< യോശുവ 23 >

1 യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന് സ്വസ്ഥത നല്കി, ഏറെക്കാലം കഴിഞ്ഞു. യോശുവയും വൃദ്ധനായി.
І сталося по багатьох днях по то́му, як Господь дав мир Ізраїлеві від усіх їхніх ворогів навко́ло, а Ісус поста́рів, увійшов у літа́,
2 യോശുവ യിസ്രായേൽ ജനത്തെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ച് അവരോട് പറഞ്ഞത്: “ഞാൻ വൃദ്ധനായിരിക്കുന്നു.
то покликав Ісус усього Ізраїля, його старши́х, і голів його, і суддів його, і урядників його, та й сказав до них: „Я поста́рів, увійшов у літа́.
3 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജനതകളോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു; യഹോവ തന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തത്?
А ви бачили все, що́ зробив був Господь, Бог ваш, усім цим лю́дям для вас, бо Господь, Бог ваш, — Він Той воюючий для вас!
4 യോർദ്ദാൻ മുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെ കീഴടക്കാൻ ശേഷിച്ചിട്ടുള്ള ദേശവും ഞാൻ കീഴടക്കീട്ടുള്ള സകല ദേശവും നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി നറുക്കിട്ട് വിഭജിച്ച് തന്നിരിക്കുന്നു.
Дивіться, — ось я поділи́в вам жеребком цих позосталих людей на спа́док для ваших племен від Йорда́ну, і всі народи, що вигубив я, аж по море Велике, місце за́ходу сонця.
5 നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ച് നിങ്ങളുടെ ദൃഷ്ടിയിൽനിന്ന് നീക്കിക്കളയും; യഹോവ നിങ്ങളോട് വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.
А Господь, Бог ваш, — Він пожене їх перед вами, і вижене їх перед вами, і ви посядете їхній край, як говорив був Господь, Бог ваш, до вас.
6 ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതെല്ലാം പാലിച്ചു നടപ്പാനും അതിൽനിന്ന് ഇടം വലം മാറാതിരിപ്പാനും ഉറപ്പും ധൈര്യവുമുള്ളവരായിരിപ്പീൻ.
І ви будете дуже сильні, щоб вико́нувати й чинити все, написане в книзі Зако́ну Мойсеєвого, щоб не відхилятися від нього ані право́руч, ані ліво́руч,
7 നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജനതകളോട് നിങ്ങൾ ഇടകലരരുത്; അവരുടെ ദേവന്മാരുടെ നാമം ഉച്ചരിക്കയും അത് ചൊല്ലി സത്യംചെയ്കയും അരുത്; അവരെ സേവിക്കയും നമസ്കരിക്കയും അരുത്.
щоб ви не змішувалися з цими людьми́, цими позосталими з вами, а ім'я́ їхніх богів ви не згадаєте, і не будете заприсягати ними, і не будете служити їм, і не будете вклонятися їм,
8 നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോട് പറ്റിച്ചേർന്നിരിപ്പിൻ.
бо ви бу́дете горнутися тільки до Господа, Бога вашого, як робили ви аж до цього дня.
9 യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് വലിപ്പവും ബലവുമുള്ള ജനതകളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യനും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല.
І вигнав Господь перед вами народи великі та сильні, а ви — не встояв ніхто перед вами аж до цього дня.
10 ൧൦ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് നിങ്ങളിൽ ഒരുത്തൻ ആയിരംപേരെ ഓടിച്ചിരിക്കുന്നു.
Один чоловік із вас сам жене тисячу, бо Господь, Бог ваш — Він той Воя́к для вас, як говорив був Він вам.
11 ൧൧ അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണമനസ്സോടെ സ്നേഹിക്കുവാൻ ശ്രദ്ധിച്ചുകൊൾക.
І бу́дете ви дуже пильнувати про свої ду́ші, щоб любити Господа, Бога вашого.
12 ൧൨ അല്ലാതെ നിങ്ങൾ പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജനതകളോട് ചേർന്നു വിവാഹം ചെയ്കയും ഇടകലരുകയും ചെയ്താൽ
Бо якщо справді будете ви відверта́тися й приліпитеся до решти цих народів, цих позосталих із вами, і будете сва́татися з ними, і будете змішуватися з ними, а вони з вами,
13 ൧൩ നിങ്ങളുടെ ദൈവമായ യഹോവ ഈ ജനതകളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ലെന്നും യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്ക് കുടുക്കും കെണിയും മുതുകിൽ ചാട്ടയും കണ്ണിൽ മുള്ളും ആയിരിക്കുമെന്ന് അറിഞ്ഞുകൊൾവീൻ.
то дійсно будете ви знати, що Господь, Бог ваш, більш не гнатиме ці наро́ди перед вами, і вони стануть для вас сіткою й па́сткою, та батого́м на ваші бо́ки, та те́рням на ваші очі, аж поки ви не ви́гинете з-над цієї доброї землі, яку дав вам Господь, Бог ваш.
14 ൧൪ ഇതാ, എനിക്ക് സകലഭൂവാസികളെയും പോലെ ലോകത്തോടു യാത്ര പറയുവാൻ സമയമായിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനം ചെയ്തിട്ടുള്ള നന്മകളിൽ ഒന്നുപോലും ലഭിക്കാതെ പോയിട്ടില്ലെന്ന് നിങ്ങൾക്ക് പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധ്യമായിരിക്കുന്നു; ഒന്നിനും വീഴ്ചവരാതെ എല്ലാം നിറവേറിയിരിക്കുന്നു.
А я оце сьогодні відхо́джу доро́гою всієї землі. А ви будете знати всім своїм серцем та всією своєю душею, що не відпало ані одне слово зо всіх тих добрих слів, що про вас говорив був Господь, Бог ваш, — усе збуло́ся вам, не відпало з нього ані одне слово.
15 ൧൫ നിങ്ങൾ യഹോവയുടെ കൽപ്പനകൾ ലംഘിച്ചാൽ എല്ലാനന്മകളും നിങ്ങൾക്ക് ലഭിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്ന് നിങ്ങൾ നശിക്കുംവരെ യഹോവ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും.
І станеться, ота́к, як збуло́ся вам усе те добре слово, що про вас говорив був Господь, Бог ваш, так наведе́ Господь на вас усе те слово зле, аж поки Він вигубить вас з-над цієї доброї землі, яку вам дав Господь, Бог ваш.
16 ൧൬ നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമം നിങ്ങൾ ലംഘിക്കയും അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെനേരെ ജ്വലിക്കും; അവൻ നിങ്ങൾക്ക് തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.
Коли ви пересту́пите заповіта Господа, Бога вашого, що Він наказав вам, і пі́дете й будете служити іншим богам, і будете вклонятися їм, то запа́литься гнів Господній на вас, і ви скоро погинете з того хорошого кра́ю, що його́ Він вам дав“.

< യോശുവ 23 >