< യൂദാ 1 >

1 യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിനായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർക്ക് എഴുതുന്നത്:
Jūda, Jēzus Kristus kalps un Jēkaba brālis, tiem aicinātiem, kas iekš Dieva Tā Tēva svētīti un iekš Jēzus Kristus pasargāti.
2 നിങ്ങൾക്ക് കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ.
Žēlastība lai ir jums un miers un mīlestība papilnam.
3 പ്രിയരേ, നമ്മുടെ പൊതുവിലുള്ള രക്ഷയെക്കുറിച്ച് നിങ്ങൾക്ക് എഴുതുവാൻ സകലപ്രയത്നവും ചെയ്തുകൊണ്ടിരിക്കുമ്പോൾ, വിശുദ്ധന്മാർക്ക് ഒരിക്കലായിട്ട് ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടേണ്ടതിന് നിങ്ങളെ പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്ന് എനിക്ക് തോന്നി.
Mīļie, no visas sirds rūpējoties jums rakstīt par to pestīšanu, kas mums visiem ir kopā, man vajadzēja jums rakstīt un lūgt, lai jūs cīnāties par to ticību, kas vienreiz tiem svētiem ir dota.
4 നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്ക് ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞ് വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടുതന്നെ തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നു.
Jo kādi cilvēki ielavījušies, kas rakstos sen papriekš nozīmēti uz šo sodību, bezdievīgi, kas mūsu Dieva žēlastību pārvērš bezkaunībā un aizliedz to vienīgo valdītāju Dievu un mūsu Kungu Jēzu Kristu.
5 നിങ്ങൾക്ക് സകലവും അറിയാമെങ്കിലും നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവ് ജനത്തെ മിസ്രയീമിൽനിന്ന് രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.
Bet es jums, kas visu jau zināt, gribu atgādināt, ka Tas Kungs tos ļaudis no Ēģiptes zemes vienreiz pestījis, pēc tos neticīgos ir nomaitājis;
6 തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. (aïdios g126)
Un tos eņģeļus, kas savu augsto kārtu nav sargājuši, bet savu dzīvokli atstājuši, Viņš ar mūžīgām saitēm ir paturējis apakš tumsības uz tās lielās dienas sodu. (aïdios g126)
7 അതുപോലെ സൊദോമും ഗൊമോറയും അതിന് ചുറ്റുമുള്ള പട്ടണങ്ങളും അവർക്ക് സമമായി വ്യഭിചാരത്തിലും ഭോഗാസക്തിയിലും നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി അനുഭവിച്ചുകൊണ്ട് ദൃഷ്ടാന്തമായി കിടക്കുന്നു. (aiōnios g166)
Tā kā Sodoma un Gomora un tās apkārtējās pilsētas, kas tāpat kā viņas maucībai bija padevušās un citai miesai gājušas pakaļ, ir noliktas par mūžīgu uguns priekšzīmi, sodību ciezdamas. (aiōnios g166)
8 അങ്ങനെ തന്നെ ഇവരും സ്വപ്നാവസ്ഥയിലായി തങ്ങളുടെ ശരീരങ്ങളെ മലിനമാക്കുകയും ദൈവീകകര്‍ത്തൃത്വത്തെ തിരസ്കരിക്കുകയും ഉന്നതശക്തികളെ ദുഷിച്ചുപറയുകയും ചെയ്യുന്നു.
Tāpat arī šie sapņotāji apgāna miesu un nicina virsības un zaimo augstības.
9 എന്നാൽ പ്രധാനദൂതനായ മീഖായേൽ മോശെയുടെ ശവശരീരത്തെക്കുറിച്ച് പിശാചിനോട് തർക്കിച്ച് വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: ‘കർത്താവ് നിന്നെ ഭത്സിക്കട്ടെ’ എന്നു പറഞ്ഞതേ ഉള്ളൂ.
Bet Miķelis, tas lielais eņģelis, kad tas cīnījās ar velnu, un tam pretī runāja par Mozus miesām, neuzdrīkstējās zaimošanas tiesu pret to spriest, bet sacīja: lai Tas Kungs tevi soda.
10 ൧൦ ഇവരോ തങ്ങൾക്ക് മനസ്സിലാകാത്ത സകല കാര്യങ്ങളെയും ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളേപ്പോലെ സ്വാഭാവികമായി മനസ്സിലാക്കുന്ന കാര്യങ്ങൾകൊണ്ട് അവർ തങ്ങളെത്തന്നെ നശിപ്പിക്കുന്നു.
Bet šie zaimo, ko tie neprot; bet ko tie pēc dabas prot, tā kā bezprātīgie zvēri, iekš tā tie iet postā.
11 ൧൧ അവർക്ക് അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ച് ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളെത്തന്നെ ഏല്പിക്കുകയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.
Ak vai, tiem, jo tie ir gājuši uz Kaina ceļu, un peļņas dēļ iegāzušies Bileāma alošanā un ir nomaitāti Koraha pretī runāšanā.
