< യോഹന്നാൻ 5 >

1 അതിനുശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ആയതുകൊണ്ട് യേശു യെരൂശലേമിലേക്കു പോയി.
ⲁ̅ⲘⲈⲚⲈⲚⲤⲀ ⲚⲀⲒ ⲚⲈⲠϢⲀⲒ ⲚⲦⲈⲚⲒⲞⲨⲆⲀⲒ ⲠⲈ ⲞⲨⲞϨ ⲀϤⲒ ⲚϪⲈⲒⲎⲤⲞⲨⲤ ⲈϨⲢⲎⲒ ⲈⲒⲈⲢⲞⲤⲀⲖⲎⲘ.
2 യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ച് മണ്ഡപം ഉണ്ട്.
ⲃ̅ⲚϨⲢⲎⲒ ⲆⲈ ϦⲈⲚⲒⲈⲢⲞⲤⲀⲖⲎⲘ ϨⲒϪⲈⲚ ϮⲠⲢⲞⲂⲀⲦⲒⲔⲎ ⲚⲈⲞⲨⲞⲚ ⲞⲨⲔⲞⲖⲨⲘⲂⲎⲐⲢⲀ ⲐⲎ ⲈⲦⲞⲨⲘⲞⲨϮ ⲈⲢⲞⲤ ⲘⲘⲈⲦϨⲈⲂⲢⲈⲞⲤ ϪⲈ ⲂⲎⲐⲤⲀⲒⲆⲀ ⲈⲞⲨⲞⲚ ⲚⲦⲀⲤ ⲘⲘⲀⲨ ⲚⲈⲚⲤⲦⲞⲀ.
3 അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ട് കിടന്നിരുന്നു.
ⲅ̅ⲞⲨⲞϨ ⲚⲀⲨⲢⲞϪⲠ ⲠⲈ ϦⲈⲚⲚⲀⲒ ⲚϪⲈⲚⲒⲘⲎ ϢⲚⲦⲈ ⲚⲎ ⲈⲦϢⲰⲚⲒ ϨⲀⲚⲂⲈⲖⲖⲈⲨ ⲚⲈⲘ ϨⲀⲚϬⲀⲖⲈⲨ ⲚⲈⲘ ϨⲀⲚⲞⲨⲞⲚ ⲈⲨϢⲞⲨⲰⲞⲨ ⲞⲨⲞϨ ⲀⲤϢⲰⲠⲒ ⲈⲨϪⲞⲨϢⲦ ⲈⲂⲞⲖ ⲈⲨⲔⲒⲘ ⲘⲠⲒⲘⲰⲞⲨ.
4 അതത് സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏത് വ്യാധിപിടിച്ചവനായിരുന്നാലും അവന് സൌഖ്യംവരും.
ⲇ̅ⲚⲈ ⲞⲨⲞⲚ ⲞⲨⲀⲄⲄⲈⲖⲞⲤ ⲈϤⲈⲒ ⲈⲠⲈⲤⲎⲦ ⲚⲚⲀⲨ ⲚⲒⲂⲈⲚ ϦⲈⲚϮⲔⲞⲖⲨⲘⲂⲎⲐⲢⲀ ⲞⲨⲞϨ ⲈϤⲔⲒⲘ ⲘⲠⲒⲘⲰⲞⲨ ⲞⲨⲞϨ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈϤⲈⲒ ⲈⲠⲈⲤⲎ ⲦⲚϢⲞⲢⲠ ⲘⲈⲚⲈⲚⲤⲀ ⲠⲒⲔⲒⲘ ⲘⲠⲒⲘⲰⲞⲨ ⲈϤⲈⲈⲢⲪⲀϦⲢⲒ ⲈϢⲰⲚⲒ ⲚⲒⲂⲈⲚ ⲈⲦⲈⲚⲦⲀϤ
5 എന്നാൽ മുപ്പത്തെട്ടു വർഷമായി രോഗംപിടിച്ച് കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
ⲉ̅ⲚⲈ ⲞⲨⲞⲚ ⲞⲨⲢⲰⲘⲒ ⲆⲈ ⲘⲘⲀⲨ ⲠⲈ ⲈⲀϤⲈⲢ ⲖⲎ ⲚⲢⲞⲘⲠⲒ ϦⲈⲚⲠⲈϤϢⲰⲚⲒ.
6 അവൻ കിടക്കുന്നത് യേശു കണ്ട്, ഇങ്ങനെ അവൻ അവിടെ വളരെ കാലമായിരിക്കുന്നു എന്നറിഞ്ഞ്: നിനക്ക് സൌഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോട് ചോദിച്ചു.
