< യോഹന്നാൻ 2 >

1 മൂന്നാം നാൾ ഗലീലയിലെ കാനയിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.
Un trešajā dienā kāzas bija Kānā iekš Galilejas, un Jēzus māte bija tur.
2 യേശുവിനേയും ശിഷ്യന്മാരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു.
Bet arī Jēzus un Viņa mācekļi tapa aicināti uz tām kāzām.
3 വീഞ്ഞ് തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോട്: അവർക്ക് വീഞ്ഞ് ഇല്ല എന്നു പറഞ്ഞു.
Un kad vīna pietrūka, Jēzus māte saka uz Viņu: “Tiem nav vīna.”
4 അതിന് യേശു: സ്ത്രീയേ, അതിന് ഞാനുമായിട്ട് എന്ത് കാര്യം? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.
Jēzus uz to saka: “Sieva, kas Man ar tevi? Mana stunda vēl nav nākusi.”
5 അവന്റെ അമ്മ വേലക്കാരോട്: അവൻ നിങ്ങളോടു പറയുന്നത് നിങ്ങൾ ചെയ്യുവിൻ എന്നു പറഞ്ഞു.
Viņa māte uz tiem sulaiņiem saka: “Ko Viņš jums teiks, to dariet.”
6 അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണ ആചാരം അനുസരിച്ച് രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറ് കല്പാത്രം ഉണ്ടായിരുന്നു.
Un tur seši akmeņu ūdens trauki bija likti pēc Jūdu šķīstīšanas, un ikkatrā sagāja divi līdz trīs mēri.
7 യേശു അവരോട്: ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ അവയെ വക്കോളവും നിറച്ചു.
Jēzus uz tiem saka: “Pildiet šos traukus ar ūdeni!” Un tie tos pildīja līdz malai pilnus.
8 ഇപ്പോൾ കുറച്ച് കോരിയെടുത്ത് കലവറക്കാരന് കൊണ്ടുപോയി കൊടുക്കുവിൻ എന്നു അവൻ പറഞ്ഞു; അവർ അപ്രകാരം ചെയ്തു.
Un Viņš uz tiem saka: “Smeļat nu un nesat barības sargam;” un tie to nesa.
9 അത് എവിടെനിന്ന് എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ കലവറക്കാരൻ അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം കലവറക്കാരൻ രുചിനോക്കിയതിനുശേഷം മണവാളനെ വിളിച്ചു:
Kad nu barības sargs to ūdeni baudīja, kas bija palicis par vīnu (un nezināja, no kurienes tas bija, bet tie sulaiņi to zināja, kas to ūdeni bija smēluši), tad barības sargs aicina brūtgānu
10 ൧൦ എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോട് പറഞ്ഞു.
Un uz to saka: “Ikkatrs cilvēks papriekš ceļ priekšā labo vīnu, un kad tie iedzērušies, plānāko; tu labo vīnu līdz šim esi pataupījis.”
11 ൧൧ യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനയിൽവച്ച് ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.
Šī tā pirmā brīnuma zīme, ko Jēzus darīja Kānā iekš Galilejas, un parādīja Savu godību, un Viņa mācekļi ticēja uz Viņu.
12 ൧൨ അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്ക് പോയി; അവിടെ അവർ ചുരുക്കംനാൾ താമസിച്ചു.
Pēc tam Viņš nogāja uz Kapernaūmu, pats un Viņa māte un Viņa brāļi un Viņa mācekļi, un viņi tur palika kādas dienas.
13 ൧൩ യെഹൂദന്മാരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.
Un Jūdu Lieldiena bija tuvu klāt, un Jēzus aizgāja uz Jeruzālemi.
14 ൧൪ ദൈവാലയത്തിൽ കാളകൾ, ആടുകൾ, പ്രാവുകൾ എന്നിവയെ വില്ക്കുന്നതും, നാണയമാറ്റക്കാർ അവിടെ ഇരിക്കുന്നതും കണ്ടിട്ട്
Un Viņš atrada Dieva namā tos, kas pārdeva vēršus un avis un baložus, un tos naudas mijējus tur sēžam.
