< യോഹന്നാൻ 9 >

1 യേശു കടന്നുപോകുമ്പോൾ ജന്മനാ കുരുടനായൊരു മനുഷ്യനെ കണ്ട്.
А коли Він прохо́див, побачив чоловіка, що сліпим був з наро́дження.
2 അവന്റെ ശിഷ്യന്മാർ അവനോട്: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ ഇവന്റെ മാതാപിതാക്കളോ? എന്നു ചോദിച്ചു.
І спитали Його учні Його, говорячи: „Учителю, хто згрішив: чи він сам, чи батьки його, що сліпим він родився?“
3 അതിന് യേശു: അവനോ അവന്റെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല, ദൈവപ്രവർത്തി അവനിൽ വെളിപ്പെടേണ്ടതിനത്രേ.
Ісус відповів: „Не згрішив ані він, ні батьки його, а щоб діла Божі з'явились на ньому.
4 എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു.
Ми мусимо виконувати діла Того, Хто послав Мене, аж поки є день. Надхо́дить он ніч, коли жоден нічо́го не зможе виконувати.
5 ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു.
Доки Я в світі, — Я Світло для світу“.
6 ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ട് ചേറുണ്ടാക്കി ചേറ് അവന്റെ കണ്ണിന്മേൽ തേച്ചു:
Промовивши це, Він сплюнув на землю, і з сли́ни грязи́во зробив, і очі сліпому пома́зав грязи́вом,
7 നീ ചെന്ന് ശിലോഹാം കുളത്തിൽ കഴുകുക എന്നു അവനോട് പറഞ്ഞു; ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണ് കാണുന്നവനായി മടങ്ങിവന്നു.
і до нього промовив: „Піди, умийся в ставку́ Сілоа́м“(визначає це „По́сланий“). Тож пішов той і вмився, — і вернувся видю́щим.
8 അവന്റെ അയൽക്കാരും അവനെ മുമ്പെ യാചകനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്നു പറഞ്ഞു.
А сусіди та ті, що бачили перше його, як був він сліпий, говорили: „Чи ж не той це, що сидів та просив?“
9 അവൻ തന്നേ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; എന്നാൽ അത് ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.
Говорили одні, що це він, а інші казали: „Ні, — подібний до нього“. А він відказав: „Це я!“
10 ൧൦ അവർ അവനോട്: നിന്റെ കണ്ണ് തുറന്നത് എങ്ങനെ എന്നു ചോദിച്ചതിന് അവൻ:
І питали його: „Як же очі відкрились тобі?“
11 ൧൧ യേശു എന്നു പേരുള്ള ഒരു മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ തേച്ച്: ശിലോഹാം കുളത്തിൽ പോയി കഴുകുക എന്നു എന്നോട് പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.
А той опові́да́в: „Чоловік, що Його звуть Ісусом, грязи́во зробив, і очі помазав мені, і до мене сказав: „Піди в Сілоа́м та й умийся“. Я ж пішов та й умився, — і став бачити“.
12 ൧൨ അവൻ എവിടെ എന്നു അവർ അവനോട് ചോദിച്ചതിന്: എനിക്കറിയില്ല എന്നു അവൻ പറഞ്ഞു.
І сказали до нього: „Де Він?“Відказує той: „Я не знаю“.
13 ൧൩ കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി.
Ведуть тоді до фарисеїв того, що був перше незрячий.
14 ൧൪ യേശു ചേറുണ്ടാക്കി അവന്റെ കണ്ണ് തുറന്നത് ശബ്ബത്ത് നാളിൽ ആയിരുന്നു.
А була то субота, як грязи́во Ісус учинив і відкрив йому очі.
15 ൧൫ അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്നു പരീശന്മാരും അവനോട് ചോദിച്ചു. അവൻ അവരോട്: അവൻ എന്റെ കണ്ണിന്മേൽ ചേറ് തേച്ച് ഞാൻ കഴുകി; ഇപ്പോൾ എനിക്ക് കാണ്മാൻ കഴിയുന്നു എന്നു പറഞ്ഞു.
