannak, azokban kell megszenteltetnem, és az egész nép előtt megdicsőíttetnem.
4 പിന്നെ മോശെ അഹരോന്റെ ഇളയപ്പൻ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എൽസാഫാനെയും വിളിച്ച് അവരോട്: “നിങ്ങൾ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്നു പാളയത്തിനു പുറത്ത് കൊണ്ടുപോകുവിൻ” എന്നു പറഞ്ഞു.
Áron pedig mélyen hallgata. Szólítá azért Mózes Misáelt és Elsafánt, Uzzielnek, az Áron nagybátyjának fiait, és monda nékik: Jertek ide, vigyétek ki atyátokfiait a szenthely elől, a táboron kivül.
5 മോശെ പറഞ്ഞതുപോലെ അവർ അടുത്തുചെന്ന് അവരെ അവരുടെ അങ്കികളോടുകൂടി പാളയത്തിനു പുറത്തു കൊണ്ടുപോയി.
És odamenének, és kivivék őket az ő köntöseikben a táboron kivül, a mint szólott vala Mózes.
6 പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും “നിങ്ങൾ മരിക്കാതെയും സർവ്വസഭയുടെയും മേൽ കോപം വരാതെയും ഇരിക്കുവാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുത്; നിങ്ങളുടെ വസ്ത്രം കീറുകയും അരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.
Azután monda Mózes Áronnak és az ő fiainak, Eleázárnak és Ithamárnak: Fejeteket meg ne meztelenítsétek, ruháitokat meg ne szaggassátok, hogy meg ne haljatok és haragra ne gerjedjen az Úr az egész gyülekezet ellen; a ti atyátokfiai pedig, Izráelnek egész háza sirassák az égést, a melyet égetett az Úr.
7 നിങ്ങളോ മരിച്ചു പോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേൽ ഇരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നെ ചെയ്തു.
A gyülekezet sátorának nyílásán se menjetek ki, hogy meg ne haljatok; mert az Úr kenetének olaja van rajtatok. És cselekvének a Mózes beszéde szerint.
8 യഹോവ അഹരോനോട് അരുളിച്ചെയ്തത്:
Áronnak pedig szóla az Úr, mondván:
9 “നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുത്. ഇതു നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം.
Bort és szeszes italt ne igyatok te és a te fiaid veled, mikor bementek a gyülekezet sátorába, hogy meg ne haljatok. Örökkévaló rendtartás legyen ez a ti nemzetségeitekben.
10 ൧൦ ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വേർതിരിക്കേണ്ടതിനും
Hogy különbséget tehessetek a szent és közönséges között, a tiszta és tisztátalan között.
11 ൧൧ യഹോവ മോശെമുഖാന്തരം യിസ്രായേൽ മക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിനും തന്നെ”.
És hogy taníthassátok Izráel fiait mindazokra a rendelésekre, a melyeket az Úr szólott vala nékik Mózes által.
12 ൧൨ അഹരോനോടും അവന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാൽ: “യഹോവയുടെ ദഹനയാഗങ്ങളിൽ ശേഷിച്ച ഭോജനയാഗം നിങ്ങൾ എടുത്തു യാഗപീഠത്തിന്റെ അടുക്കൽവച്ചു പുളിപ്പില്ലാത്തതായി ഭക്ഷിക്കുവിൻ; അത് അതിവിശുദ്ധം.
Mózes pedig szóla Áronnak és az ő megmaradt fiainak, Eleázárnak és Ithamárnak: Vegyétek az ételáldozatot, a mely megmaradt az Úrnak tűzáldozatiból, és egyétek meg azt kovásztalan kenyerekkel az oltár mellett; mert igen szentséges az.
13 ൧൩ അത് ഒരു വിശുദ്ധസ്ഥലത്തു വച്ചു ഭക്ഷിക്കണം; യഹോവയുടെ ദഹനയാഗങ്ങളിൽ അത് നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാർക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോട് കല്പിച്ചിരിക്കുന്നു.
Azért egyétek azt szent helyen, mert kiszabott részed, és fiaidnak is kiszabott része az, az Úrnak tűzáldozatiból; mert így parancsolta nékem.
14 ൧൪ നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും ശുദ്ധിയുള്ള ഒരു സ്ഥലത്തുവച്ചു തിന്നണം; യിസ്രായേൽ മക്കളുടെ സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്റെ മക്കൾക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.
A meglóbált szegyet pedig, és a felmutatott lapoczkát egyétek meg tiszta helyen, te, és a te fiaid és leányaid is veled, mert kiszabott részül adattak azok néked s kiszabott részül a te fiaidnak is, Izráel fiainak hálaadó áldozataiból.
15 ൧൫ മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന് ഉദർച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടുവരണം; അത് യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഉള്ളതായിരിക്കണം”.
A felmutatott lapoczkát és meglóbált szegyet a tűzáldozat kövérségeivel együtt vigyék be, hogy meglóbálják az Úr előtt, és ez lesz a te kiszabott részed, és veled a te fiaidé örökké, a mint megparancsolta vala az Úr.
16 ൧൬ പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താത്പര്യമായി അന്വേഷിച്ചു; എന്നാൽ അത് ചുട്ടുകളഞ്ഞിരുന്നു; അപ്പോൾ അവൻ അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:
Azután szorgalmatosan tudakozódék Mózes a bűnáldozatra való bak felől, de ímé elégett vala. Haragra gerjede azért Eleázár és Ithamár ellen, Áronnak megmaradt fiai ellen, mondván:
17 ൧൭ “പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളയുവാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കുവാനും നിങ്ങൾക്ക് തന്നതും ആയിരിക്കെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തു വച്ചു ഭക്ഷിക്കാഞ്ഞത് എന്ത്?
Miért nem ettétek meg a bűnért való áldozatot a szenthelyen? Hiszen igen szentséges az, és néktek adta azt az Úr a gyülekezet vétkének hordozásáért, hogy engesztelést szerezzetek annak az Úr előtt.
18 ൧൮ അതിന്റെ രക്തം വിശുദ്ധമന്ദിരത്തിനകത്തു കൊണ്ടുവന്നില്ലല്ലോ; ഞാൻ ആജ്ഞാപിച്ചതുപോലെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കേണ്ടതായിരുന്നു” എന്നു പറഞ്ഞു.
Ímé, nem vitetett be annak vére a szenthely belsejébe, meg kellett volna azért ennetek a szenthelyen, a mint megparancsoltam vala.
19 ൧൯ അപ്പോൾ അഹരോൻ മോശെയോട്: “ഇന്ന് അവർ അവരുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു; എനിക്ക് ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്ന് ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അത് യഹോവയ്ക്കു പ്രസാദമായിരിക്കുമോ?” എന്നു പറഞ്ഞു.
Áron pedig szóla Mózesnek: Ímé ma áldozták meg az ő bűnért való áldozatukat és egészen égőáldozatukat az Úr előtt, engem pedig ilyen keserűségek értek: Ha megettem volna ma a bűnért való áldozatot, vajjon jó lett volna-é az Úr előtt?
20 ൨൦ ഇതു കേട്ടപ്പോൾ മോശെ സംതൃപ്തനായി.
Mikor ezt hallotta vala Mózes, jónak tetszék ez néki.

< ലേവ്യപുസ്തകം 10 >