ⲋ̅ⲈⲦⲀϤⲚⲀⲨ ⲆⲈ ⲈⲪⲀⲒ ⲚϪⲈⲒⲎⲤⲞⲨⲤ ⲈϤⲚⲔⲞⲦ ⲞⲨⲞϨ ⲈⲦⲀϤⲈⲘⲒ ϪⲈ ⲀϤⲈⲢ ⲞⲨⲘⲎϢ ⲚⲬⲢⲞⲚⲞⲤ ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲬⲞⲨⲰϢ ⲈⲞⲨϪⲀⲒ.
7 രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്ക് മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.
ⲍ̅ⲀϤⲈⲢⲞⲨⲰ ⲚⲀϤ ⲚϪⲈⲪⲎ ⲈⲦϢⲰⲚⲒ ⲠⲈϪⲀϤ ⲠⲀϬⲞⲒⲤ ⲘⲘⲞⲚϮ ⲢⲰⲘⲒ ⲘⲘⲀⲨ ϨⲒⲚⲀ ⲀϤϢⲀⲚⲐⲞϨ ⲚϪⲈⲠⲒⲘⲰⲞⲨ ⲚⲦⲈϤϨⲒⲦ ⲈϦⲢⲎⲒ ⲈϮⲔⲞⲖⲨⲘⲂⲎⲐⲢⲀ ϨⲰⲤ ⲆⲈ ⲈⲒⲚⲎⲞⲨ ⲀⲚⲞⲔ ϢⲀⲢⲈ ⲔⲈⲞⲨⲀⲒ ⲈⲢϢⲞⲢⲠ ⲈⲢⲞⲒ ⲈϦⲢⲎⲒ.
8 യേശു അവനോട്: എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.
ⲏ̅ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ⲚⲀϤ ϪⲈ ⲦⲰⲚⲔ ⲀⲖⲒⲞⲨⲒ ⲘⲠⲈⲔϬ ⲖⲞϪ ⲞⲨⲞϨ ⲘⲞϢⲒ.
9 ഉടനെ ആ മനുഷ്യൻ സൌഖ്യമായി തന്റെ കിടക്ക എടുത്തു നടന്നു.
ⲑ̅ⲞⲨⲞϨ ⲤⲀⲦⲞⲦϤ ⲀϤⲞⲨϪⲀⲒ ⲚϪⲈⲠⲒⲢⲰⲘⲒ ⲞⲨⲞϨ ⲀϤⲰⲖⲒ ⲘⲠⲈϤϬⲖⲞϪ ⲀϤⲘⲞϢⲒ ⲚⲈⲠⲤⲀⲂⲂⲀⲦⲞⲚ ⲠⲈ ⲠⲒⲈϨⲞⲞⲨ ⲈⲦⲈⲘⲘⲀⲨ.
10 ൧൦ എന്നാൽ അന്ന് ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൌഖ്യം പ്രാപിച്ചവനോട്: ഇന്ന് ശബ്ബത്ത് ആകുന്നു; കിടക്ക ചുമക്കുവാൻ നിനക്ക് അനുവാദമില്ല എന്നു പറഞ്ഞു.
ⲓ̅ⲚⲀⲨϪⲰ ⲞⲨⲚ ⲘⲘⲞⲤ ⲚϪⲈⲚⲒⲒⲞⲨⲆⲀⲒ ⲘⲪⲎ ⲈⲦⲀϤⲈⲢⲪⲀϦⲢⲒ ⲈⲢⲞϤ ϪⲈ ⲠⲤⲀⲂⲂⲀⲦⲞⲚ ⲠⲈ ⲞⲨⲞϨ ⲤϢⲈ ⲚⲀⲔ ⲀⲚ ⲈⲰⲖⲒ ⲘⲠⲈⲔϬⲖⲞϪ.
11 ൧൧ അവൻ അവരോട്: എന്നെ സൌഖ്യമാക്കിയവൻ കിടക്ക എടുത്ത നടക്ക എന്നു എന്നോട് പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
ⲓ̅ⲁ̅ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲪⲎ ⲈⲦⲀϤⲐⲢⲒⲞⲨϪⲀⲒ ⲚⲐⲞϤ ⲠⲈⲦⲀϤϪⲞⲤ ⲚⲎⲒ ϪⲈ ⲰⲖⲒ ⲘⲠⲈⲔϬⲖⲞϪ ⲘⲀϢⲈ ⲚⲀⲔ.
12 ൧൨ അവർ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോട് പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.