І знов запитали його й фарисеї, я́к видющим він став. А він розповів їм: „Грязи́во поклав Він на очі мені, а я вмився, — та й бачу“.
16 ൧൬ പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നവനല്ല; എന്തുകൊണ്ടെന്നാൽ അവൻ ശബ്ബത്ത് പ്രമാണിക്കുന്നില്ല എന്നു പറഞ്ഞു. മറ്റുചിലർ: പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‌വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.
Тоді деякі з фарисеїв казали: „Не від Бога Оцей Чоловік, — бо суботи не де́ржить“. А інші казали: „Як же чу́да такі може грішна люди́на чинити?“І незгода між ними була́.
17 ൧൭ അവർ പിന്നെയും കുരുടനോട്: നിന്റെ കണ്ണ് തുറന്നതുകൊണ്ട് നീ അവനെക്കുറിച്ച് എന്ത് പറയുന്നു എന്നു ചോദിച്ചതിന്: അവൻ ഒരു പ്രവാചകൻ ആകുന്നു എന്നു അവൻ പറഞ്ഞു.
Тому зно́ву говорять сліпому: „Що́ ти кажеш про Нього, коли очі відкрив Він тобі?“А той відказав: „Він Пророк!“
18 ൧൮ കാഴ്ച പ്രാപിച്ചവന്റെ മാതാപിതാക്കളെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.
Юдеї проте́ йому не повірили, що незрячим він був і прозрів, аж поки не покликано батькі́в того прозрілого.
19 ൧൯ കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നു അവർ അവരോട് ചോദിച്ചു.
І запитали їх, кажучи: „Чи ваш оце син, про якого ви кажете, ніби родився сліпим? Як же він тепер бачить?“
20 ൨൦ അതിന് അവന്റെ മാതാപിതാക്കൾ: ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾക്കു അറിയാം.
А батьки його відповіли́ та сказали: „Ми знаєм, що цей — то наш син, і що він народився сліпим.
21 ൨൧ എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നും അവന്റെ കണ്ണ് ആർ തുറന്നു എന്നും ഞങ്ങൾ അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവന് പ്രായം ഉണ്ടല്ലോ; അവൻ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു.
Але я́к тепер бачить, — не знаємо, або хто йому очі відкрив, — ми не відаємо. Поспитайте його, — він дорослий, хай сам скаже про себе“.
22 ൨൨ യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്; യേശുവിനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവരെ പള്ളിയിൽനിന്ന് പുറത്താക്കേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു
Таке говорили батьки його, бо боялись юдеїв: юдеї бо вже були змо́вились, — як хто за Христа Його визнає, щоб той був відлучений від синагоги.
23 ൨൩ അതുകൊണ്ടാണ് അവന്റെ മാതാപിതാക്കൾ അവന് പ്രായം ഉണ്ടല്ലോ; അവനോട് ചോദിപ്പിൻ എന്നു പറഞ്ഞത്.
Ось тому говорили батьки його: „Він дорослий, — його поспитайте“.
24 ൨൪ കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു അവനോട്: ദൈവത്തിന് മഹത്വം കൊടുക്ക; ആ മനുഷ്യൻ ഒരു പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.
І покликали вдруге того чоловіка, що був сліпим, і сказали йому: „Віддай хвалу Богові. Ми знаємо, що грішний Отой Чоловік“.
25 ൨൫ അതിന് അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു എന്നു ഉത്തരം പറഞ്ഞു.
Але він відповів: „Чи Він грішний — не знаю. Одне тільки знаю, що я був сліпим, а тепер бачу!“
26 ൨൬ അവർ അവനോട്: അവൻ നിനക്ക് എന്ത് ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു.
І спитали його: „Що тобі Він зробив? Як відкрив тобі очі?“
27 ൨൭ അതിന് അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കുവാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ ആഗ്രഹമുണ്ടോ എന്നു ഉത്തരം പറഞ്ഞു.
