< ന്യായാധിപന്മാർ 3 >

1 കനാനിലെ യുദ്ധങ്ങളിലൊന്നും പങ്കെടുത്ത് യുദ്ധ പരിചയം ഇല്ലാതിരുന്ന യിസ്രായേലിന്റെ തലമുറകളെ പരീക്ഷിക്കേണ്ടതിനും
А оце ті народи, що Господь позоставив на ви́пробування ними Ізраїля, — усі ті, що не знали всіх війн ханаанських,
2 അവരെ യുദ്ധമുറകൾ അഭ്യസിപ്പിക്കേണ്ടതിനുമായി യഹോവ ശേഷിപ്പിച്ചിരുന്ന ജാതികൾ,
тільки щоб пізнали покоління Ізраїлевих синів, щоб навчити їх війни́, тільки таких, що перед тим не знали їх:
3 ഫെലിസ്ത്യരുടെ അഞ്ച് പ്രഭുക്കന്മാരും എല്ലാ കനാന്യരും, സീദോന്യരും ബാൽ-ഹെർമ്മോൻ പർവ്വതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോൻ പർവ്വതത്തിൽ പാർത്തിരുന്ന ഹിവ്യരും ആയിരുന്നു.
п'ять воло́дарів филистимських, і всі ханаане́яни, і сидо́няни, і хівве́яни, ме́шканці гори Ливану, від гори Баал-Гермон аж до ви́ходу до Гамату.
4 മോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാർക്ക് കൊടുത്ത കല്പനകൾ അനുസരിക്കുമോ എന്ന് ഈ ജാതികളാൽ യിസ്രായേലിനെ പരീക്ഷിച്ചറിവാൻ ആയിരുന്നു ഇവരെ ശേഷിപ്പിച്ചിരുന്നത്.
І були вони залишені на ви́пробування ними Ізраїля, щоб пізнати, чи будуть вони слухатися за́повідей Господа, які Він наказав був їхнім батькам через Мойсея.
5 അങ്ങനെ കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ യിസ്രായേൽ മക്കൾ പാർത്തു.
А Ізраїлеві сини сиділи серед ханаанеянина, хіттеянина, і амореянина, і періззеянина, і хіввеянина, і євусеянина.
6 അവരുടെ പുത്രിമാരെ യിസ്രയേൽമക്കൾ ഭാര്യമാരായി സ്വീകരിക്കയും, സ്വന്തം പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കുകയും, ആ ജാതികളുടെ ദേവന്മാരെ സേവിക്കയും ചെയ്തു.
І вони брали їхніх дочо́к собі за жіно́к, а своїх дочо́к давали їхнім синам, та служили їхнім богам.
7 ഇങ്ങനെ യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു, തങ്ങളുടെ ദൈവമായ യഹോവയെ മറന്നു; ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.
І Ізраїлеві сини робили зло в Господніх оча́х, і забули Господа, Бога свого, та й служили Ваа́лам та Аста́ртам.
8 അതുകൊണ്ട് യഹോവ യിസ്രായേലിന്റെ നേരെ അത്യന്തം കോപിച്ചു; അവിടുന്ന് അവരെ ഹാരാന്‍ നഹരായീമിലെ ഒരു രാജാവായ കൂശൻരിശാഥയീമിന് അടിമകളായി ഏല്പിച്ചു; അവർ അവനെ എട്ട് വർഷം സേവിച്ചു.
І запалився Господній гнів на Ізраїля, і Він передав їх у руку Кушан-Ріш'атаїма, царя Араму двох річо́к. І служили Ізраїлеві сини Кушан-Ріш'атаїмові вісім літ.
9 യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേലിനെ അവർക്ക് രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.
І кликали Ізраїлеві сини до Господа, і Господь поставив для Ізраїлевих синів рятівника́, і він врятував їх, — Отніїла, сина Кеназа, брата Калева, молодшого від нього.
10 ൧൦ അവന്റെമേൽ യഹോവയുടെ ആത്മാവ് വന്നു; അവൻ യിസ്രായേലിന് ന്യായപാലനം ചെയ്തു. അവൻ യുദ്ധത്തിന് പോയപ്പോൾ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ ജയിക്കുവാൻ യഹോവയാൽ അവന് സാധിച്ചു; അവൻ കൂശൻരിശാഥയീമിന്റെമേൽ ആധിപത്യം പ്രാപിച്ചു.
І був на ньому Дух Господній, і судив він Ізраїля. І вийшов він на війну́, і Господь дав у його руку Кушан-Ріш'атаїма, царя арамського. І була сильна рука його над Кушан-Ріш'атаїмом.
11 ൧൧ അങ്ങനെ ദേശത്തിന് നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
І мав край мир сорок літ, і помер Отніїл, син Кеназа.