ⲓ̅ⲃ̅ⲀⲨϢⲈⲚϤ ⲆⲈ ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲚⲒⲘ ⲠⲈ ⲠⲒⲢⲰⲘⲒ ⲈⲦⲀϤϪⲞⲤ ⲚⲀⲔ ϪⲈ ⲰⲖⲒ ⲘⲠⲈⲔϬⲖⲞϪ ⲞⲨⲞϨ ⲘⲞϢⲒ.
13 ൧൩ എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്ന് സൌഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
ⲓ̅ⲅ̅ⲪⲎ ⲆⲈ ⲈⲦⲀϤⲞⲨϪⲀⲒ ⲚⲀϤⲈⲘⲒ ⲀⲚ ϪⲈ ⲚⲒⲘ ⲠⲈ ⲒⲎⲤⲞⲨⲤ ⲆⲈ ⲚⲈⲀϤⲒ ⲈⲂⲞⲖ ⲈⲞⲨⲞⲚ ⲞⲨⲘⲎ ϢⲘⲠⲒⲘⲀ ⲈⲦⲈⲘⲘⲀⲨ.
14 ൧൪ അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ച് കണ്ട് അവനോട്: നോക്കു, നിനക്ക് സൌഖ്യമായല്ലോ; അധികം തിന്മയായത് ഭവിക്കാതിരിക്കുവാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു.
ⲓ̅ⲇ̅ⲘⲈⲚⲈⲚⲤⲀ ⲚⲀⲒ ⲆⲈ ⲀϤϪⲈⲘϤ ⲚϪⲈⲒⲎⲤⲞⲨⲤ ϦⲈⲚⲠⲒⲈⲢⲪⲈⲒ ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ϨⲎⲠⲠⲈ ⲀⲔⲞⲨϪⲀⲒ ⲘⲠⲈⲢⲈⲢⲚⲞⲂⲒ ϪⲈ ϨⲒⲚⲀ ⲚⲦⲈϢⲦⲈⲘ ⲠⲈⲦϨⲰⲞⲨ ⲚϨⲞⲨⲞ ϢⲰⲠⲒ ⲘⲘⲞⲔ.
15 ൧൫ ആ മനുഷ്യൻ പോയി തന്നെ സൌഖ്യമാക്കിയത് യേശു ആണെന്ന് യെഹൂദന്മാരോട് അറിയിച്ചു.
ⲓ̅ⲉ̅ⲀϤϢⲈ ⲚⲀϤ ⲞⲨⲚ ⲚϪⲈⲠⲒⲢⲰⲘⲒ ⲞⲨⲞϨ ⲀϤϪⲞⲤ ⲚⲚⲒⲒⲞⲨⲆⲀⲒ ϪⲈ ⲒⲎⲤⲞⲨⲤ ⲠⲈⲦⲀϤⲐⲢⲒⲞⲨϪⲀⲒ.
16 ൧൬ യേശു ശബ്ബത്തിൽ അത് ചെയ്തതുകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.
ⲓ̅ⲋ̅ⲈⲐⲂⲈⲪⲀⲒ ⲞⲨⲚ ⲚⲀⲨϬⲞϪⲒ ⲚⲤⲀⲒⲎⲤⲞⲨⲤ ⲚϪⲈⲚⲒⲒⲞⲨⲆⲀⲒ ϪⲈ ⲚⲀϤⲒⲢⲒ ⲚⲚⲀⲒ ϦⲈⲚⲠⲤⲀⲂⲂⲀⲦⲞⲚ.
17 ൧൭ യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ⲓ̅ⲍ̅ⲒⲎⲤⲞⲨⲤ ⲆⲈ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ϢⲀ ⲈϦⲞⲨⲚ ⲈϮⲚⲞⲨ ⲠⲀⲒⲰⲦ ⲈⲢϨⲰⲂ ⲞⲨⲞϨ ⲀⲚⲞⲔ ϨⲰ ϮⲈⲢϨⲰⲂ.
18 ൧൮ അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
ⲓ̅ⲏ̅ⲈⲐⲂⲈⲪⲀⲒ ⲞⲨⲚ ⲚϨⲞⲨⲞ ⲚⲀⲨⲔⲰϮ ⲚⲤⲰϤ ⲠⲈ ⲚϪⲈⲚⲒⲒⲞⲨⲆⲀⲒ ⲈϦⲞⲐⲂⲈϤ ϪⲈ ⲞⲨ ⲘⲞⲚⲞⲚ ⲚⲀϤⲂⲰⲖ ⲘⲠⲒⲤⲀⲂⲂⲀⲦⲞⲚ ⲀⲖⲖⲀ ⲚⲀϤϪⲰ ⲘⲘⲞⲤ ϪⲈ ⲪⲚⲞⲨϮ ⲠⲈ ⲠⲀⲒⲰⲦ ⲈϤⲒⲢⲒ ⲘⲘⲞϤ ⲚϨⲒⲤⲞⲤ ⲚⲈⲘ ⲪⲚⲞⲨϮ.