15 ൧൫ കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി അവരെല്ലാവരെയും, ആടുകളെയും കാളകളെയുംകൂടെ ദൈവാലയത്തിൽനിന്ന് പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിച്ചുകളഞ്ഞു; മേശകളെ മറിച്ചിട്ടു;
Un pātagu taisījis no auklām, Viņš izdzina visus no Dieva nama ārā un arī tās avis un tos vēršus un izkaisīja tiem mijējiem to naudu un apgāza tos galdus,
16 ൧൬ പ്രാവുകളെ വില്ക്കുന്നവരോട്: ഇതു ഇവിടെനിന്ന് കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ കച്ചവടസ്ഥലം ആക്കുന്നത് നിർത്തുവിൻ എന്നു പറഞ്ഞു.
Un sacīja tiem baložu pārdevējiem: “Nesiet to projām! Nedariet Mana Tēva namu par tirgus namu!”
17 ൧൭ അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള തീഷ്ണത എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നത് ഓർത്തു.
Bet Viņa mācekļi pieminēja, ka ir rakstīts: “Karstums Tava nama dēļ Mani aprij.”
18 ൧൮ എന്നാൽ യെഹൂദന്മാർ അവനോട്: നിനക്ക് ഇങ്ങനെ ചെയ്യാം എന്നതിന് നീ എന്ത് അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
Tad tie Jūdi atbildēja un uz Viņu sacīja: “Kādu zīmi Tu mums rādi, ka Tu šās lietas dari?”
19 ൧൯ യേശു അവരോട്: ഈ മന്ദിരം തകർക്കുവിൻ; മൂന്നു ദിവസത്തിനകം ഞാൻ അതിനെ ഉദ്ധരിക്കും എന്നു ഉത്തരം പറഞ്ഞു.
Jēzus atbildēja un uz tiem sacīja: “Noplēsiet šo Dieva namu, tad Es to atkal uzcelšu trejās dienās?”
20 ൨൦ യെഹൂദ അധികാരികൾ അവനോട്: ഈ മന്ദിരം നാല്പത്താറ് വർഷങ്ങൾകൊണ്ട് പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ ഉദ്ധരിപ്പിക്കുമോ എന്നു ചോദിച്ചു.
Tad tie Jūdi sacīja: “Šis Dieva nams četrdesmit un sešos gados ir uztaisīts, un Tu to uzcelsi trejās dienās?”
21 ൨൧ എന്നാൽ അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്.
Bet Viņš runāja par Savas miesas Dieva namu.
22 ൨൨ അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
Kad Viņš nu bija augšām cēlies no miroņiem, tad Viņa mācekļi atminējās, ka Viņš to uz tiem bija sacījis, un ticēja tam rakstam un tam vārdam, ko Jēzus bija sacījis.
23 ൨൩ പെസഹ പെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അത്ഭുതകരമായ അടയാളങ്ങൾ കണ്ടിട്ട് പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.
Un kad Viņš pa tiem svētkiem bija Jeruzālemē, tad daudzi ticēja uz Viņa Vārdu, redzēdami tās brīnuma zīmes, ko Viņš darīja.
24 ൨൪ യേശുവോ അവരെ എല്ലാവരെയും അറിയുകകൊണ്ട് തന്നെത്താൻ അവരിൽ വിശ്വസിച്ച് ഏൽപ്പിച്ചില്ല.
Bet Jēzus pats viņiem neuzticējās, tāpēc ka Viņš visus pazina,
25 ൨൫ മനുഷ്യനിലുള്ളത് എന്ത് എന്നു സ്വതവേ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ച് യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
Un ka Viņam nevajadzēja, lai kas Viņam liecību dotu par cilvēku; jo Viņš pats zināja, kas bija iekš cilvēka.

< യോഹന്നാൻ 2 >