12 ൧൨ ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നു കഴിക്കുമ്പോൾ ഭയംകൂടാതെ ഭക്ഷിക്കുന്നവർ; കാറ്റിൽ പാറിനടക്കുന്ന മേഘങ്ങൾ; ഫലം ഉണങ്ങിപ്പോയും ഫലമില്ലാതെയും, രണ്ടു തവണ ചത്തതും വേരോടെ പിഴുതെടുക്കപ്പെട്ടതുമായ വൃക്ഷങ്ങൾ;
Šie ir tie gānekļi pie jūsu mīlestības mielastiem, kopā plītēdami un bez bijāšanas barodamies, padebeši bez ūdens, vēju mētāti, kaili, neauglīgi, divkārt nomiruši, izsakņoti koki,
13 ൧൩ സ്വന്തം നാണക്കേട് നുരച്ചുതള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചുവെച്ചിരിക്കുന്ന വഴിതെറ്റി അലയുന്ന നക്ഷത്രങ്ങൾ തന്നെ. (aiōn g165)
Bargi jūras viļņi, kas savu pašu kaunu putās izgāž; nomaldījušās zvaigznes, kam tā visdziļākā tumsība top uzglabāta mūžīgi. (aiōn g165)
14 ൧൪ ആദാമിൽനിന്ന് ഏഴാംതലമുറക്കാരനായ ഹാനോക്കും ഇവരെക്കുറിച്ച്:
Bet par šiem arīdzan Enohs, tas septītais no Ādama, sludinājis sacīdams: redzi, Tas Kungs nāks ar Saviem daudz tūkstošiem svētiem,
15 ൧൫ “ഇതാ കർത്താവ് എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകലപ്രവൃത്തികൾ നിമിത്തവും, ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകല ക്രൂരവാക്കുകൾ നിമിത്തവും, ഭക്തികെട്ടവരെ ഒക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു” എന്ന് പ്രവചിച്ചു.
Tiesu turēt par visiem, visus bezdievīgos starp tiem pārmācīt par visiem viņu bezdievīgiem darbiem, ko tie bezdievīgie darījuši, un par visiem negantiem vārdiem, ko tie bezdievīgie grēcinieki pret Viņu runājuši.
16 ൧൬ അവർ പിറുപിറുപ്പുകാർ, ആവലാതി പറയുന്നവർ, തങ്ങളുടെ ദുരാഗ്രഹങ്ങളുടെ പുറകെനടക്കുന്നവർ, വമ്പുപറയുന്നവർ, കാര്യസാദ്ധ്യത്തിനായി മുഖസ്തുതി പ്രയോഗിക്കുന്നവർ.
Šie ir kurnētāji un skundētāji, staigādami pēc savām kārībām un viņu mute runā lepnus vārdus, un tie apbrīno cilvēku augstību pelņas dēļ.
17 ൧൭ നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർക്കുവിൻ.
Bet jūs, mīļie, pieminiet tos vārdus, kas jums ir papriekš sacīti no mūsu Kunga Jēzus Kristus apustuļiem.
18 ൧൮ അന്ത്യകാലത്ത് ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്ന് അവർ നിങ്ങളോട് പറഞ്ഞുവല്ലോ.
Ka tie jums ir sacījuši, ka pēdējos laikos būs smējēji, pēc savām bezdievīgām kārībām staigādami.
19 ൧൯ അവർ ഭിന്നത ഉണ്ടാക്കുന്നവർ, ലൗകികന്മാർ, ദൈവാത്മാവില്ലാത്തവർ.
Šie ir tie, kas ceļ šķiras, miesīgi cilvēki, kam gara nav.
20 ൨൦ നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തിൽ നിങ്ങൾക്കുതന്നെ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും
Bet jūs, mīļie, uztaisāties savā vissvētākā ticībā, iekš Tā Svētā Gara lūgdamies.
21 ൨൧ നിത്യജീവനായിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നുംകൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ. (aiōnios g166)
Turaties iekš Dieva mīlestības, gaidīdami mūsu Kunga Jēzus Kristus apžēlošanu uz mūžīgu dzīvošanu. (aiōnios g166)
22 ൨൨ ചഞ്ചലപ്പെടുന്നവരായ ചിലരോട് കരുണ ചെയ്‌വിൻ;
Un citus pārmāciet, kas ir šaubīgi,
23 ൨൩ ജഡത്താൽ കറപിടിച്ച അങ്കിപോലും വെറുത്തുകൊണ്ട് ചിലരെ ഭയത്തോടെ തീയിൽനിന്നും വലിച്ചെടുത്ത് രക്ഷിപ്പിൻ.
Un citus izglābiet, tos no uguns izraudami, un par citiem apžēlojaties ar bijāšanu, ienīdēdami arīdzan tās no miesas apgānītās drēbes.
24 ൨൪ വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ച്, അവന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി മഹാസന്തോഷത്തോടെ നിർത്തുവാൻ കഴിയുന്നവന്,
Bet Tam, kas ir spēcīgs jūs pasargāt, ka neklūpat, un Savas godības priekšā bezvainīgus stādīt ar līksmību,
25 ൨൫ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനുതന്നെ, സർവ്വകാലത്തിന് മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn g165)
Tam vienam gudram Dievam, mūsu Pestītājam, lai ir gods un augsta slava, spēks un vara, tagad un mūžīgi mūžam! Āmen. (aiōn g165)

< യൂദാ 1 >