19 ൧൯ ആകയാൽ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തു കാണുന്നത് അല്ലാതെ പുത്രന് സ്വയമായി ഒന്നും ചെയ്‌വാൻ കഴിയുകയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അപ്രകാരം തന്നേ ചെയ്യുന്നു.
ⲓ̅ⲑ̅ⲀϤⲈⲢⲞⲨⲰ ⲆⲈ ⲚϪⲈⲒⲎⲤⲞⲨⲤ ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲘⲘⲞⲚ ϢϪⲞⲘ ⲚⲦⲈⲠϢⲎⲢⲒ ⲈⲢ ϨⲖⲒ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲀϤϢⲦⲈⲘⲚⲀⲨ ⲈⲪⲒⲰⲦ ⲈϤⲒⲢⲒ ⲘⲘⲞϤ ⲚⲎ ⲄⲀⲢ ⲈⲦⲈ ⲪⲒⲰⲦ ⲢⲀ ⲘⲘⲰⲞⲨ ⲚⲀⲒ ⲞⲚ ⲈⲦⲈ ⲠⲒⲔⲈϢⲎⲢⲒ ⲒⲢⲒ ⲘⲘⲰⲞⲨ.
20 ൨൦ പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയിൽ വലിയ പ്രവൃത്തികളും അവന് കാണിച്ചുകൊടുക്കും.
ⲕ̅ⲪⲒⲰⲦ ⲄⲀⲢ ϤⲘⲈⲒ ⲘⲠϢⲎⲢⲒ ⲞⲨⲞϨ ϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲈϤⲒⲢⲒ ⲘⲘⲰⲞⲨ ϤⲚⲀⲦⲀⲘⲞϤ ⲈⲢⲰⲞⲨ ⲞⲨⲞϨ ϨⲀⲚϨⲂⲎⲞⲨⲒ ⲈⲨⲞⲒ ⲚⲚⲒϢϮ ⲈⲚⲀⲒ ϤⲚⲀⲦⲀⲘⲞϤ ⲈⲢⲰⲞⲨ ϨⲒⲚⲀ ⲚⲐⲰⲦⲈⲚ ⲚⲦⲈⲦⲈⲚⲈⲢϢⲪⲎ ⲢⲒ.
21 ൨൧ പിതാവ് മരിച്ചവരെ ഉയിർത്തെഴുന്നേല്പിച്ച് അവർക്ക് ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്ക് ജീവൻ നൽകുന്നു.
ⲕ̅ⲁ̅ⲘⲪⲢⲎϮ ⲄⲀⲢ ⲈⲦⲈ ⲪⲒⲰⲦ ⲦⲞⲨⲚⲞⲤ ⲚⲚⲒⲢⲈϤⲘⲰⲞⲨⲦ ⲞⲨⲞϨ ϤⲦⲀⲚϦⲞ ⲘⲘⲰⲞⲨ ⲠⲀⲒⲢⲎϮ ⲞⲚ ⲠⲒⲔⲈϢⲎⲢⲒ ⲚⲎ ⲈⲦⲈϤⲞⲨⲀϢⲞⲨ ϤⲦⲀⲚϦⲞ ⲘⲘⲰⲞⲨ.
22 ൨൨ എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന് പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന് കൊടുത്തിരിക്കുന്നു.
ⲕ̅ⲃ̅ⲞⲨ ⲄⲀⲢ ⲪⲒⲰⲦ ϤⲚⲀϮϨⲀⲠ ⲈϨⲖⲒ ⲀⲚ ⲀⲖⲖⲀ ⲠⲒϨⲀⲠ ⲦⲎⲢϤ ⲀϤⲦⲎⲒϤ ⲘⲠⲒϢⲎⲢⲒ
23 ൨൩ പുത്രനെ ബഹുമാനിയ്ക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
ⲕ̅ⲅ̅ϨⲒⲚⲀ ⲚⲦⲈⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲢⲦⲒⲘⲀⲚ ⲘⲠⲒϢⲎ ⲢⲒ ⲘⲪⲢⲎϮ ⲈⲦⲞⲨⲈⲢⲦⲒⲘⲀⲚ ⲘⲪⲒⲰⲦ ⲪⲎ ⲈⲦⲈⲚϤⲈⲢⲦⲒⲘⲀⲚ ⲀⲚ ⲘⲠⲒϢⲎⲢⲒ ϤⲈⲢⲦⲒⲘⲀⲚ ⲀⲚ ⲞⲚ ⲘⲠⲒⲔⲈⲒⲰⲦ ⲈⲦⲀϤⲦⲀⲞⲨⲞϤ.