12 ൧൨ കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽ മക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു; അവർ അങ്ങനെ ചെയ്കകൊണ്ട് യഹോവ മോവാബ്‌രാജാവായ എഗ്ലോനെ യിസ്രായേലിന് വിരോധമായി ബലപ്പെടുത്തി.
А Ізраїлеві сини й далі чинили зло в Господніх оча́х, і Господь зміцнив Еґлона, царя моавського, над Ізраїлем через те, що вони робили зло в Господніх оча́х.
13 ൧൩ അവൻ അമ്മോന്യരെയും അമാലേക്യരെയും ഒരുമിച്ചുകൂട്ടി യിസ്രായേലിനെ പരാജയപ്പെടുത്തി അവർ ഈന്തപ്പനകളുടെ നഗരം കൈവശമാക്കി
І зібрав він до себе синів Аммонових та Амали́кових, та й пішов і підбив Ізраїля. І вони посіли Місто Пальм.
14 ൧൪ അങ്ങനെ യിസ്രായേൽ മക്കൾ മോവാബ്‌രാജാവായ എഗ്ലോനെ പതിനെട്ട് സംവത്സരം സേവിച്ചു.
І служили Ізраїлеві сини Еґлонові, цареві моавському, вісімнадцять літ.
15 ൧൫ യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകൻ ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽ മക്കൾ മോവാബ്‌രാജാവായ എഗ്ലോന് കപ്പം കൊടുത്തയച്ചു.
І кликали Ізраїлеві сини до Го́спода, і Госпо́дь поставив їм рятівника́, — Егуда, сина Ґерового, сина ємінеянина, чоловіка лівшу́, з безвладною правою рукою. І послали Ізраїлеві сини через нього дару́нка Еґлонові, цареві моавському.
16 ൧൬ അനന്തരം ഏഹൂദ്, ഒരു മുഴം നീളവും ഇരുപുറവും മൂർച്ചയുമുള്ള ഒരു കഠാര ഉണ്ടാക്കി; അത് വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി.
І зробив собі Егуд меча, а в нього два ві́стря, ґошед довжина його, — він прип'я́в його під своїм убра́нням на стегні́ своєї правиці.
17 ൧൭ അങ്ങനെ അവൻ മോവാബ്‌രാജാവായ എഗ്ലോന്റെ അടുക്കൽ കപ്പം കൊണ്ട് ചെന്നു; എഗ്ലോൻ വളരെ തടിച്ച ശരീരമുള്ളവൻ ആയിരുന്നു.
І приніс він того дару́нка Еґлонові, цареві моавському. А Еґлон — чоловік дуже товсти́й.
18 ൧൮ കപ്പം കൊണ്ടുവന്നശേഷം അത് ചുമന്നുകൊണ്ടു വന്നവരെ അവൻ പറഞ്ഞയച്ചു
І сталося, коли він скінчи́в підно́сити того дару́нка, то відпустив тих, що не́сли того дару́нка.
19 ൧൯ എന്നാൽ അവൻ ഗില്ഗാലിലുള്ള ശിലാവിഗ്രഹങ്ങളുടെ അടുക്കൽനിന്ന് മടങ്ങിച്ചെന്ന്: രാജാവേ, എനിക്ക് അങ്ങയോട് ഒരു രഹസ്യസന്ദേശം അറിയിപ്പാനുണ്ട് എന്ന് പറഞ്ഞു. നിശബ്ദമായിരിപ്പാൻ രാജാവ് ആവശ്യപ്പെട്ട ഉടനെ കൂടെ നിന്നിരുന്ന പരിചാരകരെല്ലാവരും അവനെ വിട്ടു പുറത്തുപോയി.
А він вернувся від бовва́нів, що при Ґілгалі, та й сказав: „У мене таємна справа до тебе, о ца́рю!“А той сказав: „Тихо!“І вийшли від нього всі, хто стояв при ньо́му.
20 ൨൦ ഏഹൂദ് അടുത്തുചെന്നു. അപ്പോൾ അവൻ തന്റെ വേനൽക്കാലവസതിയുടെ മുകളിലത്തെ നിലയിലുള്ള സ്വകാര്യമുറിയിൽ തനിച്ച് ഇരിക്കയായിരുന്നു. എനിക്ക് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുവാൻ ഉണ്ട് എന്ന് ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു.
І Егуд увійшов до нього, а він сидить у прохоло́дній го́рниці, що була для нього самого. І сказав Егуд: „Я маю Боже слово для тебе“. І той устав із стільця́.
