< യോഹന്നാൻ 17 >

1 ഇതു സംസാരിച്ചിട്ട് യേശു സ്വർഗ്ഗത്തേക്ക് നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്വപ്പെടുത്തേണമേ.
To Jēzus runāja un pacēla Savas acis uz debesīm un sacīja: “Tēvs, tā stunda ir nākusi; pagodini Savu Dēlu, lai arī Tavs Dēls Tevi pagodina.
2 നീ അവന് നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കണ്ടതിന് നീ സകലജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ. (aiōnios g166)
Itin kā Tu Viņam esi devis varu pār visu miesu, lai Viņš visiem tiem, ko Tu Viņam esi devis, dotu mūžīgu dzīvību. (aiōnios g166)
3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ ആകുന്നു. (aiōnios g166)
Bet šī ir tā mūžīgā dzīvība, ka viņi Tevi atzīst, to vienīgo patieso Dievu, un To, ko Tu esi sūtījis, Jēzu Kristu. (aiōnios g166)
4 നീ എനിക്ക് ചെയ്‌വാൻ തന്ന പ്രവൃത്തി തികച്ചുകൊണ്ട് ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
Es Tevi esmu pagodinājis virs zemes, Es esmu padarījis to darbu, ko Tu Man esi devis, lai Es to daru.
5 ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്ക് നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്നോടുകൂടെ മഹത്വപ്പെടുത്തേണമേ.
Un tagad pagodini Mani, Tu Tēvs, pie Sevis paša ar to godību, kas Man bija pie Tevis, pirms nekā pasaule bija.
6 നീ ലോകത്തിൽനിന്ന് എനിക്ക് തന്നിട്ടുള്ള മനുഷ്യർക്ക് ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്ക് തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
Es Tavu Vārdu esmu darījis zināmu tiem cilvēkiem, ko Tu Man no pasaules esi devis. Tie bija Tavi, un Tu Man tos esi devis, un tie Tavu vārdu ir turējuši.
7 നീ എനിക്ക് തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.
Un tagad tie ir atzinuši, ka viss, ko Tu Man esi devis, ir no Tevis.
8 നീ എനിക്ക് തന്ന വചനം ഞാൻ അവർക്ക് കൊടുത്തു; അവർ അത് സ്വീകരിക്കുകയും ഞാൻ നിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
Jo tos vārdus, ko Tu Man esi devis, Es tiem esmu devis; un tie tos ir pieņēmuši un patiesi atzinuši, ka Es esmu izgājis no Tevis, un ir ticējuši, ka Tu Mani esi sūtījis.
9 ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു; ലോകത്തിനു വേണ്ടി അല്ല; നീ എനിക്ക് തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ട് അവർക്ക് വേണ്ടിയത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.
Es lūdzu par tiem; Es nelūdzu par pasauli, bet par tiem, ko Tu Man esi devis, jo tie ir Tavi.
10 ൧൦ എന്റേത് എല്ലാം നിന്റേതും നിന്റേത് എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
Viss, kas Man pieder, tas Tev pieder; un kas Tev pieder, tas Man pieder; un Es esmu pagodināts iekš tiem.
11 ൧൧ ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
Un Es vairs neesmu pasaulē, bet šie ir pasaulē; un Es nāku pie Tevis. Svētais Tēvs, uzturi iekš Tava Vārda tos, ko Tu Man esi devis, lai tie ir viens, itin kā Mēs.
12 ൧൨ അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ച്; തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിന് ആ നാശത്തിന്റെ പുത്രനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.
Kad Es biju pie tiem pasaulē, Es tos uzturēju Tavā Vārdā. Es esmu pasargājis tos, ko Tu Man esi devis, un neviens no tiem nav pazudis, kā tik tas pazušanas dēls, ka tas raksts taptu piepildīts.
13 ൧൩ ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണ്ണമാകേണ്ടതിന് ഞാൻ ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
Bet tagad Es nāku pie Tevis un to runāju iekš pasaules, lai Mans prieks ir pilnīgs iekš tiem.
14 ൧൪ ഞാൻ അവർക്ക് നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തു.
Es tiem Tavu Vārdu esmu devis, un pasaule tos ir ienīdējusi, tāpēc ka tie nav no pasaules, itin kā Es neesmu no pasaules.
15 ൧൫ അവരെ ലോകത്തിൽ നിന്നു എടുക്കണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.
Es nelūdzu, ka Tu tos atņemtu no pasaules, bet ka Tu tos pasargātu no tā ļaunā.
16 ൧൬ ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല.
Tie nav no pasaules, tā kā Es neesmu no pasaules.
17 ൧൭ സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
Svētī tos iekš Tavas patiesības, Tavs Vārds ir patiesība.
18 ൧൮ നീ എന്നെ ലോകത്തിലേക്കു അയച്ചു; ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
Itin kā Tu Mani esi sūtījis pasaulē, tā Es arīdzan tos esmu sūtījis pasaulē.
19 ൧൯ അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്ക് വേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
Un Es pats svētījos par viņiem, ka arī viņi būtu svētīti iekš patiesības.
20 ൨൦ ഇവർക്ക് വേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.
Bet Es nelūdzu par šiem vien, bet arī par tiem, kas caur viņu vārdiem uz Mani ticēs.
21 ൨൧ അവർ എല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിനും, നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കേണ്ടതിനും പ്രാർത്ഥിക്കുന്നു.
Lai visi ir viens, itin kā Tu Tēvs iekš Manis un Es iekš Tevis, lai arī tie ir viens iekš Mums, lai pasaule tic, ka Tu Mani esi sūtījis.
22 ൨൨ നീ എനിക്ക് തന്നിട്ടുള്ള മഹത്വം ഞാൻ അവർക്ക് കൊടുത്തിരിക്കുന്നു:
Un Es to godību, ko Tu Man esi devis, tiem esmu devis, lai tie ir viens, itin kā Mēs esam viens,
23 ൨൩ നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന് ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിന് തന്നെ.
Es iekš tiem un Tu iekš Manis, ka tie ir pilnīgi viens, lai pasaule atzīst, ka Tu Mani esi sūtījis un tos mīlējis, itin kā Tu Mani esi mīlējis.
24 ൨൪ പിതാവേ, നീ ലോകസ്ഥാപനത്തിന് മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ട് എനിക്ക് നല്കിയ മഹത്വം നീ എനിക്ക് തന്നിട്ടുള്ളവർ കാണേണ്ടതിന് ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോട് കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
Tēvs, Es gribu, ka, kur Es esmu, arī tie ir pie Manis, ko Tu Man esi devis, lai tie redz Manu godību, ko Tu Man esi devis, jo Tu Mani esi mīlējis priekš pasaules iesākuma.
25 ൨൫ നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
Taisnais Tēvs, pasaule Tevi nav atzinusi, bet Es Tevi esmu atzinis, un šie ir atzinuši, ka Tu Mani esi sūtījis.
26 ൨൬ ഞാൻ നിന്റെ നാമം അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു; നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനുമായി ഇനിയും അത് വെളിപ്പെടുത്തും.
Un Es tiem Tavu Vārdu esmu darījis zināmu un darīšu zināmu, lai tā mīlestība, ar ko Tu Mani esi mīlējis, ir iekš tiem, un Es iekš tiem.”

< യോഹന്നാൻ 17 >