24 ൨൪ ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്ക് കടന്നിരിക്കുന്നു. (aiōnios g166)
ⲕ̅ⲇ̅ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲪⲎ ⲈⲦⲤⲰⲦⲈⲘ ⲈⲠⲀⲤⲀϪⲒ ⲞⲨⲞϨ ⲚⲦⲈϤⲚⲀϨϮ ⲈⲪⲎ ⲈⲦⲀϤⲦⲀⲞⲨⲞⲒ ⲞⲨⲞⲚⲦⲈϤ ⲰⲚϦ ⲚⲈⲚⲈϨ ⲘⲘⲀⲨ ⲞⲨⲞϨ ϤⲚⲀⲒ ⲀⲚ ⲈⲠϨⲀⲠ ⲀⲖⲖⲀ ϤⲞⲨⲰⲦⲈⲂ ⲈⲂⲞⲖ ϦⲈⲚⲪⲘⲞⲨ ⲈϦⲞⲨⲚ ⲈⲠⲰⲚϦ. (aiōnios g166)
25 ൨൫ ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.
ⲕ̅ⲉ̅ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲤⲚⲎⲞⲨ ⲚϪⲈⲞⲨⲞⲨⲚⲞⲨ ⲈⲦⲈ ϮⲚⲞⲨ ⲦⲈ ϨⲞⲦⲈ ⲈⲢⲈ ⲚⲒⲢⲈϤⲘⲰⲞⲨⲦ ⲚⲀⲤⲰⲦⲈⲘ ⲈⲦⲤⲘⲎ ⲘⲠϢⲎ ⲢⲒ ⲘⲪⲚⲞⲨϮ ⲞⲨⲞϨ ⲚⲎ ⲈⲐⲚⲀⲤⲰⲦⲈⲘ ⲈⲨⲈⲰⲚϦ.
26 ൨൬ പിതാവിന് തന്നിൽതന്നേ ജീവനുള്ളതുപോലെ, പുത്രനും തന്നിൽതന്നേ ജീവനുണ്ടാകുവാൻ തക്കവണ്ണം അവൻ അങ്ങനെ നല്കിയിരിക്കുന്നു.
ⲕ̅ⲋ̅ⲘⲪⲢⲎϮ ⲄⲀⲢ ⲈⲦⲈ ⲞⲨⲞⲚ ⲞⲨⲰⲚϦ ϢⲞⲠ ϦⲈⲚⲪⲒⲰⲦ ⲠⲀⲒⲢⲎϮ ⲀϤⲦⲎⲒⲤ ⲘⲠⲒⲔⲈϢⲎ ⲢⲒ ⲈⲐⲢⲈ ⲞⲨⲰⲚϦ ϢⲰⲠⲒ ⲚϦⲢⲎⲒ ⲚϦⲎⲦϤ.
27 ൨൭ അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ പിതാവ് അവന് അധികാരവും നല്കിയിരിക്കുന്നു.
ⲕ̅ⲍ̅ⲞⲨⲞϨ ⲀϤϮⲈⲢϢⲒϢⲒ ⲚⲀϤ ⲈⲐⲢⲈϤⲒⲢⲒ ⲚⲞⲨϨⲀⲠ ϪⲈ ⲞⲨϢⲎⲢⲒ ⲚⲢⲰⲘⲒ ⲠⲈ.
28 ൨൮ ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേൾക്കുവാനുള്ള സമയം വരുന്നു,
ⲕ̅ⲏ̅ⲘⲠⲈⲢⲈⲢϢⲪⲎⲢⲒ ϦⲈⲚⲪⲀⲒ ϪⲈ ⲤⲚⲎⲞⲨ ⲚϪⲈⲞⲨⲞⲨⲚⲞⲨ ϨⲞⲦⲈ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦⲬⲎ ϦⲈⲚⲚⲒⲘϨⲀⲨ ⲈⲨⲈⲤⲰⲦⲈⲘ ⲈⲦⲈϤⲤⲘⲎ
29 ൨൯ നന്മ ചെയ്തിട്ടുള്ളവർ ജീവന്റെ ഉയിർപ്പിനായും തിന്മ ചെയ്തിട്ടുള്ളവർ ശിക്ഷാവിധിയ്ക്കുള്ള ഉയിർപ്പിനായും പുറത്തുവരും.