21 ൨൧ അപ്പോൾ ഏഹൂദ് ഇടത്ത് കൈ നീട്ടി വലത്തെ തുടയിൽ നിന്നു കഠാര ഊരി അവന്റെ വയറ്റിൽ കുത്തിയിറക്കി.
І простяг Егуд свою лівицю, і витяг меча з-над стегна́ своєї правиці, — та й загна́в його йому в живіт.
22 ൨൨ കഠാരയോടുകൂടെ പിടിയും അകത്ത് ചെന്നു; അവന്റെ വയറ്റിൽനിന്നു കഠാര അവൻ വലിച്ചെടുക്കാതിരുന്നതിനാൽ കൊഴുപ്പ് കഠാരമേൽ പൊതിഞ്ഞു; കൊഴുപ്പ് അവന്റെ പിന്നില്‍ക്കൂടി പുറത്തു വന്നു.
І ввійшла також ру́чка за ві́стрям, а сало закрило за ві́стрям, бо він не витягнув меча з його живота. І ввійшло ві́стря до міжкро́ччя.
23 ൨൩ പിന്നെ ഏഹൂദ് പൂമുഖത്ത് ഇറങ്ങി മാളികയുടെ വാതിൽ അടച്ചുപൂട്ടി.
І вийшов Егуд до сіне́й, і зачинив за собою двері тієї го́рниці, та й замкнув.
24 ൨൪ അവൻ പുറത്തു പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു, അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നത് കണ്ടു; അവൻ തന്റെ സ്വകാര്യമുറിയിൽ വിസർജ്ജനത്തിന് ഇരിക്കയായിരിക്കും എന്ന് അവർ പറഞ്ഞു.
І він вийшов. А царські раби ввійшли та й побачили, аж ось двері горниці за́мкнені. І вони сказали: „Певне він для потреби своєї в прохоло́дному покої“.
25 ൨൫ അങ്ങനെ അവർ ഏറെനേരം കാത്തിരുന്നു വിഷമിച്ചിട്ടും മുറിയുടെ വാതിൽ തുറന്നുകണ്ടില്ല. അതുകൊണ്ട് അവർ താക്കോൽ എടുത്ത് വാതിൽ തുറന്നു;
І чекали вони аж допі́зна, а ото він не відчиняє дверей го́рниці. І взяли вони ключа, і відчинили, — аж ось їхній пан лежить мертвий на землі!
26 ൨൬ അപ്പോൾ അവരുടെ യജമാനൻ നിലത്ത് മരിച്ചു കിടക്കുന്നത് കണ്ടു. എന്നാൽ അവർ കാത്തിരുന്നതിന്നിടയിൽ ഏഹൂദ് ഓടി രക്ഷപ്പെട്ടു, ശിലാവിഗ്രഹങ്ങളെ കടന്ന് സെയീരയിൽ എത്തിച്ചേർന്നു.
А Егуд утік, поки вони зволіка́лись. І він перейшов ті боввани, і сховався втечею до Сеїру.
27 ൨൭ അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽ മക്കൾ അവനോടുകൂടെ പർവ്വതത്തിൽനിന്ന് ഇറങ്ങി; അവൻ അവരുടെ നായകനായി.
І сталося, коли він прийшов, то засурми́в у сурму́ на Єфремових гора́х. І Ізраїлеві сини зійшли з ним з гори́, а він перед ними.
28 ൨൮ അവൻ അവരോട്: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടക്കുവാൻ സമ്മതിച്ചതുമില്ല.
І сказав він до них: „Біжіть за мною, бо Господь дав у вашу руку ваших моавських ворогів!“І зійшли вони за ним, і захопи́ли йорда́нські перехо́ди до Моаву, і не дали ніко́му перейти.
29 ൨൯ അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരംപേരെ കൊന്നുകളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;
І побили вони Моава того ча́су, — бли́зько десяти тисяч чоловіка, — кожного креме́зного й кожного сильного чоловіка, і ніхто не втік.
30 ൩൦ ഒരുത്തനും രക്ഷപെട്ടില്ല. അങ്ങനെ ആ കാലത്ത് മോവാബ് യിസ്രായേലിന് കീഴടങ്ങി; ദേശത്ത് എൺപത് സംവത്സരം സ്വസ്ഥതയുണ്ടാകുകയും ചെയ്തു.
І був того дня прибо́рканий Моав під Ізраїлеву руку, а Край мав мир вісімдеся́т літ.
31 ൩൧ അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ ഒരു കൂർപ്പിച്ച വടികൊണ്ട് ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും അങ്ങനെ യിസ്രായേലിന്റെ രക്ഷകനായി.
А по ньому був Шамґар, син Аната. І побив він филисти́млян шістсот чоловіка києм на худобу. І він теж урятува́в Ізраїля.

< ന്യായാധിപന്മാർ 3 >