< ഇയ്യോബ് 4 >

1 അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
И отвечал Елифаз Феманитянин и сказал:
2 “നിന്നോട് സംസാരിക്കുവാൻ ശ്രമിച്ചാൽ നീ മുഷിയുമോ? എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും?
если попытаемся мы сказать к тебе слово, - не тяжело ли будет тебе? Впрочем кто может возбранить слову!
3 നീ പലരെയും ഉപദേശിച്ച് തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
Вот, ты наставлял многих и опустившиеся руки поддерживал,
4 വീഴുന്നവർക്ക് നിന്റെ വാക്ക് താങ്ങായി കുഴയുന്ന മുഴങ്കാലുള്ളവരെ നീ ഉറപ്പിച്ചിരിക്കുന്നു.
падающего восставляли слова твои, и гнущиеся колени ты укреплял.
5 എന്നാൽ ഇപ്പോൾ നിനക്കത് സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു; നിന്നെ അത് അലട്ടുന്നു; നീ ഭ്രമിച്ചുപോകുന്നു.
А теперь дошло до тебя, и ты изнемог; коснулось тебя, и ты упал духом.
6 നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?
Богобоязненность твоя не должна ли быть твоею надеждою, и непорочность путей твоих - упованием твоим?
7 ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്? നേരുള്ളവർ എവിടെയാണ് നശിച്ചിട്ടുള്ളത്?
Вспомни же, погибал ли кто невинный, и где праведные бывали искореняемы?
8 ഞാൻ കണ്ടിട്ടുള്ളത് അന്യായം ഉഴുത് കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു.
Как я видал, то оравшие нечестие и сеявшие зло пожинают его;
9 ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവിടുത്തെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു.
от дуновения Божия погибают и от духа гнева Его исчезают.
10 ൧൦ സിംഹത്തിന്റെ ഗർജ്ജനവും ക്രൂരസിംഹത്തിന്റെ നാദവും ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി.
Рев льва и голос рыкающего умолкает, и зубы скимнов сокрушаются;
11 ൧൧ സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;
могучий лев погибает без добычи, и дети львицы рассеиваются.
12 ൧൨ എന്റെ അടുക്കൽ ഒരു രഹസ്യവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.
И вот, ко мне тайно принеслось слово, и ухо мое приняло нечто от него.
13 ൧൩ മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ ഭയവും നടുക്കവും എന്നെ പിടിച്ചു.
Среди размышлений о ночных видениях, когда сон находит на людей,
14 ൧൪ എന്റെ അസ്ഥികൾ കുലുങ്ങിപ്പോയി.
объял меня ужас и трепет и потряс все кости мои.
15 ൧൫ ഒരാത്മാവ് എന്റെ മുഖത്തിനെതിരെ കടന്ന് എന്റെ ദേഹത്തിന് രോമഹർഷം ഭവിച്ചു.
И дух прошел надо мною; дыбом стали волосы на мне.
16 ൧൬ ഒരു പ്രതിമ എന്റെ കണ്ണിനെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായൊരു സ്വരം ഞാൻ കേട്ടത്:
Он стал, - но я не распознал вида его, - только облик был пред глазами моими; тихое веяние, - и я слышу голос:
17 ൧൭ മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?
человек праведнее ли Бога? и муж чище ли Творца своего?
18 ൧൮ ഇതാ, സ്വദാസന്മാരിലും അവന് വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.
Вот, Он и слугам Своим не доверяет и в Ангелах Своих усматривает недостатки:
19 ൧൯ പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച് പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം!
тем более - в обитающих в храминах из брения, которых основание прах, которые истребляются скорее моли.
20 ൨൦ ഉഷസ്സിനും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു; ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.
Между утром и вечером они распадаются; не увидишь, как они вовсе исчезнут.
21 ൨൧ അവരുടെ കൂടാരത്തിന്റെ കയറ് അറ്റുപോയിട്ട് അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ.
Не погибают ли с ними и достоинства их? Они умирают, не достигнув мудрости.

< ഇയ്യോബ് 4 >