ⲕ̅ⲑ̅ⲞⲨⲞϨ ⲈⲨⲈⲒ ⲈⲂⲞⲖ ⲚϪⲈⲚⲎ ⲈⲦⲀⲨⲒⲢⲒ ⲚⲚⲒⲠⲈⲐⲚⲀⲚⲈⲨ ⲈⲨⲀⲚⲀⲤⲦⲀⲤⲒⲤ ⲚⲰⲚϦ ⲞⲨⲞϨ ⲚⲎ ⲈⲦⲀⲨⲒⲢⲒ ⲚⲚⲒⲠⲈⲦϨⲰⲞⲨ ⲈⲨⲀⲚⲀⲤⲦⲀⲤⲒⲤ ⲚⲔⲢⲒⲤⲒⲤ.
30 ൩൦ എനിക്ക് സ്വന്തമായി ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു.
ⲗ̅ⲘⲘⲞⲚ ϢϪⲞⲘ ⲚⲦⲀⲈⲢ ϨⲖⲒ ⲀⲚⲞⲔ ⲈⲂⲞⲖ ϨⲒⲦⲞⲦ ⲘⲪⲢⲎϮ ⲈϮⲤⲰⲦⲈⲘ ϮϮϨⲀⲠ ⲞⲨⲞϨ ⲠⲀϨⲀⲠ ⲀⲚⲞⲔ ⲞⲨⲘⲎⲒ ⲠⲈ ϪⲈ ⲚϮⲔⲰϮ ⲀⲚ ⲚⲤⲀⲠⲀⲞⲨⲰϢ ⲀⲖⲖⲀ ⲪⲞⲨⲰϢ ⲘⲪⲎ ⲈⲦⲀϤⲦⲀⲞⲨⲞⲒ.
31 ൩൧ ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.
ⲗ̅ⲁ̅ⲈϢⲰⲠ ⲀⲚⲞⲔ ⲀⲒϢⲀⲚⲈⲢⲘⲈⲐⲢⲈ ⲈⲐⲂⲎⲦ ⲦⲀⲘⲈⲦⲘⲈⲐⲢⲈ ⲞⲨⲘⲎⲒ ⲀⲚ ⲦⲈ.
32 ൩൨ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നത് മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു.
ⲗ̅ⲃ̅ⲔⲈⲞⲨⲀⲒ ⲠⲈⲦⲈⲢⲘⲈⲐⲢⲈ ⲈⲐⲂⲎⲦ ⲞⲨⲞϨ ϮⲈⲘⲒ ϪⲈ ⲦⲈϤⲘⲈⲦⲘⲈⲐⲢⲈ ⲞⲨⲘⲎⲒ ⲦⲈ ⲐⲎ ⲈⲦⲀϤⲈⲢⲘⲈⲐⲢⲈ ⲘⲘⲞⲤ ⲈⲐⲂⲎⲦ.
33 ൩൩ നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ച്; അവൻ സത്യത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു.
ⲗ̅ⲅ̅ⲚⲐⲰⲦⲈⲚ ⲀⲦⲈⲦⲈⲚⲞⲨⲰⲢⲠ ϨⲀ ⲒⲰⲀⲚⲚⲎⲤ ⲞⲨⲞϨ ⲀϤⲈⲢⲘⲈⲐⲢⲈ ⲚⲐⲘⲎⲒ.
34 ൩൪ ഞാൻ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല, എങ്കിലും നിങ്ങൾ രക്ഷിയ്ക്കപ്പെടുവാനത്രേ ഞാൻ ഇതു പറയുന്നത്.
ⲗ̅ⲇ̅ⲀⲚⲞⲔ ⲆⲈ ⲚⲀⲒϬⲒ ⲘⲈⲦⲘⲈⲐⲢⲈ ⲚⲦⲈⲚⲒⲢⲰⲘⲒ ⲀⲚ ⲀⲖⲖⲀ ⲚⲀⲒ ϮϪⲰ ⲘⲘⲰⲞⲨ ϨⲒⲚⲀ ⲚⲐⲰⲦⲈⲚ ⲚⲦⲈⲦⲈⲚⲚⲞϨⲈⲘ.
35 ൩൫ യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പകാലത്തേക്ക് അവന്റെ വെളിച്ചത്തിൽ ഉല്ലസിക്കുവാൻ ഇച്ഛിച്ചു.