Відповів він до них: „Я вже вам говорив, — та не слухали ви. Що́ бажаєте зно́ву почути? Може й ви Його учнями хочете стати?“
28 ൨൮ അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.
А вони його вилаяли та й сказали: „То ти Його учень, а ми учні Мойсеєві.
29 ൨൯ മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; എന്നാൽ ഈ മനുഷ്യൻ എവിടെനിന്ന് എന്നു ഞങ്ങൾ അറിയുന്നില്ല എന്നു പറഞ്ഞു.
Ми знаємо, що Бог говорив до Мойсея, — звідки ж узявся Оцей, ми не відаємо“.
30 ൩൦ ആ മനുഷ്യൻ അവരോട്: എന്റെ കണ്ണ് തുറന്നിട്ടും അവൻ എവിടെനിന്ന് എന്നു നിങ്ങൾ അറിയാത്തത് ആശ്ചര്യമായ കാര്യമാണ്.
Відповів чоловік і сказав їм: „То́ ж воно й дивно, що не знаєте ви, звідки Він, — а Він мені очі відкрив!
31 ൩൧ പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.
Та ми знаємо, що грішників Бог не послухає; хто ж богобійний, і виконує волю Його, — того слухає Він.
32 ൩൨ കുരുടനായി പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. (aiōn g165)
Відвіку не чу́вано, щоб хто очі відкрив був сліпому з наро́дження. (aiōn g165)
33 ൩൩ ഈ മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്‌വാൻ കഴിയുകയില്ല എന്നു ഉത്തരം പറഞ്ഞു.
Коли б не від Бога був Цей, Він нічого не міг би чинити“.
34 ൩൪ അവർ അവനോട്: നീ മുഴുവനും പാപത്തിൽ പിറന്നവൻ; ഇപ്പോൾ നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പള്ളിയിൽനിന്ന് പുറത്താക്കിക്കളഞ്ഞു.
Вони відповіли́ та й сказали йому: „Ти ввесь у гріхах народився, — і чи тобі нас учити?“І геть його вигнали.
35 ൩൫ അവനെ പള്ളിയിൽനിന്ന് പുറത്താക്കി എന്നു യേശു കേട്ട്; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.
Дізнався Ісус, що вони того вигнали геть, і, знайшовши його, запитав: „Чи віруєш ти в Сина Божого?“
36 ൩൬ അതിന് അവൻ: യജമാനനേ, അവൻ ആരാകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.
Відповів той, говорячи: „Хто ж то, Пане, Такий, щоб я вірував у Нього?“
37 ൩൭ യേശു അവനോട്: നീ അവനെ കണ്ടിരിക്കുന്നു; നിന്നോട് സംസാരിക്കുന്നവൻ തന്നേ അവൻ എന്നു പറഞ്ഞു.
Промовив до нього Ісус: „І ти бачив Його, і Той, Хто говорить з тобою — то Він!“
38 ൩൮ അപ്പോൾ അവൻ: ‘കർത്താവേ, ഞാൻ വിശ്വസിക്കുന്നു’ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
А він відказав: „Я вірую, Господи!“І вклонився Йому.
39 ൩൯ കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിയ്ക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.
І промовив Ісус: „На суд Я прийшов у цей світ, щоб бачили темні, а видю́щі щоб стали незрячі“.
40 ൪൦ അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ട്: ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
І почули це деякі з тих фарисеїв, що були з Ним, та й сказали Йому: „Чи ж і ми невидю́щі?“
41 ൪൧ യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് പാപം ഉണ്ടാകുമായിരുന്നില്ല; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനില്ക്കുന്നു എന്നു പറഞ്ഞു.
Відказав їм Ісус: „Якби ви невидю́щі були, то не мали б гріха́; а тепер ви говорите: „Бачимо“, — то й ваш гріх зостається при вас!

< യോഹന്നാൻ 9 >