ⲗ̅ⲉ̅ⲪⲎ ⲈⲦⲈⲘⲘⲀⲨ ⲚⲈⲚⲐⲞϤ ⲠⲈ ⲠⲒϦⲎⲂⲤ ⲈⲐⲘⲞϨ ⲞⲨⲞϨ ⲈⲦⲈⲢⲞⲨⲰⲒⲚⲒ ⲚⲐⲰⲦⲈⲚ ⲆⲈ ⲀⲦⲈⲦⲈⲚⲞⲨⲰϢ ⲈⲐⲈⲖⲎⲖ ⲘⲘⲰⲦⲈⲚ ⲠⲢⲞⲤ ⲞⲨⲞⲨⲚⲞⲨ ϦⲈⲚⲠⲈϤⲞⲨⲰⲒⲚⲒ.
36 ൩൬ എനിക്കോ അവന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിക്കുവാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവ് എന്നെ അയച്ചു എന്ന് എന്നെക്കുറിച്ച് സാക്ഷീകരിക്കുന്നു.
ⲗ̅ⲋ̅ⲀⲚⲞⲔ ⲆⲈ ⲞⲨⲞⲚϮ ⲘⲈⲦⲘⲈⲐⲢⲈ ⲈⲚⲀⲀⲤ ⲈⲐⲀ ⲒⲰⲀⲚⲚⲎⲤ ⲚⲒϨⲂⲎⲞⲨⲒ ⲄⲀⲢ ⲈⲦⲀϤⲦⲎⲒⲦⲞⲨ ⲚⲎⲒ ⲚϪⲈⲠⲀⲒⲰⲦ ϨⲒⲚⲀ ⲚⲦⲀϪⲞⲔⲞⲨ ⲈⲂⲞⲖ ⲚⲐⲰⲞⲨ ⲚⲒϨⲂⲎⲞⲨⲒ ⲈϮⲢⲀ ⲘⲘⲰⲞⲨ ⲤⲈⲈⲢⲘⲈⲐⲢⲈ ϦⲀⲢⲞⲒ ϪⲈ ⲪⲒⲰⲦ ⲠⲈⲦⲀϤⲦⲀⲞⲨⲞⲒ.
37 ൩൭ എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടുമില്ല, അവന്റെ രൂപം കണ്ടിട്ടുമില്ല;
ⲗ̅ⲍ̅ⲞⲨⲞϨ ⲪⲒⲰⲦ ⲠⲈⲦⲀϤⲞⲨⲞⲢⲠⲦ ⲚⲐⲞϤ ⲠⲈⲦⲈⲢⲘⲈⲐⲢⲈ ⲈⲐⲂⲎⲦ ⲞⲨⲆⲈ ⲘⲠⲈⲦⲈⲚⲤⲰⲦⲈⲘ ⲈⲤⲘⲎ ⲚⲦⲀϤ ⲈⲚⲈϨ ⲞⲨⲆⲈ ⲘⲠⲈⲦⲈⲚⲚⲀⲨ ⲈⲤⲘⲞⲦ ⲚⲦⲀϤ
38 ൩൮ അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നില്ല.
ⲗ̅ⲏ̅ⲞⲨⲞϨ ⲠⲈϤⲤⲀϪⲒ ϢⲰⲠⲒ ϦⲈⲚⲐⲎⲚⲞⲨ ⲀⲚ ϪⲈ ⲪⲎ ⲈⲦⲀϤⲦⲀⲞⲨⲞϤ ⲘⲠⲈⲦⲈⲚⲚⲀϨϮ ⲚⲐⲰⲦⲈⲚ ⲈⲢⲞϤ.
39 ൩൯ നിങ്ങൾ തിരുവെഴുത്തുകളെ പരിശോധിക്കുന്നു; അവയിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; എന്നാൽ അതേ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു. (aiōnios g166)
ⲗ̅ⲑ̅ϦⲞⲦϦⲈⲦ ϦⲈⲚⲚⲒⲄⲢⲀⲪⲎ ⲚⲎ ⲈⲦⲈⲦⲈⲚⲘⲈⲨⲒ ⲈⲢⲰⲞⲨ ⲚⲐⲰⲦⲈⲚ ϪⲈ ⲞⲨⲞⲚ ⲞⲨⲰⲚϦ ⲚⲈⲚⲈϨ ϢⲞⲠ ⲚϦⲎⲦⲞⲨ ⲞⲨⲞϨ ⲚⲐⲰⲞⲨ ⲈⲦⲈⲢⲘⲈⲐⲢⲈ ⲈⲐⲂⲎⲦ. (aiōnios g166)
40 ൪൦ എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സില്ല.
ⲙ̅ⲞⲨⲞϨ ⲦⲈⲦⲈⲚⲞⲨⲰϢ ⲀⲚ ⲈⲒ ϨⲀⲢⲞⲒ ϨⲒⲚⲀ ⲚⲦⲈⲞⲨⲰⲚϦ ϢⲰⲠⲒ ⲚⲰⲦⲈⲚ.
41 ൪൧ ഞാൻ മനുഷ്യരിൽനിന്ന് ബഹുമാനം സ്വീകരിക്കുന്നില്ല.
ⲙ̅ⲁ̅ⲚϮⲚⲀϬⲒⲰⲞⲨ ⲚⲦⲈⲚ ⲢⲰⲘⲒ ⲀⲚ.
42 ൪൨ എന്നാൽ നിങ്ങളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.
ⲙ̅ⲃ̅ⲀⲖⲖⲀ ⲀⲒⲈⲘⲒ ⲈⲢⲰⲦⲈⲚ ϪⲈ ϮⲀⲄⲀⲠⲎ ⲚⲦⲈⲪⲚⲞⲨϮ ϢⲞⲠ ϦⲈⲚⲐⲎⲚⲞⲨ ⲀⲚ.
43 ൪൩ ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
ⲙ̅ⲅ̅ⲀⲚⲞⲔ ⲀⲒⲒ ϦⲈⲚⲪⲢⲀⲚ ⲘⲠⲀⲒⲰⲦ ⲞⲨⲞϨ ⲦⲈⲦⲈⲚϬⲒ ⲘⲘⲞⲒ ⲀⲚ ⲀⲢⲈϢⲀⲚ ⲔⲈⲞⲨⲀⲒ ⲆⲈ Ⲓ- ϦⲈⲚⲠⲈⲦⲈⲪⲰϤ ⲚⲢⲀⲚ ⲦⲈⲦⲈⲚⲚⲀϬⲒⲦϤ.
44 ൪൪ തമ്മിൽതമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?
ⲙ̅ⲇ̅ⲠⲰⲤ ⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲰⲦⲈⲚ ⲈⲚⲀϨϮ ⲈⲢⲈⲦⲈⲚϬⲒⲰⲞⲨ ⲚⲦⲞⲦⲞⲨ ⲚⲚⲈⲦⲈⲚⲈⲢⲎⲞⲨ ⲞⲨⲞϨ ⲠⲰⲞⲨ ⲚⲦⲈⲠⲒⲞⲨⲀⲒ ⲘⲘⲀⲨⲀⲦϤ ⲦⲈⲦⲈⲚⲔⲰϮ ⲚⲤⲰϤ ⲀⲚ.
45 ൪൫ ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾ വിചാരിക്കരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.
ⲙ̅ⲉ̅ⲘⲎ ⲦⲈⲦⲈⲚⲘⲈⲨⲒ ϪⲈ ⲀⲚⲞⲔ ⲈⲐⲚⲀⲈⲢⲔⲀⲦⲎ ⲄⲞⲢⲒⲚ ⲈⲢⲰⲦⲈⲚ ϦⲀⲦⲈⲚ ⲪⲒⲰⲦ ⲞⲨⲞⲚ ⲪⲎ ⲈⲐⲚⲀⲈⲢⲔⲀⲦⲎⲄⲞⲢⲒⲚ ⲈⲢⲰⲦⲈⲚ ⲘⲰⲨⲤⲎⲤ ⲪⲎ ⲚⲐⲰⲦⲈⲚ ⲈⲦⲀⲢⲈⲦⲈⲚⲈⲢϨⲈⲖⲠⲒⲤ ⲈⲢⲞϤ.
46 ൪൬ നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.
ⲙ̅ⲋ̅ⲈⲚⲀⲢⲈⲦⲈⲚⲚⲀϨϮ ⲄⲀⲢ ⲈⲘⲰⲨⲤⲎⲤ ⲚⲀⲢⲈⲦⲈⲚⲚⲀϨϮ ⲈⲢⲞⲒ ϨⲰ ⲠⲈ ⲈⲦⲀ ⲪⲎ ⲄⲀⲢ ⲤϦⲀⲒ ⲈⲐⲂⲎⲦ.
47 ൪൭ അവന്റെ എഴുത്തുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?
ⲙ̅ⲍ̅ⲒⲤϪⲈ ⲦⲈⲦⲈⲚⲚⲀϨϮ ⲀⲚ ⲈⲚⲒⲤϦⲀⲒ ⲚⲦⲈⲪⲎ ⲈⲦⲈⲘⲘⲀⲨ ⲠⲰⲤ ⲦⲈⲦⲈⲚⲚⲀϨϮ ⲈⲚⲀⲤⲀϪⲒ.

< യോഹന്നാൻ 5 >